Pages

Jul 22, 2011

പുലര്‍കാലസ്വപ്നം - കവിത




സ്നേഹനീര്‍ത്തുള്ളികള്‍ വാരിയെറിഞ്ഞവള്‍
സ്നേഹിച്ചു എന്നെയും നിസ്വാര്‍ത്ഥമായ്
സ്നേഹത്തിനര്‍ത്ഥമൊന്നോതാന്‍ പറഞ്ഞാല്‍ ഞാന്‍
സ്നേഹംകൊണ്ടുള്ളൊരാ പേരെഴുതും
സ്നേഹമില്ലാതുയര്‍ത്തിയെന്നെ
സന്തോഷമാം നെയ് പുഞ്ചിരായാലവള്‍
സങ്കടമെല്ലാം കവര്‍ന്നെടുത്തു
പുലരിയില്‍ മന്ദസ്മിതംപൊഴിച്ചവളെന്നുടെ
പൂമുഖവാതില്‍ക്കലെത്തിനോക്കി
പാതിരാനേരത്തു മിന്നുന്ന താരമായ്
പാടിയവളൊരു സങ്കീര്‍ത്തനം
നെഞ്ചിടിപ്പിന്റെയാ നശ്വരതാളവും
നന്മയായ് എന്നും വിളങ്ങി മുന്നില്‍
നാദവും വേദവും നാട്യശാസ്ത്രങ്ങളും
നന്മതന്‍ രൂപമായ് ചൊല്ലിയവള്‍
പെട്ടെന്നുണര്‍ന്നു ഞാന്‍മറഞ്ഞെത്തി
അപ്പൊഴാ നാദം നിലച്ചുപോയി
അതൊരു സത്യമോ മിഥ്യയോ
നിര്‍ഭയ യാഥാര്‍ത്ഥ്യമായിരുന്നോ?
ആനന്ദമേകിയെന്‍ ചാരത്തുനിന്നു നീ
ആരോടുചൊല്ലിപ്പിരിഞ്ഞുപോയി?
പുലര്‍കാലസ്വപ്നമേ യാഥാര്‍ത്ഥ്യമാകാനി
പൂമുഖവാതില്‍ക്കലെന്നുമെന്നും.
ആതിര രാജു
.ജെ.ജോണ്‍ മെമ്മോറിയല്‍
ജി.എച്ച്.എസ്.എസ്.
തലയോലപ്പറമ്പ്

13 comments:

  1. നല്ല കവിത ഇനിയുമെഴുതുക

    ReplyDelete
  2. ആതിരേ കവിത വളരെ നന്നായി അഭിനന്ദനങ്ങള്‍

    ReplyDelete
  3. കവിത നന്നായി ...ആതിരേ .... തുടക്കം ഏറെ ഗംഭീരം
    വീണ്ടും എഴ്തുക

    ReplyDelete
  4. Beena, MulakkulamJuly 22, 2011

    നന്നായി! ഇനിയും ആ തൂലികത്തുമ്പില്‍ നിന്ന് കവിത ഒഴുകട്ടെ!ആശംസകള്‍!

    ReplyDelete
  5. കവിത നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍. ആതിര ഏതു ക്ലാസിലാണ് പഠിക്കുന്നത് ?

    ReplyDelete
  6. onpathilaanu padhikkunnathu. ente kavitha prasidheekaricha vidyarangam bloginodum abhiprayangal ayacha ella adhyapakarodum nandi parayunnu. athira.

    ReplyDelete
  7. AnonymousJuly 26, 2011

    congrats Athira




    I LOVE VERY MUCH

    BY
    Priya/avani

    I miss you

    ReplyDelete
  8. AnonymousJuly 26, 2011

    congrats Athira




    I LOVE VERY MUCH

    BY
    Priya/avani

    I miss you

    ReplyDelete
  9. Sreeram MangalasJuly 28, 2011

    നല്ല ആശയം ഉള്ള കവിത.
    ആ തൂലികയില്‍ നിന്നും ഇനിയും അസംഖ്യം മുകുളങ്ങള്‍ വിരിയട്ടെ.
    ആശംസകളോടെ.

    ReplyDelete
  10. nannayirikkunnu mole
    eniyum ezhuthuka

    ReplyDelete
  11. Chandran VKJuly 30, 2011

    Congrats Athira Molu, all the best- keep it up- chandran VK

    ReplyDelete
  12. Congrats Athira molu, all the best- keep it up-

    ReplyDelete