Pages

Jul 18, 2012

ആശംസ - കവിത





താരാഗണങ്ങള്‍ നിന്‍ മിഴികള്‍ക്ക് മുന്നിലെ
ഘോരമാമന്ധകാരത്തെ നീക്കീടുമ്പോള്‍
മേഘപൂരങ്ങള്‍ നിന്നുള്ളിന്റെയുള്ളിലെ
ഊഷരഭൂമിയില്‍ വര്‍ഷത്തെ വീഴ്ത്തിടും

പുഷ്പവൃന്ദങ്ങള്‍ നിന്‍ സദ്ഭാവനയ്ക്കെന്നും
സ്വപ്ന സദൃശമാം തല്പമൊരുക്കിടും
വിഹഗങ്ങള്‍ നിന്‍പ്രേമദൂതുമായ്‌ നീലിച്ച
വിണ്ണിന്റെമാറിലുയര്‍ന്നുപറന്നിടും

വര്‍ണ്ണങ്ങള്‍ നിന്നുടെ ജീവിത ചിത്രത്തില്‍
വര്‍ണ്ണനാതീതമായ് ആളിപ്പടര്‍ന്നിടും
രാഗങ്ങള്‍ നിന്‍ ജീവഗാനത്തിന്‍ ധാരയില്‍
രാഗാര്‍ദ്ര ഭാവങ്ങള്‍ അലിയിച്ചു ചേര്‍ത്തിടും

മന്ദാനിലന്‍ നിന്റെ അന്തരംഗത്തിലെ
മൌനാനുഭൂതികള്‍ക്കാശ്വാസമേകിടും
മഞ്ജുദിവാകര ബിംബം മനസ്സിലെ
മഞ്ഞുമലകള്‍ ഉരുക്കിയൊഴുക്കിടും

രാത്രിതന്‍ തേരിലുയര്‍ന്നുവരും ചന്ദ്ര-
നാളങ്ങള്‍ മനസ്സിന്നിരുട്ടിനെ മാറ്റിടും
സായന്തനങ്ങള്‍നിന്‍ജന്മസൌഭാഗ്യത്തെ
സാര്‍ഥകമാക്കിടാന്‍ സാക്ഷിയായ് നിന്നിടും


അനിതാശരത്
മലയാളം അധ്യാപിക
ഗവ. ഹൈസ്കൂള്‍, കാലടി
തിരുവനന്തപുരം

19 comments:

  1. അനിത ടീച്ചറിന്‍റെ ഒരു നല്ല കവിത കുറെ നാളുകള്‍ക്കുശേഷം വായിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. എല്ലാം മംഗളമായ് മാറിടുവാനുള്ള ഈ പ്രാ൪ത്ഥനയ്ക്ക് നന്ദി. പുതിയ രംഗപ്രവേശനത്തിനും.

    ReplyDelete
  2. thalam palayidathum muriyunnu.
    onnu minukkiyaal nalla kavithayakkaam.

    ReplyDelete
  3. anitha sarathJuly 19, 2012

    azeez mashinum jayachandran mashinum nandi.

    ReplyDelete
  4. ജാതവേദന്‍ നമ്പൂതിരി,കോഴിക്കോട്July 19, 2012

    പത്താം ക്ളാസ്സിലെ 'മലയാളം' കവിതയുടെ നല്ല ഒരു പഠനം നല്കാമോ?നമുക്കു നിശ്ചയേല്ലാണ്ട് എങ്ങനാ കുട്ട്യോളുടേടത്ത്..?ഇപ്പഴത്തെ കാര്യം കഷ്ടം തന്ന്യാണേ...

    ReplyDelete
  5. നല്ല കല്പനകള്‍ അനിത ടീച്ചര്‍

    ReplyDelete
  6. അഖില്‍,മാമലക്കണ്ടം.July 20, 2012

    അര്‍ണ്ണോസു പാതിരിയുടെ കൂതാശപ്പാനയുടെ ഭാഷാരീതിയും ഇന്നത്തെ ഭാഷാരീതിയും.താരതമ്യക്കുറിപ്പു എങ്ങനെയാണു തയ്യാറാക്കേണ്ടതു?പൊന്നു സാറന്മാരേ....പ്ളീസ്...രക്ഷിക്കാമോ?

    ReplyDelete
  7. ജാതവേദന്‍ നമ്പൂതിരിJuly 20, 2012

    സച്ചിദാനന്ദന്റെ മലയാളം കവിതയ്ക്ക് ഒരു സഹായം ന്നലെ ചോദിച്ചീര്ന്ന്.ആരും മിണ്ടാത്തത് എല്ലാരും ന്നെപ്പോലെ തന്നെയായിട്ടാ...?കണക്കന്മാരാണേ ഇപ്പോ നൂറു മറുപടി കിട്ട്യേനെ.ചോദിച്ചദിനു ക്ഷമിക്ക്യ..അലോഗ്യം വേണ്ട.

    ReplyDelete
  8. ഭവത്രാതന്‍ നമ്പൂതിരി തിരുവിതാംകോട്July 20, 2012

    തിരുമനസ്സേ,
    അങ്ങുതന്നെയങ്ങ്ട് തുടങ്ങിവയ്ക്ക്യാ..
    പിന്നെ എല്ലാരുങ്ങട് കൂടിക്കൊള്ളും..
    എന്താ തുടങ്ങുകല്യേ...
    എന്താ ഈ പ്രസവവും വെളുത്തുള്ളീം ഉലുവയും മാമ്പൂവുമായുള്ള ബന്ധം? ഏതെങ്കിലും പേറ്റിച്ചിയോടു തന്നെ ചോദിക്യേണ്ടിവരും ല്ലേ?

    ReplyDelete
  9. മെയ്മാസത്തില്‍ ബഹു.ഷംലടീച്ചറിന്റെ സഹനങ്ങളുടെ തിരുശേഷിപ്പുകള്‍ വായിച്ചിട്ട് ആ Khaled Hosseni ടെ കെരന്തം (A 1000 Spiendid Suns)തേടി നടന്ന് അവസാനം 195 ഉറുപ്പികയ്ക്ക് കൈവശമാക്കി,എന്താണേലും വായിക്കാതെ വിദ്യാരംഗത്തിലേയ്ക്കില്ലെന്ന് വച്ച് അതു തീര്‍ത്തു.ലൈലേം മരിയം ജോയെയുമൊക്കെ പരിചയപ്പെട്ടുവന്നപ്പോഴേക്കും കലമൊത്തിരിയായി. ഷംലടീച്ചറ്‍ സൗന്ദര്യ പൂജയ്ക്കു തീര്‍ത്ത അക്ഷരഗോപുരം കണ്ട് വിസ്മയിച്ച് നോക്കുമ്പാ അസീസ് ഇക്കാന്റെ ബാല്യസ്മൃതികളും വിദ്യാഭ്യാസചിന്തകളും എല്ലാം ഉഷാര്‍..അനിത റ്റീച്ചറിന്റെ ആശംസയും നന്നായിരിക്കുന്നു.

    ഇവിടെ രണ്ടു നമ്പൂരിശ്ശന്‍മാര്‍ നമ്മടെ സച്ചിദാനന്ദന്‍സാറിന്റെ കവിതെപ്പറ്റി രണ്ടീസമായി ചോദിക്കുന്നുണ്ടല്ലോ .നമുക്കും ആ സാധനം കാണുമ്പോ ഒരിണ്ടലുണ്ടേ.എന്താ ഈ ഷംല ടീച്ചര്‍ എവിടെപ്പോയി..? ആ ഭവത്രാതന്‍നമ്പൂരി പ്രസവത്തെപ്പറ്റി പഠനം നടത്തുന്നതിനുമുമ്പ് എന്തെങ്കിലും ഒന്നെഴുതിയിടു.......

    ReplyDelete
  10. വില്‍സണ്‍ മാഷേ,
    മറിയം ജൊയെയും ലൈലയെയും ഒക്കെ പരിചയപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. മലയാളം കവിതയുടെ വിശകലനക്കുറിപ്പ്‌ താമസിയാതെ തന്നെ ശ്യാം സര്‍ പോസ്റ്റ്‌ ചെയ്യും. വില്‍സണ്‍ മാഷിന്റെ ശൈലിക്ക് പ്രത്യേകം
    ആശംസകള്‍

    ReplyDelete
  11. യാത്രാമൊഴിക്കൊരു മറുമൊഴിയായാണു്
    അനിത ടീച്ചറിന്റെ കവിത ഞാന്‍ വായിചിചതു്.
    സീതാഹൃദയത്തില്‍ സ്പര്‍ശിക്കുമ്പോലെയാണു്
    തോന്നിയതു്.
    ആശാന്റെ സീതയെ ആര്‍ദ്രഭാവത്തോടെതന്നെ
    പിന്തുടരാന്‍ കഴിഞ്ഞിട്ടുണ്ടു്.
    അഭിനന്ദനങ്ങള്‍....

    ReplyDelete
  12. Anitha SarathJuly 22, 2012

    ഒരു വലിയ അബദ്ധം എനിക്ക് പറ്റിപ്പോയി. ഊര്‍മിളയുടെ ആത്മഗതമാണ്‌ ഈ കവിത. "ഊര്‍മിളാ കാണ്ഡം "എന്നാണ് പേരും. സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത എന്‍റെ മകളോട് ഇതൊന്നു അയയ്ക്കാന്‍ ഞാനൊന്ന് പറഞ്ഞുപോയി. പേര് കൊടുത്തിരുന്നില്ല. അവള്‍ ചേരുന്ന ഒരു പേരങ്ങ് കൊടുത്ത് അയക്കുകയായിരുന്നു. എന്ത് പറയട്ടെ!!!!

    ReplyDelete
  13. anitha teacherum shamlayum matram ezhuthunna kavithaye ethil prasidheerikukayullooo....pavangal tharunna kavitha onnum eduuleee

    ReplyDelete
  14. ഷിബു,
    അനിത ടീച്ചറിന്‍റെ ഒരു കവിത ഇതില്‍ വന്നിട്ട് ഒരു കൊല്ലത്തിലേറെയായി.ഷംല ഇതില്‍ കവിത എഴുതിയിട്ടേയില്ല. നമ്മളൊക്കെ പാവങ്ങളായതുകൊണ്ടല്ല, കവിതകള്‍ വിദ്യാരംഗത്തിന് ഒരുപാട് കിട്ടുന്നുണ്ടാകണം.ഷിബു കാത്തിരിക്കൂ, ഷിബുവിന്‍റെ കവിതയും വൈകാതെ ഇതില്‍ വരും.

    ReplyDelete
  15. ഷിബു,
    അനിത ടീച്ചറിന്‍റെ ഒരു കവിത ഇതില്‍ വന്നിട്ട് ഒരു കൊല്ലത്തിലേറെയായി.ഷംല ഇതില്‍ കവിത എഴുതിയിട്ടേയില്ല. നമ്മളൊക്കെ പാവങ്ങളായതുകൊണ്ടല്ല, കവിതകള്‍ വിദ്യാരംഗത്തിന് ഒരുപാട് കിട്ടുന്നുണ്ടാകണം.ഷിബു കാത്തിരിക്കൂ, ഷിബുവിന്‍റെ കവിതയും വൈകാതെ ഇതില്‍ വരും.

    ReplyDelete
  16. മേഘയുടെ 'തടവറകള്‍'എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബാലപംക്ത്തിയില്‍ കണ്ടു. മേഘക്ക് ഒരിക്കല്‍ കൂടി ആശംസകള്‍

    ReplyDelete
  17. namboorichoo,

    malayalam enna kavithaku kazhinja kollam vidyarangathil sabitha teacher nalla oru padanam ezhuthiyirunnu. pazhaya post nokuka..
    ramla.

    ReplyDelete
  18. താങ്ക്സ് റംല മതിലകം. ടീച്ച൪ സൂചിപ്പിച്ചതുകൊണ്ട് 'മലയാളം' കവിതാസ്വാദനം എനിക്ക് വായിക്കുവാന്‍ കഴിഞ്ഞു. വളരെ മനോഹരമായ പഠനം. സൊ എന്‍ചാന്‍റിംഗ്. കൊതിയൂറുന്ന വാക്കുകള്‍ക്കൊണ്ട് നല്ലൊരു ഹാരം തീ൪ത്തതു പോലെ. താങ്ക്സ് ഫോ൪ റെഫ്റന്‍സ്.

    ReplyDelete