Pages

Jan 16, 2014

പിറക്കണോ ഈ മണ്ണില്‍ ( കവിത )




പിറക്കണോ ഈ മണ്ണില്‍

അമ്മേ ഞാന്‍ പിറക്കണോയീമണ്ണില്‍
ഒരു പെണ്‍കുഞ്ഞായി പിറന്നീടാമോ
ആരുടെ കാമത്താല്‍ എന്‍ ചിറകരിയും
ഭയക്കേണ്ടതാരെ ഞാന്‍ അന്യരെയോ രക്തബന്ധങ്ങളെയോ.
ഒടുങ്ങാത്ത മോഹം പിറക്കാനീമണ്ണില്‍, അണിയേണം കണ്‍മഷി,
കരിവളയും, പൊന്നിന്‍ നിറമുള്ള പട്ടുപാവാടയും.
ഈ മണ്ണിന്‍ മാറില്‍ പാറിക്കളിക്കണം
കൂട്ടരുമൊത്തു ചേര്‍ന്നു നടക്കണം.
എങ്കിലും അമ്മേ ഞാന്‍ പിറന്നീടാമോ
ഒരു പെണ്‍കുഞ്ഞായിപ്പിറന്നീടാമോ ?

സന്തോഷ് കണ്ണംപറമ്പില്‍
ദോഹ, ഖത്തര്‍

5 comments:

  1. തീര്‍ച്ചയായും!!

    ReplyDelete
  2. പൈതലേ നീ പിറക്കണം ,എങ്കിലും
    നീ കരുതിയിരിക്കണം ....ആശംസകൾ.

    ReplyDelete
  3. ശരി തന്നെ.ഉള്ളിലെവിടെയോ കുത്തുന്ന വേദന!എനിക്ക്ചിലപ്പോൾ പെണ്‍ വർഗത്തോട്‌ തന്നെ ചോദിക്കാൻ തോന്നിയത് ഇത് തന്നെ.മനസ്സറിഞ്ഞ കവി.നമോവാകം!!!!!!!!!!!!

    ReplyDelete