Pages

Jul 28, 2015

ഗ്രാന്മ (കഥ)



ജൂലൈ മാസത്തിലെ അധ്യാപക പരിശീലനത്തോടനുബന്ധിച്ച് 'അമ്മമ്മ' എന്ന പാഠചര്‍ച്ചയെ മുന്‍നിര്‍ത്തി തയ്യാറാക്കിയ ഒരു ചെറുകഥ ബ്ലോഗിനയച്ചു തന്നത് ചുവടെ പ്രസിദ്ധീകരിക്കുന്നു. നമ്മുടെ അധ്യാപക പരിശീലനങ്ങള്‍ ഇത്തരത്തില്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു...............

ഗ്രാന്മ




ഗേറ്റ് കടന്ന് കാറ് മെല്ലെ മുറ്റത്തേക്കു കയറി.

ഇന്റര്‍ലോക്ക് വിരിപ്പില്‍ ടയറുകള്‍ അമര്‍ന്നു.

.സി.യുടെ ശബ്ദം താഴ്‌ന്നു. ഗ്രാന്മ പോര്‍ച്ചിലേക്ക് പെട്ടെന്നിറങ്ങി. പുറത്ത് വെയില്‍ച്ചൂട്.

ഉമ്മറത്തുകയറി കുഷ്യന്‍വിരിച്ച കസേരയിലേക്ക് അസ്വസ്ഥതയോടെ ഗ്രാന്മ ഇരുന്നു.

"മോളേ...” ആ ശബ്ദം വിറയാര്‍ന്നു.

അകത്തുനിന്നും ശെല്‍വി വിളികേട്ടു.

അല്പം കഴിഞ്ഞ് ഗ്രാന്മയുടെ സഹായിയായ ആ പെണ്‍കുട്ടി വെള്ളം നിറച്ച ഗ്ലാസ്സുമായി ഉമ്മറത്തു പ്രത്യക്ഷപ്പെട്ടു.

കാറിന്റെ ഡോര്‍ തുറന്നടഞ്ഞു... വലിയ ടെഡി ബിയറിനെ കെട്ടിപ്പിടിച്ച് അനുമോള്‍ അകത്തേക്ക് ഓടിപ്പോയി. മകള്‍ ഷോപ്പിംഗ് സഞ്ചിയുമായി അകത്തേക്കുപോയി..

ഗ്രാന്മ തൊടിയിലേക്കു നോക്കി. മുത്തച്ഛനെ അടക്കം ചെയ്ത മണ്ണ്..‌.

അടുത്ത കാറും വന്നുനിന്നു. മകനും ഭാര്യയും ഇറങ്ങി.

Jul 23, 2015

ഭാവാത്മക വായന - അമ്മമ്മ

ഭാവാത്മക വായന

  ഭാവം ഉള്‍ക്കൊണ്ട് സാഹിത്യരചനകള്‍ വായിച്ചാസ്വദിക്കുന്നതിന് കുട്ടികളെ തയ്യാറാക്കല്‍ ​അവധിക്കാല പരിശീലനത്തില്‍ നാം പരിചയപ്പെട്ടതാണ്. എന്നാല്‍, അമ്മമ്മ എന്ന രചനയുടെ ശബ്ദരേഖ നമ്മില്‍ പലരുടെയും കയ്യില്‍ ലഭ്യമല്ലാത്തതിനാല്‍ ക്ലാസ്സ് മുറിയിലെ പ്രവര്‍ത്തനത്തിന് സഹായകരമായ ആ ശബ്ദശകലം ചുവടെ നല്‍കുന്നു. ഏവര്‍ക്കും വ്യത്യസ്തമായ ഒരു വായനാനുഭവം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.


 


വിദ്യാരംഗം ബ്ലോഗ് ടീം

Jul 7, 2015

നാരങ്ങ



നാരങ്ങ

മഞ്ഞയെ പകര്‍ത്തി ഞാന്‍
നിന്‍ മുഖം തുടുപ്പിച്ചു.

ആ മുഖം മിനുങ്ങുന്ന രഹസ്യം
എന്നില്‍ത്തന്നെ-
യൊളുപ്പിച്ചിതേവരെ,
പറഞ്ഞില്ലാരോടും ഞാന്‍.

ഒരുനാള്‍
ദാഹം മാറ്റാന്‍
ചിണുങ്ങി നില്‍ക്കും നിന്നില്‍
പിഴിഞ്ഞുതന്നൂ ഞാനെന്‍
ഹൃദയം രഹസ്യമായ്.

തണുപ്പിനുള്ളില്‍ നിന്നെ
കളിപ്പിച്ചെല്ലാം ചെയ്തൊരാ -
ലസ്യ നിമിഷത്തെ
ഒളിപ്പിച്ചിതേ വരെ.

വിളമ്പില്‍ രണ്ടാമതായ്
പച്ചിലപ്പുറത്തെന്റെ -
കരളില്‍ കണ്ണും നട്ട്
ഓണമുണ്ണുമ്പോള്‍
നിന്റെ ചുവന്ന ചുണ്ടില്‍
ഒരു കൊതി ഞാനെറിഞ്ഞിട്ടു.

തൊട്ടു നീ നാവില്‍ വച്ചു
പറഞ്ഞു, ഹാ
എന്തൊരു കയ്പാണയ്യ

 - വിനോദ് വൈശാഖി