വിശ്വമഹാകവി കാളിദാസനെ പരിചയപ്പെടുത്തുന്ന പാഠമാണ് പത്താം തരം കേരളപാഠാവലിയിലുള്ള 'കാളിദാസന്‍'. കാളിദാസനെ അടുത്തറിയുന്നതിനും അദ്ദേഹത്തിന്റെ കൃതികള്‍ ആസ്വദിക്കുന്നതിനും ഉതകുന്ന പഠനപ്രവര്‍ത്തനങ്ങളാണ് ഈ പാഠഭാഗത്ത് വിഭാവനം ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും വിധം കാളിദാസന്റെ ജീവിതവും കൃതികളും ഒരു ഡിജിറ്റല്‍ നോട്ടുബുക്കായി താഴെയുള്ള ലിങ്കില്‍ നല്‍കിയിട്ടുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല'യിലെ 'കാളിദാസന്‍' എന്ന അദ്ധ്യായമാണ് മുഖ്യ ഉള്ളടക്കം. കാളിദാസകളെക്കുറിച്ച് മലയാള വിക്കിപീഡിയയിലും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളാണ് ഈ ഡിജിറ്റല്‍ നോട്ടുബുക്കില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്. ഈ കുറിപ്പ് എല്ലാവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു.
Pages
▼
Jun 19, 2016
Jun 14, 2016
കാലാതീതം കാവ്യവിസ്മയം - യൂണിറ്റ് സമഗ്രാസൂത്രണം
കാലദേശാതീതമായ
കാവ്യഭാവനയെ കുട്ടികള്‍ക്കു
പരിചയപ്പെടുത്തുന്ന യുണിറ്റാണ്
'കാലാതീതം
കാവ്യവിസ്മയം'.
യൂണിറ്റ്
സമഗ്രാസൂത്രണത്തിന്റെ
അടിസ്ഥാനം സാധാരണയായി
അദ്ധ്യാപകസഹായിയാണ് (ടീച്ചര്‍
ടെക്സ്റ്റ്).
ഈ
അദ്ധ്യയനവര്‍ഷം പുതിയ
അദ്ധ്യാപകസഹായി നമ്മുടെ
കൈയ്യിലെത്താന്‍ അല്പം വൈകിയോ
എന്നൊരു സംശയമുണ്ട്.
എന്തായാലും
പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളും
അദ്ധ്യാപകസഹായിയിലെ
പഠനപ്രവര്‍ത്തനങ്ങളും
ഏകോപിപ്പിച്ചുകൊണ്ട് ഒരു
യൂണിറ്റ് സമഗ്രാസൂത്രണം
തയ്യാറാക്കാനുള്ള ശ്രമമാണ്
ഇവിടെ നടത്തിയിരിക്കുന്നത്.
എല്ലാ
മലയാള അദ്ധ്യാപക സുഹൃത്തുക്കളുടേയും
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
പ്രതീക്ഷിക്കുന്നു.
Jun 9, 2016
ടീച്ചര്‍ ടെക്സ്റ്റ് ഒമ്പത്, പത്ത് ക്ലാസ്സുകള്‍
പുതിയ മലയാളം പാഠപുസ്തകങ്ങളുടെ ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ടീച്ചര്‍ ടെക്സ്റ്റ് എസ്. സി. ആര്‍. ടി. പ്രസിദ്ധീകരിച്ചു. താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഒമ്പതാം തരം മലയാളം ടീച്ചര്‍ ടെക്സ്റ്റ്
പത്താം തരം മലയാളം ടീച്ചര്‍ ടെക്സ്റ്റ്