Pages

Jan 20, 2014

ശ്രേഷ്ഠ ഭാഷാ പദവി മലയാളത്തിന് - ലേഖനം




മാതൃഭാഷ ഏതൊരാള്‍ക്കും പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരമാണ്. തീര്‍ത്തും അപരിചിതമായ ഒരു ലോകത്തേക്കു നാം ജനിച്ചു വീഴുന്നതുമുതല്‍ ചുറ്റുപാടുകളേയും ബന്ധങ്ങളെയും അറിയുന്നതും അറിയിക്കുന്നതും മാതൃഭാഷയിലൂടെയാണല്ലോ. അതുകൊണ്ട് മാതൃഭാഷ പെറ്റമ്മയെപ്പോലെ തന്നെ ഓരോരുത്തര്‍ക്കും പ്രിയങ്കരമായിത്തീരുന്നു.
ദൗര്‍ഭാഗ്യവശാല്‍ മലയാളിക്ക് ഈ വികാരം എത്രമാത്രം ഉള്‍ക്കൊള്ളാനായിട്ടുണ്ട് എന്നത് ചിന്തിക്കേണ്ടതാണ്. ഭാരതീയ പൈതൃക സാംസ്കാരിക സമ്പത്ത് മുഴുവന്‍ തന്നെ മലയാളിക്ക് പകര്‍ന്നു നല്‍കാന്‍ നമ്മുടെ മലയാളത്തിനു സാധിക്കുന്നുണ്ട്. സാഹിത്യത്തിനുള്ള ഇന്ത്യന്‍ പരമോന്നത ബഹുമതി പല വട്ടം മലയാളത്തെ തേടി വന്നിട്ടുണ്ട്. എന്നിട്ടും പുതു തലമുറക്ക് മലയാളത്തെ ഒരു രണ്ടാംകിട ഭാഷയായി മാത്രമേ കണക്കാനാകുന്നുള്ളൂ. മറ്റേതുസമൂഹത്തിനുമില്ലാത്ത ഈ പ്രത്യേകതക്കു കാരണമെന്തെന്നു നാം പരിശോധിക്കേണ്ടതില്ലേ.

Jan 16, 2014

പിറക്കണോ ഈ മണ്ണില്‍ ( കവിത )




പിറക്കണോ ഈ മണ്ണില്‍

അമ്മേ ഞാന്‍ പിറക്കണോയീമണ്ണില്‍
ഒരു പെണ്‍കുഞ്ഞായി പിറന്നീടാമോ
ആരുടെ കാമത്താല്‍ എന്‍ ചിറകരിയും
ഭയക്കേണ്ടതാരെ ഞാന്‍ അന്യരെയോ രക്തബന്ധങ്ങളെയോ.
ഒടുങ്ങാത്ത മോഹം പിറക്കാനീമണ്ണില്‍, അണിയേണം കണ്‍മഷി,
കരിവളയും, പൊന്നിന്‍ നിറമുള്ള പട്ടുപാവാടയും.
ഈ മണ്ണിന്‍ മാറില്‍ പാറിക്കളിക്കണം
കൂട്ടരുമൊത്തു ചേര്‍ന്നു നടക്കണം.
എങ്കിലും അമ്മേ ഞാന്‍ പിറന്നീടാമോ
ഒരു പെണ്‍കുഞ്ഞായിപ്പിറന്നീടാമോ ?

സന്തോഷ് കണ്ണംപറമ്പില്‍
ദോഹ, ഖത്തര്‍