എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Dec 5, 2011

വിണ്ട കാലടികള്‍ - കവിതാ പഠനം

ചരിത്രവും സാഹചര്യവും ഭിന്നമായ സുഹൃത്തക്കളുടെ ഒത്തുചേരലിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യ ബന്ധത്തെയും മാനവസമൂഹത്തിന്റെ വികാസ പരിണാമങ്ങളേയും പി. ഭാസ്കരന്‍ ആവിഷ്കരിച്ചിരിക്കുന്നു. നവകേരള നിര്‍മ്മാണത്തില്‍ തന്റേതായ സംഭാവനകള്‍ ചരിത്രത്തിലും സാഹിത്യത്തിലും ഒരു പോലെ വിരചിച്ച അദ്ദേഹത്തിന്റെ ഈ കവിത ഒരു തിരിഞ്ഞു നോട്ടംകൂടിയാകുന്നു.
ഭിഷഗ്വനായ സുഹൃത്തിനോടൊടൊത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്വീറ്റില്‍ ഭക്ഷണത്തിന് ശേഷണമുള്ള സംഭാഷണമായി കവിത. കാലടികളിലെ വിള്ളലുകള്‍ കണ്ട് നഗ്നപാദനായി നടക്കരുതന്നും ചേറും ചെളിയും ചവിട്ടിയാല്‍ രോഗപീഡിതനാവുമെന്നും അനാരോഗ്യത്തിന്റെ അശക്തിയില്‍ കൊണ്ടുതള്ളുന്ന ഈ അവസ്ഥയെ സൂക്ഷിക്കണമെന്നുള്ള ഡോക്ടറുടെ വാക്കുകള്‍ കയറിപ്പോന്ന വഴിത്താരകളിലേക്ക് കവിയെ കൊണ്ടുപോയി.
ആദര്‍ശം പകര്‍ന്ന അനുഭൂതി വിശേഷങ്ങളുടെ ആന്ദോളനങ്ങളില്‍പ്പെട്ട് സുന്ദരസ്വപ്നത്തിന്റെ ചുടുമായി ചേറ്റിലും ചെളിയിലും പൊരിവെയിയിലും കൂടി മുന്നോട്ടുനീങ്ങിയപ്പോള്‍ പിന്നിട്ട ദൂരമോ പാതയുടെ ക്ലിഷ്ടതയോ തലച്ചുമടിന്റെ ഭാരമോ അറിഞ്ഞില്ലത്രെ. ലക്ഷ്യം മഹത്താകുമ്പോള്‍ മാര്‍ഗത്തിലുണ്ടാകുന്ന ക്ലേശങ്ങളോ സ്വപ്നം നടപ്പാക്കാനുള്ള ബുദ്ധിമുട്ടുകളോ ഒന്നും വ്യക്തിയെ ബാധിക്കുന്നില്ല. ലക്ഷ്യം അതൊന്നുമാത്രമേ നിശ്ചദാര്‍ഢ്യത്തോടെ ഇറങ്ങിപ്പുറപ്പെടുന്നവരുടെ ദൃഷ്ടിയില്‍ പെടുന്നുള്ളു. ലക്ഷ്യത്തിലൂന്നിയ മനസ്സിന് മാര്‍ഗതടസ്സങ്ങള്‍ പ്രശ്നമല്ല.
ഇടപ്പാതിയുടെ കരാളതയില്‍ - കൊടുങ്കാറ്റിലും ഇടിമിന്നലിലും ഒന്നും ഭയപ്പെടാത്ത പേമാരിയെ കുളിര്‍നീരായിക്കണ്ട്, ഒളിവില്‍ കഴിയുന്ന തോഴനെ രക്ഷിക്കാന്‍, കരകവിഞ്ഞൊഴുകുന്ന പെരിയാറ്റിലൂടെ തിരിച്ചതും അദ്ദേഹം ഓര്‍ത്തു. അക്കാലത്ത് നിഷ്കളങ്കരായ കൃഷിവലരുടെ ആദരസൗഹൃദങ്ങള്‍ നേടി അവരുടെ ഇല്ലവല്ലായ്മകളുടെ സല്‍ക്കാരങ്ങളില്‍ വിശപ്പാറ്റിയതും കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ക്കൂടി അനേകകാതം നടന്നതുമെല്ലാം കവി ഓര്‍ക്കുന്നു. മഞ്ഞിലും മഴയിലും നടന്നതും മണ്ണില്‍ വീണ വേര്‍പ്പ് ശക്തിഭരണികളായി മാറിയതും കവിസ്മരിക്കുന്നു. അവയില്ലെങ്കില്‍ അവനീബന്ധം വിട്ട അക്കിലസ്സിനെപ്പോലെയാകുമെന്നും ചിന്തിക്കുന്നു.
ഓരോ ചുവടുവയ്ക്കുമ്പോഴും നേരിയനോവില്‍ക്കൂടി ഓര്‍മ്മപുതുക്കുന്ന ജീവിതക്കുറിപ്പുകള്‍ ജീവിതവേരുകളെ ഓര്‍മ്മിപ്പിക്കുന്നു. ജീവിതത്തിന്റെ ഉത്തുംഗസോപാനത്തിലെത്തിയാലും തന്റെ സഹചരര്‍ വിണ്ടകാലടികളുള്ള അധ്വാനവര്‍ഗ്ഗമാണെന്ന ചിന്ത കവിയിലുണ്ട്. അവ ശാശ്വത ആരോഗ്യം നല്‍കുന്ന ഉപ്പുനീരുറവകളാണ്.
വിണ്ടകാലടികള്‍ എന്ന പ്രയോഗത്തിലൂടെ ഫ്ലാഷ്ബാക്കിലൂടെയെന്നോണം തന്റെ ജീവിതമാണ് കവി കണ്ടത്. അനാരോഗ്യത്തിന്റെ സൂചനകളായി ഭിഷഗ്വരന്മാര്‍ ഇവയെക്കാണുമ്പോള്‍ ശക്തിയും ആരോഗ്യവും ശുദ്ധിയും ഈ പാദങ്ങളാണെന്ന തിരിച്ചറിവാണ് കവിയ്ക്കുണ്ടാകുന്നത്.
ചെറുപ്പകാലംതൊട്ട് ചേറിലും ചെളിയിലും അധ്വാനിക്കുന്ന ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി സഞ്ചരിച്ച നാളുകളുടെ സ്മരണയിലൂടെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കേരളചരിത്രത്തിന്റെ ഒരേടുതന്നെയാണ് വായനക്കാരിലേയ്ക്കു പകരുന്നത്. അവരുടെ ഉന്നമനത്തിന് അശ്രാന്തപരിശ്രമംചെയ്ത് തന്നെത്തന്നെ മറന്ന് ജീവിച്ച മനുഷ്യസ്നേഹികളുടെ, ത്യാഗികളുടെ സമര്‍പ്പണവും സേവനവും അനുവാചക ഹൃദയത്തിലെത്തിക്കുന്നു.
തോഴനിന്‍ ചരിത്രവും സാഹചര്യവും ഭിന്നമാണെന്ന് എടുത്തുപറയുന്ന കവി അന്നെന്നെ നയിച്ചൊരീ നഗ്നപാദങ്ങള്‍ നേടിത്തന്നൊരാ ബലമെന്റെ ശക്തിതന്‍ മൂലാധാരമെന്ന് വ്യക്തമാക്കുന്നു. ചൂരലാലടിയേല്‍ക്കെ ചുളുങ്ങാത്ത, ചുടുചോരയില്‍ അടിതെറ്റിവഴിയില്‍ വീഴാത്ത ഈ പാദങ്ങള്‍ തന്റെശക്തിസംഭരണികളാണെന്ന് ഉറക്കെ ഉദ്ഘോഷിക്കുന്നു. ഭൂമിയിലുറച്ച ബന്ധമില്ലെങ്കില്‍ ആരും വീഴും. അക്കിലസ്സോ ആനയോ ആരായാലും വീണതുതന്നെ.
ഭൗതികജീവിതസുഖങ്ങളുടെ നിറുകയില്‍ നില്‍ക്കുമ്പോഴും തന്റെ സഹചരര്‍ ചെരുപ്പില്ലാത്തോരാണന്നും വിണ്ട കാലടികളുള്ളവരാണെന്നും ഉള്ള തിരിച്ചറിവാണ് സമൂഹം ഉള്‍ക്കൊള്ളേണ്ടത്.
"അന്നെന്നെ നയിച്ചോരീ നഗ്നപാദങ്ങള്‍ നേടി
ത്തന്നൊരാ ബലമന്റെ ശക്തിതന്‍ മൂലാധാരം"
"മദിച്ചു മലനാടന്‍ വേനലിന്‍ മാറില്‍ക്കേറി-
കുതിച്ചു നടന്നൊരു പാദങ്ങളെന്‍ പാദങ്ങള്‍"
"മണ്ണിതില്‍ വീണീടിന വേര്‍പ്പിന്റെയുപ്പും കയ്പും
എന്നിലേയ്ക്കാവഹിക്കും ശക്തിതന്‍ സംഭരണികള്‍"
"നഗ്നപാദത്തില്‍ക്കാണും പാടുകളെന്‍ നേട്ടങ്ങള്‍
ശാശ്വതാരോഗ്യം തരുമുപ്പുനീരുറവകള്‍"
എന്നിങ്ങനെ വിണ്ടകാലടികളാണ് തന്റെശക്തി സൗധങ്ങളെന്നും അവ തനിക്ക് പകര്‍ന്നുതന്ന ഊര്‍ജ്ജം അഴുതാണെന്നും കവി വ്യക്തമാക്കുന്നു.
"പട്ടിന്റെ സോക്സില്‍ പാദം പൊതിഞ്ഞെന്നാലും
നൃത്തപ്പാട്ടിനൊപ്പം ഷൂസും പൃഷ്ടവും ചലിച്ചാലും
താഴോട്ടും മേലോട്ടുമായുയര്‍ന്നും താഴ്ന്നും സദാ
പായുമീ ലിഫ്ടിന്നോട്ടം പെട്ടെന്നു നിലച്ചാലും.”
എന്നുള്ള വരികളിലൂടെ താന്‍ പരിചയിച്ചതിന്‍ നിന്നും വിഭിന്നമായ ലോകത്തിന്റെ വ്യത്യസ്തമൂഖം കാട്ടിത്തരുന്നു. ഭൗതികതയുടെയും സമ്പത്തിന്റെയും പാരമ്യതയില്‍ നിന്നാലും അവശരാര്‍ത്തരാലംബഹീനര്‍ നല്കും സുഖമേസുഖം എന്ന് കവി പ്രഖ്യാപിക്കുന്നു. ഇവിടെ
"വിളക്കുകൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സില്‍ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം.”
എന്ന ഉള്ളൂര്‍ ചിന്തകള്‍ നമുക്കു കൂട്ടിവായിക്കാം.
ഇടവപ്പാതിക്കാറ്റു കല്പദ്രുമങ്ങള്‍ തന്‍ മുടിയില്‍പ്പിടിച്ചാര്‍ത്തിടിക്കുന്നു, ആ കുടിയന്റെ അട്ടഹാസത്താല്‍ കായല്‍വക്കുകള്‍ വിറയ്ക്കുന്നു, പെരിയാര്‍ വെള്ളം ഇരതേടിക്കൊണ്ടിരുട്ടിങ്കല്‍ കൂരകള്‍ വിഴുങ്ങുന്നു, കൊള്ളിയാന്‍ വെട്ടം തെങ്ങിന്‍ചൂട്ടൊളിയാകുന്നു. പെരുമാരി കുളുര്‍നീരുറവയാകുന്നു, അവനീബന്ധം വിട്ട അക്കിലസ്സ്, ഉപ്പുനീരുറവകള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ കവിതയ്ക്ക് ആശയഭംഗി നല്‍കുന്നു. കവിതയിലുടനീളം കാണുന്ന പ്രാസപ്രയോഗം ശബ്ദഭംഗിക്ക് മാറ്റുകൂട്ടുന്നു. കവിതയെ തൊട്ടറിഞ്ഞ് ആത്മാവിലനുഭവവേദ്യമാക്കുന്ന നിലയിലേയ്ക്ക് ആസ്വാദകനെ കൊണ്ടുപോകുവാന്‍ ഊ കവിതയ്ക്ക് കഴിയുന്നു. മാനവസമുദായത്തിന് വേണ്ടി ജീവിതം തന്നെ ഹോമിച്ച മഹാനുഭാവന്മാരുടെ ചര്യകളിലേയ്ക്ക് ഉയര്‍ന്നു ചിന്തിക്കുവാന്‍ കവി നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വിണ്ടകാലടികള്‍ സാര്‍ത്ഥകമാകുന്നു.
 
16 comments:

Azeez . said...

thanks shobhana teacher.നല്ലൊരു വായനാനുഭവത്തിന്.തിരക്കായിരുന്നു. ഓടിച്ചു ഒരു വായനയ്ക്കേ സമയമുണ്ടായുള്ളൂ. ഈ മഹാ നഗരത്തില്‍, ഞാന്‍ നോക്കുമ്പോള്‍, എന്‍റെ കാലും വിണ്ടുകീറിയിരിക്കുന്നു. സോക്സും ഷൂസും ധരിച്ച് അത് ഞാന്‍ മറച്ചുനടക്കുന്നു. അങ്ങിനെ മറച്ചു നടക്കുമ്പോള്‍ ടീച്ചര്‍ എഴുതിയ പോലെയുള്ള എന്‍റെ പൂര്‍വ്വാശ്രമത്തിലെ ക്ലേശജന്മങ്ങളെക്കുറിച്ച് ഞാന്‍ മറക്കുവാന്‍ ശ്രമിക്കുന്നു.അങ്ങിനെ മറച്ചില്ലെങ്കില്‍ ഞാനിവിടെ അസ്വീകാര്യനാകും; ഞാന്‍ പി ഭാസ്കരനനൊന്നുമല്ലല്ലോ. നന്ദി. സോക്സൂരി എന്‍റെ വിണ്ട കാലടികള്‍ ഒന്നുകൂടി നോക്കട്ടെ.അതുവഴി എന്‍റെ ഗ്രാമത്തേയും എന്നെ ഞാനാക്കിയ പഴയ ജീവിതത്തേയും. ടീച്ചര്‍ക്ക് നന്ദി, ഈ ഓ൪മ്മപുതുക്കലിനു.

എം.അജീഷ്‌ said...

നന്നായി.കേരളത്തിലെ സ്വാതന്ത്ര്യസമരത്തിന്റെയും കര്‍ഷക സമരങ്ങളുടെയും ചിത്രങ്ങള്‍ ഈ കവിതയില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്.ഇടവപ്പാതിക്കാറ്റ്‌,മുഷ്ക്കനാക്കുടിയന്‍,പെരിയാര്‍ വെള്ളത്തിന്റെ ഇര തേടല്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഭരണകൂടകടന്നുകയറ്റത്തിന്റെ സൂചനകളാണ്.ഒളിവില്‍ കഴിയുന്ന തോഴനെ കാണാന്‍ പോകുന്ന ചിത്രം കര്‍ഷക-വിപ്ലവ പ്രസ്ഥാനങ്ങളുടെ സഹനത്തെയും പോരാട്ടത്തെയും വരച്ചിടുന്നു.

shamla said...

പുതിയ സാഹചര്യങ്ങളില്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ സംഭവിച്ച അപചയം മനസിലാക്കാന്‍ ഇത്തരം കവിതകള്‍ പ്രയോജനപ്പെടും. വിശകലനം നന്നായിട്ടുണ്ട്.

Azeez . said...

Shamla said: "പുതിയ സാഹചര്യങ്ങളില്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ സംഭവിച്ച അപചയം മനസിലാക്കാന്‍ ഇത്തരം കവിതകള്‍ പ്രയോജനപ്പെടും."

വിണ്ടകാലടികളുള്ള ഗ്രാമീണകര്‍ഷകരെ ഏത് പ്രസ്ഥാനമാണ് തള്ളിക്കളഞ്ഞത്? അങ്ങിനെ വല്ല സൂചനയും ഈ കവിതയിലുണ്ടോ? നൂറോ അമ്പതോ കൊല്ലമായി, അല്ലെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായവിപ്ലവം മുതല്‍ നമ്മുടെ ഗ്രാമീണവ്യവസ്ഥിതിയില്‍, അതിന്‍റെ ഭാഗമായി നമ്മുടെ കേരള ഗ്രാമീണ വ്യവസ്ഥിതിയില്‍ , വന്ന മാറ്റം എല്ലാ രംഗത്തും നിഴലിച്ചു. അത് നമ്മുടെ ഗ്രാമീണജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തി.അത് മനുഷ്യബന്ധങ്ങള്‍ക്ക് പുതിയ കൊടുക്കല്‍വാങ്ങള്‍സമവാക്യം നല്‍കി.ഇത് മനുഷ്യരുടെ മൊത്തത്തിലുള്ള അപജയമാണ്.മതങ്ങളുടെ, വിശ്വാസികളുടെയൊക്കെ അപജയമാണ്. പ്രസ്ഥാനത്തിന്‍റെ മാത്രം അപജയമാണോ? എന്താണ് പ്രസ്ഥാനത്തെ അടിക്കുവാന്‍ ഈ കവിതയെ വടിയാക്കുന്നത്?

ഇത്രയും ക്ഷോഭിക്കേണ്ട അസീസിക്കാ .പ്രസ്ഥാനങ്ങള്‍ക്ക്‌ സംഭവിച്ച അപചയം എന്നതുകൊണ്ട്‌ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മാത്രമല്ല അര്‍ത്ഥമാക്കിയത്.പുതിയ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടുകളില്‍ വന്ന അപചയം തന്നെയാണ് വിവക്ഷ വ്യവസായ വല്‍ക്കരണവും ആഗോളവല്‍ക്കരണവും ഇലക്ട്രോണിക് മീഡിയകളുടെ തള്ളിക്കയറ്റവും സമകാല മധ്യമസംസ്കാരവുമൊക്കെ ഇതിനു കാരണമാണ് താനും.ആദര്‍ശങ്ങള്‍ക്കു വേണ്ടിയും സ്വപ്നങ്ങള്‍ക്ക് വേണ്ടിയും പീടിതര്‍ക്ക് വേണ്ടിയും പട പൊരുതി കാലടികള്‍ വിണ്ട വീരസഖാക്കളെയും അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഇന്നത്തെ സഖാക്കളെയും മനസ്സുകൊണ്ട് ഒന്ന് താരതമ്യം ചെയ്തു പോയതാണ്. പിന്നെ 'സഖാവ്' എന്നാ ഈ പ്രയോഗം തല്‍ക്കാലം ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ പ്രസ്ഥാനങ്ങളിലും ഉള്ള സ്വാര്‍ത്ഥമതികളായ നേതാക്കന്മാരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുമാണ് കേട്ടോ.രണ്ടു തലമുറകളുടെ താരതമ്യം ഈ കവിതയില്‍ കടന്നുവരുന്നുമുണ്ട്.നടന്നു നടന്നു കാലുകള്‍ വിണ്ടു തേഞ്ഞ പഴയ തലമുറയും കഴിയുന്നതും ലിഫ്ടു മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്ന പുതിയ തലമുറയും കവിതയിലുണ്ട്.സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും കര്‍ഷക സമരങ്ങളിലും ഭാഗഭാക്കായ പി ഭാസ്കരന്റെ തലമുറയില്‍ നിന്നും സ്വാതന്ത്ര്യം ആവോളം അനുഭവിക്കുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന പുതിയ തലമുറയും വ്യത്യസ്തമല്ലേ .പി ഭാസ്കരന്റെ തലമുറയുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കാനാവാത്ത വിധം വ്യത്യസ്തരായ തലമുറയല്ലേ ഏറ്റവും പുതിയത്. താരതമ്യം ചെയ്തു കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ സമകാലികാവസ്ഥയില്‍ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും വന്ന അപചയം കൂടി പറയേണ്ടി വരും. കര്‍ഷക സമരങ്ങളുടെ നന്മയും ത്യാഗവും തിരിച്ചറിഞ്ഞു കൊണ്ട് തന്നെ.താരതമ്യത്തിലും നല്ല വശങ്ങള്‍ തെളിയിച്ചു കൊണ്ട് തന്നെ. ശുഭാപ്തി വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ.

Azeez . said...

ഞാന്‍ ക്ഷോഭിക്കുകയാണെന്ന് തോന്നിയോ ഷംല ടീച്ചറിന്?ചിലര്‍ വായ തുറന്നാല്‍ ക്ഷോഭിക്കുകയാണെന്ന് തോന്നും; മുഖം കണ്ടാല്‍ ഒരു ഇടി കൊടുക്കുവാന്‍ തോന്നും. പടച്ചോനെ, എന്തുചെയ്യും? നിനക്കറിയാമല്ലോ, എനിക്ക് ഷംല എന്ന ടീച്ചറിനോട് ക്ഷോഭമില്ലായെന്ന്.എന്തിനു ഞാന്‍ അവരോട് കോപിക്കണം.

വിദ്യാരംഗം എത്ര നല്ല ബ്ലോഗാണ്. നാനൂറ് followers ഉണ്ട്.നാലു ലക്ഷം ആകാന്‍ പോകുന്നു അതിന്‍റെ സന്ദര്‍ശകര്‍.വിദ്യാരംഗം ടീം എത്ര ആത്മാര്‍ത്ഥതയോടെയാണ് ഇത് നമുക്കായി ഒരുക്കുന്നത്.ശോഭന ടീച്ചറിന്‍റെ നല്ല ഈ കവിതാപഠനം, അതുപോലെ മറ്റുള്ളവരുടെ വര്‍ക്കുകള്‍, വായിച്ച് ഒന്ന് പ്രോല്‍സാഹിപ്പിക്കുവാന്‍ ഒരുത്തനുമില്ല.എത്രയോ അദ്ധ്യാപകരുണ്ട്.അവര്‍ക്ക് കഴിയുന്നില്ല.ഒരു നല്ല വാക്കെഴുതുവാന്‍ ഈ അദ്ധ്യാപകര്‍ക്ക് കഴിയുന്നില്ല. അവരുടെ സ്വന്തം ഭാഷാബ്ലോഗാണ്.എന്നിട്ടുപോലും.മരവിപ്പാണ്.ജീര്‍ണ്ണത.സമൂഹത്തിന്‍റെ പ്രകാശമാകേണ്ടവരുടെ സ്ഥിതിയാണിത്.

സ്ഥിരം കമന്‍റ് എഴുതുന്ന കുറച്ച് പാവങ്ങളുണ്ട്.അവര്‍ കമന്‍റ് എഴുതുന്നു. ഇനി ചില വിഐപികളുണ്ട്.അവരുടെ ലേഖനമോ, കവിതയോ വരുമ്പോള്‍ ഒന്നു കയറിവരും.അവര്‍ ആരുടേയും പോസ്റ്റുകള്‍ വായിക്കില്ല, കമന്‍റുകള്‍ എഴുതില്ല. മറ്റുള്ളവര്‍ കമന്‍റ് എഴുതി അവരെ പ്രോല്‍സാഹിപ്പിക്കുന്നത് അവര്‍ക്കിഷ്ടമാണ്താനും.

വിദ്യാരംഗം ബ്ലോഗില്‍ ഒരു ദിവസത്തില്‍ രണ്ടുവട്ടം ഞാന്‍ കയറും. പൂജ്യം കമന്‍റുകള്‍ കണ്ടാല്‍ എനിക്ക് സഹിക്കില്ല. എത്ര സമയക്കുറവാണെങ്കിലും വായിച്ച് ഒരു കമന്‍റിടും.വിണ്ടകാലടികള്‍ രണ്ടാം ദിവസവും സീറൊ കമന്‍റിലായിരുന്നു.അതുപോലെ കരിമ്പാടം DDSHS കുട്ടികളുടേതും.അങ്ങിനെയാണ് അതിലേക്ക് കടന്നത്.
വേറെ പണിയൊന്നുമില്ലാഞ്ഞിട്ടല്ല.ഓവര്‍ ആക്റ്റിവിസമായി ഇപ്പോള്‍ തോന്നുന്നു.

ഷംലടീച്ചറിന്‍റെ എഴുത്തിനെ ആദരിക്കുന്നു.
വളരെ വളരെ ആദരിക്കുന്നു.സ്വന്തം പേരെഴുതുവാന്‍ അറിയാത്ത എന്‍റെ സമുദായത്തില്‍ നിന്നും ഇത്രയും നല്ല രീതിയില്‍ എഴുതുവാന്‍ കഴിയുന്ന, ഇത്ര നല്ല നിലയിലേക്കുയര്‍ന്ന ഡോക്റ്ററെ ഞാന്‍ വളരെ ആദരവോടെ കാണുന്നു.അഭിപ്രായം വിലമതിക്കുന്നു.

ഭാഷ പഠിക്കുവാന്‍ കഴിയാതിരുന്നത് ഒരു കുറവായിത്തോന്നിയിരുന്നില്ല എനിക്ക് ഇതുവരെ. ഇപ്പോള്‍ തോന്നുന്നു.ഭാഷ കൂടുതല്‍ പഠിച്ചിരുന്നുവെങ്കില്‍ കടലോളം അര്‍ത്ഥവ്യാപ്തിയുള്ള വാക്കുകളെ കടുകുമണിയോളം ചെറുതായി കാണില്ലായിരുന്നു.എന്‍റെ ഹൃദയത്തിനു കുറച്ചുകൂടി വിശാലത കിട്ടുമായിരുന്നു.

വിദ്യാരംഗം ബ്ലോഗിനും ഇതിലെ എല്ലാ എഴുത്തുകാര്‍ക്കും നല്ലത് നേരുന്നു.പ്രത്യേകിച്ച് ശ്യാം സാറിന്, രാജീവ് സാറിന്,പിന്നെ എല്ലാ എഴുത്തുകാരേയും നല്ല നല്ല വാക്കുകള്‍ എഴുതി പ്രോല്‍സാഹിപ്പിക്കാറുള്ള ശ്രീകുമാര്‍ സാറിനെപ്പോലുള്ള അദ്ധ്യാപകര്‍ക്ക്. സ്നേഹം നേരുന്നു.

malayalasangeetham said...

http://youtu.be/IUw6njJhnCo

unnikrishnan payyavoor

shamla said...

ഭാഷ പഠിച്ചവരെക്കാള്‍ നന്നായി ഭാഷ പ്രയോഗിക്കുന്ന അസ്സീസിക്ക എന്തിനു ഭാഷ പഠിക്കണം. ഹൃദയവിശാലതയും വേണ്ടതിലധികം.പ്രസ്ഥാനത്തെ അടിക്കാന്‍ ഈ കവിത വടിയാക്കണോ എന്ന് ചോദിച്ചപ്പോള്‍ വരികള്‍ക്കിടയില്‍ അല്പം ക്ഷോഭം കൂടി വായിച്ചു പോയി.അത്രേ ഉള്ളൂ. ക്ഷമിക്കുക. ആരോഗ്യകരമായ സംവാതങ്ങളുണ്ടാവട്ടെ അസീസിക്കാ. സ്കൂളുകളില്‍ തിരക്കുള്ള സമയമായതിനാലാവാം കമന്റുകള്‍ കുറയുന്നത്. എന്തായാലും അസീസിക്കായുടെ കമന്റുകളെ ഓവര്‍ ആക്ടിവിസമായി കരുതേണ്ട. കണ്ടിട്ടും കാണാതെ പോകുന്നവര്‍ക്ക് ഒരു പാടമാവട്ടെ. ക്രിസ്തുമസ് പുതുവത്സരാശംസകളോടെ ഷംല

വില്‍സണ്‍ ചേനപ്പാടി said...

വിണ്ടകാലടികള്‍ എന്ന കവിതയിലൂടെ കടന്നുപോയപ്പോള്‍ ഷംലടീച്ചര്‍ സൂചുപ്പിച്ച കാര്യം ഞാനും ഓര‍ത്തു.ചേറിവരമ്പുകളിലും സമരമുഖങ്ങളിലും നഗ്നപാദരായി സഞ്ചരിച്ചവരുടെ പിന്‍മുറക്കാരില്‍ ചിലര്‍ ഇന്ന് ചെരുപ്പിട്ടുപോലും മണ്ണില്‍ കാലുകുത്താന്‍ ആഗ്രഹിക്കുന്നില്ല.

മതനേതാക്കള്‍ക്കും പുത്തന്‍സംസ്ക്കാരത്തെ പുണരാന്‍ ആഗ്രഹിക്കുന്ന പൊതുസമൂഹത്തിനും മൂല്യാപചയങ്ങള്‍ വരാം.എന്നാല്‍ ആദര്‍ശശുദ്ധിയോടെ നില്‍ക്കേണ്ടുന്ന പ്രസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന അപചയം അത്....കുറെപ്പേരെ നൊമ്പരപ്പെടുത്തുന്നുണ്ട്.കാരണം അത്തരം പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കണമെന്നും മാനവികത പുലരണമെന്നും ആഗ്രഹിക്കുന്നതു കൊണ്ടാണ്.

ഞാനിത് കുറിക്കുന്നത് ഇടുക്കിയില്‍ നിന്നാണ്. ഇവിടെ... ഞങ്ങള്‍ ഒരു വലിയ സമരമുഖത്താണ്.പ്രാണനുവേണ്ടിയുള്ള സമരം.ഒത്തിരി ദുര്‍ബലമായ ഒരു അണക്കെട്ടിനു കീഴെ ഭീതിയോടെ കഴിയുന്ന ജനത ഇവിടെയുണ്ട്.വിണ്ടകാലടികളില്‍ പെരിയാര്‍ വെള്ളത്തെ ഭയക്കാതെ ഒളിവിലെ തോഴനെ രക്ഷിക്കാന്‍ പോയ കവിയെ നാം കാണുന്നു.ഇവിടെ മുല്ലപ്പെരിയാറില്‍ നിന്നും ഏതിനിമിഷവും പ്രവഹിക്കാനിടയുള്ള ആസുരമായ ഒരു വെള്ളപ്പാച്ചിലില്‍ നിന്നും ഒരു ജനതയെ രക്ഷിക്കുവാന്‍ ആരുമില്ല.ചര്‍ച്ചകള്‍ നടക്കുന്നു..വാദപ്രതിവാദങ്ങളും..അതിനിടെ വംശീയ കലാപവും.ജനാധിപത്യസംവിധാനത്തിനും അപചയം സംഭവിക്കുകയാണോ.....
കവിതയ്ക്ക് നല്ലൊരു പഠനം തയ്യാറാക്കിയ ടീച്ചറിനും അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും നന്ദി.

വില്‍സണ്‍ ചേനപ്പാടി said...

തിരുത്ത്---ചേറണിവരമ്പ്

Unknown said...

പ്രകൃതിയോടെത്രത്തോളം അകലുന്നുവോ അത്രത്തോളം സംസ്‍കാര സമ്പന്നരായി എന്ന് വിശ്വസിക്കുന്നവരാണ് ഇന്നത്തെ ജനത... എന്നാൽ വിണ്ടകാലടിയിൽ ഇതിൽ നിന്നു വ്യത്യസ്തമായി സ്വയം സ്വത്വത്തിൽ ഊറ്റം കൊള്ളൂകയും... താൻ നടന്നു കയറിയ ജീവിത പാതകളെ തന്നിലേക്കാവാഹിക്കുകയാണ്...

ടീച്ചറുടെ പ്രബന്ധം അത്തരത്തിൽ ഒരു വിശദ വിശകലനത്തിന് സഹായിച്ചു..

Unknown said...

അഭിരാമി..

Unknown said...

Thank you ma'am . This article is very helpful

Anonymous said...

Thank you for this efficient summary ma'am. This let me know more about the background of the poet as well as the poem. Thank you, again.