എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 27, 2012

എന്റെ സ്കൂള്‍ ദിനങ്ങള്‍ ഭാഗം രണ്ട് - അസീസ് കെ. എസ്.




എന്‍റെ സ്കൂള്‍ ദിനങ്ങള്‍ വായിച്ച എല്ലാവ൪ക്കും നന്ദി. ഞാന്‍ ഈ ബ്ലോഗില്‍ വന്നകാലം മുതല്‍ എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള പ്രിയപ്പെട്ട ശ്രീകുമാ൪ സാറിനും ഷംല ടീച്ചറിനും പ്രത്യേകം നന്ദി. ഞാന്‍ ആദരിക്കപ്പെട്ടിരിക്കുന്നു, നിങ്ങളാല്‍. സ്കൂള്‍ തുറക്കുന്നതിനുമുമ്പ് ധൃതികൂട്ടി, തട്ടിക്കൂട്ടി ഒരു ലേഖനം അയച്ചപ്പോള്‍ ചെറുതായിപ്പോയതാണ് സാ൪. പൂ൪ത്തിയായത് അയച്ചുകൊടുത്തതാണ്.
കഥ തുടരട്ടെ. ഞാന്‍ 1973 ലാണ് എസ്. എസ്. എല്‍. സി. പാസാകുന്ന‌ത്. അതിനു ശേഷം സെന്‍റ് ആല്‍ബ൪ട്ട്സിലും മഹാരാജാസ് കോളേജിലുമായി ഏഴുകൊല്ലം പഠിച്ചു. അപ്ലൈഡ് കെമിസ്ട്രിയായിരുന്നു. 1980 ല്‍ പഠ‌നം പൂ൪ത്തിയാക്കി ഒരു നാഷണലൈസ്ഡ് ബാങ്കില്‍ ജോലിക്കു കയറി. ഒന്നാം ക്ലാസ്ല് മുതല്‍ കേരളത്തിലെ വിദ്യാഭ്യാസത്തെ നന്നായി അറിയുവാന്‍ എന്റെ പഠനം വഴിയും എന്റെ രണ്ടു മക്കളുടെ പഠനം വഴിയും എനിക്കു കഴിഞ്ഞിട്ടുണ്ട്. പ്രിഡിഗ്രി അന്ന് കോളേജിലാണ്. ഞാന്‍ പത്താം ക്ലാസ് പാസ്സായത് അല്‍ഫറൂഖ്യാ ഹൈസ്കൂളില്‍ നിന്നാണ്. ഞാനും ഇപ്പോള്‍ അവിടെത്തന്നെ അദ്ധ്യാപകനായ ഐന്‍സ്റ്റൈനും ഒരേ ബാച്ചിലാണ് പാസ്സായി പുറത്തിറങ്ങിയത്.
എന്നെപ്പോലുള്ള‌ വ്യ‌ക്തിക‌ള്‍ക്ക് പ‌ഠിക്കുക‌യ‌ല്ലാതെ വേറെ വ‌ഴിയുണ്ടായിരുന്നില്ല ഷംല ടീച്ച൪. സ്കൂള്‍ ഞ‌ങ്ങ‌ള്‍ക്ക് എല്ലാമെല്ലാമായിരുന്നു. ഭൂവുടമയുടെ മകനും കുടികിടപ്പുകാരന്‍റെ മകനും ധനികനും ദരിദ്രനും മുസ്ലിമും നായ‌രും പുല‌യ‌നും ഈഴവനും കൃസ്ത്യാനിയുമൊക്കെ ഒരമ്മപെറ്റ മക്കളെപ്പോലെ ഒരുമിച്ചിരുന്നു വിദ്യയഭ്യസിച്ചിരുന്ന സ്ഥ‌ലം നമ്മുടെ സ൪ക്കാ൪ പള്ളിക്കൂടമല്ലാതെ വേറെ ഏതാണുള്ളത്? ജാതീയത, വ൪ഗ്ഗീയത എന്നതൊക്കെ അന്ന് ഞങ്ങളുടെ ഹൃദയത്തില്‍ പോലും പോലുമുണ്ടായിരുന്നില്ല. അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി അതിനുള്ളീലാനന്ദ ദീപംകൊളുത്തി... എന്ന ഈശ്വരപ്രാ൪ത്ഥനയോടെയാണ് അന്ന് ഞങ്ങളുടെ സ്കൂള്‍ തുടങ്ങുന്നത്. വൈകിട്ട് ജനഗണമനയോടെ അവസാനിക്കുന്നു. ഭാരതത്തിലെ പുണ്യനദിയായ, മഹത്തായ സംസ്കാരം പേരില്‍ ഏറ്റുവാങ്ങുന്ന ഗംഗ എന്നു പേരുള്ള ഒരു വീട്ടില്‍ താമസിക്കുവാന്‍ പേരുമാറ്റേണ്ടി വന്ന ഇസ്ലാമിക ഫണ്ടമെന്‍റലിസ്റ്റായ ഒരു മന്ത്രി വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്നുവെന്നോ൪ക്കുമ്പോള്‍ ഞാന്‍ മാത്രമല്ല എന്റെ കാലഘട്ടത്തിലെ സ൪ക്കാ൪ പള്ളിക്കൂടത്തില്‍ പഠിച്ച എല്ലാ കുട്ടികളും ലജ്ജയോടെ തലതാഴ്ത്തുന്നു. സ൪ക്കാ൪ പള്ളിക്കൂടം കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലും നിലനില്‍ക്കണം എന്നതിന് ഈ ഒറ്റക്കാരണം മാത്രം മതി.

Jun 25, 2012

കൈരളി കഥോത്സവം 2012 - 2013


 കൈരളി കഥോത്സവം 2012 - 2013 

സംസ്ഥാനതലത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കഥാമത്സരം നടത്തുന്നു. മലപ്പുറം എസ് എസ് എം എച്ച് എസ് എസ്സിലെ വിദ്യാരംഗം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഈ മത്സരം നടത്തപ്പെടുന്നത്. ഇത്തരത്തില്‍ ഒരു മത്സരം നടത്തുന്ന വിവരം 'വിദ്യാരംഗം ബ്ലോഗി'ലൂടെ നിങ്ങളെ അറിയിക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. എം ടി വാസുദേവന്‍ നായര്‍, സി രാധാകൃഷ്ണന്‍, കെ പി രാമനുണ്ണി തുടങ്ങിയവര്‍ വിധിനിര്‍ണ്ണയം നടത്തി തിരഞ്ഞെടുക്കുന്ന കഥകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 2000 , 1500 , 1000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കുന്നു. കൂടാതെ സമ്മാനാര്‍ഹമായ രചനകള്‍ക്കൊപ്പം പ്രോത്സാഹനാര്‍ഹാമായ രചനകള്‍കൂടി ഉള്‍പ്പെടുത്തി 'പൂത്തുമ്പിത്തുള്ളല്‍' എന്ന പേരില്‍ ഒരു കഥാസമാഹാരം കൂടി പ്രസിദ്ധീകരിക്കും.
മലപ്പുറം ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ രചനകള്‍ സമാഹരിച്ച് ഇതിനോടകം നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇവയില്‍ 'സര്‍ഗവസന്ത'വും 'തൂവല്‍മഴ'യും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഹൈസ്കൂളുകള്‍, ടി ടി ഐ കള്‍, യു പി സ്കൂളുകള്‍ എന്നിവിടങ്ങളിലെ ലൈബ്രറികളിലേക്ക്  ഡി പി ഐ തിരഞ്ഞെടുക്കുകയുണ്ടായി. ഇത്തരം പ്രോത്സാഹനമാണ് സംസ്ഥാനതലത്തില്‍ ഒരു കഥാമത്സരം നടത്തുന്നതിലേക്ക് നയിച്ചത്. താങ്കളുടെ സ്കൂളില്‍ നിന്നും മത്സരത്തിലൂടെയും മറ്റും തിരഞ്ഞെടുക്കുന്ന ഒന്നും രണ്ടും സ്ഥാനംലഭിച്ച കഥകള്‍ ഞങ്ങള്‍ക്ക് അയച്ചുതന്ന് ഈ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം പങ്കാളിയാവുമെന്ന് പ്രതീക്ഷിക്കുന്നു. രചനകള്‍ തപാല്‍ മുഖേന 'THE HEAD MASTER, SSMHSS, THEYYALINGAL P.O., THANUR (Via), MALAPPURAM . 676 320' എന്ന വിലാസത്തിലോ, 'theyyalingalssmhss@gmail.com' എന്ന ഇമെയില്‍ വിലാസത്തിലോ സ്കൂള്‍ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം 2012 ജൂലൈ 5-നു മുന്‍പായി അയച്ചുതരേണ്ടതാണ് . കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് 0494 2405211 എന്ന നമ്പരില്‍ വിളിക്കുക.


Jun 22, 2012

അ....അച്ഛന്‍ - ലേഖനം



ഒരു പിതൃദിനം കൂടി കഴിഞ്ഞിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ സത്താര്‍ മാഷ് ചില പിതൃദിന ചിന്തകള്‍ നമ്മോട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം നിലമ്പൂര്‍ ഗവ. മാനവേദന്‍ ജി.എച്ച്.എസ്.എസിലെ മലയാളം അദ്ധ്യാപകനാണ്. ഇപ്പോള്‍ ലീവില്‍ സൗദിയിലുള്ള വളരെ പ്രശസ്തമായ ഒരു വിദ്യാലയത്തില്‍ പ്രിന്‍സിപ്പാളായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പിതൃദിനത്തില്‍ സൗദിയില്‍ പ്രസിദ്ധീകരിക്കുന്ന 'മലയാളം ന്യൂസി'ല്‍ അദ്ദേഹം എഴുതിയ ലേഖനം വിദ്യാരംഗം വായനക്കാര്‍ക്കായി അയച്ചുതന്നതാണ്. താഴെയുള്ള ഇമേജില്‍ ക്ലിക്കുചെയ്താല്‍ ലേഖനം വായിക്കാന്‍ കഴിയും.

 

Jun 18, 2012

മിഴിവാര്‍ന്ന ചിത്രലോകം - വര്‍ക്ക് ഷീറ്റ്





പത്താം തരത്തില്‍ ഐ.സി.ടി. കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടത്തക്ക രീതിയില്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ് ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര പുതുപ്പണം വടകര ജെ.എന്‍.എം. ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാളം അദ്ധ്യാപകനായ എന്‍. വി. എം. സത്യന്‍ മാഷാണ് ഈ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്. പത്താം തരത്തിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ ഒന്നാം അദ്ധ്യായമായ 'മിഴിവാര്‍ന്ന ചിത്രലോക'ത്തിന്റെ വര്‍ക്ക് ഷീറ്റുകള്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. സത്യന്‍ മാഷിന് വിദ്യാരംഗം ബ്ലോഗിന്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നതോടൊപ്പം മറ്റ് അദ്ധ്യാപകസുഹൃത്തുക്കളില്‍നിന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

Jun 14, 2012

തടവറകള്‍ - കവിത




പിറന്ന നാള്‍മുതല്‍
ഈ തടവറയുടെ
ഉറച്ച ഭിത്തികള്‍ മാത്രം.
ഈ ഭിത്തികളില്‍
കറുപ്പിച്ച് എഴുതിയിരിക്കുന്നു,
നീ കരയരുത്"
"നീ പൊട്ടിച്ചിരിക്കരുത്"
അങ്ങനെ,
നൂറുകണക്കിന് വിലക്കുകള്‍
എല്ലാം
മനഃപാഠമാക്കിയിട്ടുണ്ട്.

പക്ഷേ,
ഹൃദയം ഒന്നും അനുസരിക്കുന്നില്ല.
അതിനു
സ്വപ്നങ്ങളുണ്ട്,
പ്രതീക്ഷകളുണ്ട്.
ചിറകുകള്‍ വേണമെന്ന് വാശിപിടിക്കുന്നു...
ഈ വാതിലുകള്‍ തുറക്കപ്പെടുമെങ്കില്‍.....


 

മേഘ പി. ടി.
സെന്റ് ജോണ്‍സ്
എച്ച്.എസ്സ്. എസ്സ്. പറപ്പൂര്‍,
തൃശൂര്‍

Jun 6, 2012

എന്റെ സ്ക്കൂള്‍ ദിനങ്ങള്‍ - അസീസ് കെ. എസ്.




പുതിയ വ൪ഷത്തിലേക്ക് സ്കൂള്‍ തുറക്കുന്ന ഈ വേളയില്‍ പ്രിയപ്പെട്ട കുട്ടികള്‍ക്കും അദ്ധ്യാപക൪ക്കും എല്ലാ ആശംസകളും നേരുന്നു.നല്ല ഒരു സ്കൂള്‍ വ൪ഷമുണ്ടാകട്ടേയെന്ന് പ്രാ൪ത്ഥിക്കുന്നു.
സ്കൂള്‍ തുറക്കുന്ന ഈ സമയത്ത് എന്നില്‍ മൂന്നുതരം ഓ൪മ്മ‌ക‌ള്‍ വന്നുനിറയുന്നു. ഒന്ന് ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന എന്റെ സ്കൂള്‍ ഓ൪മ്മകള്‍, രണ്ട് എനിക്ക് മക്കളുണ്ടായപ്പോള്‍ അവരുടെ ഓ൪മ്മകള്‍. പിന്നെ ഈ രാജ്യത്തിലെ കുട്ടികളുടെ സ്കൂള്‍ അനുഭവങ്ങള്‍. ഇത് എങ്ങിനെ എഴുതിയാലും എത്രയോ എഴുതുവാനുണ്ട്. അതുകൊണ്ട് ഒന്നുരണ്ട് ഓ൪മ്മകള്‍ പങ്കുവയ്ക്കാം.
ഇപ്പോള്‍ നിങ്ങളെക്കുറിച്ചോ൪ക്കുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നുണ്ട്. അസൂയ തോന്നുന്നുവെന്നാണ് ഞാന്‍ എഴുതുവാന്‍ തുനിഞ്ഞത്. അത് വിശദീകരിക്കേണ്ടിവരുമല്ലോ എന്നു കരുതി സന്തോഷം എന്നാക്കിയെന്നേയുള്ളൂ. നിങ്ങള്‍ക്കിന്ന് പഠിക്കുവാനുള്ള എല്ലാ സൗകര്യവുമുണ്ട്. പഠിപ്പിക്കുവാന്‍ സമ൪ത്ഥരായ അദ്ധ്യാപകരുണ്ട്. എല്ലാ ബുക്കുകളും നിങ്ങള്‍ക്കുണ്ട്. നോട്ടുബുക്കുകള്‍ ലഭ്യമാണ്. നല്ല പുതിയ ഉടുപ്പുകളുണ്ട്. ചെരിപ്പുണ്ട്. ബാഗുണ്ട്. നിങ്ങളാരും പട്ടിണി കിടന്നു സ്കൂളില്‍ പോകുന്നവരാകില്ല. സ്കൂളില്‍ പോലും ഭക്ഷണമുണ്ട്. അദ്ധ്യാപക൪ക്ക് നല്ല ഉത്തരവാദിത്വമുണ്ട്, ഏത് സംശയനിവാരണത്തിനും മാ൪ഗ്ഗങ്ങളുണ്ട്. നിങ്ങള്‍ക്ക് വ്യക്തമായ ദിശാബോധമുണ്ട്. പഠിച്ചുകഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യാം എന്നു നിങ്ങള്‍ക്കറിയാം. ചേരേണ്ട കോഴ്സുകളെക്കുറിച്ച് നല്ല ധാരണകളുണ്ട്. ഒരു കാര്യം മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. പഠിക്കുക . അത്രമാത്രം.അതു നിങ്ങള്‍ ചെയ്യില്ലേ? ഉറപ്പ്? ഒകെ അതുമതി. സന്തോഷം.