എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 5, 2016

വൈലോപ്പിള്ളി കവിതകള്‍ - കവിതയുടെ മൃത്യഞ്ജയം




ഒമ്പതാം ക്ലാസ്സിലെ കേരളപാഠാവലി മൂന്നാം യൂണിറ്റിലെ 'കവിതയുടെ മൃത്യുഞ്ജയം' എന്ന ലേഖനം ക്ലാസ്സിലവതരിപ്പിക്കുന്നതിന് വൈലോപ്പിള്ളിക്കവിതകളിലുടെ ഒരു ഹ്രസ്വസഞ്ചാരമെങ്കിലും നടത്താതെ വയ്യ. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണ സാമാഹാരത്തില്‍ എം എന്‍ വിജയന്‍ മാഷ് എഴുതിച്ചേര്‍ത്ത ഈ ലേഖനം ധാരാളം കവിതകളെ നേരിട്ടും പരോക്ഷമായും പ്രതിപാദിക്കുന്നുണ്ട്. എല്ലാ അദ്ധ്യാപകര്‍ക്കും ഈ കവിതകളെല്ലാം സമാഹരിച്ച് പഠനം നടത്തുക സുസാധ്യമല്ല. അതുകൊണ്ട് അവയില്‍ പ്രധാനപ്പെട്ട ഏതാനും കവിതകള്‍ താഴെയുള്ളലിങ്കില്‍ pdf രൂപത്തില്‍ നല്‍കിയിട്ടുണ്ട്. ഈ കവിതകള്‍ ക്ലാസ്സ്മുറിയില്‍ പ്രയോജനപ്പെടുത്തുമല്ലോ.

മാമ്പഴം, പടയാളികള്‍, ജലസേചനം, മലതുരക്കല്‍, വര്‍ക്കത്തുകെട്ട താറാവ്, ഭേരി, പുതിയ കാഴ്ചപ്പാട്, ചേറ്റുപുഴ.

കന്നിക്കൊയ്ത്ത്, ഇരുളില്‍, കുടിയൊഴിക്കല്‍, 
 

Sep 2, 2016

ശബ്ദവീചികളിലൂടെ കണ്ണമ്മ -'കുപ്പിവളകള്‍' ഒരാസ്വാദനം



''ചെറുവള്ളം തുഴയുന്നതും ഞാനാസ്വദിക്കുന്നു. നിലാവുള്ള രാത്രികളിലാണ് ഞാനത് ഏറെ ഇഷ്ടപ്പെടുന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ ചിരിച്ചേക്കും. നമുക്ക് പിന്തുടരാന്‍ പാതകളില്‍ വെളിച്ചം വിതറിക്കൊണ്ട്, ആകാശത്തിനപ്പുറത്തെ പൈന്‍മരങ്ങള്‍ ക്കിടയിലേക്കു കയറി, പതുക്കെ സ്വര്‍ഗ്ഗത്തിനു കുറുകെ ഒളിഞ്ഞൊളിഞ്ഞു പോകുന്ന ചന്ദ്രനെ എനിക്കു കാണാന്‍ പറ്റില്ലെന്നതു വാസ്തവമാണ്. പക്ഷേ, തലയിണയിലേക്ക് ചാരിക്കിടന്ന് കൈകള്‍ വെള്ളത്തില്‍ മുക്കിയിടുമ്പോള്‍, അവള്‍ കടന്നുപോകവേ, ആ വസ്ത്രങ്ങളുടെ പ്രഭ ഞാന്‍ അനുഭവിക്കുന്നതായി സങ്കല്പിക്കാറുണ്ട്.''
-ഹെലന്‍ കെല്ലര്‍ (The Story of My Life)


കാഴ്ചകള്‍ അന്യമായ കണ്ണമ്മയുടെ ശബ്ദലോകത്തെ പരിചയപ്പെടുത്തുന്ന കഥയാണ് സാറാ തോമസിന്റെ 'കുപ്പിവളകള്‍'. അനാഥാലയത്തിന്റെ ഒറ്റപ്പെടലിലും വീര്‍പ്പുമുട്ടലിലും ജീവിതത്തിന്റെ പ്രസാദാത്മകത പാടേ നഷ്ടപ്പെട്ട കണ്ണമ്മയ്ക്ക് ബാഹ്യലോകവുമായി പൊരുത്തപ്പെടാനാവുന്നില്ല. ഒരിക്കല്‍ അനാഥാലയത്തിലെത്തിയ അതിഥിയില്‍ നിന്നും പുതുവസ്ത്രം സ്വീകരിച്ച് നിസ്സംഗതയോടെ മടങ്ങുമ്പോള്‍ കൂട്ടുകാര്‍ പറഞ്ഞ് അവരുടെ മകളുടെ കയ്യിലെ കുപ്പിവളകളെക്കുറിച്ച് അറിയുന്നു. പള്ളിയില്‍ കുര്‍ബാന സമയത്ത് കേട്ട കുപ്പിവളകളുടെ കിലുക്കം അവളോര്‍ക്കുന്നു. കണ്ണമ്മയുടെ വിഷാദപൂര്‍ണ്ണമായ ചിന്തകള്‍ക്കിടയില്‍ അതിഥിയുടെ മകളായ റോസിമോള്‍ ഒരു സ്നേഹസമ്മാനമായി തന്റെ കുപ്പിവളകള്‍ ഊരി കണ്ണമ്മയെ അണിയിക്കുന്നു. കുപ്പിവളകളുടെ കിലുക്കം കണ്ണമ്മയ്ക്ക് ആഹ്ലാദം പകരുന്നു. 'കുപ്പിവളകളുടെ മന്ദ്രനാദം കേള്‍ക്കുന്ന തിരക്കില്‍ അവള്‍ മറ്റെല്ലാം മറന്നുപോയിരുന്നു' എന്ന് കഥ അവസാനിക്കുന്നു.

Jul 5, 2016

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം - സ്ഥലത്തെ പ്രധാന സുല്‍ത്താന്‍





''ദാഹിച്ചുവലഞ്ഞുവരുന്ന ഒരു മൃഗത്തിന് വെള്ളം കൊടുക്കുന്നത് ഒരു പ്രാര്‍ത്ഥന. ഒരു ചെടിയോ വൃക്ഷമോ നട്ട് വെള്ളമൊഴിച്ചു വളര്‍ത്തുന്നതും പ്രാര്‍ത്ഥന. ഒരു പുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കുന്നതും പ്രാര്‍ത്ഥന. വിശന്നു പൊരിഞ്ഞു വരുന്ന മനുഷ്യന് ആഹാരം കൊടുക്കുന്നതും പ്രാര്‍ത്ഥന. ദുഃഖിതരെ ആശ്വസിപ്പിക്കുന്നതും പ്രാര്‍ത്ഥന. ജീവികളെ സന്തോഷിപ്പിക്കുന്നതും പ്രാര്‍ത്ഥന. രാവിന്റെയും പകലിന്റെയും ഭീതികളില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്നപേക്ഷിക്കുന്നതും പ്രാര്‍ത്ഥന. അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം.'' - വൈക്കം മുഹമ്മദ് ബഷീര്‍

തലയോലപ്പറമ്പെന്ന കൊച്ചു ഗ്രാമത്തെ വിശ്വസാഹിത്യത്തോളം വളര്‍ത്തിയത് ജീവിതത്തെത്തന്നെ പ്രാര്‍ത്ഥനയായിക്കണ്ട ബഷീര്‍ എന്ന വന്‍മരമാണെന്ന് നിസ്സംശയം പറയാം. ജീവിതവും സാഹിത്യവും തമ്മിലുള്ള അകലവും ജീവിതഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള അകലവും ഇല്ലാതാക്കിയ എഴുത്തുകാരന്‍. പുതിയ പദാവലികളും ശൈലികളും മലയാളത്തിന് സമ്മാനിച്ച മഹാപ്രതിഭ. ബഷീര്‍ മലയാളമനസ്സിന്റെ ഭാഗംതന്നെയാണ്. ബഷീര്‍കൃതികള്‍ വായിക്കാത്തവര്‍ പോലും ആ കഥാപാത്രങ്ങളേയും കഥാപ്രപഞ്ചത്തേയും അറിയുന്നു. തന്റെ കൃതികളെക്കാള്‍ വലുതായ ആ വ്യക്തിമഹത്വം തിരിച്ചറിയുന്നു.

Jun 19, 2016

കാളിദാസന്‍ - ജീവിതവും കൃതികളും

 

 
     വിശ്വമഹാകവി കാളിദാസനെ പരിചയപ്പെടുത്തുന്ന പാഠമാണ് പത്താം തരം കേരളപാഠാവലിയിലുള്ള 'കാളിദാസന്‍'.  കാളിദാസനെ അടുത്തറിയുന്നതിനും അദ്ദേഹത്തിന്റെ കൃതികള്‍ ആസ്വദിക്കുന്നതിനും ഉതകുന്ന പഠനപ്രവര്‍ത്തനങ്ങളാണ് ഈ പാഠഭാഗത്ത് വിഭാവനം ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും വിധം കാളിദാസന്റെ ജീവിതവും കൃതികളും  ഒരു ഡിജിറ്റല്‍ നോട്ടുബുക്കായി താഴെയുള്ള ലിങ്കില്‍ നല്‍കിയിട്ടുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല'യിലെ 'കാളിദാസന്‍' എന്ന അദ്ധ്യായമാണ് മുഖ്യ ഉള്ളടക്കം. കാളിദാസകളെക്കുറിച്ച് മലയാള വിക്കിപീഡിയയിലും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളാണ് ഈ ഡിജിറ്റല്‍ നോട്ടുബുക്കില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്. ഈ കുറിപ്പ് എല്ലാവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു.

Jun 14, 2016

കാലാതീതം കാവ്യവിസ്മയം - യൂണിറ്റ് സമഗ്രാസൂത്രണം


കാലദേശാതീതമായ കാവ്യഭാവനയെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന യുണിറ്റാണ് 'കാലാതീതം കാവ്യവിസ്മയം'. യൂണിറ്റ് സമഗ്രാസൂത്രണത്തിന്റെ അടിസ്ഥാനം സാധാരണയായി അദ്ധ്യാപകസഹായിയാണ് (ടീച്ചര്‍ ടെക്സ്റ്റ്). ഈ അദ്ധ്യയനവര്‍ഷം പുതിയ അദ്ധ്യാപകസഹായി നമ്മുടെ കൈയ്യിലെത്താന്‍ അല്പം വൈകിയോ എന്നൊരു സംശയമുണ്ട്. എന്തായാലും പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളും അദ്ധ്യാപകസഹായിയിലെ പഠനപ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് ഒരു യൂണിറ്റ് സമഗ്രാസൂത്രണം തയ്യാറാക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. എല്ലാ മലയാള അദ്ധ്യാപക സുഹൃത്തുക്കളുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

Jun 9, 2016

ടീച്ചര്‍ ടെക്സ്റ്റ് ഒമ്പത്, പത്ത് ക്ലാസ്സുകള്‍



പുതിയ മലയാളം പാഠപുസ്തകങ്ങളുടെ ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ടീച്ചര്‍ ടെക്സ്റ്റ് എസ്. സി. ആര്‍. ടി. പ്രസിദ്ധീകരിച്ചു. താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ഒമ്പതാം തരം മലയാളം ടീച്ചര്‍ ടെക്സ്റ്റ്

പത്താം തരം മലയാളം ടീച്ചര്‍ ടെക്സ്റ്റ്

May 31, 2016

നവവത്സരാശംസകള്‍



പുതിയ അധ്യയന വര്‍ഷം. മാറിയ പാഠ പുസ്തകങ്ങള്‍. അവയ്ക്കനുയോജ്യമായി തയ്യാറാക്കിയ പുത്തന്‍ പഠനാനുഭവവുമായി അധ്യാപകര്‍, അവർക്കു നിര്‍ദേശം നല്‍കാന്‍ പുതിയ വകുപ്പു മന്ത്രി, പുതിയ മന്ത്രിസഭ, സര്‍വ്വം പുതുമ മയം. പാഠപുസ്തകങ്ങളിലെ പ്രകടമായ സമീപനമാറ്റം ഏവര്‍ക്കും ആശ്വാസമേകുന്നതാണ്. പ്രവർത്തനാധിഷ്ഠിത പഠനത്തിലെ നഷ്ടങ്ങള്‍ നമുക്ക് വീണ്ടെടുക്കാനാവുമെന്നു പ്രതീക്ഷിക്കാം.അവധിക്കാല പരിശീലനങ്ങള്‍ പ്രയോഗത്തിലാക്കാന്‍, അവയെ കൂടുതല്‍ സമ്പന്നമാക്കാന്‍ ഏവരും ശ്രമിക്കുമെന്നറിയാം. അവ ഏവര്‍ക്കും ലഭ്യമാക്കാന്‍ ബ്ലോഗിലൂടെ ശ്രമിക്കുമല്ലൊ. പുതിയ പുസ്തകങ്ങളുടെ തലനാരിഴ വിശകലനങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട് ഏവര്‍ക്കും പുതിയ അധ്യയന വര്‍ഷ ആശംസകള്‍ ....

Mar 3, 2016

അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ..... - ചോദ്യശേഖരം





      വീണ്ടും ഒരു ചോദ്യശേഖരം കൂടി... 'അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം.....' 
   പത്താം തരം കേരളപാഠാവലി മൂന്നാം യുണിറ്റില്‍ നിന്നും ഉള്ള എല്ലാ പരീക്ഷാചോദ്യങ്ങളും ഈ ചോദ്യശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു.

Mar 2, 2016

കാലിലാലോലം ചിലമ്പുമായ്... ചോദ്യശേഖരം




പത്താംതരം കേരളപാഠാവലി ഒന്നാം യൂണിറ്റിന്റെ ഒരു ചോദ്യശേഖരമാണ് ഈ പോസ്റ്റ്. 2011 മുതല്‍ നടന്ന എല്ലാ പരീക്ഷകളിലും "കാലിലാലോലം ചിലമ്പുമായ്..." എന്ന ഈ യുണിറ്റില്‍ നിന്നും ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഈ ചോദ്യശേഖരം പ്രയോജനപ്പെടുത്തുമെന്നുകരുതുന്നു.

Mar 1, 2016

കവിതാസാഹിത്യം പത്താംതരം - എസ്.എസ്.എല്‍.സി. ഒരുക്കം

      

       എസ്.എസ്.എല്‍.സി. പരിക്ഷയ്ക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി അടിസ്ഥാനപാഠാവലിയിലെ കവിതാസാഹിത്യത്തെ അവലോകനം ചെയ്യുന്ന ഒരു പ്രസന്റേഷനാണ് ഇത്. ആറു കവിതകളിലുടെയും ഒന്നു കടന്നുപോകാനും അവയുടെ കാലിക പ്രസക്തി, പ്രധാനസവിശേഷതകള്‍ ഇവയെല്ലാം ഒരിക്കല്‍ക്കൂടി ഓര്‍ക്കാനും ഈ പ്രസന്റേഷന്‍ ഉപകരിക്കും എന്നു കരുതുന്നു. പരീക്ഷയ്ക്കുമുമ്പ് ഒന്ന് ഓടിച്ചുവായിക്കാനും കുട്ടികള്‍ക്ക് ഇത് പകര്‍ത്തി എഴുതി സൂക്ഷിക്കുന്നതുകൊണ്ടു സാധിക്കും.

Feb 29, 2016

ഇരുചിറകുകളൊരുമയിലങ്ങനെ.... - ചോദ്യശേഖരം

-->

പത്താംതരം കേരളപാഠാവലി രണ്ടാം യൂണിറ്റിന്റെ ഒരു ചോദ്യശേഖരമാണ് ഈ പോസ്റ്റ്. 2011 മുതല്‍ നടന്ന എല്ലാ പരീക്ഷകളിലും "ഇരുചിറകുകളൊരുമയിലങ്ങനെ......." എന്ന ഈ യുണിറ്റില്‍ നിന്നും ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഈ ചോദ്യശേഖരം പ്രയോജനപ്പെടുത്തുമെന്നുകരുതുന്നു.

Feb 27, 2016

വാക്കാം വര്‍ണ്ണക്കുടചൂടി... - ചോദ്യശേഖരം



    പത്താംതരം അടിസ്ഥാനപാഠാവലി ഒന്നാം യൂണിറ്റിന്റെ ഒരു ചോദ്യശേഖരമാണ് ഈ പോസ്റ്റ്. 2011 മുതല്‍ നടന്ന എല്ലാ പരീക്ഷകളിലും "വാക്കാം വര്‍ണ്ണക്കുടചൂടി..." എന്ന ഈ യുണിറ്റില്‍ നിന്നും ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോഴും പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും ഈ ചോദ്യശേഖരം പ്രയോജനപ്പെടുത്തുമെന്നുകരുതുന്നു.

 

Feb 26, 2016

കായിന്‍പേരില്‍ പൂ മതിക്കുവോര്‍ - ചോദ്യശേഖരം




      പത്താം തരം കേരളപാഠാവലി നാലാം യുണിറ്റില്‍ നിന്നും ഉള്ള എല്ലാ പരീക്ഷാചോദ്യങ്ങളും ഈ ചോദ്യശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു.

Feb 25, 2016

ദേശപ്പെരുമ - ചോദ്യശേഖരം

    
         പത്താം തരം കേരളപാഠാവലി അഞ്ചാം യുണിറ്റില്‍ നിന്നും ഉള്ള എല്ലാ പരീക്ഷാചോദ്യങ്ങളും ഈ ചോദ്യശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു.

Feb 24, 2016

SSLC MODEL QUESTIONS - ക്രമീകരണം





പട്ടിക പൂര്‍ത്തിയാക്കുക, പട്ടിക ക്രമപ്പെടുത്തുക, പട്ടികയാക്കുക എന്നൊക്കെയുള്ള തലക്കെട്ടോടെ ഒരു ചോദ്യം കഴിഞ്ഞ കുറെക്കാലമായി എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് മലയാളം ഒന്നാം പേപ്പറില്‍ ചോദിക്കാറുണ്ടായിരുന്നല്ലോ. അതിന്റെ വെളിച്ചത്തില്‍ തയ്യാറാക്കിയ ഒരു പ്രസന്റേഷനാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രമീകരണത്തിനുള്ള ചോദ്യം ഇങ്ങനെതന്നെ ചോദിച്ചില്ലെങ്കില്‍ പോലും പാഠങ്ങള്‍, രചയിതാക്കള്‍, കൃതികള്‍, കഥാപാത്രങ്ങള്‍ ഇവയിലൂടെ ഒന്ന് കടന്നുപോകാന്‍ തീര്‍ച്ചയായും ഈ പ്രസന്റേഷന്‍ പ്രയോജനപ്പെടും എന്നു കരുതുന്നു.

Feb 22, 2016

വ്യവഹാര രൂപങ്ങള്‍

 വ്യവഹാര രൂപങ്ങള്‍


മലയാളഠനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ മലയാളം അധ്യാപകനായ പ്രമോദ് വാഴങ്കര മാഷ് തയ്യാറാക്കിയ ഒരു സ്ൈഡ് ഇവിടെ ചേര്‍ക്കുന്നു. മലയാളം റിവിഷന്‍ ക്ലാസ്സുകള്‍ക്ക് ഇത് പ്രയോജനപ്പെടട്ടെ എന്നാശംസിക്കുന്നു.




 ഞങ്ങളുടെ മെയില്‍ : vidyaramgam@gmail.com