എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 3, 2015

പുതുവര്‍ഷം - കവിതാലാപനം



മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ കവിതകളുടെ ആലാപനം നാം ഏറെ ആഗ്രഹിച്ച ഒന്നാണ്. അതിനു സാധ്യതയൊരുക്കുകയാണ് വിദ്യാരംഗം ബ്ലോഗ്. ആദ്യമായി ഉള്‍പ്പെടുത്തുന്നത് എട്ടാം ക്ലാസ്സിലെ പുതുവര്‍ഷം എന്ന കവിതയാണ്. ഈ കവിത ആലപിച്ച് ബ്ലോഗിന് അയച്ചു തന്നത് ശ്രീ.മനോജ് മാഷാണ്. പാഠപുസ്തക സമിതിയംഗവും മലയാളത്തിന്റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവുമാണ് ശ്രീ.മനോജ് പുളിമാത്ത്. വരും നാളുകളില്‍ മൂന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ കവിതാലാപനം ബ്ലോഗില്‍ നിന്നും ഏവര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ്.


www.schoolvidyarangam.blogspot.com 

Jul 28, 2015

ഗ്രാന്മ (കഥ)



ജൂലൈ മാസത്തിലെ അധ്യാപക പരിശീലനത്തോടനുബന്ധിച്ച് 'അമ്മമ്മ' എന്ന പാഠചര്‍ച്ചയെ മുന്‍നിര്‍ത്തി തയ്യാറാക്കിയ ഒരു ചെറുകഥ ബ്ലോഗിനയച്ചു തന്നത് ചുവടെ പ്രസിദ്ധീകരിക്കുന്നു. നമ്മുടെ അധ്യാപക പരിശീലനങ്ങള്‍ ഇത്തരത്തില്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു...............

ഗ്രാന്മ




ഗേറ്റ് കടന്ന് കാറ് മെല്ലെ മുറ്റത്തേക്കു കയറി.

ഇന്റര്‍ലോക്ക് വിരിപ്പില്‍ ടയറുകള്‍ അമര്‍ന്നു.

.സി.യുടെ ശബ്ദം താഴ്‌ന്നു. ഗ്രാന്മ പോര്‍ച്ചിലേക്ക് പെട്ടെന്നിറങ്ങി. പുറത്ത് വെയില്‍ച്ചൂട്.

ഉമ്മറത്തുകയറി കുഷ്യന്‍വിരിച്ച കസേരയിലേക്ക് അസ്വസ്ഥതയോടെ ഗ്രാന്മ ഇരുന്നു.

"മോളേ...” ആ ശബ്ദം വിറയാര്‍ന്നു.

അകത്തുനിന്നും ശെല്‍വി വിളികേട്ടു.

അല്പം കഴിഞ്ഞ് ഗ്രാന്മയുടെ സഹായിയായ ആ പെണ്‍കുട്ടി വെള്ളം നിറച്ച ഗ്ലാസ്സുമായി ഉമ്മറത്തു പ്രത്യക്ഷപ്പെട്ടു.

കാറിന്റെ ഡോര്‍ തുറന്നടഞ്ഞു... വലിയ ടെഡി ബിയറിനെ കെട്ടിപ്പിടിച്ച് അനുമോള്‍ അകത്തേക്ക് ഓടിപ്പോയി. മകള്‍ ഷോപ്പിംഗ് സഞ്ചിയുമായി അകത്തേക്കുപോയി..

ഗ്രാന്മ തൊടിയിലേക്കു നോക്കി. മുത്തച്ഛനെ അടക്കം ചെയ്ത മണ്ണ്..‌.

അടുത്ത കാറും വന്നുനിന്നു. മകനും ഭാര്യയും ഇറങ്ങി.

Jul 23, 2015

ഭാവാത്മക വായന - അമ്മമ്മ

ഭാവാത്മക വായന

  ഭാവം ഉള്‍ക്കൊണ്ട് സാഹിത്യരചനകള്‍ വായിച്ചാസ്വദിക്കുന്നതിന് കുട്ടികളെ തയ്യാറാക്കല്‍ ​അവധിക്കാല പരിശീലനത്തില്‍ നാം പരിചയപ്പെട്ടതാണ്. എന്നാല്‍, അമ്മമ്മ എന്ന രചനയുടെ ശബ്ദരേഖ നമ്മില്‍ പലരുടെയും കയ്യില്‍ ലഭ്യമല്ലാത്തതിനാല്‍ ക്ലാസ്സ് മുറിയിലെ പ്രവര്‍ത്തനത്തിന് സഹായകരമായ ആ ശബ്ദശകലം ചുവടെ നല്‍കുന്നു. ഏവര്‍ക്കും വ്യത്യസ്തമായ ഒരു വായനാനുഭവം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.


 


വിദ്യാരംഗം ബ്ലോഗ് ടീം

Jul 7, 2015

നാരങ്ങ



നാരങ്ങ

മഞ്ഞയെ പകര്‍ത്തി ഞാന്‍
നിന്‍ മുഖം തുടുപ്പിച്ചു.

ആ മുഖം മിനുങ്ങുന്ന രഹസ്യം
എന്നില്‍ത്തന്നെ-
യൊളുപ്പിച്ചിതേവരെ,
പറഞ്ഞില്ലാരോടും ഞാന്‍.

ഒരുനാള്‍
ദാഹം മാറ്റാന്‍
ചിണുങ്ങി നില്‍ക്കും നിന്നില്‍
പിഴിഞ്ഞുതന്നൂ ഞാനെന്‍
ഹൃദയം രഹസ്യമായ്.

തണുപ്പിനുള്ളില്‍ നിന്നെ
കളിപ്പിച്ചെല്ലാം ചെയ്തൊരാ -
ലസ്യ നിമിഷത്തെ
ഒളിപ്പിച്ചിതേ വരെ.

വിളമ്പില്‍ രണ്ടാമതായ്
പച്ചിലപ്പുറത്തെന്റെ -
കരളില്‍ കണ്ണും നട്ട്
ഓണമുണ്ണുമ്പോള്‍
നിന്റെ ചുവന്ന ചുണ്ടില്‍
ഒരു കൊതി ഞാനെറിഞ്ഞിട്ടു.

തൊട്ടു നീ നാവില്‍ വച്ചു
പറഞ്ഞു, ഹാ
എന്തൊരു കയ്പാണയ്യ

 - വിനോദ് വൈശാഖി

Jun 29, 2015

പ്രേമം .... തലയ്ക്കു പിടിച്ച പ്രേമം - സിനിമാനിരൂപണം




മുടിഞ്ഞ പ്രേമം എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളൂ, ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഇത് ഇത്ര ഭീകരമായിരിക്കുമെന്ന് മനസ്സിലായത്.... ശരിക്കും അനുഭവിക്കുന്നവർക്കല്ലേ ഇങ്ങനെ പറയാനാകൂ. കപട സദാചാരന്മാരുടെ അടികൊള്ളും മുമ്പ് കാര്യം പറഞ്ഞേക്കാം, പുതിയ മലയാളം ഹിറ്റ് പ്രേമം സിനിമയുടെ കാര്യമാണ് പറഞ്ഞു വന്നത്. എന്താ തിരക്ക്, ഓടുന്ന തീയേറ്ററെല്ലാം നിറഞ്ഞ് കവിഞ്ഞ് റോഡും ബ്ലോക്കായി അങ്ങനെ പ്രേമം കരകവിഞ്ഞൊഴുകുന്നു. നീന്തിത്തുടിച്ച് നമ്മുടെ യുവതലമുറയും..... കണ്ടവർ കണ്ടവർ വീണ്ടും കാണുന്നതു കൊണ്ട് കാണാനാകാത്തവർക്ക് പ്രേമം അനുഭവിക്കാനാകാതെ വരുന്നതിന്റെ നിരാശ പ്രേമിച്ചവർക്കെങ്കിലും മനസ്സിലാവണ്ടതല്ലെ ... വഴിമാറികൊടുക്കാനുള്ള മര്യാദ നമ്മൾ മലയാളികൾ പണ്ടേ കാണിക്കാറില്ലല്ലൊ !

Jun 20, 2015

പി. എന്‍ പണിക്കര്‍ വായനയുടെ വളര്‍ത്തച്ഛന്‍ - ഡോക്ക്യുമെന്ററി




        വായനാവാരത്തില്‍ നമുക്ക് വായനയുടെ കുലപതി പി. എന്‍. പണിക്കരെ അടുത്തനിയാന്‍ ഒരു അവസരം. കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍ വകുപ്പ് നിര്‍മ്മിച്ച ഡോക്ക്യുമെന്ററി വായനയുടെ വളര്‍ത്തച്ഛന്‍ കാണൂ.

ഭാഗം ഒന്ന്
 
ഭാഗം രണ്ട്

May 28, 2015

ആടുജീവിതം - ബന്യാമിന്‍ സംസാരിക്കുന്നു

      


     തിരുവനന്തപുരം ദൂരദര്‍ശന്‍ പ്രക്ഷേപണം  ചെയ്ത 'സമീക്ഷ' പരിപാടിയില്‍ നോവലിസ്റ്റ് ബന്യാമിനുമായി നടത്തിയ അഭിമുഖം. ഗള്‍ഫ് ജീവിതത്തിന്റെ ദുരിതജീവിത നേര്‍ക്കാഴ്ചകളിലേയ്ക്ക് ബന്യാമിന്‍ മനസ്സുതുറക്കുന്നു.


May 24, 2015

പുതുവര്‍ഷം കവിത - വീഡിയോ




         എട്ടാം തരത്തിലെ പുതിയ അടിസ്ഥാനപാഠാവലി ഒന്നാം യൂണിറ്റിലെ ആദ്യപാഠമാണ് 'പുതുവര്‍ഷം'. വിജയലക്ഷ്മിയുടെ ഈ കവിത പ്രത്യാശയുടെ തിരിനാളം ആസ്വാദകമനസ്സുകളില്‍ തെളിയിക്കുന്നു. മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന അമ്മ എന്ന നന്മയുടെ പ്രകാശം ജീവിതത്തെ മുന്നോട്ടുനയിക്കുന്നതായി കവയിത്രി അനുഭവിക്കുന്നു. ഈ കവിതയുടെ ആലാപനവും ദൃശ്യാവിഷ്കാരവുമായി നമുക്ക് പുതുവര്‍ഷത്തെ വരവേല്‍ക്കാം. ആലാപനം നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രീ നാസിം പി. ., ജി.എച്ച്.എസ്. കുമ്പളയാണ്. നിര്‍മ്മാണം ശ്രീ ജി. മണി, ജി.എച്ച്.എസ്.എസ്. ആര്യാട്, ആലപ്പുഴയും.

Mar 10, 2015

ചില ഇന്‍സ്റ്റലേഷനുകള്‍...........




ഇന്‍സ്റ്റലേഷന്‍ 1.
വേദി: നഗരത്തിലെ ഒരു മാള്‍

ഒരു നിഷാദന്‍,
ചവിട്ടുകയാണതി ക്രൂരമൊരു മര്‍ത്ത്യനെ,
അരുതരുതേയെന്നിരുകൈകള്‍ നീട്ടി
യാചിക്കുമ്പോഴും തുടരുന്നു മര്‍ദ്ദനം
ഇരയ്ക്കുചുറ്റിലുമുണ്ടിരുകാലുകള്‍
വെറും കാണികള്‍....
പക്ഷേ, കയ്യില്‍ ക്യാമറാമൊബൈലുണ്ടുകെട്ടോ..

ഇന്‍സ്റ്റലേഷന്‍ 2
വേദി: വേട്ടക്കാരന്റെ വസതി
പോര്‍ച്ചില്‍...
രണ്ട് ശകടങ്ങള്‍,
ഒന്ന് പഴയത്
ഒരു പച്ച ഇരുചക്രശകടം
ശകടത്തിലൊരു മനുഷ്യാസ്ഥികൂടം
ചങ്ങലയ്ക്കുളളില്‍ ശയിക്കുന്നു
മറ്റേതു പുതിയൊരു നാല്‍ചക്രശകടം
നിണമുണങ്ങികറപിടിച്ചിരിക്കുന്നു സീറ്റില്‍
ഹമ്മര്‍”എന്നത്രേ അതിന്നുപേര്
കണ്ടാലമറുന്നൊരു കാട്ടുപോത്തുപോലുണ്ടത്

ഇന്‍സ്റ്റലേഷന്‍ 3
വേദി: പോലീസ് സ്റ്റേഷന്‍

ഒരു വലിയ ചാക്കുകെട്ട്,
അതിന്‍പുറത്താലേഖനംചെയ്ത "റൂപേ” ചിഹ്നം
കാക്കിപ്പരുന്തുകള്‍ നിദ്രയിലാണത്രേ
നീഢത്തില്‍ നിദ്രയിലെന്നു നടിപ്പതല്ലേ?
ഇരുട്ടിന്റെ നിറമുളള രണ്ടു ഷൂസുകള്‍
ചക്ഷു:ശ്രവണന്റെ തോലിനാല്‍ നിര്‍മിതം
ചോരപുരണ്ടുകിടക്കുമാതൊണ്ടികള്‍
ഭദ്രമത്രേ നീതിപാലക നിലയത്തില്‍

ഇന്‍സ്റ്റലേഷന്‍ 4
വേദി: സമൂഹം

രൂപങ്ങള്‍ നാനതരമുണ്ട്
ഒന്നും തിരിച്ചറിയുന്നില്ല
ശൂന്യമാണവിടം
ആള്‍ക്കുട്ടമുണ്ടെങ്കിലും
ശുദ്ധശൂന്യം..



ഇന്‍സ്റ്റലേഷന്‍ 5
വേദി: കോടതി

ഇതു കാഴ്ചയുടെ ഫിനാലെ
നീതിദേവത,
വലിയ വെളുത്തൊരു വിഗ്രഹമാണ, തിന്‍
കണ്ണുകള്‍ കറുത്ത ശീലയാല്‍ കവചിതം
എങ്കിലും തുലാസല്പം ചാഞ്ഞപോല്‍ തോന്നിടും
ഏറെ തുല്യമാം കാഴ്ചകള്‍ കണ്ടെനിക്കില്യൂഷനോ?


രഞ്ജിത്ത് കെ.വി. ഉദിനൂര്‍
ജി.വി.എച്ച്.എസ്സ്.എസ്സ്. പുതുക്കാട്
9447022506

Feb 2, 2015

ജനനം മരണം


ജനനം മരണം


തുടക്കം ഞടുക്കം

ഝടിതിയില്‍ മയക്കം

മടക്കം ഞടുക്കം

ഒടുക്കം തിടുക്കം

തെക്കിതില്‍ മടക്കം



പാടതില്‍ ജീവിത

പാതയില്‍ കടുപ്പം



കിഴക്കതില്‍ തുടക്കം

പാതിയില്‍ കടുപ്പം

എതിരതില്‍ മടക്കം

കടലതില്‍ ഒടുക്കം


രാജു കെ എന്‍ (HSST ബോട്ടണി)
GHSS ശിവന്‍കുന്ന്, മൂവാറ്റുപുഴ

Jan 22, 2015

'നിറകതിര്‍ 2015' (മലയാളം)



          ആലപ്പുഴ ഡയറ്റ് പത്താംതരത്തില്‍ പഠിക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികളില്‍ അത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമായി തയ്യാറാക്കിയ അദ്ധ്യാപക സഹായിയാണ് 'നിറകതിര്‍ 2015'. ആലപ്പുഴ ജില്ലയിലെ മികച്ച അദ്ധ്യാപകരും ഡയറ്റ് ഫാക്കല്‍ട്ടികളും പങ്കെടുത്ത ശില്പശാലയിലാണ് 'നിറകതിര്‍ 2015' രൂപപ്പെടുത്തിയത്. പത്താംതരത്തിലെ മലയാളം പാഠപുസ്തകത്തിലെ എല്ലാ അദ്ധ്യായങ്ങളും സമഗ്രമായി വിശകലനംചെയ്ത്, കുട്ടിയുടെ ആശയനിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മൂല്യനിര്‍ണ്ണയാംശങ്ങള്‍, സ്കോറിംഗ് എന്നിവയും ചേര്‍ത്തിട്ടുണ്ട്. ഈ കൈപ്പുസ്തകം പ്രയോജനപ്പെടുത്തി എല്ലാവരും ഉയര്‍ന്ന വിജയയം കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം 'നിറകതിര്‍ 2015' (മലയാളം) നമുക്കായി ആലപ്പുഴ ഡയറ്റിന്റെ അനുമതിയോടെ അയച്ചുതന്ന മണിസാറിനുള്ള നന്ദിയും അറിയിക്കുന്നു.


Jan 11, 2015

മഴയോര്‍മ്മകള്‍ (കവിത)



മഴയോര്‍മ്മകള്‍

ഓര്‍മ്മയിലൊരു മഴ....
പുതുമഴ...
പുതുമണ്ണിന്‍ ഗന്ധവും പേറി-
തുറന്നിട്ട ജാലകത്തിലൂടെന്‍-
കൗമാരസ്വപനങ്ങളെ
മഴനീര്‍ത്തുള്ളിയാല്‍ വിളിച്ചുണര്‍ത്തി,
ചുട്ടു പൊള്ളുന്നോരെന്‍ കവിള്‍ത്തടത്തിലും
നീര്‍വറ്റി വിണ്ടോരെന്‍ ഹൃത്തടത്തിലും
കുളിരായി.., പുതു സ്വപ്നമായി...
പെയ്തിറങ്ങുന്നു പഴയൊരോര്‍മ്മയായ്
മഴനീര്‍ത്തുള്ളികള്‍ തങ്ങിനില്‍പ്പോരാ മരച്ചില്ല -
കുലുക്കി നീയെന്നെ നനച്ചതോര്‍പ്പു ഞാന്‍.
ഒരു ചേമ്പിലക്കുടയിലന്നു നാം
നടന്നോരാ പാടവരമ്പുമിന്നോര്‍മ്മയായ്.
കണിക്കൊന്ന പൂത്തുലഞ്ഞു പിന്നെയും ,
കാലമാം വിഷുപ്പക്ഷി ചിലച്ചു പിന്നെയും...
കുളിരിളം തെന്നലും ഇലഞ്ഞിപ്പൂ സുഗന്ധവും -
ഓര്‍മ്മയിലൊരു മഴയായി... പുതുമഴയായി...
കണ്ണീര്‍ക്കണമായത് പെയ്തുതിരുന്നു...
പേരാറായ്... പെരിയാറായതൊഴുകുന്നു പിന്നെയും...
അലതല്ലിയുരുകുന്നു കടലായി ജീവിതം.

മൊയ്തീന്‍കുട്ടി പി
എച്ച് എസ് എ, മലയാളം
ജി എം ജി എച്ച് എസ് എസ്
കുന്നംകുളം