മഴയോര്‍മ്മകള്‍
ഓര്‍മ്മയിലൊരു
മഴ....
പുതുമഴ...
പുതുമണ്ണിന്‍
ഗന്ധവും പേറി-
തുറന്നിട്ട
ജാലകത്തിലൂടെന്‍-
കൗമാരസ്വപനങ്ങളെ
മഴനീര്‍ത്തുള്ളിയാല്‍
വിളിച്ചുണര്‍ത്തി,
ചുട്ടു
പൊള്ളുന്നോരെന്‍ കവിള്‍ത്തടത്തിലും
നീര്‍വറ്റി
വിണ്ടോരെന്‍ ഹൃത്തടത്തിലും
കുളിരായി..,
പുതു സ്വപ്നമായി...
പെയ്തിറങ്ങുന്നു
പഴയൊരോര്‍മ്മയായ്
മഴനീര്‍ത്തുള്ളികള്‍
തങ്ങിനില്‍പ്പോരാ മരച്ചില്ല
-
കുലുക്കി
നീയെന്നെ നനച്ചതോര്‍പ്പു
ഞാന്‍.
ഒരു
ചേമ്പിലക്കുടയിലന്നു നാം
നടന്നോരാ
പാടവരമ്പുമിന്നോര്‍മ്മയായ്.
കണിക്കൊന്ന
പൂത്തുലഞ്ഞു പിന്നെയും ,
കാലമാം
വിഷുപ്പക്ഷി ചിലച്ചു പിന്നെയും...
കുളിരിളം
തെന്നലും ഇലഞ്ഞിപ്പൂ സുഗന്ധവും
-
ഓര്‍മ്മയിലൊരു
മഴയായി... പുതുമഴയായി...
കണ്ണീര്‍ക്കണമായത്
പെയ്തുതിരുന്നു...
പേരാറായ്...
പെരിയാറായതൊഴുകുന്നു
പിന്നെയും...
അലതല്ലിയുരുകുന്നു
കടലായി ജീവിതം.
മൊയ്തീന്‍കുട്ടി
പി
എച്ച്
എസ് എ, മലയാളം
ജി എം
ജി എച്ച് എസ് എസ്
കുന്നംകുളം
5 comments:
മഴയെത്ര സുന്ദരി? കാവ്യമഴയെത്ര സുന്ദരി................................
കവിത മനോഹരമായിരിക്കുന്നു.....
മഴയെന്നയിഴചേര്‍ന്ന കവിതയാലനുദിനം
മിഴികളിലോര്‍മ്മകള്‍വിരിയുന്നു!പ്രിയസുഖം
നിറമഴകളായിപ്പൊഴിയട്ടെ, സുകൃതമായ്-
ത്തീരട്ടെയിടനെഞ്ചിലലിവാര്‍ന്നയീസ്വരം.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
good
പേരു വെളിപ്പെടുത്താത്ത കൂട്ടുകാരാ
ഒരുപാട് നന്ദിയുണ്ട് താങ്കളോട്..എന്റെ വരികൾ താങ്കളും വായിച്ചല്ലോ...
(pranks=കോപ്രാട്ടി)...നന്ദി...നന്ദി...നന്ദി
Post a Comment