എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Mar 17, 2012

അദ്ധ്യാപകന്‍ (കവിത)



മറ്റൊരു തൊഴിലും കിട്ടാതെ തല മൂത്തുനരച്ച്
പക മൂത്തുമൂത്ത് അദ്ധ്യാപകനായതാണ്.
പകയാല്‍ മുമ്പില്‍ക്കാണുന്നവറ്റയെ ഒക്കെ
ഒന്നല്ല ഒരുനൂറുപാഠം പഠിപ്പിക്കുമെന്നുറച്ചതാണ്.

എത്ര പഠിപ്പിച്ചാലും പഠിയാത്തവറ്റ പടിക്കു പുറത്ത്.
ഇമ്പൊസിഷന്‍, കൊമ്പസിഷന്‍ തുടങ്ങിയ കലാപരിപാടികള്‍വേറെയുമുണ്ട്.
തിരിച്ചുതല്ലില്ലെന്നുറപ്പുണ്ടെങ്കില്‍
കവിളടിച്ചുപൊളിക്കുകയുമാവാം.

ചില കൊച്ചു മോണ്‍സ്റ്റേഴ്സിന്റെ (V. K. N.) തുടുകവിള്‍ കാണുമ്പോള്‍
തല്ലിപ്പഴുപ്പിക്കാന്‍ ബഹുരസമാണ്.
കുട്ടിപ്പിശാശുക്കളുടെ കരച്ചിലോ, സംഗീതം തന്നെ.
അദ്ധ്യാപകന്റെ കത്തും പകയിലേക്കു ഘൃതം പോലെ വീഴുന്ന കര്‍ണ്ണാമൃതം.

തൊഴില്‍ പകയാണെങ്കിലും
ജലപാനത്തിനും മധുപാനത്തിനും മറ്റുനേരമ്പോക്കിനും
ഇതു മതിയാവില്ല.
അതിനു സൈഡു വിസിനസ്സു ബേറെ.

അദ്ധ്യാപഹയനെന്നാള്‍ക്കാര്‍ പരിഹസിക്കാറുണ്ട്.
അതാപ്പഹയന്മാര്‍ക്കു കഥയറിയാത്തതുകൊണ്ടാണ്.
അത്തുംപുത്തും തിരിയാത്തവരെ അനര്‍ത്ഥം പഠിപ്പിച്ച്
അക്ഷരവിരോധികളാക്കുന്നതിന്റെ സുഖമറിയാത്തതിനാലാണ്.

Mar 8, 2012

പ്രിയപ്പെട്ട അച്ഛനറിയാന്‍ - ഹ്രസ്വചിത്രം



കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്സ് മൗണ്ട് ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം 'പ്രിയപ്പെട്ട അച്ഛനറിയാന്‍' സ്ക്കൂള്‍ വിദ്യാരംഗം വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു. ഈ വരുന്ന അവധിക്കാലം ഇത്തരം സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്കുള്ള സുവര്‍ണ്ണാവസരമാക്കിമാറ്റാന്‍ ഒരു പ്രചോദനം എന്ന നിലയിലും ഈ കൊച്ചുകലാസൃഷ്ടിയെ കാണാം.

Mar 1, 2012

സമാസം




സമാസം എന്ന വ്യാകരണകാര്യം കുറെക്കാലമായി ഹൈസ്ക്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും അന്തര്‍ധാനം ചെയ്തിരിക്കുകയായിരുന്നു. വീണ്ടും അതു പ്രത്യക്ഷപ്പെട്ടിരിക്കുന്നു! മോഡല്‍ പരീക്ഷയ്ക്ക് സമാസത്തില്‍ നിന്നും ഒരു ചോദ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നു!! ഈ അവസരം മുതലെടുക്കാന്‍ നമുക്ക് മലയാളം അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരവസരം ഒരുക്കുകയാണ് ആലപ്പുഴ ജില്ലയിലെ രണ്ട് അദ്ധ്യാപകസുഹൃത്തുക്കള്‍. താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും സമാസത്തെ സംബന്ധിച്ച പി.ഡി.എഫ്. ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു വായിച്ചുനോക്കൂ. അഭിപ്രായം അറിയിക്കാന്‍ മറക്കരുതേ...