മറ്റൊരു തൊഴിലും കിട്ടാതെ തല മൂത്തുനരച്ച്
പക മൂത്തുമൂത്ത് അദ്ധ്യാപകനായതാണ്.
പകയാല്‍ മുമ്പില്‍ക്കാണുന്നവറ്റയെ ഒക്കെ
ഒന്നല്ല ഒരുനൂറുപാഠം പഠിപ്പിക്കുമെന്നുറച്ചതാണ്.
എത്ര പഠിപ്പിച്ചാലും പഠിയാത്തവറ്റ പടിക്കു പുറത്ത്.
ഇമ്പൊസിഷന്‍, കൊമ്പസിഷന്‍ തുടങ്ങിയ കലാപരിപാടികള്‍വേറെയുമുണ്ട്.
തിരിച്ചുതല്ലില്ലെന്നുറപ്പുണ്ടെങ്കില്‍
കവിളടിച്ചുപൊളിക്കുകയുമാവാം.
ചില കൊച്ചു മോണ്‍സ്റ്റേഴ്സിന്റെ (V. K. N.) തുടുകവിള്‍ കാണുമ്പോള്‍
തല്ലിപ്പഴുപ്പിക്കാന്‍ ബഹുരസമാണ്.
കുട്ടിപ്പിശാശുക്കളുടെ കരച്ചിലോ, സംഗീതം തന്നെ.
അദ്ധ്യാപകന്റെ കത്തും പകയിലേക്കു ഘൃതം പോലെ വീഴുന്ന കര്‍ണ്ണാമൃതം.
തൊഴില്‍ പകയാണെങ്കിലും
ജലപാനത്തിനും മധുപാനത്തിനും മറ്റുനേരമ്പോക്കിനും
ഇതു മതിയാവില്ല.
അതിനു സൈഡു വിസിനസ്സു ബേറെ.
അദ്ധ്യാപഹയനെന്നാള്‍ക്കാര്‍ പരിഹസിക്കാറുണ്ട്.
അതാപ്പഹയന്മാര്‍ക്കു കഥയറിയാത്തതുകൊണ്ടാണ്.
അത്തുംപുത്തും തിരിയാത്തവരെ അനര്‍ത്ഥം പഠിപ്പിച്ച്
അക്ഷരവിരോധികളാക്കുന്നതിന്റെ സുഖമറിയാത്തതിനാലാണ്.
12 comments:
മറ്റൊരു തൊഴിലും കിട്ടാതെ തല മൂത്തുനരച്ച്
പക മൂത്തുമൂത്ത് അദ്ധ്യാപകനായതാണ്.
ഉപഹാസകവിത ശ്രദ്ധിച്ചു.
ഇതു് ഇന്നിവിടെ നടക്കില്ല.
കുട്ടികളുടെ മനസ്സറിയുന്ന അദ്ധ്യാപകനേ ഇന്നു് നിലനില്ഫുള്ളു.
ആന്ധ്രയിലെങ്ങനെ?
ആക്ഷേപഹാസ്യം നന്നായി.വീണ്ടും എഴുതുക
അഭിപ്രായത്തിന് നന്ദി. ആന്ധ്രയില്‍ കുടുങ്ങി കുറച്ചായി. ഇവിടെ ഇഞ്ചിനിയറിംഗ് മുടിച്ചു അമേരിക്കക്ക് കടക്കുന്നവരെ ഇങ്കിരിയസ്സു പരിശീലിപ്പിക്കുന്നു. അതൊരു ശീലമായിപ്പോയി.
ശ്രീകുമാറിന് സമയമുണ്ടെങ്കില്‍ എന്റെ ബ്ലോഗ് ഒന്ന് നോക്കൂ. വിലാസം:
www.malayalapathrika.blogspot.com
തിര്‍ച്ചയായും.രാജന്‍മാഷിനു് വിദ്യാരംഗത്തില്‍ സജീവമാകാം...http://elanjippoo.blogspot.in/
മോന്‍സ്റെര്സിനെ തല്ലി പഴുപ്പിക്കുന്ന അധ്യാപകരൊക്കെ കേരളത്തിലിപ്പോള്‍ വിരളമാണ് മാഷേ .കവിത നന്നായോ.....
കിടിലന്‍..
ആക്ഷേപ ഹാസ്യത്തിന്റെ കത്തികൊണ്ട് പ്രേതശസ്ത്രക്രിയ ചെയ്തിട്ടിരിക്കുന്നത് അധ്യാപഹയന്‍മാരുടെ മനസ്സാക്ഷി തന്നെയാണ്.
മാമലകള്‍ക്കപ്പുറത്ത് കൊടിയചൂടിലും ഉറയുന്ന തണുപ്പിലും ഈ പണി ചെയ്ത് കാലംകഴിക്കുന്നവരുടെ ദൈന്യതയും പാഠംപഠിപ്പിക്കലിന്റെ ചൂരും കത്തുന്ന വാക്കുകളില്‍ നിറയുന്നുണ്ട്.
അത്തുംപുത്തും തിരിയാത്തവരെ അനര്‍ത്ഥം പഠിപ്പിച്ച് അക്ഷരവിരോധികളാക്കുന്ന നമ്മുടെ നാട്ടിലെ സൈഡ്ബിസിനസുകാരുടെ ഉടുപ്പൂരുവാനും കവിക്കു കഴിയുന്നുണ്ട്.
അധ്യാപകര്‍ക്ക് അവനവനെ തന്നെ മടുത്തു.പിന്നെ 'മറ്റോന്റെ' കാര്യം പറയണോ....കഷ്ടം..ഇതില്‍ ലേശം ദീര്‍ഘവും ഘോഷവുമാകാം...
നന്നായി കവിത...
ഇംഗ്ലീഷിലുള്ള അല്പം പിടിപാടുമായി ആന്ധ്രയിലെ കടപ്പ ജില്ലയില്‍ പതിനാലു സംവത്സരങ്ങള്‍ക്കു മുന്‍പ് ഞാന്‍ പഠിപ്പിച്ചിരുന്നു.(?) (അവിടുത്തെ കുട്ടികളുടെ ഗതികേട്)ആ നൊസ്റ്റാള്‍ജിയയിലേയ്ക്ക് ഉണരാന്‍ സാറിന്റെ കവിത സഹായിച്ചു. നന്ദി.വീണ്ടും വീണ്ടും എഴുതുക.
ഷംല ടീച്ചറേ,പേപ്പര്‍ നോട്ടത്തിന് ഇത്തവണ കിട്ടിയില്ല.അതുകൊണ്ട് തലയോലപ്പറമ്പില്‍ കാഴ്ച നടക്കില്ല.
ഞാനും വിചാരിച്ചു മറ്റന്നാള്‍ കാണാമെന്നു ലിമടീച്ചര്‍ . സാരമില്ല.എവിടെയെങ്കിലും വച്ച് കാണാം
KAVITA KUREYERE NANNYI
കൊള്ളാം ... രാജന്‍ മാഷിന്‍റെ മെയില്‍ id കിട്ടുമോ
Post a Comment