വേരറ്റു പോയത്
എന്റെ ,
വേദനിക്കുന്ന ഓര്‍മകള്‍ക്കും
വരണ്ട സ്വപ്നങ്ങൾക്കും
നിറം പകര്‍ന്നത്
ഈ മണ്ണിന്റെ പച്ചപ്പ്
എന്റെ ജീവിതത്തിന്റെ
വേരുകള്‍ പടര്‍ന്നിരങ്ങിയതും
ഈ ഹരിത ഭൂമിയില്‍
നോവുകള്‍ കണ്ട്
മടിതീര്‍ന്ന ജീവിതം കൊണ്ട്
സേന്ഹം നിറച്ചു
ഞാനൊന്നും കോറിയിട്ടില്ല
ഒടുവില്‍
സ്വാര്‍ത്ഥതയും കൊതിയും
സമം ചേര്‍ത്ത് വരച്ചപ്പോള്‍
അതില്‍ മാഞ്ഞുപോയതീ
മണ്ണിന്റെ ഹരിതം
പകരം പിറന്നതൊരു
മണൽകാറ്റ്....
അതില്‍ പറന്നത്
മണ്ണിന്റെ ജീവന്
വേരറ്റു പോയത് എന്റെ ജീവിതം ...
7 comments:
നന്നായി.കിളിര്‍പ്പിച്ചെടുക്കണം വേരറ്റ കിനാക്കളെ..നമ്മളല്ലാതെ പിന്നെ ആര്?
മേഘയുടെ കവിത വളരെ നന്നായിട്ടുണ്ട് ഈ ഉള്‍കാഴ്ച എന്നും നിലനിര്‍ത്തുക
മേഘേ...നന്നായിരിക്കുന്നു.
മനസ്സിലെ ഈ ഹരിതാഭ എന്നും നിലനിര്‍ത്തുക
മേഘയുടെ ഹരിതഭൂമി നന്നായി
മേഘ വളരെ നന്നായി കവിതകള്‍ എഴുതുന്ന്ട് . ഈ വര്‍ഷത്തെ തൃശൂര്‍ വെസ്റ്റ് ഉപജില്ല വിദ്യാരംഗം കവിതാരചന മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കവിതയാണ് "വേരറ്റു പോയത് ". എപ്പോഴും പരയാരുന്ടെങ്ങ്കിലും ഇപ്പോള്‍ ബോല്ഗിലൂടെ ഒരു അഭിനന്ദനം കൂടി ....
നല്ല കവിത .. ഇനിയും എഴുതുക ..
Post a Comment