നിരോധനം
അവള് അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നുചെല്ലുമ്പോള്‍ അവിടമാകെ അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. അടുക്കുംചിട്ടയും വരുത്തി അവിടെയൊരു പൂങ്കാവനം അവള് തീര്‍ത്തു. പക്ഷെ അയാളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് കയറിച്ചെല്ലാന്‍കഴിഞ്ഞില്ല. അവള്‍ക്കു കടക്കാനാകാത്തവിധം ഒരു കോട്ട അയാള്‍ കെട്ടിപ്പൊക്കിയിരുന്നു. വാതിലില്ലാത്ത ഒരു കോട്ട.
ഉപകാരം
ഹോ...! സമാധാനമായി. പോട്ടെ. പോയി തുലയട്ടെ. ഇങ്ങനെയുണ്ടോ ഒരു നാശം? വയസ്സായി. എവിടെയെങ്കിലും കിടന്നു ചാവട്ടെ. കൂടെവരാന്‍ഭാവിച്ചപ്പോള്‍ അടിക്കാനൂരിയ ബെല്‍റ്റും മറന്നു. പത്തുരണ്ടായിരം രൂപാ വിലയുള്ളതാ....തിരികെപ്പോയാലോ..ഒന്നുരണ്ടു കിലോമീറ്റര്‍ പോണം. സാരമില്ല. അയാള്‍ കാര്‍ തിരിച്ചുവിട്ടു. അപ്പോള്‍, അയാള്‍ ഉപേക്ഷിച്ചു പോയ നായ ബെല്‍റ്റും കടിച്ചുപിടിച്ച് അയാള്‍ പോയവഴിയേ ഓടുകയായിരുന്നു.
അനിതാശരത്
മലയാളം അധ്യാപിക
ഗവ. ഹൈസ്കൂള്‍ കാലടി
തിരുവനന്തപുരം.
8 comments:
നല്ല കഥ ടീച്ചറെ. നായയുടെ കഥ കണ്ണുതുറപ്പിക്കുന്നതാണ്.മനുഷ്യനേക്കാള്‍ മനുഷ്യനെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് നായ്ക്കള്‍ തന്നെയാണ്.അതുകൊണ്ടാണ് ഇവിടെ വെള്ളക്കാര്‍ മക്കളെ ഒഴിവാക്കി പുന്നാര പോലെ നായ്ക്കളെ വളര്‍ത്തുന്നത്.മലയാളികള്‍ക്ക് വായിച്ചാല്‍ അല്‍ഭുതം തോന്നും:ഇത് സത്യമാണ് ഞാനെഴുതുന്നത്.എന്റെ കൂടെ ജോലി ചെയ്യുന്ന വെള്ളക്കാരന് പയ്യന് എന്നോട് പറയുന്നു. എന്റെ പേരന്‍സിന്റെ ഡോഗിനു സോഫയില്‍ നിന്നും ചാടിയപ്പോള്‍ സ്പയിനിന് എന്തോ തകരാറുപറ്റി.അവന് അനങ്ങാന്‍ വയ്യ. വെറ്റിന്റെ ( വെറ്റിനറി ) അടുക്കല്‍ കൊണ്ടുപോയി. പക്ഷേ ഒരു സര്‍ജറിക്ക് 6000 ഡോളര്‍ (മൂന്നു ലക്ഷം രൂപ) അയാള്‍ ചോദിച്ചു.പക്ഷേ ഡോഗിന് ഇന്‍ഷുറന്‍സ് എടുത്തില്ലായിരുന്നു എന്റെ മമ്മി.സര്‍ജറി ചെയ്യുവാന്‍ കഴിയാതെ അവര്‍ സങ്കടപ്പെട്ട് മടങ്ങിപ്പോന്നു.ആരോ പറഞ്ഞ് ഒരു അക്യുപങ്ചര്‍ തെറാപ്പി ചെയ്യുന്ന ഒരാളുടെ അടുക്കല്‍ കൊണ്ടുപോയി.ഒരു മണിക്കൂറിന്റെ ഒരു സെഷന് 75 ഡോളര്‍ ( രൂപ 3750) ഒരു നാലു സിറ്റിം ഗ് കഴിഞ്ഞുകാണും, ഗ്രേറ്റ്, ഡോഗ് പഴയതുപോലെ ആയി. ഇപ്പോള്‍ ഓടിച്ചാടി നടക്കുന്നു.
Part 2
ഇനി കുഞ്ഞുകഥ നിരോധനത്തെക്കുറിച്ച്:
ആവശ്യമുണ്ട്
അലങ്കോലമായിക്കിടക്കുന്ന എന്റെ ജീവിതത്തിന് അടുക്കും ചിട്ടയും വരുത്തി പൂങ്കാവനമാക്കിയില്ലെങ്കിലും അടിച്ചുവാരി തുടച്ച് രണ്ടുനേരം കഞ്ഞിവച്ചു തരുവാന്‍ തയ്യാറുള്ള ഒരു സ്തീയെ ആവശ്യമുണ്ട്.
എന്റെ സ്വത്തിന്റെ പാതി ഞാനെഴുതിത്തരാം.
കോട്ട കെട്ടില്ല.
വാതിലിന്റെ താക്കോല്‍ തരാം.
സ്വാതന്ത്ര്യം വേണ്ടത്രയെടുക്കാം.
ഒരേ ഒരു വ്യവസ്ഥ:
എല്ലാ മാസവും സാരി വാങ്ങാന്‍ പറയരുത്.
സ്വര്‍ണ്ണത്തിന് 21000 രൂപയുള്ള ഈ കാലത്ത് കെട്ടിയ നൂല്താലി മാറ്റി കരിമണിയാക്കാന് പറയരുത്.
വരുമോ ഒരാള്‍?
വല്യ കഥകള്‍ക്ക് തരാന്‍ കഴിയാത്ത സന്ദേശം നല്കിയ നായയുടെ കഥയെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല.
അനുമോദനങ്ങള്‍.
good message....congrats teacher.....
നമ്മുടെയൊക്കെ കണ്ണുതുറപ്പിക്കുന്ന നല്ല കൊച്ചുകഥകള്!ആ ഉയരമുള്ള കോട്ടയും ബെല്‍റ്റ് കടിച്ചുപിടിച്ചു കൊണ്ടോടുന്ന നായയും കണ്ണില്‍നിന്ന് മായുന്നില്ല അനിതടീച്ചറേ!ആശംസകള്‍!
സ്നേഹം നിങ്ങളുടെ ഹൃദയതീരങ്ങളില്‍ അലയടിക്കുന്ന സമുദ്രമാവട്ടെ--ജിബ്രാന്.
ദാമ്പത്യബന്ധങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശൈഥില്യം നിരോധനത്തിലൂടെ പുറത്തുവരുന്നുണ്ട്.കോട്ടകളില്ലാത്ത ഹൃദയതീരങ്ങളിലൂടെ സ്വതന്ത്രമായൊഴുകുന്ന പ്രണയനദിയാണ് ദാമ്പത്യത്തിന് ശക്തിപകരുന്നത്.
" ഉപകാരം"- മനസിനെ ആര്ദ്രമാക്കുന്നു .ലാഭം മാത്രം ചിന്തിക്കുന്ന നവസമൂഹത്തെ ..ഒരു നിമിഷമെങ്കിലും കാരുണ്യത്തിലേയ്ക്കു നയിക്കാന്‍ പ്രേരപ്പിക്കുന്ന കുഞ്ഞുകഥ.
രണ്ടുകഥകളും മുത്തുകള്‍ തന്നെ.
ലളിതം ശക്തം സുന്ദരം
കുഞ്ഞു വലിയ കഥകള്‍. നന്നായിരിക്കുന്നു.ആശംസകള്‍
അനിത ടീച്ചര്‍,ചെറിയ കഥയില്‍ വളരെ മനോഹരമായി വലിയ കാര്യങ്ങള്‍ പറഞ്ഞുവച്ചിരിക്കുന്നു.കൊള്ളാം നന്നായിട്ടുണ്ട്.
Post a Comment