എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 12, 2012

'എന്‍മകജെ' - വായനക്കുറിപ്പ്




പാരിസ്ഥിതികപ്രശ്നങ്ങള്‍ പരിധിയില്ലാതെ പെരുകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ ക്രൂരമായ ഇടപെടലുകള്‍ പ്രകൃതിയെ നശിപ്പിക്കുന്നു. എന്‍ഡോസള്‍ഫാന്റെ പരിണതഫലങ്ങള്‍ ഒരു ജനതയെ എപ്രകാരമെല്ലാം വേട്ടയാടുന്നു എന്ന് 'എന്‍മകജെ' ദൃഷ്ടാന്തീകരിക്കുന്നു.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജ് എടുത്ത, വലിയ തലയും ചെറിയ ഉടലുമായി നിസ്സഹായാവസ്ഥയില്‍ ജീവിക്കുന്ന സൈനബയുടെ ചിത്രവും മറ്റനവധി ദാരുണചിത്രങ്ങളും അവതരിപ്പിക്കുന്ന നോവലാണ് എന്‍മകജെ എന്നുകണ്ടെത്താം.
ഒരു നോവല്‍, അതിലൂടെ അവതരിപ്പിക്കപ്പെടുന്ന ഒരു കഥ - ഇതുമാത്രമായി 'എന്‍മകജെ' ഒരിക്കലും പരിണമിക്കുന്നില്ല. മറിച്ച് സമൂഹം കയ്പ്പും വേദനയും നുകര്‍ന്നുകൊണ്ട് അനുഭവിക്കുന്ന ജീവിത കഥയാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.
'എന്‍മകജെ' എന്നത് ഒരു നാടിന്റെ പേരാണ്. ഈ നോവല്‍ മുന്നോട്ടുപോകുന്നത് ഒരു പുരുഷന്റേയും സ്ത്രീയുടേയും സാനിധ്യത്തിലാണ്. തങ്ങളുടെ കഴിഞ്ഞകാലജീവിതത്തെ മറന്നുകൊണ്ട് ജീവിക്കുന്ന അസാധാരണരെന്ന് വിശ്വസിക്കുന്ന ഒരു സ്തീയിലൂടെയും പുരുഷനിലൂടെയും.
എന്‍മകജെയിലെ ഭൂമിശാസ്ത്ര പശ്ചാത്തലം പലസ്ഥലങ്ങളിലായി വേര്‍തിരിച്ച് പ്രത്യക്ഷപ്പെടുന്നു. ആരും കയറാന്‍ ധൈര്യപ്പെടാത്ത ജടധാരി മലയില്‍ എല്ലാ ബന്ധങ്ങളേയും വേര്‍പെടുത്തി മനുഷ്യരുമായി സമ്പര്‍ക്കമില്ലാതെ അവര്‍ക്കിടയിലേക്ക് എവിടെനിന്നോലഭിച്ച അനാഥക്കുഞ്ഞുമായി എത്തുന്നു. കുഞ്ഞിന്റെ ദേഹമാസകലം പുണ്ണ്. ഇതുമൂലം സ്ത്രീയും പുരുഷനും പിരിയുന്നു, വീണ്ടും അവര്‍ ഒന്നിക്കുന്നു  

ചികിത്സിച്ചു മാറ്റാമെന്ന് തിരുമാനത്തില്‍ എത്തുന്ന അവര്‍ അവിടുത്തെ വൈദ്യര്‍ പഞ്ചിയെ സമീപിക്കുകയും ചെയ്യുന്നു. ആറുമാസം പ്രായമാകാത്ത കുഞ്ഞിന്റെ ശരീരവളര്‍ച്ചയുള്ള ആ കുഞ്ഞിന് അഞ്ചുവയസ്സെങ്കിലും കഴിഞ്ഞിരിക്കുമെന്നും ആ കുഞ്ഞിന്റെ രോഗം ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത ഒന്നാണെന്നും ജടാധാരി മലയിലും പരിസര പ്രദേശങ്ങളിലും ഇത്തരത്തില്‍ മാറാരോഗങ്ങളും അവശരുമായ അനവധി ജനങ്ങള്‍ ഉണ്ടെന്നുള്ളതും അവര്‍ മനസ്സിലാക്കുന്നു.
ആ കുഞ്ഞിലൂടെ അതിന്റെ അസുഖത്തിലൂടെ 'എന്‍മകജെ' മുഴുവന്‍, മനുഷ്യരുമായി ബന്ധമില്ലാതെ കഴിയുന്ന ഒരു സന്യാസി എന്നറിയപ്പെട്ട ആ മനുഷ്യന്റെ ജീവിതത്തെ അറിയുന്നു. , കുഞ്ഞിലൂടെ അവര്‍ തങ്ങളെത്തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. നീലകണ്ഠനും ദേവയാനിയും പിന്നീട് 'എന്‍മകജെ' യുടെ പ്രതീക്ഷയായിമായുന്നു.
മാറാരോഗികളായ മനുഷ്യര്‍ 'എന്‍മകജെ' യുടെ ശാപമാണെന്നും അവര്‍ക്ക് അങ്ങനെ ജീവിക്കേണ്ടിവന്നത് ജടാധാരിയുടെ പാപംമൂലമാണെന്നും അന്നാട്ടുകാര്‍ വിശ്വസിച്ചുപോന്നു. എന്നാല്‍ നീലകണ്ഠനിലൂടെയും കുഞ്ഞിലൂടെയും ആ സത്യം അവര്‍ മനസ്സിലാക്കുന്നു. 'എന്‍മകജെ' യെ ഈ അവസ്ഥയില്‍ എത്തിച്ചത് കോടിക്കണക്കിന് ആസ്തി അതിനെ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉണ്ടാക്കികൊടുക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന വിഷമാണ് എന്ന സത്യം. ഏറെ വര്‍ഷങ്ങാളായി 'എന്‍മകജെ' യിലും അടുത്ത പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന കശുമാവിന്‍ തോട്ടങ്ങളില്‍ ഇല്ലാത്ത തേയിലപ്പുഴുവിനെ നശിപ്പിക്കാന്‍ പെയ്തിറങ്ങിയ വിഷമാണ് 'എന്‍മകജെ' യെ നശിപ്പിച്ചത്. ഒരുചെറുജീവിപോലും ഇല്ലാത്ത സ്ഥലമാക്കിമാറ്റിയത്, തുമ്പികളേയും ചെറുമീനുകളേയും തേനീച്ചകളേയും ഇല്ലാതാക്കിയത്. രോഗികളെ സൃഷ്ടിച്ചത്.
അതിനെതിരെ നടത്തുന്ന സമരങ്ങളില്‍ നീലകണ്ഠനും ദേവയാനിയും ശ്രീരാമയും, ഡോ. അരുണ്‍കുമാറും, ജയരാജനും എല്ലാം ഉള്‍പ്പെടുന്ന നന്മനിറഞ്ഞ കഥാപാത്രനിര പരാജയപ്പെടുന്നു. എന്നാല്‍ പകല്‍ രക്ഷകരായും രാത്രിയില്‍ ക്രൂരനായും എത്തുന്ന നേതാവ് എന്നുവിശേപ്പിക്കുന്ന വില്ലന്‍ കഥാപാത്രം എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ 'എന്‍മകജെ' യില്‍ വിജയം നേടുന്നു.
പ്രകൃതി സൗന്ദര്യത്താലും സാംസ്കാരിക തനിമയാലും വ്യത്യാസം പുലര്‍ത്തിയിരുന്ന 'എന്‍മകജെ' കേരളത്തിന്റെ ഭൂമിശാസ്ത്രഘടനയുടെ ഭാഗമായി തിരിച്ചറിയപ്പെടുന്നത് എന്‍ഡോസള്‍ഫാനെതിരേയുള്ള സമരപ്രകടനങ്ങളിലൂടെയാണ്.
ആരെന്നും ഏതെന്നും അറിയാത്ത ഒരു പുരുഷനിലും സ്ത്രീയില്‍നിന്നും ആരംഭിക്കുന്ന ഈനോവല്‍ പൊള്ളുന്ന ജീവിത കാഴ്ചകളെ വായനക്കാരന് കാണിച്ചു കൊടുക്കുന്നു. പ്രകൃതിക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. പ്രകൃതി തീര്‍ച്ചയായും ഒരുകന്യക തന്നെയാണ്. അവളെ നശിപ്പിക്കാന്‍ നോക്കുമ്പോള്‍ വരുംതലമുറയുടെ ജീവിതം ദുരന്തരപൂര്‍ണമാകുന്ന ദയനീയ കാഴ്ചയാണ് 'എന്‍മകജെ' പങ്കുവക്കുന്നത്.
കാസര്‍കോട്ടെ 'എന്‍മകജെ' എന്ന ഗ്രാമത്തിലെ നിസ്സഹായരായ മനുഷ്യര്‍ അവിടെ ജനിച്ചുപോയെന്ന ഒരുകാരണത്താല്‍ എന്‍ഡോസള്‍ഫാന്റെ പരിണതഫലങ്ങള്‍ അനുഭവിച്ചുകൊണ്ടേയിരുന്നു.
യാഥാര്‍ത്ഥ്യാധിഷ്ഠിതമായ അനുഭവങ്ങളെ നേര്‍കാഴ്ചകളാക്കി അവതരിപ്പിക്കുന്ന അംബികാസുതന്‍ മങ്ങാടിനെ ഈ നോവല്‍ സൃഷ്ട്ടിയില്‍ ഭരിച്ചത് ഭാവനയേക്കാള്‍ യാഥാര്‍ത്ഥ്യബോധവും സാമൂഹിക പ്രതിബദ്ധതയുമാണ് എന്ന് 'എന്‍മകജെ' അടയാപ്പെടുത്തുന്നു. മങ്ങാടിന്റെയും നിരവധി സാമൂഹ്യപ്രവര്‍ത്തകരുടേയും യത്നത്തിന്റെ സാഫല്യത്തെ ചോദ്യം ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ നിരോധനമാണ് നാമിന്ന് കാണുന്നത്. 'എന്‍മകജെ' എന്ന ശീര്‍ഷകം ഒരു ഗ്രാമത്തിന്റെ പേരെന്നതിലുപരി ഒരു പ്രതീകമായി വളര്‍ന്നു നില്‍ക്കുന്നു. മണ്ണും മനുഷ്യനും പരസ്പരപൂരകമാവേണ്ടതിന്റെ ആവശ്യകത 'എന്‍മകജെ' പങ്കുവയ്ക്കുന്നു.
 

അമൃത എന്‍. ജി.
10 C
.ജെ.ജെ.ജി.എച്ച്.എസ്.
തലയോലപ്പറമ്പ്

27 comments:

SHYNA TEACHER said...

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു നോവലിന്റെ പഠനം തയാറാക്കിയ അമൃതയ്ക്ക് അഭിനന്ദനങ്ങള്‍

വില്‍സണ്‍ ചേനപ്പാടി said...

അമൃത നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍

വില്‍സണ്‍ ചേനപ്പാടി said...
This comment has been removed by the author.
fathima afsal said...

very informative.keep writing

ATHIRA C M said...

valare nannayirikkunnu.

Anonymous said...

valare nanayitund.thudarnum ingane eazuthan kaziyatte

keerthana said...

nanayitund

Admin said...

I think the blog team is not so much careful about the spellings while publishing...
Is it vaana kurippu or vayanakurippu?

Azeez . said...

Don't baloon such a negligible mistake mr. sreejith. Vidyarangam is not a professional, paid blog team, but a service team by a few dedicated teachers.Please value and appreciate their time and sincerety. Don't you remember that they were kind and broad enough to correct "ramaamanthram" in your poem with "ramamanthram" when Chenapadi had pointed out?

Azeez . said...

Don't baloon such a negligible mistake mr. sreejith. Vidyarangam is not a professional, paid blog team, but a service team by a few dedicated teachers.Please value and appreciate their time and sincerety. Don't you remember that they were kind and broad enough to correct "ramaamanthram" in your poem with "ramamanthram" when Chenapadi had pointed out?

Azeez . said...

താങ്ക്സ് അമൃത.ഈ നോവലിനെക്കുറിച്ച് അറിയാറായി.
വിദ്യാരംഗത്തിന് ഒരു വലിയ താങ്ക്സ് പറയുന്നു. കാരണം എല്ലാ മാധ്യമങ്ങളും ദൈന്യതയുടെ മാര്‍ക്കറ്റിംഗിനായി, എന്‍ഡോസല്‍ഫാന്‍ ഇരയായി, തുടരെ തുടരെ കാണിക്കുന്നത് തല വീര്‍ത്ത ആ സൈനബയുടെ ഫോട്ടൊയാണ്. നന്ദി വിദ്യാരംഗം ആ ഫോട്ടോ ഒഴിവാക്കിയതിന്.

Admin said...

Azeez sir,
sorry if it felt like blaming.
I am not blaming. Just pointed out the mistake. Sorry if it blamed anybody. I really appreciate the attempts of the blog team.. They are doing a great work.. They are giving an opportunity to express the talents of our students and teachers.. No doubt... It is a voluntary work.. It is really appreciable..

SHAMLA TEACHER said...

നന്നായി വായിക്കുക നന്നായി എഴുതുക ഈ നല്ല ഭാഷ കൂടുതല്‍ നന്നാവട്ടെ . എല്ലാ ആശംസകളും നേരുന്നു

Unknown said...

പ്രിയ ശ്രീജിത്ത് മാഷേ,
'വായനക്കുറിപ്പ് ' ആ​ണോ 'വായനാക്കുറിപ്പ് ' ആണോ ശരി എന്നതാണോ സംശയം? അത് തമ്പുരാനോടു ചോദിക്കണം. (AR). വായനയും കുറിപ്പും മലയാളമാണെങ്കില്‍ ചേര്‍ത്തഴുതുമ്പോള്‍ വായനക്കുറിപ്പെന്നെഴുതുകയാണ് ശരി എന്നുതോന്നുന്നു. തര്‍ക്കത്തിനില്ല. കൂടുതല്‍ അറിയാവുന്ന ആരോടെങ്കിലും ചോദിക്കണം. പിന്നെ സ്കാന്‍ ചെയ്തു് അയച്ചുതരുന്നതും PDF ആയി അയച്ചുതരുന്നതുമെല്ലാം ടൈപ്പുചെയ്യന്നത് നമ്മൂടെ സ്ക്കൂളിലെ കുട്ടികളാണ്. ചില തെറ്റുകളൊക്കെ വന്നേക്കാം. മലയാളം എഴുതുന്നതിനേക്കാള്‍ പ്രയാസമാണ് അതു ടൈപ്പുചെയ്യാന്‍ എന്നറിയാമല്ലോ. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും നന്ദി. അങ്ങും ഈ ടീമില്‍ നിന്നും അന്യനല്ല എന്നു ഞങ്ങള്‍ കരുതുന്നു. കൂടുതല്‍തിരുത്തലുകളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

Admin said...

Sorry sir,
i think you haven't noticed the mistake happened. Please see the title.

Shamla said...

അമൃതയുടെ ഫോട്ടോയോട്‌ ചേര്‍ന്നുള്ള വാനക്കുറിപ്പ് ആണ് ശ്രീജിത്ത്‌സര്‍ ചൂണ്ടിക്കാണിച്ചത് . ദയവായി ശ്രദ്ധിക്കുക

santhosh.v said...

നന്നായിട്ടുണ്ട്...കൂടുതല്‍ എഴുതുക.

Anitha Sarath said...

'എന്മകജെ ' എന്ന നോവല്‍ വായിക്കാത്തവര്‍ക്കുപോലും നോവലിസ്റ്റ് ഉദ്ദേശിച്ചത് എന്താണോ അത് പകരാന്‍ അമൃതയ്ക്ക് കഴിഞ്ഞു. അഭിനന്ദനങ്ങള്‍ മോളേ.

ലീമ വി. കെ. said...

അമൃതാ,
ആടുജീവിതം പോലെ മനസ്സില്‍ മായാതെ കിടക്കുന്ന നോവലാണ് എന്‍ മകജെ.നല്ല വായനക്കുറിപ്പ്.അഭിനന്ദനങ്ങള്‍.സന്തോഷ് എച്ചിക്കാനം എന്‍ മകജെ പഠനങ്ങളുടെ ഒരു സമാഹാരം ഇറക്കിയിട്ടുണ്ട്.അതു കൂടി വായിക്കണം കേട്ടോ.

seena sunny said...

Nice and helpful

Mission 1000 said...

Good work.My hearty congratulations.

Unknown said...

Nannayittund✌✌

Unknown said...

Superayittundu

Unknown said...

Really appreciable

vasantham said...

നന്നായിട്ടുണ്ട്.ഇനിയും എഴുതണം.

Unknown said...

നന്നായിട്ടുണ്ട്

Anonymous said...

👏👏👌