എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 16, 2012

വിജയന്റെ ഉത്തരക്കടലാസ് - വില്‍സണ്‍ ചേനപ്പാടി



പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരമെന്ന് നമ്മുടെ പ്രാഞ്ചിയേട്ടന്‍ പറഞ്ഞപോലെ മേളങ്ങളുടെ മേളമായഉപജില്ലാമേളയും പിന്നെ അതിന്റെ കുഞ്ഞുങ്ങളായ സയന്‍സ് മേള, കണക്കുമേള, സാമൂഹ്യശാസ്ത്രമേള, ഇത്യാദി മേളാങ്കളും പിന്നെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുറെ മലയാളം അദ്ധ്യാപകരുടെ മേളയായ വിദ്യാരംഗവും കഴിഞ്ഞു... പോക്കറ്റും കീറി മേലോട്ട് നോക്കിയിരിക്കുമ്പോ ദാണ്ടെ... പണ്ടെങ്ങോ ഒളിച്ചുപോയ ക്രിസ്മസ് പരീക്ഷ തിരിച്ചു വന്നേക്കുന്നു. ഒരു വിധത്തില്‍ സാറ്റുകളിയൊക്കെയായി അതും തീര്‍ന്നു.
പിന്നെ രണ്ടു കല്യാണങ്ങളും ഒരു മരിച്ചടക്കും മലബാറിലൊരു അടിയന്തിരോം.. അവധിക്കാലം-ഡിം..... പുത്തന്‍ വര്‍ഷത്തില്‍ കണ്ണു തുറക്കുമ്പോള്‍ രക്തം കുടിക്കാന്‍ കാത്തിരിക്കുന്ന കള്ളിയംക്കാട്ടു നീലിയെപ്പോലെ ചുവന്ന മഷി പടരാന്‍ കാത്ത് കെട്ടുകെട്ടായി അലമാരയിലിരിക്കുന്ന ഉത്തരക്കടലാസുകളെന്നെ തുറിച്ചു നോക്കുന്നു. കണക്കിനും സയന്‍സിനുമൊക്കെ സംപൂജ്യത നേടിയശേഷം രണ്ടക്കമുള്ള ഒരു മാര്‍ക്കുവാങ്ങുവാന്‍ അയ്യോ ക്ഷമിക്കണം മാര്‍ക്കല്ല സ്കോര്‍... ങ്ഹാ അതു വാങ്ങിക്കുവാന്‍ വേണ്ടി മലയാളത്തിന്റെ ഉത്തരക്കടലാസും പ്രതീക്ഷിച്ചങ്ങനെ കൈയും കാലുമിളക്കി ജനലില്‍ക്കൂടി നോക്കിയിരിക്കുന്ന ക്ലാസിലെ കിടാങ്ങള്‍ എന്റെ മനോമുകരതലത്തില്‍ പ്രത്യക്ഷരായി. ഇനി പേപ്പറു നോക്കിയിട്ടു തന്നെ കാര്യം. ഞാന്‍ ഇതികര്‍‌ത്തവ്യനിരതനായി. ഒരുകെട്ട് പേപ്പര്‍ വലിച്ചു പുറത്തിട്ടു.
തേങ്ങ ഉടയ്ക്കുന്ന ശബ്ദം കേട്ടിട്ടാകണം അടുക്കള വശത്തു നിന്നും ഒരു അശരീരി കേള്‍ക്കായി'-"അല്ലേലും സമയത്തിനു പേപ്പര്‍ നോക്കത്തില്ല, അന്നാരം നാട്ടുകാരുടെയടുത്ത് അന്താരാഷ്ട്ര പ്രശ്നോം ചര്‍ച്ച ചെയ്തിരിക്കും എന്നിട്ടു ഭയങ്കര അരിശോം ദേഷ്യോം... എന്തൊക്കെയായിരുന്നു... മുല്ലപ്പെരിയാറ്, കൂടംകുളം, മന്‍മോഹന്റെ സാമ്പത്തികനയം, സൊമാലിയായിലെ പട്ടിണി... ഇപ്പോ ഒരുത്തനെയും കാണാനില്ല." അശരീരി ശരീരിണിയായി പ്രത്യക്ഷപ്പെട്ടു. സാക്ഷാല്‍ ഭാര്യ. മുന്നില്‍ പേപ്പര്‍കെട്ട് പിന്നില്‍ ഭാര്യ എന്റെ കംട്രോളുപോയി. രൗദ്രഭാവം കൈകൊണ്ട് സ്വയം പ്രേരിതമായ ചില ചേഷ്ടാവിശേഷങ്ങളോടെ ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള കണ്ടുപിടിക്കാത്ത ചില ഡയലോഗുകള്‍ എന്നില്‍ നിന്നും പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങി. പെട്ടെന്ന് മനസിലൂടെ പത്താം ക്ലാസിലെ നിനക്ക് മാത്രമായി എന്ന കവിത പഠിപ്പിച്ചപ്പോ സ്ത്രീകളെപ്പറ്റി, ഭാര്യമാരെപ്പറ്റി എന്തൊക്കെയാണ് ക്ലാസില്‍ പറഞ്ഞത് എന്ന ചിന്ത ഒന്നു ഫ്ലാഷിപ്പോയി... അപ്പോ ഞാനൊന്ന് ഡൗണായി, ഈ സമയം മുതലെടുത്ത് വാമഭാഗം പ്രത്യക്ഷയായി "കിടന്നു തുള്ളാതെ അരക്കെട്ടെങ്കിലും നോക്കു മനുഷ്യാ "എന്ന് ഒരു പ്രസ്താവനകൂടി ഇറക്കിയിട്ട് തൊഴുത്തിലേയ്ക്കു വിനിര്‍ഗമിച്ചു. കശ്മലേ നീ സമ്മതിച്ചാല്‍ ഇപ്പ പറഞ്ഞകാര്യം നോക്കാമെന്ന് ഒരു ബഷീറിയന്‍ കാച്ച് കാച്ചാനുള്ള റൊമാന്റിക് മൂഡ് പേപ്പര്‍ കെട്ടില്‍ തട്ടിതകര്‍ന്നതുകൊണ്ട് ഞാന്‍ വീണ്ടും കര്‍ത്തവ്യനിരതനായി.
കാക്കാലന്റെ തത്ത ചീട്ടെടുക്കുന്നതുപോലെ ഇടയില്‍ നിന്നൊരു പേപ്പര്‍ വലിച്ചൂരിയെടുത്തു. ന്റെ അബ്ദുള്‍ റബ്ബേ... ഞമ്മടെ വിജയന്‍ രാമകൃഷ്ണന്റെ പേപ്പറാണ് കൈയില്‍ തടഞ്ഞത്. ഓരോ ക്ലാസിലും രണ്ടുവര്‍ഷത്തില്‍ കുറയാത്ത എക്സ്പീരിയന്‍സ് ഉള്ളവനും അടുത്തുള്ള പെട്രോള്‍ പമ്പിലെ പാര്‍ട്ട്ടൈം ജീവനക്കാരനായുമായ ടി.യാന്‍ പത്താംക്ലാസില്‍ തന്റെ കന്നിയങ്കം കുറിക്കുകയാണ്. വല്ലപ്പോഴുമൊക്കെ തന്റെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കാന്‍ കടന്നു വരാറുള്ള ഇവനോട് ഞങ്ങള്‍ക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണുള്ളത്. യെവനെ കയ്യേല്‍ കാലേല്‍ പിടിച്ചു കൊണ്ടു വന്നേക്കുന്നതുകൊണ്ടാണ് ഡിവിഷന്‍ നിലനിന്നു പോവുന്നത്. ഞാനൊക്കെ വേറേ പണിനോക്കിപോയാല്‍ സാറന്‍മാരൊക്ക മാസാംമാസം അനന്തപദ്മനാഭന്റെ പത്തുചക്രമെങ്ങനെ വാങ്ങിക്കുമെന്ന അഹങ്കാരമൊന്നുമില്ലാത്ത പാവം ശുദ്ധഗതിക്കാരനാണ് മേപ്പടിയാന്‍. ഇവനൊക്കെ സമ്മര്‍ദ്ദതന്ത്രമെടുത്താല്‍ ചില മുഖ്യമന്ത്രിമാരൊക്കെ അനുഭവിക്കുന്ന ടെന്‍ഷന്‍ നമ്മളും അനുഭവിക്കേണ്ടി വന്നേനെ.
ഞാന്‍ പേപ്പറിലേയ്ക്കു നൂണിറങ്ങി. വട്ടെഴുത്തിനെ അനുസ്മരിപ്പിക്കുന്ന അക്ഷരക്കൂട്ടങ്ങള്‍. ആറു പേജുകളിലായി ടിയാന്‍ തന്റെ മനോവ്യാപാരങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ആകെ എട്ടുചോദ്യങ്ങളാണ്. മൂപ്പര്‍ എട്ടാമത്തെ ചോദ്യത്തിനാണ് ആദ്യം ഉത്തരമെഴുതിയിരിക്കുന്നത്. യെവനൊക്കെ ആദ്യം തൊട്ട് എഴുതിയാല്‍ എന്താണ് കൊഴപ്പമെന്ന് എന്റെ ആമാശയത്തീന്ന് ഒരു ചോദ്യമുയര്‍ന്നെങ്കിലും വിജയന്റെ വിലയറിയാവുന്നതുകൊണ്ട് ഞാന്‍ അത് അമര്‍ത്തി. 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍ 'എന്ന കഥയിലെ രമണിയെപ്പറ്റിയുള്ള കഥാപാത്ര നിരൂപണമാണ്. എട്ടാമത്തെ ചോദ്യം. രമ്മണി എന്നെഴുതി അടിയിലൊരു വരയിട്ടിട്ടുണ്ട് തല്പരകക്ഷി. മ്മയുടെ അടിയില്‍ ചുവന്ന മഷി കൊണ്ട് ഒന്ന് തോണ്ടണമെന്ന് തോന്നിയെങ്കിലും അത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് പണ്ട് ഡി.ആര്‍.ജി.ദിനേശന്‍സാര്‍ പറഞ്ഞത് ഓര്‍മ്മിച്ചെടുത്ത് ഞാനടങ്ങി. വിജയന്‍ തുടരുകയാണ്. അല്ലേലും രമണിക്കും ഭര്‍ത്താവിനും സാരി സെലക്ടു ചെയ്യാനറിയില്ല. സാരി മേടിക്കാന്‍ ഇത്രേം കടേല്‍ കേറേണ്ട കാര്യമില്ല. മഴവില്‍ മനോരമയില്‍ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ ഒക്കെ ഒന്നു നോക്കണം. ഭര്‍ത്താവ് ചുമ്മാ വഴിവക്കിലെ പിള്ളേരേം നോക്കി നടന്നാല്‍ പോരാ. സെലക്ഷന്‍ പഠിക്കണം. പാവം രമണി സാരി സെലക്ടു ചെയ്യാന്‍ സഹായിക്കാന്‍ ആരുമില്ല. അവസാനം കുറഞ്ഞ വിലയ്ക്കു സാരി കിട്ടീല്ലോ ആശ്വാസമായി. ഭര്‍ത്താക്കന്‍മാര്‍ക്ക് കലാബോധമില്ലാത്തതുകൊണ്ട് കഷ്ടപ്പെടുന്ന ഒരു പാവം ഭാര്യയാണ് രമ്മണി. --ഓഹോ പുതിയ കാഴ്ചപ്പാട് ഫുള്‍മാര്‍ക്കിടാന്‍ ഞാന്‍ പേനയെടുത്തതും അടുക്കളഭാഗത്തു നിന്നും വീണ്ടും അശരീരി കേള്‍ക്കായി" ചോറ് റെഡിയായിട്ടുണ്ട്...ഉണ്ണുന്നുണ്ടോ.." പിന്നെ ഒട്ടും താമസിച്ചില്ല പേപ്പര്‍ മടക്കിവച്ചിട്ട് ഞാന്‍ വാമഭാഗത്തേയ്ക്കു കുതിച്ചു.

30 comments:

shamla said...

കഥയെഴുത്തിനേക്കാള്‍ കവിതയെഴുത്തിനേക്കാള്‍ ബുദ്ധിമുട്ടാണ് പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മമെഴുത്തു. അര്‍ത്ഥഗര്‍ഭമായ പരിഹാസശരങ്ങള്‍ വളരെ നന്നായിരിക്കുന്നു.ചിരിയും ചിന്തയും ഉണര്‍ത്തുന്ന രചന.[വാമഭാഗം ഇത് വായിച്ചല്ലോ അല്ലെ] .

വി.കെ. നിസാര്‍ said...

ഹഹഹ..
നന്നായിട്ടുണ്ട്.
ഇനിയും ധാരാളം പോരട്ടെ മാഷേ..

Raghu TVM said...

മാഷേ, ഇതാണ് രചന.... കലക്കി എന്ന് പറഞ്ഞാലും പോരാ, കക്കലക്കി ........................

rajeev said...
This comment has been removed by the author.
Anonymous said...

ഇപ്പോഴും പാഠവും പഠന പ്രവര്‍ത്തനവും മാത്രം പോരല്ലോ. ഇടയ്ക്ക് ഇത്തരം രചനകളും ബ്ലോഗില്‍ വേണം കേട്ടോ. വിത്സണ്‍ മാഷിന്റെ രചന വളരെ നന്നായിരിക്കുന്നു.

Shaji said...

കാര്യങ്ങളെ കൂടുതല്‍ തെളിമയോടെ അവതരിപ്പിക്കാന്‍ ഹാസ്യ രസം ഉണ്ടായേ പറ്റൂ. വിത്സണ്‍ മാഷിന്റെ രചന നന്നായിരിക്കുന്നു.

Ancy Isaac said...

super......congrats Wilson sir....

suvarnasundaram said...

supertamasa mashe

Sreekumar Elanji said...

നന്നായി ആസ്വദിച്ചു, ആശംസകള്‍....

ലീമ വി. കെ. said...

വില്‍സണ്‍ സാറേ,
ഇന്നു സ്കൂളില്‍ വച്ച് ഈ കുറിപ്പു വായിച്ചേ പിന്നെ ചുണ്ടത്തു വിരിഞ്ഞ ചിരി മാഞ്ഞിട്ടില്ല.കട്ടപ്പന സബ് ജില്ലയിലെ ഞങ്ങളുടെ R.P കൂടിയായ സാറിന്റെ രചനകളില്‍ അഭിമാനം കൊള്ളുന്നു.ഞങ്ങളെ പഠിപ്പിച്ചു പഠിപ്പിച്ച് സാറിന്റെ നിലവാരം ഉയര്‍ന്നിട്ടുണ്ട്.

Anitha Sarath said...

വിജയന്‍റെ ഉത്തരക്കടലാസും അനുബന്ധ സംഭവങ്ങളും ഓര്‍ക്കുംതോറും ചിരിപൊട്ടുന്നു. നമ്മുടെ സ്കൂളിലൊക്കെ കുസൃതികള്‍ ഒപ്പിക്കുന്ന പണി കണ്ടാല്‍ ചിരി നിര്‍ത്താന്‍ സമയം കാണില്ല. പക്ഷെ അതൊക്കെ നര്‍മ്മരൂപത്തില്‍ എഴുതി ഫലിപ്പിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ട് പകര്‍ന്നുതരാന്‍ കഴിയുന്നില്ല.. നന്നായി മാഷെ. ഇടയ്ക്കൊക്കെ ഇങ്ങനോരോന്നു തരണേ.

Anonymous said...

vilson mashe kalakki

haseena beegum said...

mashe kalakki

KARUNA said...

VERY VERY GOOD

ബിജു ജോസഫ് മേരികുളം said...

പ്രിയപ്പെട്ട മാഷേ,
താങ്കളുടെ നര്‍മ്മ ലേഖനം വളരെ മനോഹരമാണ്.999 അഭിനന്ദനങ്ങള്‍. മാഷിന്റെ വാമഭാഗം ഇതു വായിക്കാന്‍ ഇടയായാല്‍ വീണ്ടും ആതുരാലയത്തില്‍വെച്ച് കാണാം.

Azeez . said...

പ്രിയ വിജയാ, നീ ഇതു വായിക്കുന്നില്ലേ? നീ ഒരു റിയല്‍ കഥാപാത്രമോ അപരനോ ആകാന്‍ വഴിയില്ല. ആയിരുന്നുവെങ്കില്‍ , നിന്‍റെ പേനരഹസ്യങ്ങള്‍ വെളിവാക്കിയ‌തിന് സാര്‍ നിന്‍റെ ബങ്കില്‍ പെട്രോളടിക്കുവാന്‍ വരുമ്പോള്‍ സ്കൂട്ടറിന് ഒരു അള്ള് വയ്ക്കുകയോ വണ്ടിയും വണ്ടിയോടിക്കുന്നവനും കിറുങ്ങുവാന്‍ വേണ്ടി പെട്രോളില്‍ നല്ല മലയോരപ്പട്ട‌ കലക്കുകയോ ചെയ്യുമായിരുന്നു.

ഒന്നിനും ഒരൊടുക്കത്തെ ഉത്തരമില്ലായെന്നും ഓരോ കുട്ടിക്കും കൂടുതല്‍ ഇഷ്ടമെന്നും അനുയോജ്യമെന്നും തോന്നുന്നതാണ് ശരിയായ ഉത്തരമെന്നും അതിനാണ് അധ്യാപകന്‍ മാര്‍ക്ക് നല്‍കേണ്ടതെന്നും അതുപ്രകാരം ക്ലാസില്‍ 40 കുട്ടികള്‍ ഒരു ചോദ്യത്തിന് 40 തരത്തിലെഴുതിയാല്‍ നാല്‍പതും ശരിയാണെന്നും പറയുന്ന പുതിയ വിദ്യാഭ്യാസ നയം അറിയുന്ന അദ്ധ്യാപകന്‍ ഇങ്ങിനെ നിന്നെ ചെയ്തത് കഷ്ടമായിപ്പോയി.
ഞാന്‍ നിന്‍റെ കൂടെയുണ്ട്.
എങ്കിലും ചോദിക്കട്ടെ, രമണിയ്ക്ക് ഉമ്മയിലെ മ്മ കൊടുക്കുകയും രമ്മണിയെ ഒന്ന് തോണ്ടുകയും ചെയ്തെന്തിനാണ് വിജയാ?

Sameer Shamsudeen said...

Nice Blog

Visit for Online PSC Exam Coaching and PSC Study Materials.

kerala PSC 2012

SINY said...

No words to express the joy that gives .
CONGRATULATIONS.
ALL THE BEST

ഗിരീഷ്.പാലാ. said...

ഹായ്... അളിയാ.. ഉത്തരക്കടലാസ് കലക്കീട്ടോ...

ഗിരീഷ്.പാലാ. said...

ഹായ്... അളിയാ.. ഉത്തരക്കടലാസ് കലക്കീട്ടോ...

ഗിരീഷ്.പാലാ. said...

ഹായ്... അളിയാ.. ഉത്തരക്കടലാസ് കലക്കീട്ടോ...

ഗിരീഷ്.പാലാ. said...

ഹായ്... അളിയാ..ഉത്തരക്കടലാസ് കലക്കീട്ടോ...

റംല നസീര്‍ മതിലകം said...

നന്നായി ആസ്വദിച്ചു, ആശംസകള്‍....

Admin said...

Good writing... Congrats..

Anonymous said...

a verygood attempt We expect more from you Sir. Geetha unni

Anonymous said...

lekhanam nannayeetto mashe....

വില്‍സണ്‍ ചേനപ്പാടി said...

ഉത്തരക്കടലാസ് വായിച്ചവര്‍ക്ക്....ചുമരെഴുതി പ്രോത്സാഹിപ്പിച്ചവര്‍ക്ക്...ഇതൊക്കെ പോസ്റ്റാന്‍ ഇടം നല്‍കുന്ന വിദ്യാരംഗംബ്ലോഗര്‍മാര്‍ക്ക് വിജയന്റെയും അവന്റെ മാഷിന്റെയും നന്ദി.നിങ്ങള്‍ക്കു ചിരിക്കാം ഇതു വായിച്ചേപ്പിന്നെ വാമഭാഗം പച്ചവെള്ളം തന്നിട്ടില്ല.ഒരു ബ്ലോഗറുടെ അധോ....ഗതി....

ഒരു 'ബി.പി.'ക്കാരന്‍ said...

ചുമ്മാതല്ല സാറേ സ്മൃതികാരന്‍ 'ന സ്ത്രീ സ്വതന്ത്ര്യമര്‍ഹതി' എന്നു പറഞ്ഞത്. ഒരിക്കലും ഭാര്യമാര്‍ക്ക് നമ്മുടെ പോസ്റ്റുകള്‍ വായിക്കന്‍ സ്വാതന്ത്ര്യം കൊടുക്കരുത്. എന്തായാലും 'വിജയന്റെ ഉത്തരക്കടലാസിന്റെ' പടച്ചവന്‍ എന്ന നിലയില്‍ അതുവായിച്ച ആരും സാറിന് ഒരു നേരത്തെയെങ്കിലും ഭക്ഷണം തരാതിരിക്കില്ല. അല്പം 'ബി.പി.' ഉള്ളതുകൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല.
സസ്നേഹം ഒരു 'ബി.പി.'ക്കാരന്‍

josemathew said...

very good

somiya said...

hahaha very good keep it up