എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Apr 30, 2012

മുളന്തണ്ട് - കവിത




തുളുമ്പാതെ തെല്ലും തുളുമ്പാതെ
മണ്‍കുടം ചുമന്നലയുന്നിവള്‍...
മണല്‍ക്കാറ്റു വീശുമ്പൊളിടറും കഴല്‍നീട്ടി
യകലേക്കിരുള്‍ക്കൂട്ടിനറയിലേക്ക്...

പലരും പറഞ്ഞ'തില്‍ വിഷമാണു, നീ
ചെന്നു തൊടുകിലോ കൈ പൊള്ളി
യകലും മനം നൊന്തു പിടയും
ഘനനീല വര്‍ണ്ണം പരത്തി കൊടും ക്രൂര
നവിടെയാഴത്തില്‍ കിടപ്പൂ ..'
'പ്രണയമൊരു കാളിന്ദിയരുതു നീ ചെല്ലുവാന്‍
മണ്‍കുടം ദൂരെക്കളഞ്ഞു പോകൂ..'
ചേലാഞ്ചലം കോര്‍ത്തു പിന്നോട്ടുലച്ചിടും
മുള്ളുകള്‍ വാക്കിന്‍ കറുത്ത നോട്ടം.
പിന്തിരിഞ്ഞെങ്ങനെ പോകുവാനൊരു മുളം
തണ്ടെന്റെ വഴിയില്‍ പ്രിയം നിറയ്ക്കെ...?
ഒരു മാത്ര,യൊരുനോട്ട മൊരുവാക്കു ചൊല്ലി നീ
യിവിടെ മരുപ്പച്ച തീര്‍ത്തിരിക്കെ...?

തുളുമ്പാതെ തെല്ലും തുളുമ്പാതെ
മനമിതും ചുമന്നലയുന്നിവള്‍...
ഇതിനുള്ളിലവര്‍ പറയുമഴലിന്റെ നിഴലല്ല
ഹരിതനീലം നിറയുമെന്റെ യമുന!


സാബിദ മുഹമ്മദ്റാഫി
മലയാളം അദ്ധ്യാപിക
ജി.വി.എച്ച്.എസ്.എസ്. വലപ്പാട്
ചാവക്കാട്

11 comments:

Najeemudeen K.P said...

Good. Nice poetry.. Congrats.. i expect more from you..

Anonymous said...

After "Pooccha", this also explores the same distrust about love.However, the lyric is pleasing. Good. Keep it up.

Sreekumar Elanji said...

മദ്ധ്യവേനലവധിയുടെ ഊഷരതക്കിടയില്‍ മരുപ്പച്ച തേടുന്ന വിദ്യാരംഗത്തിന്റെ പ്രിയവായനക്കാര്‍ക്കു് കവിതയുടെ നിറകുടവുമായി സാബിതടീച്ചര്‍ വന്നിരിക്കുന്നു. ഇനിയും പ്രതീക്ഷിക്കട്ടെ...അനുമോദനങ്ങള്‍.

shamla said...

കാല്പനികത നിറഞ്ഞ സബിതയുടെ കവിത നന്നായിട്ടുണ്ട്.വിഷം കലര്‍ന്ന പ്രണയം യഥാര്‍ത്ഥ പ്രണയമെന്നും വിചാരിക്കേണ്ട കേട്ടോ.തിരിച്ചൊന്നും ആഗ്രഹിക്കാത്ത പ്രണയം പ്രണയത്തിനു വേണ്ടി മാത്രം നിലകൊള്ളട്ടെ.......' തീരെ ദരിദ്രമെന്‍ നാട്ടിലെഏതൊരു നാരിയും രാധികയല്ലിയുള്ളില്‍'

വില്‍സണ്‍ ചേനപ്പാടി said...

പ്രണയമങ്ങനെയൊക്കെയാണ് .
മുളന്തണ്ടിന്റെ മധുരഗാനം നല്‍കി മോഹിപ്പിക്കും.
യാത്ര തുടങ്ങുമ്പോഴോ പൊള്ളുന്ന മണല്‍പ്പരപ്പിന്റെ ശൂന്യതയും കൂര്‍ത്തമുള്ളുകളും നമുക്കു നല്‍കും.
എങ്കിലും പ്രണയികല്‍ അഴല്‍ പുറത്തു തൂവാതെ തുളുമ്പാതെ കാക്കു്ന്നു. ടീച്ചറിന്റെ കവിത നന്നായി

റംല നസീര്‍ മതിലകം said...

sabitha,

nannayirikunnu.. chila marupachakal jeevitham jeevithavyamakunnu..

ramla

റംല നസീര്‍ മതിലകം said...

sabitha,

nannayirikunnu.. chila marupachakal jeevitham jeevithavyamakunnu..

ramla

അരുണ്‍ said...

ഇഷ്ടമാണ്,സാബിതയുടെ കവിതകളും...പക്ഷേ ഒരു കാച്ച വെള്ളത്തില്‍ ചാടിയ പൂച്ചേടെ പെടച്ചില്‍ പോലെയാവര്‍ത്തിക്കുന്ന ആശയങ്ങള്‍...ഒന്നു മാറ്റിപ്പിടിച്ചൂടെ ഇത്താ..

നജീബ് വെള്ളിയങ്കല്ല് said...

ടീച്ചര്‍,
കവിത നന്നായിട്ടുണ്ട്..
മുളന്തണ്ടിന്റെ മധുരഗീതം നിലയ്ക്കാതിരിക്കട്ടെ...
മരുഭൂമിയിലെ മരുപ്പച്ചയായി...
പ്രണയമായി...കവിതയായി..
യമുനയായി.. ഒഴുകട്ടെ ജീവിതം...
തെല്ലും വിഷം കലരാതെ..

digna said...

mulanthandilninnu iniyum dharalam venuganam ozhukivaratte ennasamsikkunnu.....

റെജി കവളങ്ങാട് said...

nallakavithayaanu abhinandananggal-reji thekkummuri