എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Apr 10, 2012

അമ്പാടി ( കവിത )




             അമ്പാടി

നിറന്ന പീലികള്‍ നിരക്കവേ കുത്താന്‍
ഒരു മയില്‍പീലി കൊതിച്ചു കാര്‍വര്‍ണ്ണന്‍
പക്ഷെ കയര്‍ത്തു മദാമ്മ മൊഴിഞ്ഞതിങ്ങനെ
"
ഒരൊറ്റ പീലിയും നിനക്ക് പാടില്ല
സകല പീലിയും എനിക്ക് സ്വന്തമായ് "

വിഷാദഗാനത്തിന്‍ ധ്വനിയുണര്‍ത്തുവാന്‍
ഒരു മുരളിക കൊതിച്ചു കാര്‍വര്‍ണ്ണന്‍
വിലക്കി സായിപ്പ് കഥിച്ചതിങ്ങനെ
"
സകലഗീതവും എനിക്ക് സ്വന്തമായി
എളുപ്പം ക്യൂവിലൊരിടം തരമാക്കൂ "

ഒടുവില്‍ അഭയകേന്ദ്രമായ്
ഒരൊറ്റ ആലില തിരഞ്ഞുകാര്‍വര്‍ണ്ണന്‍
നിസ്സഹായയായി മൊഴിഞ്ഞൊരാല്‍ മരം
"
പൊറുക്ക കാര്‍വര്‍ണ്ണാ
ഇലതന്‍ പേറ്റന്റും നമുക്ക് നഷ്ടമായി "
കൊല്ലംവിള രവി
GHSS  കരുകോണ്‍
കൊല്ലം

13 comments:

Abdul jawad.I said...

nalla kavitha eniyum pratheeshikkunnuu
by akkal

Abdul jawad.I said...

kollamvila raviyude kavithakal
from youtub

Sreekumar Elanji said...

വരാന്‍ പോകുന്ന വിപത്തിനെ വിഹ്വലതയോടെ വായിച്ചറിഞ്ഞു. കാര്‍വര്‍ണ്ണന്റെ നിസ്സഹായവസ്ഥകണ്ടു് ആരോടാണു് സങ്കടം പറയുക!മയില്‍പ്പീലിയും മുരളിയും ആലിലയുമില്ലാത്ത കണ്ണന്‍!
വിഷാദഗാനത്തിന്‍ ധ്വനിയുണര്‍ത്തുന്ന കൊല്ലംവിളയുടെ കവിത
നന്നായി ആസ്വദിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷം അറിയിക്കട്ടെ...തുടര്‍ന്നും എഴുതുക....ആശംസകള്‍..

C M RAJAN said...

കവിതയിലെ ആശയം നന്നായി. എങ്കിലും, അതിന്‍റെ വൃത്തവും താളവും ആശയത്തിന്‍റെ ഗൌരവത്തോടു ഇടഞ്ഞു നില്‍ക്കുന്നുവെന്നു തോന്നി.

C M RAJAN said...

കവിതയിലെ ആശയം നന്നായി. എങ്കിലും, അതിന്‍റെ വൃത്തവും താളവും ആശയത്തിന്‍റെ ഗൌരവത്തോടു ഇടഞ്ഞു നില്‍ക്കുന്നുവെന്നു തോന്നി.

shamla said...

പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ഈശ്വരനല്ലേ കണ്ണന്‍.മുരളിയും വനമാലയും പീലിയും ആലിലയും ചന്ദനവും ഇല്ലെങ്കില്‍ കണ്ണനില്ലല്ലോ. എന്നുവച്ച് സായിപ്പും മതാമ്മയും അധികം സന്തോഷിക്കില്ല. കുറച്ചുനാള്‍ കൂടി കാത്തിരുന്നാല്‍ പെയ്ടന്റ്റ് എടുക്കാന്‍ ഇതൊക്കെ ഇവിടുന്ടെങ്കിലല്ലേ. കവിത കൊള്ളാം.ഇനിയും എഴുതുക.

azeez said...

അതിശയോക്തി ആകാം കവിതയില്‍;പക്ഷേ, ഇത് ഒരുപാടായിപ്പോയി.

ഇത്തരം ഖിയാമത്ത്കവിതകള്‍ വായിക്കുന്നതുകൊണ്ട് വായനക്കാ൪ക്ക് ഒരു വിറ കൊടുക്കുവാന്‍ കവിക്കു തല്‍ക്കാലം കഴിയുമെങ്കിലും പിന്നീട് കവിതകളില്‍ ഇത്തരം കടുത്ത പ്രയോഗങ്ങള്‍ പിന്നീടുള്ളവ൪ നടത്തിയാലെ വായനക്കാ൪ക്ക് ഒരു "കിക്ക്" കിട്ടൂ എന്നുവരും.

ആലിലക്ക് ഒന്നും സംഭവിച്ചിട്ടില്ല. മുളന്തണ്ടിനും ഒന്നും സംഭവിച്ചിട്ടില്ല. ഇത് ഹൈപ൪ബോളാണെന്നുമറിയാം.പക്ഷേ ഇത്ര വേണമായിരുന്നുവോ?ജീവിക്കുവാന്‍, ആശിക്കുവാന്‍ ഒരാലിലയെങ്കിലും ബാക്കിവയ്ക്കാമായിരുന്നില്ലേ?

ഗ്ലോബല്‍ വാമിംഗ് സത്യമാണ്. പക്ഷേ ഗ്ലോബല്‍ വാമിംഗിനെക്കുറിച്ച് ഭയമുണ്ടാക്കുന്നതിനുവേണ്ടി തീഷ്ണമായ പ്രയോഗങ്ങള്‍ പല കവികളും പരിസ്ഥിതി പ്രവ൪ത്തകരും നടത്തി:

എല്ലാ മരങ്ങളും കരിഞ്ഞുചാമ്പലായി
ഒരു വണ്ടുപോലും മൂളുവാനില്ലെന്നായി
എന്തുപറ്റി
വരള്‍ച്ചയോ
കാട്ടുതീയോ
ബോംബോ
ബിന്‍ലാദനോ
മൂന്നാം യുദ്ധമോ
ആഗോള താപനമോ?
ജീവന്‍റെ കണികയില്ലെങ്ങും
മരണം
മരണം മാത്രം.-

ഒരു കശപ്പ് കട്ട:
മുല്ലപ്പെരിയാ‍൪ പൊട്ടുവാന്‍ പോകുന്നെന്ന് ജോസപ്പല്ല, പടച്ചതമ്പുരാന്‍ വന്നുപറഞ്ഞാലും ഡാമിനരികില്‍ കിടക്കുന്നവ൪ പോലും വിശ്വസിക്കുമോ?

rajeev kanjiramattom said...

കവികള്‍ ക്രാന്തദര്‍ശികള്‍ ആകണമല്ലോ. എല്ലാം സംഭവിച്ച ശേഷം വിലപിക്കുന്നതാണോ അസീസ്‌ മാഷേ നല്ലത്. കവിതകള്‍ പലപ്പോഴും വേറിട്ട ചിന്താഗതികളാല്‍ സമ്പുഷ്ടമായില്ലെങ്കില്‍ ആസ്വദനാംശം കുറഞ്ഞു പോകുമെന്ന് കരുതുന്ന ആസ്വാദകരും കാണുമല്ലോ........
രവി മാഷിന്റെ കവിതയ്ക്കും അസീസ്‌ മാഷിന്റെ കമന്റിനും നന്ദി

വില്‍സണ്‍ ചേനപ്പാടി said...

ശരിയാ അസീസ് ഇക്കാ..... സാഹിത്യവാരഫലക്കാരന്‍ കൃഷ്ണന്‍നായരുടെ വില ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഓര്‍മ്മ വരുന്നത്.....

srlisa said...

നന്നായിരിക്കുന്നു. ആശംസകള്‍!!!!!!!!!!!

Anonymous said...

sargatmagathayude dhikkaramvum sahithyamanu

Kalavallabhan said...

പൊറുക്കൂ കാർവർണ്ണാ
ത്യജിച്ചിടാമെല്ലാം...

നന്നായിട്ടുണ്ട്‌.
ആശാംസകൾ

anilkumar said...

azeezka kavithaykku pala mukhangalundu,,,,ellam santhoshippikkanakanamennilla.....ellam nashttapedunna karvarnanmar namukkuchuttum nirayukayanu,,,,,