A Thousand
Splendid Suns (തിളക്കമാര്‍ന്ന
ഒരായിരം സൂര്യന്മാര്)
അഫ്ഗാന്
നോവലിസ്റ്റായ ഖാലിദ് ഹൊസൈനിയുടെ
നോവല്‍ പരിചയം
തയ്യാറാക്കിയത്:
ഡോ:
ഷംല
യു.
ഖാലിദ്
ഹൊസൈനി

സഹനങ്ങളുടെ
തിരുശേഷിപ്പുകള്‍
A Thousand Splendid Suns
(തിളക്കമാര്‍ന്ന
ഒരായിരം സൂര്യന്മാര്)
അഫ്ഗാന്
നോവലിസ്റ്റായ ഖാലിദ് ഹൊസൈനിയുടെ
നോവല്‍ പരിചയം
"ജോസഫ്
ഇനിയും കാനനിലേയ്ക്ക്
തിരിച്ചുവരും,
ദുഃഖിക്കേണ്ട.
കുടിലുകളൊക്കെ
പൂന്തോട്ടങ്ങളായി മാറും,
ദുഃഖിക്കേണ്ട.
വീണ്ടും
ഒരു വെള്ളപ്പൊക്കം വന്ന്
സര്‍വ്വജീവജാലങ്ങളേയും
മുക്കിക്കളയുകയാണെങ്കില്‍
കൊടുങ്കാറ്റിന്റെ നടുവില്‍
നിങ്ങളുടെ രക്ഷകനായി നോഹ
ഉണ്ടായിരിക്കും,
ദുഃഖിക്കേണ്ട.”
1960 മുതല്‍
2003 വരെയുള്ള
കാലഘട്ടങ്ങളിലെ അഫ്ഗാനിസ്ഥാന്റെ
സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തെ
അടിസ്ഥാനമാക്കി രചിക്കപ്പെട്ട
നോവലാണ് 'A
Thousand Splendid Suns'. അഫ്ഗാന്
യുദ്ധവും താലിബാന്റെ
ഉദയാസ്തമയങ്ങളും പശ്ചാത്തലമായി
വരുന്ന ഈ നോവലില്‍ രണ്ട്
അഫ്ഗാന് സ്ത്രീകളുടെ
പ്രക്ഷുബ്ധവും സങ്കീര്‍ണ്ണവുമായ
ജീവിതം അടയാളപ്പെടുത്തുന്നു.
യുദ്ധത്തിന്റെയും
സഹനത്തിന്റെയും തിരുശേഷിപ്പുകളായിമാറുന്ന
സ്ത്രീജീവിതങ്ങളെ അതി
തീക്ഷ്ണമായി ഹൊസൈനി വരച്ചിടുന്നു.
ലോകമെമ്പാടും
ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന
ഈ നോവല്‍ ഹൊസൈനിയുടെ അസാധാരണമായ
ആഖ്യാനപാടവത്തിന് സാക്ഷ്യംവഹിക്കുന്നു.
മറിയവും
ലൈലയുമാണ് പ്രധാനകഥാപാത്രങ്ങള്‍.
സമ്പന്നനും
ഉന്നതകുലജാതനുമായ ജലീലിന്
തന്റെ വേലക്കാരിയില്‍ ഉണ്ടായ
പുത്രിയാണ് മറിയം.
അതുകൊണ്ടുതന്നെ
ബാല്യം മുതല്‍ അവള്‍ക്കും
അമ്മയ്ക്കും ജലീലിന്റെ
വീട്ടില്‍നിന്നും വളരെയകലെ
ഒരു കുന്നില്‍ചെരുവില്‍
ചെറിയകൂരയില്‍ അഭയംതേടേണ്ടിവരുന്നു.
ആഴ്ചയിലൊരിക്കല്‍
ജലീല്‍ മകളോടൊപ്പം കുറച്ചുസമയം
ചെലവഴിക്കാനെത്തും.
വ്യാഴാഴ്ചകളിലെ
ബാപ്പയ്ക്കുവേണ്ടിയുള്ള
കാത്തിരിപ്പാണ് മറിയത്തിന്റെ
ജീവിതം.
'തന്തയ്ക്കുപിറക്കാത്തവള്‍'
എന്ന ഉമ്മയുടെ
ശകാരത്തിനപ്പുറം അവള്
ബാപ്പയുടെ സാമിപ്യം കൊതിക്കുന്നു.
തന്റെ
മൂന്നുഭാര്യമാരുടെയും
നിയന്ത്രണത്തില്‍ കഴിയുന്ന
ജലീലിന് മറിയത്തെയും ഉമ്മയെയും
പരസ്യമായി അംഗീകരിക്കാനുള്ള
സ്വാതന്ത്ര്യമില്ല.
ജലീലിന്റെ
ടൗണിലുള്ള തീയേറ്ററില്‍
അയാളോടൊപ്പം,
അയാളുടെ
മറ്റുമക്കളോടൊപ്പം പിനോക്യോയുടെ
കാര്‍ട്ടുണ്‍ ചിത്രം കാണാന്‍
മറിയം ആഗ്രഹിക്കുന്നു.
മറിയം
പോയാല്‍ താന്‍ മരിക്കുമെന്ന്
ഉമ്മാ ഭീഷണിപ്പെടുത്തിയിട്ടും
ബാപ്പ വിളിക്കാനെത്താതിരുന്നിട്ടും
മറിയം സ്വയം യാത്രതിരിക്കുന്നു.
അവള്
ജലീലിന്റെ വീടന്വേഷിച്ച്
എത്തുന്നുവെങ്കിലും നിഷ്കരുണം
പുറത്താക്കപ്പെടുന്നു.
ഒരു
രാത്രിമുഴുവന്‍ ജലീലിന്റെ
പൂന്തോട്ടത്തില്‍ കഴിഞ്ഞ
അവള് ജനാലക്കര്‍ട്ടനിലൂടെ
ജലീലിന്റെ മായുന്ന മുഖം
കാണുന്നുമുണ്ട്.
സംഘര്‍ഷത്തോടെ
തിരികെയെത്തുന്ന അവളെ
കാത്തുനിന്നത് കുന്നിന്ചെരുവിലെ
മരത്തില്‍ തൂങ്ങിയാടുന്ന
ഉമ്മയുടെ ശരീരമാണ്.