എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 17, 2012

കാനഡയിലെ വസന്തവും റമളാനിലെ നോമ്പും - ലേഖനം

ദൈവമേ എങ്ങിനെയാണ് ഞാന്‍ എന്റെ ആത്മാവിനെ വീണ്ടെടുക്കുക, ഭക്തനാകുക.ഖുര്‍ആന്‍ നീ എനിക്ക് തന്ന റമളാന്‍ മാസത്തിന്റെ വിശുദ്ധി എങ്ങിനെയാണ് ഞാന്‍ വീണ്ടെടുക്കുക? ഈ നഗരത്തിന്റെ വര്‍ണ്ണങ്ങള്‍ എന്നെ ഹഠാദാകര്‍ഷിക്കുന്നു. കാല്‍ഗറിയിലെ ഈ വസന്തം എന്നെ ആസക്തനാക്കുന്നു.
പൂക്കുടകള്‍ ആകാശത്ത് എനിക്ക് തണലേകുന്നു.ഒക്ടോബര്‍ വന്നുകഴിഞ്ഞാല്‍ മഞ്ഞു വരവായല്ലോ.മഞ്ഞും മരവിപ്പും ഇരുട്ടും ഈ നീലാകാശത്തിന്റെ കരുണയും നിറങ്ങളും കവരുന്നു. ഒരു വിലാപകാവ്യം തീര്‍ക്കുന്നു. എട്ടു മാസം കഴിഞ്ഞുള്ള പുനര്‍ജനിക്കായ് വീണ്ടും ഞങ്ങള്‍ കാത്തിരിക്കുന്നു. ഇപ്പോള്‍ എന്റെ നഗരത്തിനു എന്തൊരു സൌന്ദര്യമാണ്. അപ്പോഴാണ് നിന്റെ നോമ്പ് കടന്നുവരുന്നത്. അത് ജനുവരിയിലെ മരണ മാസത്തില്‍ ആയിരുന്നുവെങ്കില്‍ മഞ്ഞും മരണവും ചേര്‍ന്ന് ആരാധന എളുപ്പമാകുമായിരുന്നു.
ചെമ്പരത്തി പൂവിന്റെ തുടിപ്പുകള്‍
ഈ പരിശുദ്ധമായ നഗരത്തില്‍, തീവണ്ടിപ്പാളത്തിനപ്പുറം, മനോഹരമായ രാജവീഥികളാണ്. അവയ്ക്ക് തണലേകുന്നത് ചിറകുവിരിച്ച മാലാഖകള്‍. ഒരേപ്രായമുള്ള, ഹൂറികളായ ചെറുമരങ്ങള്. നന്നായി അണിഞ്ഞൊരുങ്ങിയ ഇവയുടെ ഇലകളില്‍ നിന്നും തണ്ടുകളില്‍ നിന്നും മദിപ്പിക്കുന്ന പുഞ്ചിരിപോലെ മഞ്ഞുനിറമുള്ള പ്രകാശത്തിന്റെ അടരുകള്‍ കൊഴിഞ്ഞുവീഴുന്നു. അതിനുതാഴെ റോഡിനിരുവശവും പൂച്ചട്ടികള്‍ വച്ചിരിക്കുന്നു. വലിയ ഗോളത്തെ രണ്ടായി മുറിച്ചപോലുള്ള ചട്ടികള്. ഇതില്‍ പലവര്‍ണ്ണത്തിലുള്ള പൂക്കളാണ്. ഇവിടെയുള്ള വിളക്കുകാലുകള്‍ പോലും ചാരുതയുള്ള ആര്‍ട്ട് വര്‍ക്കുകളാണ്. അതിന്റെ രണ്ടുവശത്തും പൂക്കുടങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. അതില്‍ നിന്നും താഴേക്ക് തൂങ്ങിയിറങ്ങുന്ന വള്ളികള്‍. വള്ളിച്ചെടികളില്‍ നിന്നും വിരിയുന്നത് ചുവന്ന പൂക്കള്‍. പൂക്കളുടെ വിന്യാസങ്ങള്‍ പോലും ഏതോ ഗ്രാന്റ് ഡിസൈനര്‍ തിരഞ്ഞെടുത്തതുപോലുണ്ട്. ഇളംനിറങ്ങള്‍ ആദ്യവും അകലുന്തോറും കടുംനിറങ്ങളും.

കാനഡ മുഴുവനും വസന്തകാലം ഇങ്ങിനെയാണ്. വസന്തകാലത്ത് കാനഡ ഒരു സ്വാഭാവിക പുല്‍ത്തകിടിയായി മാറുന്നു. ഇതിലെ പച്ചത്തിളക്കത്തില്‍ ഞാന്‍ നിര്‍ന്നിമേഷനായി നില്‍ക്കുന്നു. ചൂട് കൂടുന്നതോടെ മഞ്ഞുരുകിയെത്തുന്ന ശുദ്ധജലം പുഴകളായൊഴുകുന്നു. നീല ജലാശയങ്ങളായൊഴുകുന്നു. അവ കവിതവിരിയിക്കുന്നു. ഈ നീലജലാശയങ്ങള്‍ ഏതോ അതിഥിയെ വരവേല്‍ക്കുകയാണ്. എട്ടുമാസം കഴിഞ്ഞെത്തിയ ജീവന്റെ തുടിപ്പിനെ. മഞ്ഞു വന്നുകഴിഞ്ഞാല്‍ ജീവന്റെ എല്ലാ അനക്കങ്ങളും കെട്ടുപോകും.
ഒരു എറുമ്പിനെ പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പക്ഷിച്ചില കേള്‍ക്കുവാന്‍ കൊതിച്ചിട്ടുണ്ട്. മഞ്ഞുകാറ്റിന്റെ ചെന്നായശബ്ദം മാത്രം. ഇപ്പോള്‍ ഇതൊക്കെ എവിടെ നിന്ന് വരുന്നു. ഇവയൊക്കെ എവിടെ ഒളിച്ചിരിക്കുകയായിരുന്നു? പുനര്‍ജനികളോ? അനന്തകാലം, കാത്തിരിപ്പിനുശേഷം ഹൂദ് എന്ന കാഹളം കേള്‍ക്കുമ്പോള്‍ പുനര്‍ജനിക്കുന്ന ആത്മാക്കളോ?
ഈ നീല തടാകത്തിലെ അരയന്നങ്ങള്‍
വസന്തകാലം കാനഡക്കാര്‍ക്ക് സന്തോഷത്തിന്റെ കാലമാണ്. എല്ലാവരും തുള്ളിച്ചാടിയാണ് നടക്കുന്നത്. സൂര്യപ്രകാശം പരമാവധി ലഭിക്കുന്നതിനു ഞങ്ങള്‍ അല്‍പ്പമാത്രമായ വസ്ത്രങ്ങള്‍ ധരിക്കുന്നു. പെണ്‍കുട്ടികള്‍ ബിക്കിനികളാണ്. റ്റാറ്റൂചെയ്ത് അലങ്കരിച്ച ശരീരഭാഗങ്ങള്‍; വാക്സിട്ട കൈകാലുകളില്‍ സൂര്യന്‍ പ്രതിബിംബിക്കുന്നു.
എങ്ങിനെയാണ് ദൈവമേ ഞാന്‍ ഈ റമളാനില്‍ കണ്ണുകളെ സൂക്ഷിക്കുക? ചിലരുടെ കയ്യില്‍ ഗിത്താറുകള്‍ കാണാം. പുല്‍തട്ടുകളില്‍ നിന്ന് മനസ്സറിഞ്ഞ് അവര്‍ സംഗീതം ആലപിക്കുന്നു. ഈ സമയത്താണ് ആര്‍ട്ട് ഗാലറികളും സജീവമാകുന്നത്. ഇംഗ്ലീഷ് ഡ്രാമകളുടേയും അവന്ത് ഗാര്‍ദിന്റെയും തിയറ്ററുകളുണ്ട്. ചിത്രകലയുടെ വില്‍പ്പന സ്റ്റാളുകളും ധാരാളം കാണാം. വെള്ളക്കാര്‍ കുടുംബസമേതമാണ് ഈ ആര്‍ട്ട്ഗാലറികള്‍ സന്ദര്‍ശിക്കുന്നത്. ഓരോരുത്തരുടെയും കയ്യില്‍ വേനല്‍ക്കാലവായനയുടെ രണ്ടു പുസ്തകങ്ങളെങ്കിലുമുണ്ടാകും. മുഷിഞ്ഞ ഭാണ്ഡ‌ക്കെട്ടുകള്‍ തലക്കടിയില്‍ വെച്ചു താടിവളര്‍ത്തിയ ചിലര്‍ മരത്തിനടിയില്‍ മലര്‍ന്നുകിടന്നുറക്കെ കവിത ചൊല്ലുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.
ഈ വസന്തകാലം കുടുംബങ്ങളും സുഹൃത്തുകളും പാര്‍ക്കുകളിലും മറ്റുസ്ഥലങ്ങളിലും കൂടിച്ചേരുന്നു. അവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന സമയമാണിത്. കുടുംബങ്ങളുമായി ചേര്‍ന്ന് അവര്‍ കുടുംബനിമിഷങ്ങള്‍ പങ്കിടുന്നു. നല്ല കാലാവസ്ഥ, തിളങ്ങുന്ന സൂര്യന്‍, നീലാകാശം. അവ൪ക്കിനിയെന്തു വേണം? സ്കേറ്റിംഗ് ബോര്‍ഡുകളില്‍ ഫുട്പാത്തിലൂടെ പാഞ്ഞുപോകുന്നത് വെള്ളക്കുട്ടികളുടെ ഒരു ഹരമാണ്.
ഇന്നലെ എലിസന്‍ പാര്ക്കില്‍ വെടിക്കെട്ടുണ്ടായിരുന്നു. ആകാശത്ത് വര്‍ണ്ണങ്ങള്‍ വിടര്‍ത്തുന്ന ഫയര്‍വര്‍കസ് ഉപേക്ഷിച്ചു മുറിയിലിരിക്കുന്ന ഒരു കുടുംബത്തേയും നമുക്ക് കാണാന്‍ കഴിയില്ല. ഈ സമ്മര്‍ ഇവര്‍ക്ക് ബോട്ടിംഗിന്റെയും ക്യാമ്പിംഗിന്റേയും കാലം കൂടിയാണ്.
ലഹരിരാവുകള്‍
എയ്റ്റ്ത്ത്അവന്യു നീളത്തില്‍ കിടക്കുന്ന ഒരു വിരുന്നുശാല പോലെയാണ്. അതിനിരുവശവും ബാറുകളും ഗ്രില്ലുകളും കാണാം.ഓരോ ഡെക്കിലും കുടവിരിച്ച ചെടികളും മങ്ങിയ ആര്‍ട്ട് ലൈറ്റുകളും. അതിനടിയില്‍ ഓരോ ഇണകളും ഇണകളുടെ ഗ്രൂപ്പുകളും. ചിലപ്പോള്‍ ചെറിയ കുട്ടികളടങ്ങിയ കുടുംബങ്ങളും ഇരിക്കുന്നതു കാണാം. സുന്ദരികളായ ബാര്‍ പെണ്
കുട്ടികള്‍ നമ്മെ പുഞ്ചിരിയുമായി സ്വീകരിക്കുന്നു. ഈ തെരുവിലൂടെ നടക്കുക എന്നത് കുടിപോലെ ഹരം പിടിപ്പിക്കുന്ന സംഗതിയാണ്. എന്റെ കിഴക്കന്‍ കണ്ണുകൊണ്ടു അവരെ തുറിച്ചുനോക്കാതിരിക്കുവാന്‍ ഞാന്‍ ശ്രദ്ധിക്കുന്നു. ബാറിലെ സംഗീതം പുറത്തേക്കു ഒഴുകിയെത്തുന്നു. ബാറിന്റെ കവാടത്തില്‍ മനോഹരമായ, വിലകൂടിയ ഒരു ആ൪ട്ടുവ൪ക്കുണ്ടാകും. ഒരു ബിഗ്സ്ക്രീന്‍ ടി.വി അകത്ത്. ചില ബാറുകളില്‍ ധ്യാനബുദ്ധന്റെ തല മാത്രം കാണാം. ചെറിയ സിപ്കളെടുത്തു നീറിപ്പിടിച്ചു നീറിപ്പിടിച്ചു സമാധിയിലെത്തുന്ന ധ്യാനകേന്ദ്രങ്ങളാണ് ഈ ബാറുകള്‍. നഗരത്തിലെ പ്രധാന ആകര്‍ഷണം ഈ ബാറുകളും രുചികരമായ ഭക്ഷണം നല്കുന്ന ഗ്രില്ലുകളുമാണ്.
കാല്ഗറിയിലെ റമളാന്‍
ഈ അവന്യുവിലെ ഒരു വലിയ തിയറ്റര്‍ കോംപ്ലക്സ്സിലെ താഴെയുള്ള ഒരു ചെറിയ മുറിയാണ് ഡൌണ്ടൌണ്‍ മുസല്ല എന്ന കാല്‍ഗറി മുസ്ലിങ്ങളുടെ നമസ്കാരപ്പള്ളി. റമളാനായതുകൊണ്ടു പത്തറുപതു പേര്‍ക്കിരിക്കാവുന്ന ഇവിടെ തിരക്ക് കൂടുതലാണ്. അറബികളും ആഫ്രിക്കന്‍ വംശജരുമാണ് കൂടുതല്‍. ഹാഫിളായ ഒരു യുവാവാണ് തറാവിഹ് എന്ന രാത്രി നമസ്കാരത്തിന് ഇമാം. അയാള്‍ ഖുര്‍ആന്‍ നീട്ടിഓതുകയാണ്. ഈ റമളാന്‍ കഴിമ്പോഴേക്കും ഖുര്‍ആന്‍ മൂന്നുവട്ടം ഓതിത്തീ൪ന്നിരിക്കും. ഓരോ നന്മക്കും ഇരട്ടി പ്രതിഫലം കിട്ടുന്ന മാസമാണ് റമളാന്‍. ദാനധര്‍മ്മങ്ങളും കൂട്ടനമസ്കാരവും, ഓരോവാക്കും നന്മയായി കണക്കാക്കുന്ന ഖുര്‍ആന്റെ പാരായണവും, നല്ല ഉദ്ദേശ്യശുദ്ധിയും ഇവയെല്ലാം കൊണ്ടു പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു.
പള്ളിയിലേക്ക് കടക്കുന്ന കവാടത്തില്‍ തന്നെ ബറക്ക എന്ന പേരുള്ള ഒരു ബാറുണ്ട്. ഈ ബാറുകളോ നൃത്തക്ലബ്ബുകളോ നമസ്കാരത്തിന് പ്രശ്നമാകുന്നില്ല. ഈ ചെറിയമുറിയില്‍ ബാങ്ക് വിളിപോലും പുറത്തു കേള്‍ക്കില്ല. നമ്മുടെ നാട്ടില്‍ മൈക്കിലൂടെ നാടടച്ച് ബാങ്ക് വിളിച്ചില്ലെങ്കില്‍ എന്തെല്ലാം കോലാഹലങ്ങളാണു മുസ്ലിങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുന്നത്? ഏതെങ്കിലും കോടതി മൈക്ക് ഉപയോഗിക്കരുതെന്നു പറഞ്ഞാല്‍ അവര്‍ ഹിന്ദുഫാസിസ്റ്റുകളാകും. ഇസ്ലാം അപകടത്തിലായെന്ന് പ്രചാരണം സൃഷ്ടിക്കും. നടക്കുന്നിടത്തേ നടക്കൂ. മുസ്ലിംകള്ക്ക് ഒരു സവിശേഷതയുണ്ടെന്നെനിക്കു തോന്നാറുണ്ട്: അവ൪ എണ്ണത്തില് കുറവായിരിക്കുമ്പോള്‍ ഏറ്റവും നല്ലവരെപ്പോലെ പെരുമാറുകയും എണ്ണം പെരുകിയാല് ഏറ്റവും കുഴപ്പക്കാരായിരിക്കുകയും ചെയ്യുന്നു.
ഇസ്ലാമിന്റെ നാലാമത്തെ അടിസ്ഥാനപ്രമാണമാണ് റമളാനിലെ വ്രതാനുഷ്ഠാനം. മരണാനന്തരം മനുഷ്യന്റെ കര്‍‌മ്മങ്ങളുടെ വിചാരണയുണ്ടെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. ആ ദിനത്തില്‍ പാപരഹിതനായി നില്‍ക്കുവാനും അതുവഴി നരകത്തീയില്‍നിന്നു രക്ഷപ്പെടുവാനും അവര്‍ ആഗ്രഹിക്കുന്നു. വ്രതാനുഷ്ഠാനം തെറ്റില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ഹൃദയത്തെ ശക്തിപ്പെടുത്തുന്നു. വ്രതാനുഷ്ഠാനം എന്തിനെന്ന് ഖുര്‍ആന്‍ പറയുന്നത് തന്നെ നിങ്ങള്‍ ഭക്തിയുള്ളവരാകുവാന്‍ വേണ്ടിയെന്നാണ്. വ്രതം വിശ്വാസിയുടെ കവചം. വ്രതം വിശ്വാസി തേടുന്ന പരിശുദ്ധിയുടെ കവചമാണ്. ആസക്തിയുടെ മരണം മാത്രമാണ് ആത്മീയശുദ്ധീകരണത്തിന്റെ ഒരേയൊരു വഴി. അത് കര്‍മ്മങ്ങളെ ശുദ്ധമാക്കുന്നു. നോമ്പുകാരനെ ദൈവം കടത്തിവിടുന്നത് തന്നെ അല്‍റയ്യാനെന്ന പ്രത്യേക സ്വര്‍ഗ്ഗീയ കവാടത്തിലൂടെയാണ്.
സ്വര്‍ഗ്ഗവാതില്‍ മുട്ടുവാനുള്ള വഴിയേത്? ആയിഷ ചോദിച്ചു.വിശപ്പ്(ഉപവാസം)- പ്രവാചകന്‍ പറഞ്ഞു.
അനാവശ്യ സംസാരത്തില്‍ നിന്നും വിട്ടുനില്ക്കുക. അനാവശ്യ കേള്‍വികളില്‍ നിന്നും കാതുകളെ സൂക്ഷിക്കുക. പിഴച്ചനാവിനെ വരുതിയിലാക്കുക. ആസക്തിയുള്ള നോട്ടത്തില്‍ നിന്നും കണ്ണുകളെ പറിച്ചെടുക്കുക. തിന്മയില്‍ നിന്നും ശരീര അവയവങ്ങളെ കാക്കുക. ദാനധര്‍മ്മങ്ങള്‍ കൂടുതലായി ചെയ്യുക. ഇതൊന്നും ചെയ്യാതെ വെറുതെ നോമ്പെടുത്തതു കൊണ്ട് ഒരു പ്രയോജനവുമില്ല.
ഈ കാല്‍ഗറിയില്‍ ആദ്യത്തെ നോമ്പ് തുറന്നത് രാത്രി 9:53 ന് ആയിരുന്നു. ഏതാണ്ട് 17-18 മണിക്കൂറാണ് ഇവിടെ നോമ്പുസമയം. രണ്ടു ഈന്തപഴവും ഒരു ഗ്ലാസ് വെള്ളവുമാണ് നോമ്പ് തുറക്കുവാന്‍ ഇവിടെ ആദ്യം തരുന്നത്. പിന്നീട് മഗ്രിബ് നമസ്കാരം. അതിനുശേഷം ഒരു നേര്‍പ്പിച്ച സൂപ്പ്. എല്ലാതരം പയറുകളും വേവിച്ചെടുത്ത ഈ സൂപ്പില്‍ അല്‍പ്പം ജീരകം ചേര്ത്തിട്ടുണ്ടാകും. ഇത് വയറിനു അല്പംകൂടി ശക്തി നല്‍കുന്നു. പ്രവാചകനും ഇപ്രകാരം തന്നെയാണ് നോമ്പ് തുറന്നിട്ടുള്ളതത്രെ. ഈന്തപഴവും വെള്ളവും, ശേഷം ബാര്‍ളിയുടെ നേര്‍പ്പിച്ച ഭക്ഷണവും അദ്ദേഹം കഴിച്ചിരുന്നു. പിന്നീട് കുറെകൂടി വൈകിയാണ് മറ്റു ഭക്ഷണങ്ങള്‍.
പക്ഷെ മുസ്ലിങ്ങള്‍ ഇപ്പോള്‍, നോമ്പ്സമയം ഒഴിവാക്കിയ ഭക്ഷണത്തിന്റെ ഇരട്ടിയാണ് വാരിവലിച്ചു കയറ്റുന്നത്. മൂന്നിലൊന്നു ഭക്ഷണവും മൂന്നിലൊന്നു ജലവും മൂന്നിലൊന്നു വായുവും എന്ന പ്രവാചകന്റെ ജീവിതരീതിയെ ധിക്കരിച്ചുകൊണ്ടാണ് മുസ്ലിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നത്.
മരിക്കുവാന്‍ തിന്നുന്നവരുടെ ലോകം
അമിത ഭക്ഷണത്തിന്റെ ദുരന്തങ്ങള്‍ അറബിനാടുകളേയും മുസ്ലിങ്ങളെയും വേട്ടയാടുകയാണ്. അമിതവണ്ണം ലോകത്തിലെ ഒരു മുഖ്യ ആരോഗ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് ജനിതകമായ, വൈകാരികമായ, മനഃശാസ്ത്രപരമായ,ആരോഗ്യപരമായ, സാമ്പത്തികമായ ദുരന്തഫലങ്ങള്‍ സമൂഹത്തിനു സമ്മാനിക്കുന്നു. രണ്ടുപേരുടെ ഭക്ഷണം മൂന്നുപേ൪ പങ്കിടുക എന്ന പ്രവാചക വചനം തള്ളിക്കളഞ്ഞുകൊണ്ടു എത്രയോ ടണ്‍ ഭക്ഷണമാണ് മുസ്ലിങ്ങള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അമിതവണ്ണത്തിന്റെ കണക്കുകള്‍ അനുസരിച്ച് അറബ് നാടുകളില്‍ എഴുപതു ശതമാനം സ്ത്രീകളും അമിതവണ്ണക്കാരികളാണ്. അമിതവണ്ണമുള്ള ജനങ്ങളുടെ പ്രധാന രാജ്യങ്ങള്‍ മുസ്ലിംരാഷ്ട്രങ്ങളായ സൗദിഅറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നിവയാണ്. ഇതില്‍ അമേരിക്കയും പെടുന്നു. പ്രായപൂ൪ത്തിയായ 64% അമേരിക്കക്കാ൪ അമിത വണ്ണക്കാരാണു.
റമദാന്‍ മുസ്ലിങ്ങള്‍ക്ക് കിട്ടുന്ന ഹൃദയത്തിന്റെ മരുന്നാണ്. ഹൃദയം നന്നാക്കുവാന്‍ ദൈവനാമങ്ങള്‍ മന്ത്രങ്ങളായി ഉരുവിടുവാനും ദൈവസന്നിധിയില്‍ ധ്യാനത്തിലിരിക്കുവാനും മുസ്ലിങ്ങള്‍ ആഗ്രഹിക്കുന്നു. ചില മുസ്ലിങ്ങള്‍ ഇത്തരം രീതികളെ സ്വീകരിക്കുന്നില്ലെങ്കിലും ലോകത്തിലെ ഭൂരിപക്ഷം മുസ്ലിങ്ങളും ഈ ആത്മീയവഴി പിന്തുടരുന്നവരാണ്. ദിവ്യജ്ഞാനത്തിന്റെ വഴി ഈ ധ്യാനമാണ്. യാന്ത്രികമായ പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളും പാറപ്പുറത്തെറിയുന്ന വിത്തുകളായി സൂഫികള്‍ കാണുന്നു. ദിവ്യകാരുണ്യത്താല്‍ മാത്രമാണ് ഹൃദയം പ്രകാശിക്കുന്നത്. ആത്മാവിന്റെയും മനസ്സിന്റേയും ശാന്തിയുടെ ഒരേയൊരുവഴി ദൈവസ്മരണയാണ്.
ഹൃദയത്തിന്റെ,മനസ്സിന്റെ,ശരീരത്തിന്റെ രോഗം തടയുന്ന മരുന്നാണ് മുസ്ലിങ്ങള്‍ക്ക് റമദാനിലെ വ്രതാനുഷ്ഠാനം. അത് ശരിരത്തില്‍ കെട്ടിക്കിടക്കുന്ന എല്ലാ മാലിന്യങ്ങളെയും കഴുകി ശുദ്ധമാക്കുന്നു.മനസ്സിനെ മാലിന്യവിമുക്തമാക്കുന്നു. ആസക്തിയും ആര്‍ത്തിയും കുറയ്ക്കുന്നു. ജീവിതത്തില്‍ ആനന്ദം നല്‍കുന്നു.
എഡി 1111 ല്‍ മരണമടഞ്ഞ ഇമാംഗസ്സാലിയും മറ്റു സൂഫികളും ആരാധനയിലെ ആത്മീയതക്ക് വലിയ സ്ഥാനം നല്‍കുന്നവരാണ്.
സച്ചിദാനന്ദം
ഒരുറക്കത്തിനുശേഷം രാത്രിയുടെ വൈകിയയാമങ്ങളില്‍ എഴുന്നേറ്റ് മുസ്ലിങ്ങള്‍ നമസ്കരിക്കുന്നു. ദൈവത്തിന്റെ സന്നിധിയില്‍ വിനയാന്വിതനായി നില്‍ക്കുന്നതിനേക്കാളും ആശ്വാസകരമായതെന്തുണ്ട് ഒരു വിശ്വാസിക്ക്? വ്യാപാരവും വ്യാകുലതകളും സംഭാഷണങ്ങളും അസ്വസ്ഥതകളും കാമാസക്തിയും എല്ലാം ദൈവത്തിന്റെ മുമ്പിലുപേക്ഷിച്ചു കണ്ണുനീരില്‍ കഴുകി ദൈവത്തോടു കരുണതേടുമ്പോള്‍ ഏതു ദൈവമാണ് ഈ ഭക്തനെ ഉപേക്ഷിക്കുന്നത്? ദൈവമഹത്വം ഉരുവിട്ട് ശരീരവും മനസ്സും നാഡീഞരമ്പുകളും സമസ്ത കോശങ്ങളും ദൈവവുമായി ലയിച്ചുചേരുമ്പോള്‍ കിട്ടുന്ന ആനന്ദം, സച്ചിദാനന്ദം, ഒരു യഥാ൪ത്ഥ ഭക്തന് മാത്രം കിട്ടുന്ന ഒന്നാണ്.
ഇത്തരം ഒരു ഭക്തനു മാത്രമേ ലൈലത്തുല്‍ ഖദറിലേക്കുണരുവാന്‍ കഴിയൂ.വിധിനിര്‍ണ്ണയരാവ്. സ്വര്‍ഗ്ഗീയ പ്രകാശം ലഭിക്കുന്ന രാവ്. ആയിരം മാസത്തെ, ഒരു മനുഷ്യജന്മത്തിന്റെ, ആരാധനയുടെ ഫലം ലഭിക്കുന്ന രാവ്, നൈറ്റ് ഓഫ് പവര്‍. ഈ രാവ് കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍. ദൈവഭക്തിയില്ലാതെ വ്രതമെടുക്കുന്നവര്‍ക്ക്, പ്രവാചകന്‍ പറഞ്ഞതുപോലെ, ഈ റമളാനില്‍ നിന്നും വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ല.
 

18 comments:

ആക്കല്‍ ജവാദ് said...

താമസിച്ചുപോയില്ലോ അസ്സീസ്സിക്ക

anitha sarath said...

enthu parayatte....ithu vaayikkaan saadhichathum oru punyamaanu.

shamla said...

വസന്ത കാലത്തെ കാനഡ കലണ്ടര്‍ ചിത്രം പോലെ മനസ്സില്‍ പതിഞ്ഞു.മഞ്ഞു കാറ്റിന്റെ ചെന്നായ ശബ്ദം മണല്‍ കാറ്റ് പോലെ പേടിച്ച്‌ അറിഞ്ഞു.പതിനേഴും പതിനെട്ടും മണിക്കൂറുകള്‍
നീളുന്ന അസീസിക്കയുടെ നോമ്പിന്റെ കാഠിന്യം അറിഞ്ഞു .
സ്വന്തം സമുദായത്തെ വിമര്‍ശനാത്മകതയോടെ കാണുന്ന ഈ സമീപനം പ്രോത്സാഹനകരം തന്നെ. നോമ്പ് ഒരു ഭക്ഷ്യ മേളയാക്കി മാറ്റുന്നവരാന്
ഇന്ന് ഏറെയും. ഞാനും പലപ്പോഴും അങ്ങനെ തന്നെ. നോമ്പിന്റെ യാഥാര്‍ത്യത്തില്‍ നിന്ന് അകന്ന് നോമ്പ് തുറക്കല്‍ ഉത്സവമായി മാറുന്നു. ആത്മവിമര്‍ശനത്തിനും ഉതകുന്നതാണ് അസീസിക്കയുടെ അനുഭവക്കുറിപ്പ്. കാവ്യാത്മകമായ ഭാഷാ രീതി സുന്ദരം.

ലീമ വി.കെ said...

'ശിശിരത്തിലെ ഓക്കുമരം' പോലെ വസന്തത്തിലെ കാനഡ.ഇതിനിടയില നോമ്പ് ആണ് നോമ്പ്.‍ഷംല ടീച്ചര്‍ ഏഴുതിയ പോലെ മഞ്ഞു കാറ്റിന്റെ ചെന്നായ ശബ്ദം മനസ്സില്‍ ഓര്‍ത്തു നോക്കി.കൊള്ളാം. അസീസിക്കാ, വായിച്ചു പോകാന്‍ നല്ല രസമുണ്ടായിരുന്നു.
ഇതോടൊപ്പം ഒരു പിടി ഓണാശംസകളും.

Azeez . said...

ഹലോ...
കണ്ടതേയില്ല.
തിരക്കിലായിരുന്നു.
പെരുന്നാളാശംസകള്‍ പറയുവാന്‍ വിട്ടുപോയി.

'കൊമളയ്ക്കാതെ' കരിഞ്ഞുപോയ, പാളിപ്പോയ ഒരു പത്തിരി പരീക്ഷണത്തിന്‍റെ ഓ൪മ്മയ്ക്ക് എല്ലാ‍വ൪ക്കും ഒരു കരിഞ്ഞ ആശംസകള്‍-
വിദ്യാരംഗം വായനക്കാ‍ക്കും പിന്നണിയില്‍ കഷ്ടപ്പെടുന്ന അദ്ധ്യാപക൪ക്കും എഴുത്തുകാ൪ക്കും.

ചെറുപയറ്റിന്‍ പായസത്തിന്‍റെ നൊസ്റ്റാല്‍ജിയക്ക് ഒരു നല്ല ഓണാശംസകള്‍.

ലാല്‍ സലാം അലൈയ്ക്കും.
അസീസ് ഫ്രം കാല്‍ഗറി.

Azeez . said...

ഹലോ...
കണ്ടതേയില്ല.
തിരക്കിലായിരുന്നു.
പെരുന്നാളാശംസകള്‍ പറയുവാന്‍ വിട്ടുപോയി.

'കൊമളയ്ക്കാതെ' കരിഞ്ഞുപോയ, പാളിപ്പോയ ഒരു പത്തിരി പരീക്ഷണത്തിന്‍റെ ഓ൪മ്മയ്ക്ക് എല്ലാ‍വ൪ക്കും ഒരു കരിഞ്ഞ ആശംസകള്‍-
വിദ്യാരംഗം വായനക്കാ‍ക്കും പിന്നണിയില്‍ കഷ്ടപ്പെടുന്ന അദ്ധ്യാപക൪ക്കും എഴുത്തുകാ൪ക്കും.

ചെറുപയറ്റിന്‍ പായസത്തിന്‍റെ നൊസ്റ്റാല്‍ജിയക്ക് ഒരു നല്ല ഓണാശംസകള്‍.

ലാല്‍ സലാം അലൈയ്ക്കും.
അസീസ് ഫ്രം കാല്‍ഗറി.

Anonymous said...

asses ikkaa
ningale rajanakal ethil edunnathinu valla panavum ningal dolar aayi kodukkundo, ngal paavam adyapakar ayakkunna onnum ethil post cheyyunnilla, kanan kollavunna chila girls nte rajanakal veendum veendum ethil edunnundalooo

Azeez . said...

" 'നിങ്ങളുടെ രചനകള്‍ ഇതില്‍ ഇടുന്നതിന് വല്ല പണവും നിങ്ങള്‍ ഡോളറായി കൊടുക്കുന്നുണ്ടോ?
ഞങ്ങള്‍ പാവം അദ്ധ്യാപക൪ അയക്കുന്നത് ഒന്നും ഇതില്‍ പോസ്റ്റ് ചെയ്യുന്നില്ല.
കാണാന്‍ കൊള്ളാവുന്ന ചില ഗേള്‍സിന്‍റെ രചനകള്‍ വീണ്ടും വീണ്ടും ഇതില്‍ ഇടുന്നുണ്ടല്ലോ'."

പ്രിയപ്പെട്ട മാഷേ എന്തൊരു എഴുത്താണ് ഈ എഴുതിയിരിക്കുന്നത്?എന്നെക്കുറിച്ചെഴുതിയിരിക്കുന്നത് ഞാന്‍ കാര്യമായി എടുക്കുന്നില്ല. ഞാന്‍ താടി നരച്ച ഒരാണല്ലേ. പ്രശ്നമില്ല. മാത്രമല്ല, ഡോള൪ എഴുതുക വഴി അതിലൊരു ന൪മ്മവും ഞാന്‍ കാണുന്നുണ്ട്. ഞാന്‍ രസിക്കുന്നു.

പിന്നെ ഗേള്‍സ് ആയി അഞ്ചാറു മാസമായി തടവറകള്‍ എന്ന കവിത എഴുതിയ ഒരു കുട്ടി മാത്രമേയുള്ളൂ. ആ കുട്ടിയെക്കുറിച്ച് നിങ്ങള്‍ അങ്ങിനെ എഴുതില്ല.

പിന്നെ പെണ്മക്കളുള്ള രണ്ട് ടീച്ച൪ അമ്മമാ൪ ഇതില്‍ എഴുതുന്നുണ്ട്.അവരെയാണോ വ്യംഗ്യമായി ഗേള്‍സ് എന്ന് വിളിച്ചത്.
ഇതില്‍ പ്രശ്നം ഡോളറിന്‍റേയോ ഗേള്‍സിന്‍റേയോ അല്ല മാഷേ, ഒരു രചന ഇതില്‍ വന്നാല്‍ ശരാശരി ആയിരം കുട്ടികളെങ്കിലും ( ആയിരം ലോഗിന്‍ ) മൂന്നു ദിവസം കൊണ്ട് വായിക്കുന്നുണ്ട്. കുട്ടികള്‍ക്ക് പഠിക്കുവാന്‍ വേണ്ടിയാണ് ഇതിലെ രചനകള്‍ കൂടുതല്‍ വരുന്നത്. ചിലത് അധ്യാപക൪ ചോദിച്ച് വാങ്ങുന്നുമുണ്ട്. അപ്പോള്‍ അത് ചിലപ്പോള്‍ ശരാശരി ഒരാഴ്ച, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ദിവസം ബ്ലോഗില്‍ ഒന്നാം എന്‍ട്രിയായി കിടക്കും. മറ്റ് വ൪ക്കുകള്‍ ഇടുവാന്‍ സമയം കിട്ടില്ല. രചനകള്‍ അയച്ചുകൊടുത്ത മാഷിനെ പോലുള്ളവ൪ അക്ഷമരാകും. ഇതുപോലെ ഡോളറിന്‍റേയും സൌന്ദര്യത്തിന്‍റേയും കാരണം പറഞ്ഞ് കമന്‍റ് എഴുതും.

നല്ല , കുട്ടികള്‍ക്ക് ഉപകാരപ്രദമായ, ചില രചനകള്‍ പെട്ടെന്ന് മായ്ച്ചുകളയാനും പറ്റില്ല. അപ്പോള്‍ എത്ര വ൪ക്കുകള്‍ അതില്‍ ഇടുവാന്‍ കഴിയും?

എന്‍റെ രചനകള്‍ വിദ്യാരംഗം ചോദിച്ച് വാങ്ങി പോസ്റ്റ് ചെയ്യുന്നതല്ല. ഞാന്‍ നിരന്തരം വിദ്യാരംഗത്തിന് രചനകള്‍ അയച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ആളാണ്. നാലോ അഞ്ചോ രചനകള്‍ അവരുടെ ഡേറ്റാബാങ്കിലുണ്ടാകും. ഒരു ഗ്യാപ് കിട്ടിയാല്‍ മാത്രമാണ് വിദ്യാരംഗം പോസ്റ്റ് ചെയ്യുന്നത്. ഡോള൪ വാങ്ങി ഇടുന്നതല്ല. എന്‍റെ സ്കൂള്‍ ജീവിതം മൂന്നാം ഭാഗം ഞാന്‍ എന്നേ അയച്ചുകൊടുത്തതാണ്. കനേഡിയന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് രണ്ടാഴ്ച പഠിച്ച് കഷ്ടപ്പെട്ട് ഞാന്‍ അയച്ചുകൊടുത്ത ഒരു ലേഖനമാണത്. ഒരു ഗ്യാപ് കിട്ടിയാലല്ലേ അത് ഇടാന്‍ കഴിയൂ. അത് ഇട്ടിട്ടില്ല. എനിക്ക് കാര്യം മനസ്സിലാകും. അതുകൂടാതെ മൂന്നെണ്ണം വേറെയുമുണ്ട്. റംസാനില നോമ്പ് ഇട്ടത് പെരുന്നാള്‍ തുടങ്ങാറായപ്പോഴാണ്. ഗ്യാപില്ല എന്നതു തന്നെ കാരണം . എനിക്കു വേണ്ടിയല്ലല്ലോ വിദ്യാരംഗം. കുട്ടികള്‍ക്കും അദ്ധ്യാപക൪ക്കും വേണ്ടിയല്ലേ. പോസ്റ്റ് ചെയ്യുന്നത് തന്നെ വളരെ ഉപകാരം.
ദയവായി വിദ്യാരംഗത്തെ തെറ്റിദ്ധരിക്കരുത്.
അനോണിമസ് മാഷ് ഒന്ന് ശ്രദ്ധിച്ചുവോ, വിദ്യാരംഗത്തിനെ അപമാനപ്പെടുത്തുന്ന ആ കമന്‍റ് പോലും ആ പാവങ്ങള്‍ പോസ്റ്റ് ചെയ്തു. ഡിലീറ്റ് ചെയ്തില്ല. വിദ്യാരംഗത്തിന് നന്മ നേരുന്നു.
ഒരു കാര്യം കൂടി. വിദ്യാരംഗം, മാഷ് മാരുടെ രചനകള്‍ പോസ്റ്റ് ചെയ്തതിനു ശേഷം മാത്രം എന്‍റെ രചനകള്‍ പോസ്റ്റ് ചെയ്താല്‍ മതി. അല്ലെങ്കില്‍ മറ്റുള്ളവ൪ തെറ്റിദ്ധരിക്കും.പ്ലീസ് വിദ്യാരംഗം. ഞാന്‍ അയച്ചുതന്നത് ദയവായി ഡേറ്റാബാങ്കില്‍ നിന്നും ഡിലീറ്റ് ചെയ്യുക.

sunil said...

അനോണിമസ് അധ്യാപകന്റെ ആത്മനൊമ്പരങ്ങള്‍ മറുപടി അര്‍ഹിക്കുന്നതെയല്ല

Fathima Afsal said...

Azeesikka,
As Sunil sir said, I too felt that anonymous do not deserve a reply. Shouldn't the anonymous also has thought of the possibility that we students are also going through these?Why is he using such words then?
More relevantly,Vidyarangam is not only the blog for teachers and students but also for those who love malayalam
Azeesikka's writings are all informative as well as enjoyable.

വില്‍സണ്‍ ചേനപ്പാടി said...

ഒന്നരയഴ്ച നീണ്ട ഒരു ആതുരാലയ വാസത്തിനു ശേഷമെത്തിയതേയുള്ളു.ചെറിയൊരു ശസ്ത്രക്രിയയുടെ ഇത്തിരി വേദനയും കുത്തിവയ്പുകളുടെ ബാക്കി നൊമ്പരങ്ങളും ഗുളികകളുടെ അലോസരവും....
വിദ്യാരംഗത്തിലെത്തിനോക്കുമ്പോ രണ്ടു മനോഹര രചനകള്‍ കടന്നു പോയിരിക്കുന്നു.ഷംലടീച്ചറിന്റെ രചന കണ്ടിരുന്നു. ചുവരെഴുത്തു നടത്തുവാന്‍ കഴിഞ്ഞില്ല. ഇനി ആ പോസ്റ്റിന്റെ കീഴില്‍ എഴുതീട്ടു കാര്യമില്ലല്ലോ ഇവിടെത്തന്നെ ആവാം. ആധികാരികമായ പഠനം.ഏറെ ബഹുമാനത്തോടെ ടീച്ചറിന് അഭിനന്ദനമറിയിക്കുന്നു.പഠനം സമഗ്രമാണ് അതോടൊപ്പം ലളിതവും .ഈ ആത്മാര്‍ത്ഥത മലയാളം അധ്യാപകര്‍ക്ക് മാതൃകയും പ്രചോദനവുമാവട്ടെ.നമ്മുടെ വിദ്യാലയങ്ങളിലെ മലയാളം ക്ലാസുകള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകമാവട്ടെ.മലയാളത്തെ പ്രണയിക്കുന്ന കുഞ്ഞുങ്ങള്‍ അവിടെ രൂപപ്പെടട്ടെ. ഇനി പ്രിയപ്പെട്ട അസീസ് ഇക്കാ...കാനഡയിലെ വസന്തകാലം അനുപമമായ ഒരു വാങ്മയചിത്രമാക്കിയ സുഹൃത്തേ വന്ദനം.എന്റെ ആത്മാവിലും ആ വസന്തത്തിന്റെ നനുത്തചൂട് സ്പര്‍ശിക്കുന്നുണ്ട്.ഋതുഭേദങ്ങളുടെ തേരുരുള്‍സ്പന്ദനങ്ങള്‍ എനിക്കു കേള്‍ക്കാവുന്നു.മാമുനിമാരുടെ വൈരാഗ്യം പോലും വസന്താഗമത്തില്‍ അലിഞ്ഞുപോവുന്നത് പുരാണങ്ങളില്‍ നാം കാണുന്നുണ്ട്.മഞ്ഞുമൂടിയ നീണ്ട മാസങ്ങള്‍ക്കുശേഷമെത്തുന്ന പുതുവെയിലും പുഷ്പങ്ങളും അര്‍ദ്ധനഗ്നാംഗികളായപെണ്‍കിടാങ്ങളും ചിത്രശാലകളും ബാറുകളിലെ സംഗീതവുമെല്ലാംനിറഞ്ഞ അന്തരീക്ഷത്തിലെ താങ്കളുടെ വ്രതാനുഷ്ഠാനം പരമകാരുണികന്റെ മുമ്പില്‍ തീര്‍ച്ചയായും വിലപ്പെട്ടതു തന്നെ.എന്റെ കിടക്കയില്‍ കസാന്‍ദ്സാക്കീസിന്റെ സെയ്ന്റ് ഫ്രാന്‍സീസ് പാതി തുറന്നു കിടക്കുന്നു.ഇപ്പോള്‍ കുറച്ചു നേരത്തെക്കെങ്കിലും ആ പുണ്യചരിതന് താങ്കളുടെ മുഖമാണ്.

anitha sarath said...

ithonnum kandu pinmaarunnavyakthithwamalla azeez ikkayudeth.ezhuthiya aalkku daivam maappu kodukkatte.

Azeez . said...

ഇത് വായിച്ച എല്ലാവ൪ക്കും സന്തോഷം നേരുന്നു.ആ'ഖല്‍ ജവാദ് മാഷ്,സുനില്‍ സ൪, ടീച്ച൪ ഷംല, പ്രിയപ്പെട്ട അനിത ശരത്,ലീമ ടീച്ച൪,അനോണിമസ് മാഷ്, മോളൂ ഫാത്തിമ‍-എല്ലാവ൪ക്കും നല്ലത് നേരുന്നു.

ചേനപ്പാടി സാ൪ എത്തിയപ്പോള്‍ ബ്ലൊഗിന് ഒരു മലയോരക്കാറ്റടിച്ച പ്രസരിപ്പ്. സുഖം പ്രാപിക്കാന്‍ പ്രാ൪ത്ഥിക്കുന്നു.മഹാനായ,
ഗ് നോസ്റ്റിക് ആയ,പറവകളെ ചുംബിക്കുന്ന, എല്ലാ ജീവനിലും മൃഗങ്ങളിലും ദൈവത്തെ കാണുന്ന, ദരിദ്രരുടെ മിശിഹായായ സെയിന്‍റ് ഫ്രാന്‍സിസ് അസീസിയുടെ പുസ്തകം വായിക്കുന്നതു വഴി വില്‍സന്‍ സാറിന് അതിവേഗം രോഗശാന്തിയും ശിഫയുമുണ്ടാകട്ടെ എന്നു പ്രാ൪ത്ഥിക്കുന്നു.പുസ്തകം വായിക്കുന്ന വില്‍സണ്‍ സാറിന് ഒരു കടമുണ്ട്: വായിച്ച പുസ്തകത്തെക്കുറിച്ച് ഒരു റിവ്യു എഴുതണം.ഗ്യാപ്പില്ലെങ്കില്‍ ഒരു നെടുനീളന്‍ കമന്‍റായി എവിടെയെങ്കിലും പോസ്റ്റണം.

ഒടുവിലായി ഞങ്ങള്‍ക്കുവേണ്ടി, കൂലിയില്ലാതെ,എല്ലാ പള്ളുകളും കേള്‍ക്കുന്ന(ശരിയാണോ, ഞങ്ങള്‍ എറണാകുളത്തുകാ൪ ഈ വാക്ക് ഉപയോഗിക്കാറില്ല.)ശ്യാം സാറിനും രാജീവ് സാറിനും മനശ്ശക്തിക്കായി പ്രാ൪ത്ഥിച്ചുകൊണ്ട്

അസീസ്.

shamla said...

വായനയും എഴുത്തും തന്നെയാണ് മനസ്സും ശരീരവും സ്വസ്ഥമാകാന്‍ ഈറ്റവും നല്ല മാര്‍ഗം .വില്‍സണ്‍ സാറിനെപ്പോലെ അതിഷ്ടപ്പെടുന്നവര്‍ക്ക്.
മരുന്നുകളില്‍ നിന്നും കുത്തിവയ്പുകളുടെ ബാക്കിപത്രങ്ങളില്‍ നിന്നും വേഗം ഉണരാന്‍ പ്രാര്‍ത്ഥിക്കുന്നു. ഒപ്പം അസീസിക്ക പറഞ്ഞത് പോലെ
ഒരു പുസ്തകപരിചയം കൂടി ബാക്കി വയ്ക്കുക

anitha sarath said...

wilson sir nu santhoshikkaam.vidyarengam ozhukkinethire neenthaan teykhudangunna lekshanam aanith. angeyk adhikam oorjavum sukhavum ith pradaanam cheyyum theercha.

വില്‍സണ്‍ ചേനപ്പാടി said...

പ്രിയപ്പെട്ട സുഹൃത്തുക്കളെ നന്ദി..........

kumar said...

onathe kurichu onnum thanne kandillallo vidyarangam teamukale,..............................

anilkumar said...

sthiram ezhuthukar onamthe kurichu ezhuthan thayyaruvunnathu vare namukku kathirikkam.allathe vere vazhiyilla kumare........