എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 27, 2012

ഇതിഹാസം - കവിത




വലിയ ക്ലാസ്സ് മുറിയിലെ
ചെറിയ മൂലയിലിരുന്ന്
കുട്ടി വിളിച്ചുപറഞ്ഞു
"മരം കരഞ്ഞാല്‍ നമ്മളും കരയണം."
തവിട്ടു മരം വെള്ളപ്പൂവ് വിരിച്ചുനില്‍ക്കുന്ന
സാരി ഉടുത്ത ടീച്ചര്‍ അത് കേട്ടില്ല.
നിലത്ത് പച്ചനിറത്തില്‍
കാടുകളെ വരച്ച് കുതിര്‍ക്കുന്ന
കൂട്ടുകാരും കേട്ടില്ല.
കുട്ടി പുറത്തേയ്ക്കു നോക്കി.
വിതുമ്പുന്ന കൊച്ചുചെടിക്കുചുറ്റും
വിഷമത്തോടെ ശലഭങ്ങള്‍
മിണ്ടാക്കാറ്റ്..... പെയ്യാ മേഘം....
അവള്‍ ഓടി പുറത്തിറങ്ങി.
ചെടിയെ ഉമ്മവച്ചു.
കുട്ടി ചെടിയോടെന്തോ പറഞ്ഞു,
ചെടി കുട്ടിയോടും.
അവരിരുവരും പറഞ്ഞതാണത്രേ
ഭൂമിയുടെ രാമായണമായത്.

 
വി. എസ്. ബിന്ദു
അദ്ധ്യാപിക
വെയിലൂര്‍ എച്ച്. എസ്.
തിരുവനന്തപുരം

12 comments:

Azeez . said...

മിണ്ടാക്കാറ്റും പെയ്യാമേഘവും വിഷമിക്കുന്ന ശലഭങ്ങളും വിതുമ്പുന്ന ചെടികളും ഒരേ പ്രകൃതിയില്‍ ലയിക്കുമ്പോള്‍, ഒരേ ആവൃത്തിയില്‍ റെസൊനന്‍സിലാകുമ്പോള്‍, കൊച്ചുകുട്ടിയുടെ ഹൃദയമുള്ളവരൊഴികെ യ‌ഥാ൪ത്ഥ പ്രകൃതിയില്‍ നിന്നന്യമാകുന്നുവെന്ന രാമായണപൊരുള്‍ പറയുന്ന ഈ ഇതിഹാസ കവിതയ്ക്കും കവിയ്ക്കും നന്മകള്‍ ഉണ്ടാകട്ടെ.

shamla said...

മരം കരഞ്ഞാല്‍ കൂടെ കരയുന്ന ഒരു തലമുറ ഉണ്ടാവട്ടെ ടീച്ചര്‍ . കവിത ഏറെ ചിന്തിപ്പിക്കുന്നു. പ്രകൃതി സ്നേഹം കെട്ടുകാഴ്ചകളും പ്രകടനങ്ങളും ആയി മാറുമ്പോള്‍ കുട്ടിയുടെ യഥാര്‍ത്ഥ പരിദേവനങ്ങള്‍ ആരും കാണാതെ പോകുന്നു. അനുകമ്പയും സ്നേഹവും ആര്ദ്രതയുമൊക്കെ പ്രപഞ്ചത്തോളം വളരാന്‍ നമുക്കും പ്രത്യാശിക്കാം.
എല്ലാവര്‍ക്കും ഓണാശംസകള്‍ .

Unknown said...

നല്ല കവിത. ആശംസകള്‍

anitha sarath said...

ente priyappeta koottukaaree....ninte kavitha...ath ullil oru vanmaram pole thazhachu nilkkunnu

വില്‍സണ്‍ ചേനപ്പാടി said...

" ദൈവം ഭൂമിയിലെഴുതിയ കവിതകളാണ് മരങ്ങള്‍".(ഖലീല്‍ ജിബ്രാന്‍)
വലിയ ക്ലാസുമുറിയിലെ ചെറിയമൂലകളിലിരിക്കുന്നവരെ പലപ്പോഴം നാം ശ്രദ്ധിക്കാതെ പോവുന്നു.നമ്മള്‍ കാണാതെ പോകുന്നു അവരുടെ മന്ത്രണങ്ങള്‍.....കൊച്ചുചെടികളുടെയും ശലഭങ്ങളുടെയും ഭാഷമനസിലാക്കിയ ആ കുരുന്നിനെ പ്പോലെ സസ്യങ്ങോട് സംവദിക്കുന്ന പുതുനാമ്പുകളെക്കുറിച്ചു പ്രതീക്ഷ നല്‍കുന്ന കവിത.

ആക്കല്‍ ജവാദ് said...

നല്ല കവിത................. മരങ്ങള്‍ എല്ലാവരും എല്ലാവര്‍ഷവും വച്ചു പിടിപ്പിക്കും, പക്ഷെ തവിട്ടു നിറമുള്ള സാരിയും പച്ച ബ്ലൌസും സെറ്റ് സാരിയും ഉടുത്ത ടീച്ചറും അങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ല.
അടുത്ത വര്‍ഷം വീണ്ടും അതെ സ്ഥലത്ത് വീണ്ടും മരം നടും.
കരയാന്‍ തയ്യാറല്ല അവര്‍





punathiltimes said...

good poem, congrates

DR.P.SANTHOSHKUMAR said...

ടീച്ചര്‍ കവിത മധുരം ഏറെ ചിന്തിപ്പിക്കുന്നു

vishnu vaikundam said...

valare nanayitund , nice language ... iniyum ezhuthumalo

ARIVU said...

Nalla Kavitha

ARIVU said...
This comment has been removed by the author.
Anwar Shah Umayanalloor (Poet) said...

കവിതവായിച്ചു സോദരീ;കവിയേയും
ശക്തമാം ഭാഷയിലെഴുതിയതത്യന്തം
ഹൃദ്യവു-മെന്നുളളുലയ്ക്കുന്നതൊക്കെയും
നേരുന്നു ബഹുശതം നന്മകളങ്ങേയ്ക്കും
തവകൃതി വായിച്ചിടുന്നവര്‍ക്കാകെയും.

_അന്‍വര്‍ ഷാ ഉമനയനല്ലൂര്‍_