എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 15, 2012

മുരിഞ്ഞപ്പേരീം ചോറും - പാഠവിശകലനം



-->
പത്താംതരം കേരളപാഠാവലിയിലെ മുരിഞ്ഞപ്പേരീം ചോറും എന്ന പാഠഭാഗം വിശകലനം ചെയ്യുന്നതിന് സഹായകമാകുന്ന ഒരു പ്രസന്റേഷനാണിത്. കലകള്‍ സമൂഹത്തിലെ ചാലകശക്തികളാകുന്നതെങ്ങനെയെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഈ പാഠത്തിന്റെ വിനിമയത്തിലൂടെ സാധിക്കുമല്ലോ. പ്രാചീനകാലം മുതല്‍ കേരളീയദൃശ്യകലകള്‍ക്ക് സമൂഹത്തോടുണ്ടായിരുന്ന പ്രതിബദ്ധത കൂടിയാട്ടത്തിലെ വിദൂഷകഭാഷണത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാം. സമൂഹത്തിലെ ഏതു തലത്തിലും തരത്തിലുമുള്ള അപചയങ്ങളെ പരിഹസിക്കുന്നതിനും അവയെ തിരുത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും കൂടിയാട്ടത്തിലെ വിദൂഷകനു കഴിഞ്ഞിരുന്നു. പാഠത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിദൂഷകഭാഷണത്തിലെ ഓരോ ഭാഗവും എങ്ങനെയാണ് അതിന്റെ സാമൂഹികധര്‍മ്മം നിറവേറ്റുന്നത് എന്നകാര്യം തീര്‍ച്ചയായും ക്ലാസ്സ് മുറികളില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. അതിന് ഈ പ്രസന്റേഷന്‍ സഹായകമാകുമെന്ന് കരുതുന്നു.

3 comments:

mary mol said...

താഴെ പറയുന്നവയ്ക്ക് ആരെങ്കിലും ഉത്തരം തരണേ????????????
1 . "കായ്ച്ചു എന്ന ഒറ്റ കുറ്റത്തിന്
ഒരു മാവ് ഏറു കൊള്ളുകയാണ്."
ഈ കവിതാ ശകലത്തിന് യോജിച്ച പഴഞ്ചൊല്ല് പറയുക.

2 . "വിണ്ണവര്‍ വാരണം തന്നുടെ കയ്യോളം
വണ്ണമെഴുന്നുള്ള തുള്ളികളും "
- ഈ വരികളിലെ അലങ്കാരത്തോടു സാമ്യമുള്ള വരികള്‍ ഏതാണ് ?

a) ഇന്ദ്രന്റെ വെ കൊറ്റക്കുടയില്‍ നിന്നും തെറിച്ച കുളിര്‍ച്ചില്ല്
b) വൈഡൂര്യക്കല്ലുപോലെയുള്ള കണ്ണുകള്‍
c) ഉല്ലാസമുള്‍ക്കൊണ്ട്‌ ഉയരെപറക്കുന്ന ഓമനപ്പൈങ്കിളി
d) മഴവില്ല് പിഴിഞ്ഞെടുത്ത സത്തായ അഴക്‌

(എല്ലാം എട്ടാം ക്ലാസ്സിലെ ചോദ്യ പേപ്പറില്‍ നിന്നും)

Anonymous said...

ആദ്യം ഈ ചോദ്യം ഇട്ട 'സാറി' നോട് രണ്ട് 'വാക്ക്'പറയട്ടെ.
എട്ടാംക്ലാസ്സില്‍ പഠിക്കുന്ന പട്ടിണിപ്പാവങ്ങളായ കുഞ്ഞുങ്ങളോട് (ഒരു നേരം കഞ്ഞികുടിക്കുന്നവന്റെയൊക്കെ 'ബേബീസ്' CBSE, ICSE യ്ലൊക്കെയാ​ണല്ലോ) ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചവനോട് ദൈവം ഉണ്ടെങ്കില്‍ പൊറുക്കട്ടെ
പിന്നെ സാറന്മാരുടെ ആധി തീരാന്‍ പറയുകയാ....
'കായുള്ള മാവിനേ ഏറുള്ളൂ' എന്നോ 'പാലുതരുന്ന കൈയ്ക്ക് കൊത്തുക' എന്നോ വേറെഎന്തെങ്കിലും പഴഞ്ചൊല്ലോ എഴുതായാല്‍ മാര്‍ക്കുകൊട്.
മറ്റേത് അലങ്കാരം ഉല്‍പ്രേക്ഷയാണെന്നു തോന്നുന്നു. കാരണം വിണ്ണവര്‍ വാരണം സങ്കല്പമാണല്ലോ.ഉപമയാകണമെങ്കില്‍ ഉപമാനോപമേയങ്ങള്‍ യഥാര്‍ത്ഥമാകണമെന്നോ മറ്റോ തമ്പുരാന്‍ പണ്ടു പറഞ്ഞിട്ടുണ്ട്.
ഉല്‍പ്രേക്ഷയാണെങ്കില്‍ 'മഴവില്ല് പിഴിഞ്ഞെടുത്ത സത്തായ അഴക്' എന്നത് എഴുതിയ പശങ്ങള്‍ക്ക് മാര്‍ക്ക് പോടാം.

anitha sarath said...

ithrem nalla abhipraayam ezhuthiyit peru vaykkathath kashtamayi keto. kurikku kondu. congraaaaats.