War
Against Public Schools
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളെ കുത്തകകള്‍
തക൪ത്തതെങ്ങനെ?
-അസീസ്
കെ. എസ്.

ഇത് അമേരിക്കയുടെ
പഴയ കഥ.ഈ
കഥയാണ് കോ൪പറേറ്റ് മുതലാളിത്വത്തിന്റെ
ഏജന്റുമാരായ രാഷ്ട്രീയ
ഭരണകൂടങ്ങള്‍ ഇപ്പോള്‍
തക൪ത്തുകൊണ്ടിരിക്കുന്നത്.
നവകണ്‍സ൪വേറ്റിവ്
ആയ റൊണാള്‍ഡ് റീഗന് 1981
ല്‍
തുടങ്ങിവച്ച സ്കൂള്‍
സ്വകാര്യവല്‍ക്കരണം ജോ൪ജ്ജ്
ബുഷ് ഒന്നാമനിലൂടെ,
ബില്‍
ക്ലിന്റെനിലൂടെ ജോ൪ജ്ജ് ബുഷ്
രണ്ടാമനിലൂടെ ഒബാമയിലൂടെ
തുടരുകയാണ്.
അമേരിക്ക
നല്കുന്ന മികച്ച വിദ്യാഭ്യാസം
നേടുന്നതിനുവേണ്ടി കെനിയയില്‍
നിന്നു വന്ന ബറാക് ഹുസൈന്
ഒബാമ ഒന്നാമന്റെ മകനായ ഈ ബറാക്
ഹുസൈന് ഒബാമ രണ്ടാമന്
പൊതുവിദ്യാഭ്യാസത്തെ
തക൪ക്കുന്നതിന് കോ൪പറേറ്റിസത്തിന്റെ
ചട്ടുകമാകുന്നുവെന്നത്
ചരിത്രത്തിന്റെ വിചിത്രമായ
ഗതി.
വംശനാശം
സംഭവിച്ചുകൊണ്ടിരിക്കുന്ന
അദ്ധ്യാപക൪
വംശനാശം
സംഭവിച്ചുകൊണ്ടിരിക്കുന്ന
ഒരു ജീവിവര്‍ഗ്ഗമേതാണെന്നു
ചോദിച്ചാല്‍ ധ്രുവത്തിനടുത്തു
താമസിക്കുന്ന എനിക്കത് പോളാ൪
കരടികളാകും.
നിങ്ങള്‍ക്കോ?
സിംഹവാലന്‍
ആകും. പക്ഷേ
ഇവിടെ വംശനാശം തുടങ്ങിക്കഴിഞ്ഞതും
അവിടെ അധികം വൈകാതെ സംഭവിക്കുന്നതുമായ
ഒരു ജീവിവ൪ഗ്ഗമുണ്ട്.
അത്
അദ്ധ്യാപകരാണ്.
അദ്ധ്യാപകരേയും
അദ്ധ്യാപക സംഘടനകളേയും
സ്കൂളില്‍ നിന്നിറക്കി എങ്ങിനെ
പിണ്ഡം വയ്ക്കാമെന്ന് അനേക
വ൪ഷങ്ങളായി വിദ്യാഭ്യാസ
മുതലാളിമാരും രാഷ്ട്രീയക്കാരും
ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കുട്ടികളും
സ്കൂളുമൊക്കെ ഉള്ള കാലത്തോളം
അത് നടക്കില്ല.
അതിനു
അവര്‍ കണ്ടുപിടിച്ച വിദ്യ
സ്കൂള്‍ തന്നെ ഇല്ലാതാക്കുക
എന്നതാണ്.
ഇത്
അദ്ധ്യാപകരോടുള്ള എന്തെങ്കിലും
വൈരം കൊണ്ടല്ല.
പുതിയ
വിദ്യാഭ്യാസരംഗത്ത് അവ൪
കാണുന്ന നിക്ഷേപസാദ്ധ്യത
അത്രയ്ക്കാണ്.