എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 6, 2013

രാവേ, നീ പോകരുതേ! (അല്ല പോയിവരൂ!) - ആശയം
രാവേ, നീ പോകരുതേ! (അല്ല പോയിവരൂ!) എന്ന കവിതയിലൂടെ കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യത്തെ ആസ്വാദകന്റെ മുമ്പില്‍ അവതരിപ്പിക്കുകയാണ് അയ്യപ്പപ്പണിക്കര്‍. സാമാന്യം ദീര്‍ഘമായ ഈ കവിതയില്‍ കേരളത്തെ ഒരുകലാമണ്ഡലമായി അവതിപ്പിക്കുന്ന ഭാഗമാണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് (കേരളം) കലാമണ്ഡലമാണ്. കേരളത്തനിമ നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രദേശം. തിരകളാകുന്ന തളിരുകള്‍ കോട്ടി അതില്‍ ഒരുപിടിക്കുളിരുമായി നിളാനദി തന്റെ പ്രവാഹത്തിനിടയില്‍ ഇവിടെ ചെറുതുരുത്തിക്കടവില്‍ വിശ്രമിക്കാനെത്തുന്നത് അല്ലയോ മലയാളമേ, നീ ഓര്‍മ്മിക്കുക. കേരളത്തിന്റെ തനതുകലകളായ കഥകളി, തുള്ളല്‍ മുതലായവയുടെ അഭ്യസനത്തിനും പ്രോത്സാഹനത്തിനുമായി മഹാകവി വള്ളത്തോള്‍ സ്ഥാപിച്ച കേരളകലാമണ്ഡലം സ്ഥിതിചെയ്യുന്നത് നിളാതീരത്തുള്ള ചെറുതുരുത്തിയാലാണ്. അതുകൊണ്ടായിരിക്കാം വളരെദൂരം വളഞ്ഞുപുളഞ്ഞൊഴുകി പരിക്ഷീണിതയായി എത്തുന്ന നിളാനദി ചെറുതുരുത്തിയില്‍ കലകളാസ്വദിച്ച് അല്പം വിശ്രമിക്കുന്നതായി കവി സങ്കല്പിക്കുന്നത്. മലയാളദേശത്തോട് (മലയാളികളോട്) അതിന്റെ കലാപാരമ്പര്യം നിലനിര്‍ത്തുന്നതിന് കലാമണ്ഡലം സ്ഥാപിക്കുന്നതിനായി മഹാകവി സഹിച്ച ത്യാഗത്തെ അനുസ്മരിക്കാനും കവി നിര്‍ദ്ദേശിക്കുന്നു. ആ മഹാനുഭാവന്‍ വളരെ കഷ്ടതകളനുഭവിച്ച് ഉരുക്കൂട്ടിയെടുത്ത ആ കലാകേദാരം ഊഷരമാവാതെ സുക്ഷിക്കാനുള്ള ഉത്തരവാദിത്തം മലയാളികള്‍ക്കുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുകകൂടിയാവാം കവിചെയ്യുന്നത്.

കേരളത്തിലെ എന്നല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനമായ സാഹിത്യമായി കണക്കാക്കപ്പെടുന്ന സംഘംകൃതികളെയാണ് കവി പിന്നീട് പരാമര്‍ശിക്കുന്നത്. കടല്‍ത്തീരത്തും വയല്‍പ്രദേശത്തും പുല്‍മേടുകളിലും പാടിനടന്നിരുന്ന പാണനാര്‍ ഈ കലാമണ്ഡലത്തിലൂടെ വന്നിരിക്കാം. സംഘകാലസാഹിത്യം പാട്ടുകളുടേതായിരുന്നു. ആ പാട്ടുകള്‍ പാടിനടന്നിരുന്നത് പാണനാര്‍മാരും. ഈശ്വരനെ തുടികൊട്ടിയുണര്‍ത്തുന്ന തിരുവരങ്ങത്തെ പാണനാരുടെ പിന്മുറക്കാരാണ് ഇവര്‍. സംഘംകൃതികള്‍ അവയില്‍ അവതരിപ്പിച്ചിട്ടുള്ള ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിലാണ് വിഭജിച്ചിരിക്കുന്നത്. നെയ്തല്‍ തീരപ്രദേശത്തെ പശ്ചാത്തലമാക്കി രചിച്ചവയും മരുതം വയല്‍ പ്രദേശത്തെ പശ്ചത്തലമാക്കി രചിച്ചവയുമാണ്. കുറിഞ്ഞിയാകട്ടെ പുല്‍മേടുകളെ പശ്ചാത്തലമാക്കിയവയും.
സംഘകാലത്തിനുശേഷവും ധാരാളം നാടോടിപ്പാട്ടുകാരും തെരുവുഗായകരും കേരളമാകുന്ന ഈ കലാമണ്ഡലത്തിലൂടെ കടന്നുപോയിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നമായ നാടോടിഗാനപാരമ്പര്യത്തെ കവി ഇവിടെ സൂചിപ്പിക്കുന്നു.
ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന് രാമായണമഹാഭാരതങ്ങള്‍ പാടിക്കൊടുത്ത കിളിപ്പൊന്മകള്‍ ഈ കേരളകലാമണ്ഡലത്തിലുടെ പറന്നുപോയിട്ടുണ്ട്. പലതരം തുള്ളല്‍പ്പാട്ടുകള്‍ (ഓട്ടന്‍, ശീതങ്കന്‍, പറയന്‍) പാടി ഈ നാട്ടിലൂടെ സഞ്ചരിച്ച തുള്ളല്‍ക്കലാകാരന്മാര്‍ ഈ കലാമണ്ഡലത്തിന്റെ പടികളില്‍ ഇരുന്ന് ഭാരതപ്പുഴയിലെ കളിര്‍ നീരില്‍ കാലുകള്‍ ആട്ടിരസിച്ചിട്ടുണ്ടാകാം. കിളിപ്പാട്ടുകളും തുള്ളല്‍പ്പാട്ടുകളുംസമ്പന്നമാക്കിയ കേരളീയ കലാപാരമ്പര്യത്തെ നമ്മുടെ മലസ്സിലുണര്‍ത്തുകയാണ് കവി ഇവിടെ ചെയ്യുന്നത്.

4 comments:

jollymash said...

ezhuthu nannayittundu..

jollymash said...

ezhuthu nannayittundu..

ajith said...

എവിടെ കിട്ടും ആ കവിത?

ശ്രീ said...

:)