എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 2, 2013

'ആര്‍ട്ട് അറ്റാക്ക് ' പേരും കഥയുംകല കമ്പോളച്ചരക്കാകുന്ന പുതിയ കാലത്തെ ആവിഷ്കരിക്കുന്ന ചെറുകഥയാണ് എം. മുകുന്ദന്റെ ' ആര്‍ട്ട് അറ്റാക്ക് '. 'ആര്‍ട്ട് അറ്റാക്ക് ' എന്ന പേര് നമുക്ക് സുപരിചിതമായ 'ഹാര്‍ട്ട് അറ്റാക്ക് ' എന്ന ജീവിതശൈലീ രോഗത്തെ അനുസ്മരിപ്പിക്കുന്നു. പുതിയ കാലത്ത് മനുഷ്യന്റെ ഭക്ഷണാഭിരുചിയിലും ജീവിതശൈലിയിലും ഉണ്ടായ മാറ്റങ്ങളുടെ സമ്മാനമാണ് ഹാര്‍ട്ട് അറ്റാക്ക്. ഹാര്‍ട്ട് അറ്റാക്ക് മനുഷ്യനെ അപ്രതീക്ഷിതമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ പതിയിരുന്നാക്രമിച്ച് കലയെ കൊലചെയ്യുന്ന പുതിയകാലത്തിന്റെ കച്ചവടതാല്പര്യങ്ങളെയും അഭിരുചികളെയുമാണ് മുകുന്ദന്‍ 'ആര്‍ട്ട് അറ്റാക്ക് ' എന്ന കഥയില്‍ അവതരിപ്പിക്കുന്നത്.
ആര്‍ട്ട് അറ്റാക്ക് എന്നാല്‍ കലയ്ക്കുനേരേയുള്ള ആക്രമണം എന്നാണ് അര്‍ത്ഥം. കഥയില്‍ കലയ്ക്കുനേരേ മാത്രമല്ല യഥാര്‍ത്ഥ കലയെ സ്നേഹിക്കുന്നവര്‍ക്കുനേരേയും ആക്രമണം നടക്കുന്നു. മനസ്സാക്ഷിയ്ക്കനുസരിച്ചുമാത്രം കലാവിമര്‍ശനം നടത്തിയിരുന്ന ശിവരാമന്‍ എന്ന കലാനിരൂപകന് കലാപക്ഷപാതിത്വം കൊണ്ട് തന്റെ ജീവനോപാധിയായ ജോലി നഷ്ടപ്പെടുന്നു. കലയെ ഹൃദയത്തില്‍ വച്ചാരാധിക്കുന്ന മനുഷ്യന്റെ ദുരന്തമാണ് ഇവിടെ നാം കാണുന്നത്. കലയ്ക്കുണ്ടാകുന്ന അപചയത്തെ ശിവരാമന്‍ മരണതുല്യമായി കാണുകയും ചെയ്യുന്നു. അതിനാല്‍ ഈ കഥയ്ക്ക് 'ആര്‍ട്ട് അറ്റാക്ക് ' എന്ന പേര് ഏറ്റവും നന്നായി ഇണങ്ങുന്നുണ്ട്.

1 comment:

Sreekumar Elanji said...

ഭാഷാദ്ധ്യാപകരേ ഇതിലേ.......