എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

May 10, 2014

പറന്നു..പറന്ന്..പറന്നു..പറന്ന്..

                 കിളികരയുന്നു! പതിവില്ലാതൊരു
ചെറുകിളിയെന്തു മൊഴിഞ്ഞീടുന്നു;
ആരുടെ ജനനം, ആരുടെ മരണം
ആരുടെ ജീവിതചക്രവിതാനം?

നിളപറയുന്നു! നിഴലുകളുരുകിയ-
സായംസന്ധ്യ മയങ്ങീടുമ്പോള്‍
തേടിയതാകാം തവ കവിതകളില്‍
ചൂടിയ പൂര്‍വ്വമഹീതലചരിതം.

തിരയുരചെയ്‌വൂ; പതിരുകളില്ലാ-
ക്കഥപോലലിവോടതിരിന്‍ കദനം-
പാടിയതാകാ,മുതിരും വാക്കുകള്‍
പാലിച്ചീടേണ്ടതി,രതുമാകാം.

മകളോതിയതോ, മലരുകള്‍തൂകിയ-
കുളിര്‍മണമവനിയിലാകെപ്പടരാന്‍
വാടിയ വാടികളെഴുതിയ കവിതക-
ളീണത്തില്‍ക്കിളിചൊല്ലിയതാകാം.

മധുതിരയുന്നൊരു ചിത്രപതംഗം
മൂളിയ കഥകളിഗീതംതന്നില്‍
വിധിവിളയാട്ടക്കനലെരിയിക്കും
പെരിയവനരുളിയ വര;മതുമാകാം.

തരുനിരകള്‍തന്‍ തണലിലിരുന്നേന്‍
പെരുമകള്‍നീക്കിയ കവിതകുറിക്കാന്‍
മുതിരുന്നേരങ്ങളിലീ സ്വരജതി-
യുയരാറുണ്ടതിമോഹനസാമ്യം.

നിരവധിയോര്‍മ്മകളുഴുതുമറിച്ചേ-
നെഴുതിയ പുതിയൊരുഹൃദയവികാരം
പരിണാമത്താലൊരുചെറുകിളിയാ-
യരികിലണഞ്ഞേയ്ക്കാം തവസ്‌മൃതിയില്‍!!

                                                                              -അന്‍വര്‍ ഷാ ഉമയനല്ലൂര്‍

7 comments:

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

അര്തവത്തം..മനോഹരം

സൗഗന്ധികം said...

നല്ല കവിത


ശുഭാശംസകൾ....

shamla said...

തരുനിരകള്‍തന്‍ തണലിലിരുന്നേന്‍
പെരുമകള്‍നീക്കിയ കവിതകുറിക്കാന്‍
മുതിരുന്നേരങ്ങളിലീ സ്വരജതി-
യുയരാറുണ്ടതിമോഹനസാമ്യം
athimohanakavithakal iniyum janikkatte.....

Anwar Shah Umayanalloor (Poet) said...


അഭിപ്രായമെഴുതിയതിന്..

തവസ്നേഹസന്ദേശമെന്തെന്നറിയുന്നു
സോദരാ, സുസ്മിതമേകട്ടെയീശ്വരന്‍
നിസ്വാര്‍ത്ഥനാമങ്ങെഴുതിയതെന്നുമീ-
ഹൃത്തിലായ്‌കാത്തുവച്ചീടുമേ,നിശ്ചയം.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

raju kottamkara said...

വിദ്യാരംഗത്തിന്റെ ശുഷ്കവും വിരസവുമായ പോസ്റ്റുകള്‍ കടന്നു്
മധുരതരമായ ഒരു കവിതയിലെത്തുമ്പോള്‍ മനസ്സ് ആര്‍ദ്രമാകുന്നു...
കിളിച്ചിന്തുകളില്‍ പറന്നു് പറന്നു്....
വേനല്‍മഴ പോലെ...
അന്‍വര്‍ ഷായ്ക്കു നന്ദി.
ഭാഷയുടെ മെയ്യൊതുക്കവും താളമേളങ്ങളും
തികച്ചും അനുപൂരകമായിരിക്കുന്നു...
അഭിനന്ദനങ്ങള്‍...
വീണ്ടും എഴുതുക.
കൊല്ലത്തിനു് ഒരു കവി കൂടി സ്വന്തമാകട്ടെ.
ഭാവുകങ്ങള്‍....

...$
(രാജു കൊറ്റങ്കര)

Anwar Shah Umayanalloor (Poet) said...

രാജു,കൊറ്റങ്കര അവര്‍കള്‍ക്ക്..

ലളിതസുന്ദരപ്രതികരണത്തിനെന്‍
നന്ദിയോതുന്നു; തവ നന്മനസ്സിനും
തുടര്‍ന്നുംപ്രതീക്ഷിപ്പിതേനെന്നറിയുക-
യേകട്ടെയീശ്വരന്‍ മനസ്സിന്‍ വിശാലത.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

shamla said...

അൻവർ ഷായുടെ പ്രതികരണങ്ങൾ നന്ന്. പണ്ടത്തെ കവിതക്കത്തുകൾ ഓർമ വന്നു..