തനിമയോടീണത്തിലൊഴുകിവന്നനുദിനം
പാടിയുണര്‍ത്തുമരുവിപോലെ
പുലരിത്തുടിപ്പിനോടൊപ്പമിങ്ങെത്തുന്നു;
ചിങ്ങമിന്നേറെത്തെളിമയോടെ.
എന്മനച്ചില്ലയിലൊരു-കുഞ്ഞുപറവതന്‍
കൂജനമുയരുന്നു
പതിവുപോലെ
നീന്തിത്തുടിച്ചു
രസിപ്പിതാ ചിരകാല-
സ്വപ്നങ്ങളോരോന്നുമിന്നുചാരെ.
ഹൃദ്യമായുണരട്ടെ
നന്മതന്‍ സൗവര്‍ണ്ണ-
മുകുളങ്ങളെങ്ങുമീ
നല്ലനാളില്‍
ചിറകടിച്ചുയരട്ടെ
നിന്മനോവാടിയില്‍
നിറമുളള
ശലഭങ്ങളിന്നുരാവില്‍.
മാനസമെന്നും
മനോജ്ഞമായ്‌ത്തീരുവാ-
നാസ്വദിച്ചീടുകെന്‍-ഗ്രാമശാന്തി
നീളെത്തെളിഞ്ഞ
നീലാംബരംപോലെനി-
ക്കാനന്ദമേകുന്നിതിന്റെ
കാന്തി.
തങ്ങുന്നിതാ,
ചിങ്ങമിങ്ങടുത്തെത്തവേ-
യാരാമമാകെയും
ഹാ!
സുഗന്ധം
ചെന്നതിന്‍
ചാരത്തിരിക്കെയിന്നെന്‍മനം
നുകരുന്നു
ഗതകാല ബാല്യദുഗ്ദ്ധം.
കണ്ണെത്തിടാത്ത
ദൂരത്തോളമെന്‍ഗ്രാമ-
മാകെയുമുന്മേഷ
വേലിയേറ്റം
നന്മ
നിറഞ്ഞൊഴുകുന്നയീ വേളയില്‍
മന്മലയാളം
സ്തുതിച്ചിതേറ്റം.
വന്നെത്തി
വര്‍ണ്ണങ്ങളെങ്ങും നിറച്ചിടാന്‍
ധരണിയിലേക്കുണര്‍വ്വിന്‍
വെളിച്ചം
ഗ്രാമേയ
സ്മേരം നുണഞ്ഞിന്നുനില്‍ക്കയാ-
ലാടിത്തിമിര്‍ക്കയാണെന്റെ
ചിത്തം.
പുത്തനാമോദമേകീടുവാന്‍
സൗമ്യമാ-
യെത്തുന്നൊരായിരം
പൂത്തുമ്പികള്‍
കത്തുന്ന
വയറുകള്‍ക്കാശ്വാസമേകിടാ-
നൊത്തുചേര്‍ന്നീടേണ്ടതില്ലേനമ്മള്‍
?
5 comments:
iam impressed , poem is ok, good.but this type of varnanas is not the poems expected from poets of nowadays. please write poems on the social and personal problems, try to analyze its reasons and solutions
ഓണാശംസകൾ
കവിതകള്‍ എല്ലാം സാമൂഹ്യപ്രശ്നങ്ങള്‍മാത്രം ഉള്‍ക്കൊളളുന്നതാകണമെന്ന മട്ടില്‍ ശ്രീ. രാജേന്ദ്രന്‍ പറഞ്ഞതിനോട് യോജിപ്പില്ല. ഓണമില്ലാത്തവന്റെകാര്യവുംകൂടി പറഞ്ഞിട്ടാണ് ഈ കവിത അവസാനിപ്പിച്ചത് എന്നകാര്യവും വിസ്മരിക്കരുത്. അനുഭവങ്ങളുടെയും സാമൂഹ്യപ്രതിബദ്ധതയുടെയും സഹചരകവിയാണ് ഇതെഴുതിയത് എന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്നു.
സനോജ് വിക്രമന്‍, തിരുവനന്തപുരം
ചിങ്ങപ്പുലരിയില്‍
മലയാളത്തിന്റെ ഗൃഹാതുരതകളിലേക്കു്
വീണ്ടുമൊരു മടക്കയാത്ര...
കവിത ആത്മനിഷ്ഠമോ വസ്തുനിഷ്ഠമോ
എന്ന ചര്‍ച്ച അവിടെ നില്‍ക്കട്ടെ.
ഏതൊരു മലയാളിക്കും ഓണമെത്തുമ്പോള്‍
ഓര്‍മ്മയിലിത്തിരി മധുരം കിനിയില്ലേ..?
ഒരു സ്വകാര്യസ്വപ്നം പോലെ
കവിത എനിക്കു് ഇഷ്ടപ്പെട്ടു.
ഷായ്ക്കെന്റെ ഭാവുകങ്ങള്‍....
സസ്നേഹം-ആദ്യാഭിപ്രായമെഴുതിയ സുഹൃത്തിന്
കവിതതന്‍ നവബിംബമല്ലയെന്നാകിലും
സ്വതസിദ്ധശൈലിയിലവതരിപ്പിച്ചതാം
മമകാവ്യ-മെല്ലാംതികഞ്ഞതാണെന്നത-
ല്ലെന്‍മതം: സാദരംവായിച്ചു തവമതം!
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Post a Comment