എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 15, 2011

ദൈനംദിനാസൂത്രണം - 'കാലിലാലോലം ചിലമ്പുമായ്...'പത്താംതരം കേരളപാഠാവലിയുടെ ഒന്നാം യൂണിറ്റ് 'കാലിലാലോലം ചിലമ്പുമായ് ' എന്നതിന്റെ യൂണിറ്റ് സമഗ്രാസൂത്രണം മുമ്പ് പോസ്റ്റുചെയ്തിരുന്നല്ലോ. ആ യൂണിറ്റ് സമഗ്രാസൂത്രണത്തിന്റെ അടിസ്ഥാനത്തിലുള്ള ദൈനംദിനാസൂത്രണമാണ് ഈ പോസ്റ്റ്. പുതിയ സമീപനത്തിനു നിരക്കുന്ന രീതിയില്‍ അദ്ധ്യാപന സഹായിയുടെ അടിസ്ഥാനത്തിലാണ് ദൈനംദിനാസൂത്രണം തയ്യാറാക്കിയിരിക്കുന്നത്. സിലബസ് ഗ്രിഡില്‍ പറഞ്ഞിരിക്കുന്ന ശേഷികള്‍ ആര്‍ജിക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ മതിയാകുമെന്നു കരുതുന്നു. .സി.റ്റി. സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
ഓരോ പ്രവര്‍ത്തനവും നടത്തുന്നതിനുമുമ്പ് ആവശ്യമായ മുന്നൊരുക്കം നാം നടത്തുമല്ലോ. പുതിയ പുസ്തകമായതിനാല്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം ക്ലാസ്സില്‍ പരീക്ഷിച്ചുനോക്കിയവല്ല. പലപ്പോഴും ക്ലാസ്സിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ചിലമാറ്റങ്ങള്‍ വരുത്തേണ്ടിവന്നേക്കും.  പഠനസാമഗ്രികളുടെ ലഭ്യതയും ഒരു പ്രശ്നമായേക്കാം. അപ്പോഴും ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരിക സ്വാഭാവികമാണ്. കൂടിയാട്ടത്തിലെ ഭാഗം ക്ലാസ്സിലവതരിപ്പിക്കുന്നതിനുമുമ്പ് അദ്ധ്യാപകന്‍ ശ്രീ മാണി മാധവ ചാക്യാരുടെ നാട്യകല്പദ്രുമം തീര്‍ച്ചയായും വായിച്ചിരിക്കണം. കേരളകലാമണ്ഡലം ആണ് പ്രസാധകര്‍. മുന്‍കാലങ്ങളിലൊന്നും ഈ കലയുമായി നാം അടുത്തിടപഴകിയിട്ടില്ല. നമുക്കും കൂടിയാട്ടത്തെ (നമ്മുടെ മഹത്തായ കലാപൈതൃകത്തെ) അടുത്തറിയാനുള്ള അവസരമാകട്ടെ ഈ യൂണിറ്റിന്റെ പാഠനം എന്നാശംസിച്ചുകൊള്ളുന്നു.7 comments:

lissiammacm said...

congraaaaaaaaaaaaaaaaaaaas

daniel said...

nannayirikkunnu. nandie

Jalaja&Beena,Maneed H.S. said...

പുതിയ പുസ്തകത്തെക്കുറിച്ചുള്ള ആശങ്കകല്‍ ഈ ആസൂത്രണങ്ങള്‍ കാണുമ്പോള്‍ മായുന്നു!നന്ദി !

സംസ്മിത said...

വളരെ ഉപകാരമായി.പാഠഭാഗത്തിന്റെ എല്ലാ തലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Ancy Jose said...

valare prayojanapradam.....

10 b NHS said...

Thank you Sir............Thank you.
ROY...........

Chandravally U P said...

chandravally u.p