കൊല്ലം, മാസം, വര്‍ഷമതൊന്നും കൃത്യം പറയാന്‍ കഴിയുന്നില്ല
സ്വാതന്ത്ര്യത്തിന്നാശ മനസ്സില്‍ തീനാളം പോല്‍ പൊങ്ങിയ കാലം
'ക്ഷേത്രം' ജാതിമതങ്ങള്‍ക്കപ്പുറമായിത്തന്നെയുയര്‍ന്നുവരാനായ്
കേളപ്പന്റെ നേതൃത്വത്തില്ചോരതിളയ്ക്കും യുവാക്കള്‍ നിരന്നു.
ജാതിക്കോമരമാടിത്തുള്ളുംനാളുകളാണെന്നോര്ക്കുകവേണം
ജാതിലിങ്ങു താഴത്തുള്ളവര്‍ വിടിയെ കാണാന്‍ വീട്ടിലണഞ്ഞു
ജാതിമതങ്ങള്‍ എന്നെങ്ങാനും കേട്ടാല്‍ വിടിക്കരിശം കൂടും
മാനുഷരെല്ലാം ഈശ്വരമക്കള്‍ എന്ന പ്രമാണം കാക്കും പുരുഷന്.
പക്ഷെ, അച്ഛന് ഈ വകയെല്ലാം ഉള്ളില്‍ കനലായ് കരുതും ഉഗ്രന്‍
കണ്ണില്‍ക്കണ്ടാലുണ്ടാകും പുകിലോര്‍ത്തു വിടി ഭയപ്പാടോടെ
ചങ്ങാതികളെ അച്ഛന്‍കാണാതൊളിപ്പിച്ചെങ്കിലുമൊടുവില്‍പ്പെട്ടു
പേടിച്ചൂടാല്‍ ഉരുകിയ വിടി സ്വയമൊരു പ്രതിമ കണക്കേയായി.
ഈഴവരാണെന്നുരിയാടീടാന്‍ പാവം വിടിക്കായതുമില്ല
എവിടെന്നാണ്, എതാണില്ലം, അതിഥികള്‍ ചോദ്യം ഉള്ളില്‍ കേട്ടു
നമ്പൂരിച്ഛന്മാരാണെന്നൊരു പോളിപറയാനായ് വിടിയുറച്ചു
പിന്നെപ്പൊന്തും ചോദ്യങ്ങള്‍ക്കായ് ഉത്തരമില്ലാതടിമുടി വിറയായ്.
അതിനാല്‍ സത്യം ഉള്ളില്‍ നിന്നും തന്നെ പൊട്ടിച്ചിതറുകയായി
ഭൂമി പിളര്‍ന്നു, പാതാളക്കിണര്‍ വെള്ളം മുങ്ങിച്ചാവാന്വിധിയോ?!
തെല്ലിട നീണ്ട നിശബ്ദത മാറെ അച്ഛന് ഗീതാ ശ്ലോകം ചൊല്ലി
അതിഥികളെല്ലാംബ്രാഹ്മണരല്ലേ.. അതിനാല്‍ നിങ്ങളുംമങ്ങനെതന്നെ.
കുടുമ,പ്പൂണൂല് നൂലുമതല്ല, ബ്രാഹ്മണ്യത്തിന് ലക്ഷണമറിക
ജ്ഞാനം കൊണ്ടും കര്‍മ്മം കൊണ്ടും വിശ്വപ്രേമം നേടും വിപ്രന്
ബ്രാഹ്മണശ്രേഷ്ഠന് ഓതിയ വാക്കുകള്‍ സുന്ദരമായൊരു ലോകം തീര്‍ത്തു
ബഹുമാനത്താല്‍ അതിഥികളെല്ലാം തൊഴുകൈയോടെ നമിച്ചു പിരിഞ്ഞു.
അനിതാശരത്
മലയാളം അദ്ധ്യാപിക
ഗവ. ഹൈസ്ക്കൂള്, കാലടി
തിരുവനന്തപുരം
13 comments:
കാലം എത്ര കടന്നുപോയി.ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലെ ബിംബങ്ങള്‍ ഇനിയും പുന:പ്രതിഷ്ഠിഷ്ടിക്കുന്നതെന്തിനാണ്? പാവപ്പെട്ട നമ്പൂരികളെ ഇനിയും കൊല്ലിക്കണോ? ആരേയും ഉപദ്രവിക്കാതെ, ഒരു രാഷ്ടീയപ്പാര്ട്ടിയുടേയും താങ്ങില്ലാതെ, അധികാരവും കോളയും പണവും പള്ളിയും പട്ടക്കാരനും കുഞ്ഞാലിക്കുട്ടിയും എല്ലാം കൂടി അരങ്ങുതകര്‍ക്കുന്ന ഇപ്പോഴത്തെ നമ്മുടെ ജാതിക്കേരളത്തില് നമ്പൂരികളാണോ കേരളത്തിന്റെ പ്രശ്നം?അവരുടെ ആചാരങ്ങളുമായി അവര്‍ കഴിഞ്ഞുകൊള്ളട്ടെ.എന്തിനവരെ ഇപ്പോള്‍ മെക്കിട്ട് കേറുന്നു.
ഒരു endangered species ആയിട്ട് ഏതെങ്കിലും മൂലയില്‍ കഴിയുവാനെങ്കിലും ദയവായി അനുവദിക്കുക.
നമ്പൂരികളുടെ മേല്‍ ചാടിക്കയറുവാന്‍ നമുക്കെളുപ്പമാണ്.
നമ്പൂരിയെ വിടുക, ഏത് സമൂഹത്തിലാണ് ഉച്ചനീചത്വങ്ങള്‍ ഇല്ലാതിരിന്നിട്ടുള്ളത്?കേരളം വിടുക, ലോകത്തിലെവിടെയാണ് ഇല്ലാതിരുന്നിട്ടുള്ളത്?കൊച്ചിക്കാരന് മുസ്ലിമായ ഞാനും മാപ്പിളമുസ്ലിമും ഒന്നാണോ?പണവും പഠിപ്പും ദീനും പോരിശയാക്കപ്പെട്ട സ്വഭാവമുണ്ടായാലും എനിക്ക് പാണക്കാട് തങ്ങളുടെ വീട്ടില്‍ നിന്നും പെണ്ണുകിട്ടുമോ? ബ്ലാക് അമേരിക്കക്കാര്‍ കൃസ്ത്യാനികളല്ലേ. അവരും വെള്ളകൃസ്ത്യാനികളും കര്‍ത്താവായ ജീസസിനെ രക്ഷകനായി സ്വീകരിച്ചതുകൊണ്ട് ഒന്നായി മാറിയോ?പന്തിഭോജനം കൊണ്ടോ ഷേക് ഹാന്‍ഡ് കൊണ്ടോ മനസ്സ് തുറയില്ല, അതിനു വേറെ വഴി നോക്കണം.
പോസ്റ്റ് നല്ലതു...ജാതി ചിന്തകള്‍ ഇല്ലാതയാകട്ടെ... പക്ഷെ ഇന്ന് ജാതി വേണം എന്ന് പറയുന്നത് പണ്ട് ജാതി വേണ്ട എന്ന് പറഞ്ഞിരുന്നവര്‍ ആണ്... അത് കൊണ്ട് ലോകത്തില്‍ വര്‍ഗങ്ങള്‍ ഇല്ലാതെ ആകുന്നില്ല...പണ്ട് കീഴ്ജാതിക്കാരന് വിഷമിച്ചു... ഇന്ന് തിരിച്ചും ...
ബ്രഹ്മാലയം തുറക്കപ്പെട്ടു എന്ന വി.ടി.യുടെ ലേഖനത്തിന്റെ ആശയം മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കവിത നന്നായി.
അനിത ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍.
azeez said..കാലം എത്ര കടന്നുപോയി.ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലെ ബിംബങ്ങള്‍ ഇനിയും പുന:പ്രതിഷ്ഠിഷ്ടിക്കുന്നതെന്തിനാണ്? പാവപ്പെട്ട നമ്പൂരികളെ ഇനിയും കൊല്ലിക്കണോ? ആരേയും ഉപദ്രവിക്കാതെ, ഒരു രാഷ്ടീയപ്പാര്ട്ടിയുടേയും താങ്ങില്ലാതെ, അധികാരവും കോളയും പണവും പള്ളിയും പട്ടക്കാരനും കുഞ്ഞാലിക്കുട്ടിയും എല്ലാം കൂടി അരങ്ങുതകര്‍ക്കുന്ന ഇപ്പോഴത്തെ നമ്മുടെ ജാതിക്കേരളത്തില് നമ്പൂരികളാണോ കേരളത്തിന്റെ പ്രശ്നം?അവരുടെ ആചാരങ്ങളുമായി അവര്‍ കഴിഞ്ഞുകൊള്ളട്ടെ.എന്തിനവരെ ഇപ്പോള്‍ മെക്കിട്ട് കേറുന്നു.
അസീസിക്കാ,പത്താം ക്ളാസ്സിലെ പുതിയ പാഠപസ്തകത്തില്
വി.ടി.ഭട്ടതിരിപ്പാടിന്റെ ജീവിതാനുഭവങ്ങള്‍ പഠിപ്പിക്കാനുണ്ടു്.അന്യമതക്കാരായ സഹപ്രവര്‍ത്തകരെ സമരരംഗത്തു നിന്നു് വീട്ടില്‍കൊണ്ടുവന്ന വി.ടി.യാഥാസ്ഥിതികനെന്നു കരുതി അച്ഛനെ ആദ്യം ഭയപ്പെടുന്നതും പിന്നീടു് ആ മനുഷ്യന്റെ ഹൃദയവിശാലത തിരിച്ചറിയുന്നതുമാണു് പാഠഭാഗം
ആ ഭാഗം അനിതടീച്ചര്‍ തുള്ളല്പാട്ടാക്കിയതാണു്..
ടീച്ചറായതുകൊണ്ടു് പറയട്ടെ ശ്രമം നന്നു്. പക്ഷേ പദങ്ങളുടെ ചേര്‍ച്ചയില്‍ കുറെക്കൂടി ശ്രദ്ധിക്കണം.
അഭിനന്ദനം...
സോറി അനിത ടീച്ചര്‍,
I apologize.It was a wrong shoot.Sorry. കാര്യം മനസ്സിലാക്കാതെയുള്ള എന്റെ കമന്റില്‍ ഞാന്‍ ഖേദിക്കുന്നു. ഹൃദയത്തില്‍ ഉറഞ്ഞുകിടന്നിരുന്ന ഏതോ അമര്‍ഷം അനവസരത്തില്‍ പുറത്തു ചാടിപ്പോയി. എന്റെ കൂടെ പഠിച്ച,സദ്യകളില്‍ അരിവെപ്പുകാരനായി ഇന്നു കഴിയുന്ന നാരായണന് നമ്പൂതിരിയുടെ വാടിയ മുഖം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.എന്റെ തെറ്റ് സൂചിപ്പിക്കുവാന്‍ സ്നേഹം കാട്ടിയ പ്രിയപ്പെട്ട ശ്രീകുമാര്‍ സാറിനു നന്ദി.ബഞ്ചില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു കുട്ടി പറയുന്നതുപോലെ പറയട്ടെ, ഞാന്‍ ഇനി ശ്രദ്ധിക്കാം.തെറ്റ് ആവര്‍ത്തിക്കില്ല.
V.T.yude "BRAHMANDAPURANAM THULLALPPAATTUROOPATTHIL'ennaayirunnu njan koduttha HEADING.Anganeyenkil ee samsayam varillaayirunnu. Maathramalla ithil evideyaanu BRAHMANARUDE MEKKITTUKERIYATHU? V.T.yude pithaavinte valiya manasalle theliyunnath? abhipraayangalkkellam nandi. padangalude therenjedukkal valare sraddhikkam.
എനിക്ക് തെറ്റുപറ്റി, മാപ്പാക്കണം, ഞാന്‍ കാര്യമറിയാതെ എഴുതിപ്പോയതാണ്, ബഞ്ചില്‍ എഴുന്നേല്‍പ്പിച്ച് നിര്ത്തപ്പട്ട കുട്ടിയെപ്പോലെ ശിക്ഷിച്ചോളൂ എന്നെല്ലാം അനിത ടീച്ചറിന്റെ പേരു വിളിച്ച് അപേക്ഷിച്ചിട്ടും ആ വിഷയം ടീച്ചര്‍ വീണ്ടും തുറക്കുകയാണോ? ഗുണദോഷിക്കുകയാണോ?കുട്ടികള്‍ വായിക്കുന്ന വിദ്യാരംഗമായതുകൊണ്ടും നിങ്ങള്‍ അദ്ധ്യാപകരായതുകൊണ്ടും ശ്രീകുമാര്‍ സാര്‍ പ്രത്യേകം സൂചിപ്പിച്ചതുകൊണ്ടുമാണ് യാതൊരു വിശദീകരണവും നല്‍കാതെ ഞാന്‍ നിരുപാധിക മാപ്പ് നിങ്ങളോട് പറഞ്ഞത്.അത് സ്വീകരിക്കുവാനുള്ള ഒരദ്ധ്യാപക ഹൃദയം നിങ്ങള്‍ക്കില്ലെങ്കില്‍ , ടീച്ചര്‍ ബ്ലോഗറോട് പറഞ്ഞ് ആ കമന്റ് ഡിലീറ്റ് ചെയ്യിക്കൂ.നമുക്കിനി ഒരു സംസാരം ഒഴിവാക്കാമല്ലോ.
ആരും ആരെയും കുറ്റപ്പടുത്തിയില്ലല്ലോ....
അസീസിക്കാ ഞങ്ങളുടെ ആചാര്യസ്ഥാനീയനാണു്.
ടിച്ചര്‍ ദേഷ്യപ്പെട്ടതു് കൊടുത്ത പേരു് മാറ്റിയതിനാണു്.
ഇക്കായോടു് പിണങ്ങാന്‍ ആര്‍ക്കു സാധിക്കും.?
എനിക്ക് തെറ്റുപറ്റി, മാപ്പാക്കണം, ഞാന്‍ കാര്യമറിയാതെ എഴുതിപ്പോയതാണ്, ബഞ്ചില്‍ എഴുന്നേല്‍പ്പിച്ച് നിര്ത്തപ്പട്ട കുട്ടിയെപ്പോലെ ശിക്ഷിച്ചോളൂ
അസീസിക്കാ ഇങ്ങനെ എഴുതിയപ്പോള്‍ കണ്ണീരും കിനാവും വായിക്കുകയാണെന്നു തോന്നി.വി.ടിയെ മാത്രമല്ല അങ്ങയേയും
നനച്ചെടുത്തതു് തേനിലാണോ?
എന്നും ഒപ്പം ഉണ്ടാവണേ......
അഭിപ്രായങ്ങള്‍.ധാരാളം ഉണ്ടാകട്ടെ.
1600 ല്‍ കൂടുതല്‍ അംഗങ്ങളുള്ള ഒരു സോഷ്യല്‍ കമ്മ്യൂണിറ്റിയുടെ മോഡറേറ്ററായതിനാല് തെറ്റിദ്ധാരണമുലം വരുന്ന അഭിപ്രായവ്യത്യാസം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നന്നായിട്ടറിയാം.അതിനാലാണു് ആദ്യം വിശദീകരണം നല്കിയതു്
ഇക്കാ പറഞ്ഞതുപോലെ ഇക്കാര്യം ഇവിടെ അവസാനിപ്പിക്കാം..
ayyo...deshyappedano? athum Azeezikkayodu? orikkalumilla. angane thonniyenkil very sorry. njan valare bahumaanikkunna vyakthiyaanu Azeezikka.
My dear Anitha teacher, you're so good. I love and respect you. The error was mine. Now things're OK. We don't take anything to our hearts.We are humans , we make mistakes, and on realisation, we correct them.That broadens our hearts.I had a reason to comment like that.But I don't reopen.I made mistakes because I post a lot of comments.If I had stereotyped my comments like "good post", "abhinandanagal", iniyum pratheekshikkunnu" etc, I wouldn't have made mistakes.That is it.Teacher, I'm waiting for your next post.Sure, this time I will be gentle- "kanja vellathil veena poocha syndrome" haha. No worries.
Azeezikka, you are not a poocha. YOU ARE THE CHEETAH OF THIS SAAHITHYA BLOG WHICH{who} COVERED ALL ITEMS WITHIN SECONDS. best wishes.
Post a Comment