എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 17, 2011

'കായിന്‍പേരില്‍ പൂ മതിക്കുവോര്‍' - യൂണിറ്റ് സമഗ്രാസൂത്രണംമനുഷ്യബന്ധങ്ങളിലെ വൈകാരികതയുടെ മുഖങ്ങള്‍ അവതരിപ്പിക്കുന്ന നാലുപാഠങ്ങളാണ് 'കായിന്‍പേരില്‍ പൂ മതിക്കുവോര്‍' എന്ന നാലാം യൂണിറ്റിലുള്ളത്. മനുഷ്യബന്ധങ്ങളാണ് ജീവിതത്തിലെ നിലനില്പിനാധാരം എന്ന് ഈ യൂണിറ്റിലൂടെ കടന്നു പോകുമ്പോള്‍ കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിന് ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് ഈ സമഗ്രാസൂത്രണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭൗതിക നേട്ടങ്ങള്‍ക്കപ്പുറം മനുഷ്യജീവിതത്തില്‍ വേറെയും അര്‍ത്ഥങ്ങളും ലക്ഷ്യങ്ങളുമുണ്ട് എന്ന് വളര്‍ന്നുവരുന്ന തലമുറ മനസ്സിലാക്കേണ്ടതുണ്ട്. 'ലോകത്തുള്ള സമ്പത്തെല്ലാം നേടിക്കഴിയുമ്പോള്‍ ആത്മാവുനഷ്ടപ്പെട്ടാല്‍ എന്താണു ഫലം' എന്ന് ഇന്നാരും ചിന്തിക്കാറില്ല. വിദ്യാലയവും വിദ്യാഭ്യാസരംഗവും ഈ മനോഭാവത്തിനനുഗുണമായി മാറിക്കൊണ്ടിരിക്കുന്നു. മക്കള്‍ എഞ്ചിനീയറാകണം, .ടി. പ്രോഫഷണലാവണം, നഴ്സാവണം, വിദേശത്തു പോകണം, പണം കുന്നുകൂട്ടണം, എന്നു ചിന്തിക്കുന്ന മാതാപിതാക്കളുടെ (അദ്ധ്യാപകരും ഉള്‍പ്പെടുന്ന) ലോകമാണിത്. ഇവിടെ ഉതുപ്പാന്‍മാര്‍ക്ക് എന്തുപ്രസക്തി എന്ന ചോദ്യം ഉയര്‍ന്നുവരാം.
എന്നാല്‍ ഉതുപ്പാന്മാരാണ് ലോകഗതിയെ മുന്നോടുനയിക്കുന്നത് എന്ന സത്യം കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരും കാലില്‍ പട്ടുസോക്സിട്ടിരിക്കുന്ന അവസ്ഥനിലനിന്നിരുന്നുവെങ്കില്‍ സാമൂഹിക നവോത്ഥാനങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. വിപ്ലവങ്ങളോ സ്വാന്ത്ര്യസമരങ്ങളോ ഉണ്ടാവുമായിരുന്നില്ല. മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂര്‍ത്തികളായ സൂര്യതേജസ്സുള്ള വ്യക്തിത്വങ്ങളാണ് ലോകര്‍ക്ക് വഴിവിളക്കുകളാവുന്നത് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഈ യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ക്കും അതിലുപരി അദ്ധ്യാപകര്‍ക്കും ഉതകും എന്നു പ്രത്യാശിക്കുന്നു.

12 comments:

azeez said...

ഇവിടെ കുറിച്ചിരിക്കുന്ന വരികള്‍ വലിയ ഒരാശയത്തിന്‍റെ ബീജമാണ്.എല്ലാവരും ഈ വരികളെക്കുറിച്ച് ഒരുവേള ഒന്ന് ചിന്തിക്കേണ്ടതാണ്.
കായിന്‍ പേരില്‍ പൂ മതിക്കുവോര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.
കായ് എന്നത് ജീവിതത്തില്‍ നാമൊക്കെ വെട്ടിപ്പിടിച്ചെടുക്കുന്ന നേട്ടങ്ങളെയാണോ ഉദ്ദേശിച്ചിരിക്കുന്നത്? പൂ എന്നത് ജീവിതത്തില്‍ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൌന്ദര്യം, ലാളിത്യം, പ്രകൃതിവര്‍ണ്ണങ്ങള്‍, ഏസ്തെറ്റിക്സ്,പ്രേമം, സന്തോഷം ഇവയൊക്കെയാണോ?
മതിക്കുവോര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥമെന്താണ്? വിലമതിക്കുക എന്ന റൂട്ടില്‍ നിന്നുമാണോ അത് വരുന്നത്? മതിക്കുവോര്‍ എന്നത് വിലമതിക്കുന്നവര്‍ എന്നാണോ?
കായിന്‍ പേരില്‍ പൂ മതിക്കുവോര്‍ എന്നതിന്‍റെ അര്‍ത്ഥം, അപ്പോള്‍, നമ്മുടെ സ്വാര്‍ത്ഥനേട്ടങ്ങളുല്‍പ്പാദിപ്പിക്കുവാന്‍ വേണ്ടി ജീവിതത്തിലെ വിലപ്പെട്ട മൂല്യങ്ങളെല്ലാം നശിപ്പിക്കുന്നവര്‍‍ എന്നാണോ? ഇന്നലെ വിദ്യാഭ്യാസ മന്ത്രി നമ്മെ നോക്കി ഒരു ജാതി ചിരി ചിരിക്കുന്ന ഒരു ഫോട്ടോ കണ്ടു: ഒന്നാം ക്ലാസ് മുതല്‍ ഐ റ്റി പഠിപ്പിക്കുവാന്‍ പോകുന്നത്രേ. ദൈവമേ, ഇതാരു പറഞ്ഞുകൊടുക്കുന്ന പുദ്ധികള്‍.
മധുസൂദനന്‍ നായരുടെ " ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ, ഞാന്‍ കൂട്ടിയ കഞ്ഞീം കറിയും തൂകിയതെന്തിനു നീ..... എന്നു തുടങ്ങുന്ന കവിത ഈ അവസരത്തില്‍ നാം മുതിര്‍ന്നവര്‍ ഓര്‍ത്തുപോകുന്നു. ആ കവിതയില്‍ ഒടുവിലത്തെ വരികള്‍ മറക്കാന്‍ നമുക്ക് കഴിയില്ല: നീ തന്നത് യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രം, നീ തന്നത് പെരുകും വയറും കുഞ്ഞീത്തല നരയും മാത്രം, നാലതിരും ചുവരുകള്‍ മാത്രം, നാദത്തിനു യന്ത്രം മാത്രം..... ഒഴിവില്ലാ നേരം മാത്രം...
ഇതിന്‍റെ അര്‍ത്ഥം വിദ്യാഭ്യാസ മന്ത്രി അറിയണമെങ്കില്‍ ഈ നാട്ടില്‍ വരട്ടെ. കുട്ടികള്‍ ഇവിടെ എന്തായി,എത്ര മാത്രം "വികസിച്ചു" എന്ന് അദ്ദേഹം ഒന്നു വന്നു കാണട്ടെ.

Anitha Sarath said...

kaay kittum enna laabhakkothiyil maathram poovine snehikkunnavar. allathe athinte soundaryatheyo sourabhyatheyo nairmalyatheyo vila mathikkathavar. avaraanu kaayinperil poo mathikkuvor. ennanu njaan manasilaakkiyath.seriyaano?

syamamegham said...

പ്രിയ അസീസിക്കാ
ഇനിയെന്തു വിശദീകരണം. അങ്ങ് അത് ഏറ്റവും ഉദാത്തമായി പറഞ്ഞുകഴിഞ്ഞു. ആ ക്രാന്തദര്‍ശിത്വത്തിനുമുമ്പില്‍ ശതകോടി പ്രണാമം.

വില്‍സണ്‍ ചേനപ്പാടി said...

കായിന്‍ പേരില്‍ പൂ മതിക്കുവോര്‍-വിചിത്രമായ ഒരു ശീര്‍ഷകം തന്നെ.അതിന്റെയര്‍ത്ഥം ശരിക്കുമറിയാവുന്നവര്‍ ഒന്നു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.മനോഹരമായ പദങ്ങള്‍ കൊണ്ടു സമ്പന്നമായ കൈരളിക്ക് ഈ ദുരവസ്ഥ വന്നല്ലോ...

അസീസ് ഇക്കാടെ നിഗമനങ്ങള്‍ കൊള്ളാം.എങ്കിലും
അനിതാ ശരത്തിന്റെ അര്‍ത്ഥവിശകലനമാണ് കുട്ടികളോട് പറയാന്‍ നല്ലതെന്നു തോന്നുന്നു.

Ancy Jose said...

I agree with Anitha Teacher.

azeez said...

അനിത ടീച്ചറിന്‍റെ അഭിപ്രായത്തോട് എനിക്ക് യോജിക്കുവാന്‍ കഴിയുമെന്നു തോന്നുന്നില്ല. കാരണം ഈ പോസ്റ്റിന്നടിയില്‍ ‍ ശ്യാം സാര്‍ ഒരു വലിയ പട്ടിക നല്‍കിയിരുന്നു. ഞാനത് വായിച്ചു.അതില്‍ അദ്ദേഹം പ്രത്യേകം എഴുതിയിരിക്കുന്ന, ഈ പാഠത്തില്‍ നിന്നും കുട്ടി മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ ‍ കൊടുത്തിരുന്നു. മനുഷ്യബന്ധങ്ങളിലെ വൈകാരികത എന്ന്താണ് അതിലെ പ്രധാനം. നേടേണ്ട ആശയങ്ങള്‍/ ധാരണകള്‍ എന്ന സബ് ടൈറ്റില്‍ ആശയപരമായി കുട്ടി മനസ്സിലാക്കേണ്ട 9 കാര്യങ്ങള്‍ കൊടുത്തിട്ടുണ്ട്.അത് വായിച്ചാല്‍ ശ്യാം സാര്‍ പോസ്റ്റില്‍ വിവരിച്ച രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത് എന്ന് എനിക്ക് നന്നായി തോന്നുന്നു.അനിത ടീച്ചര്‍ എഴുതിയത് കായിന്‍ പേരില്‍ പൂ മതിക്കുവോര്‍ എന്ന്തിന്‍റെ ഭാഷാപരമായ വിശദീകരണമാണ്. ഈ ഭാഷാപരമായ വിശദീകരണം ലോജിക്കിന്‍റേയോ ശാസ്ത്രത്തിന്‍റേയോ വിശദീകരണമാണ്.അതിനോടാണ് വിന്‍സന്‍റ് സാറും ആന്‍സി ടീച്ചറും യോജിക്കുന്നത്.പക്ഷേ ഇതിനോട് യോജിക്കുവാന്‍ കഴിയില്ല. കാരണം ശ്യാം സാര്‍ പോസ്റ്റ് ചെയ്ത ആ പട്ടികയില്‍ കുട്ടി ആര്‍ജ്ജിക്കേണ്ട ഭാഷാപരമായ കഴിവുകള്‍ എന്നിടത്ത് നാലു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ മൂന്നാമത്തെ പ്രധാന കാര്യം സാമാന്യ ഭാഷയുടെ യുക്തി മാറ്റിവച്ചുവേണം കാവ്യഭാഷയെ സമീപിക്കാന്‍ എന്നതാണ്. ഇത് പ്രധാനമാണ്. കായിന്‍ പേരില്‍ പൂ മതിക്കുവോര്‍ എന്നത് കാവ്യ ഭാഷയാണ്.ഗദ്യം കൊണ്ടും എങ്ങിനെ കാവ്യം ചമയ്ക്കാം എന്ന് എഴുതിയിരിക്കുകയാണ്.ടീച്ചര്‍ എഴുതിയതുപോലെ കായ് കിട്ടുമെന്ന ലാഭക്കൊതിയില്‍ മാത്രം പൂവിനെ സ്നേഹിക്കുന്നവര്‍ എന്ന അര്‍ത്ഥം കുട്ടികള്‍ക്കു പറഞ്ഞുകൊടുത്താല്‍ ബുദ്ധിയുള്ള കുട്ടി എഴുന്നേറ്റ് നിന്ന്, അതേ ലോജിക്കില്‍ ടീച്ചറിനോട് ചോദിക്കും: അപ്പോള്‍ ടീച്ചറെ, നാം നെല്‍ മണി‍ വിതക്കുന്നത് നൂറുമേനി വിളയുന്ന നെല്‍കതിരിനുവേണ്ടിയല്ലേ, നെല്‍പൂവിനെ ചുംബിക്കുവാനും അതിന്‍റെ സൌന്ദര്യത്തെ , നൈ൪മ്മല്യത്തെ സ്നേഹിക്കുവാനുമല്ലല്ലോ; നാം മത്ത, കുമ്പളം, വെണ്ട, പടവലം ഇതൊക്കെ കുത്തുന്നത് തീര്‍ച്ചയായും പൂവിന്‍റെ നിറമോ, മണമോ ഒന്നും പരിഗണിച്ചല്ല.സാമാന്യ ഭാഷയുടെ യുക്തി എന്നത് ശാസ്ത്രത്തിന്‍റെ യുക്തിയാണ്. പാഠത്തില്‍ തന്നെ പറഞ്ഞതുപോലെ സാമാന്യ ഭാഷയുടെ യുക്തിയില്ലല്ല കാവ്യ ഭാഷയെ സമീപിക്കെണ്ടത്.വാക്കുകള്‍ അടര്‍ത്തിയെടുത്ത് അതിന്‍റെ ഉള്ളടക്കം പരിശോധിക്കുന്ന കെമിസ്ട്രി ലാബിലെ പരിശോധന ഇവിടെ കാവ്യഭാഷയുടെ ഏസ്തെറ്റിക്സ് പഠിക്കുന്ന/പഠിപ്പിക്കുന്നവര്‍ ചെയ്യുമ്പോള്‍ കാവ്യവും ശാസ്ത്രവും ഒന്നായിപ്പൊകുമെന്ന് ഇപ്പോള്‍ ഞാന്‍ ഭയക്കുന്നു.

Anitha Sarath said...

azeezikka, poovu, kaay ennathokke pratheekangalaanu. angu paranjathinodu nooru sathamaanam yojikkunnu. manushyane aadaayathinuvendi maathram snehikkuka. manushyathwam marakkuka. iniyum iniyum iniyum vyakhyaanikkam.

paranhu paranhu said...

പ്രിയ അസീസിക്കാ.........
താങ്കളുടെ സംശയങ്ങള്‍ ഗംഭീരം....ഈ യുനിറ്റിനു എത്രയും ഉചിതമാണ് ഈ ശീര്‍ഷകം എന്നാണു ഈ എളിയവനു തോന്നുന്നത്. ഒന്ന് നോക്കാം.
ഈ യുനിറ്റില്‍ നാല് പാഠങ്ങള്‍ ആണ് ഉള്ളത്. വിണ്ടകാലടികള്‍, ഉതുപ്പാന്റെ കിണര്‍ , അടുത്തൂണ്‍ , കടലിന്റെ വക്കത്തു ഒരു വീട്.
നാല് പാഠങ്ങളും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ഇന്നത്തെ സമൂഹത്തിന്റെ കഴ്ചപ്പടുകളിലുള്ള മാറ്റം ഉണ്ടാക്കുന്ന ആശങ്കയിലേക്കാന്.നേടുന്നതിനേക്കാള്‍ ആനന്ദം നല്‍കുമ്പോഴാണ് ലഭിക്കുക എന്നപഴയകാല ചിന്ത നാം എന്നീ മറന്നു? യഥാര്‍ത്ഥത്തില്‍ ഈ ചിന്താഗതിക്കാരല്ലേ ലോകത്തെ മുന്നോട്ടു നയിക്കുന്നത്? എന്നാല്‍ അഹങ്കാരികളായ നാം ചിന്തിക്കുന്നതോ?നാമാണ് എല്ലാം എന്നല്ലേ?സമൂഹത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യുന്നുള്ള എന്നത് പോട്ടെ....നല്ലത് ചെയ്‌താല്‍ അതിനെ ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ പോലും നാം ഇന്ന് തയ്യാരാവുന്നുണ്ടോ? ഈ അവസരത്തിലാണ് ഈ ശീര്‍ഷകം ഉചിതമാകുന്നത്.
വൈലോപ്പിള്ളിയുടെ യുഗപരിവര്ത്തനത്തിലെ വരികളാണ് ഇവ.
പ്രേമമൊരു ഉമിനീരായ് കാണുവോര്‍ കായിന്‍ പേരില്‍
പൂ മതിക്കുവോര്‍ ഒന്നും പുണ്യമായ്‌എന്നീടാത്തോര്‍ ...
പുതു തലമുറയുടെ അഭിരുചി ഭൌതികം ആയി മാറുന്നല്ലോ എന്ന ആശങ്കയാണ് വൈലോപ്പിള്ളിക്ക്.പ്രയോജനം ഉള്ളതിന് മാത്രം പുണ്യം കല്‍പ്പിക്കുക...പൂവിനു ഒരു സൌന്ദര്യം ഉണ്ട് ..എന്നാല്‍ അത് ആരും അംഗീകരിക്കുന്നില്ല ...അംഗീകരിക്കും...പക്ഷെ അത് പൂവിന്റെ സൌന്ദര്യത്തിന്റെ പേരിലല്ല ..മറിച്ചു അത് വീഴുമ്പോള്‍ ആ സ്ഥാനത്ത് ഒരു കായ ഉണ്ടാകുമല്ലോ എന്നോര്‍ത്താണ്. കഴിവുള്ളവനെ,എന്തെങ്കിലും കാര്യം ചെയ്യുന്നവനെ അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ നമുക്കെവിടെ നേരം? എനിക്ക് തോന്നിയ ഒരു വിശദീകരണമാണ് ഞാന്‍ നല്‍കിയത്. കൂടുതല്‍ കൂട്ടിച്ചേര്‍ക്കുമല്ലോ?

azeez said...

താങ്ക്സ് സുരേഷ് സര്‍.ഈ വാക്കുകളുടെ ഒരു സോഷ്യോളജിക്കല്‍ പേഴ്സ്പെക്റ്റീവിലായിരുന്നു എനിക്ക് താല്‍പര്യം.പരിഷത്തിന്‍റെ ആ വീഡിയോ ഉദ്ദേശിക്കപ്പെടുന്നതും ഈ അര്‍ത്ഥത്തിലാണ്. നന്നായി. സ്രോതസ്സില്‍ നിന്നുതന്നെ കാര്യങ്ങള്‍ വിപുലീകരിച്ചതിനും സമന്വയിപ്പിച്ചതിനും.

വില്‍സണ്‍ ചേനപ്പാടി said...

azeez Ekkayum paranhu paranhu ഉം എഴുതിയ
വിശദമായ കമന്റുകള്‍ ഈ യൂണിറ്റ് ശീര്‍ഷകത്തിന്റെ-സമഗ്രമായ
വിലയിരുത്തലായി.ഈ യൂണിറ്റിലെ പാഠങ്ങള്‍ ഇപ്പോഴാണ് വീയിച്ചു നോക്കിയത്.കണ്ണു തെളിയിച്ചു തന്നതിന് നന്ദി.
അസീസ് സാര്‍ ഗുരുദക്ഷിണ പിന്നെ തന്നേക്കാം

Ancy Jose said...

ee unit ini aathmavishwasathode avatharippikkam..thanks alot.....

എസ്തര്‍.പി ജെ said...

സര്‍,സമൂഹം ഇന്ന് ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ആ സഞ്ചാരപദത്തില്‍ അവരെ നയിച്ചത് സ്വാര്‍ത്ഥതയുടേയും സുഖാസക്തിയുടേയും വര്‍ണ്ണപ്രപഞ്ചമാണ്. ഞാനും നിങ്ങളും അ‌ടങ്ങുന്ന ഈ ലോകം സുഖലോലുപതയുടേയും സന്തോഷത്തിന്റേയും സംതൃപ്തിയുടേയും പിന്നാലെയുള്ള പാച്ചിലിലായിരുന്നു. കായോ പൂവോ ആയിരുന്നില്ല അതിന്റെ മാംസളമായ കഴമ്പിലായിരുന്നില്ലേ നോട്ടം. അപ്പോള്‍ നവതലമുറ എങ്ങനെ വ്യത്യസ്തമാകും. നമുക്കെല്ലാം ഒരു വീണ്ടുവിചാരത്തിന് ഈ യൂണിറ്റുകൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷ...അതുവഴി പുതുതലമുറയ്ക്കും..........