എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 2, 2011

അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ആധുനികയുദ്ധപര്‍വ്വം- തുടരുന്ന വിഭവയുദ്ധങ്ങള്‍ ഭാഗം രണ്ട്



മതവും കോര്‍പ്പറേറ്റുകളും
അപ്പോള്‍ യുദ്ധം നാമൊക്കെ വിശ്വസിക്കുന്നതുപോലെ ആര്‍ക്കും ഉപകാരമില്ലാത്ത ഒരു കളിയല്ല. ഒരു അഞ്ഞൂറു കൊല്ലത്തെ യുദ്ധം മാത്രം പരിശോധിച്ചാലറിയാം ലോകത്ത് നിലവില്‍ നിന്ന എല്ലാ ഗ്രാമീണ വ്യവസ്ഥിതിയേയും തകര്‍ത്തെറിഞ്ഞുകൊണ്ട് യുദ്ധം യുദ്ധക്കൊതിയന്മാരുടെ നാഗരികത വളര്‍ത്തി. പതിനായിരക്കണക്കിനു വര്‍ഷങ്ങളായി ലോകജനതയുടെ ആചാരാനുഷ്ഠാനങ്ങള്‍ യുദ്ധം തകര്‍ത്തു. യുദ്ധക്കൊതിയന്മാരുടെ സംസ്കാരം അടിച്ചേല്‍പ്പിച്ചു. മതം യുദ്ധത്തിന്റെ കൂട്ടിക്കൊടുപ്പുകാരായി. യുദ്ധം നടന്ന രാഷ്ട്രങ്ങളിലെല്ലാം യുദ്ധ‌ത്തിന്റെ കൂടെ മതവും ചേര്‍ന്ന് യുദ്ധത്തില്‍ അടിമകളായ ജനതയെ വിജയികളുടെ മതത്തിലേക്ക് ചേര്‍ത്തു. ക്രിസ്തുമ‌തം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറിയത് 500 കൊല്ലത്തെ കോളനിവാഴ്ചക്കാരുടെ യുദ്ധം കൊണ്ടുകൂടിയായിരുന്നുവല്ലോ. ഗസ്നിയും ഗോറിയും പടയോട്ടം നടത്തി ക്ഷേത്രങ്ങള്‍കൊള്ളയടിക്കുക മാത്രമായിരുന്നില്ല ചെയ്തത്, അവര്‍ ഭീകരത സൃഷ്ടിച്ച് ഹിന്ദുക്കളെ ഇസ്ലാമിലേക്ക് നിര്‍ബന്ധമായി മതപരിവര്‍ത്തനം നടത്തി അവരുടെ മതം വലുതാക്കി. എത്രയെത്ര ക്രൂരതകള്‍ക്ക് ചരിത്രം സാക്ഷിയാണ്.
പിഴുതെറിയപ്പെടുന്ന ജനത, സംസ്കാരങ്ങള്‍
19 നൂറ്റാണ്ടില് ബിട്ടീഷ് സാമ്പ്രാജ്യത്വം ലോകത്തിലെ മൂന്നിലൊന്ന് ജനതയെ കൈവശപ്പെടുത്തി അടിമകളാക്കിയതാക്കിയത് നമ്മള്‍ക്കറിയാം. വ്യവസായ വിപ്ലവത്തിന്റെ സാമ്പത്തിക മസിലുകള് ഉപയോഗിച്ച് ശക്തിയില്ലാത്ത രാഷ്ടങ്ങളെ അവര് കീഴടക്കി. യൂറോപ്പിലെ മറ്റു രാഷ്ടങ്ങളും അവരെക്കൊണ്ട് കഴിയുന്നതുപോലെ ഇത് തുടര്‍ന്നു.
സാമ്പ്രാജ്യത്വ നിര്‍മ്മാണ ഘട്ടത്തില്‍ വൈകിയെത്തിയ, 100 കൊല്ലം മുമ്പ് നടന്ന സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തിലൂടെ ആധിപത്യമുറപ്പിച്ച അമേരിക്ക സാമ്പ്രാജ്യത്വ വേല തുടര്‍ന്നു. കരീബിയന്‍ കടലുകളില്‍ അവര്‍ കപ്പലോടിച്ചു, സ്വന്തം തടാകം പോലെ. പസഫിക് ദീപസമൂഹങ്ങള്‍ കീഴടക്കി.‍സ്പാനിയാഡുകള്‍ കയ്യടക്കിവച്ചിരുന്ന രാഷ്ടമായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. ഭാരതത്തെപ്പോലെ അതിമഹത്തായ സംസ്കാരമുള്ള, മായന്‍ സംസ്കാരമുള്ള, രാജ്യങ്ങളായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. അവര്‍ ക്രിസ്ത്യാനികളായിരുന്നില്ല. പോപ്പിന്റെ അനുവാദത്തോടെ സ്പാനിയാഡുകള്‍ അവരെ അടിമകളാക്കി. ഇന്ന് അവര്‍ക്ക് അവരുടെ പൂര്‍വ്വമത‌മറിയില്ല. എല്ലാവരും പോപ്പിന്റെ മതക്കാരാണ്. അവരുടെ ഭാഷയറിയില്ല, അവര്‍ സംസാരിക്കുന്നത് കോളനിവാഴ്ച‌ക്കാരുടെ ഭാഷയാണ്, സ്പാനിഷ്. ഞാന്‍ ഇവരുടെയെല്ലാം കൂടെ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് ഇത് നന്നായി മനസ്സിലാക്കുവാന്‍ എനിക്ക് കഴിയുന്നു.
ഒന്നാം ലോകമഹായുദ്ധം പരസ്പരം ശത്രുക്കളായി മാറിയ കോളനിമുതലാളിമാരുടെ യുദ്ധമായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഭീമന്‍ യന്ത്രങ്ങള്‍ രാവും പകലും കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ലോകത്തിലെ റോ മറ്റീരിയലുകള്‍, അസംസ്കൃതവസ്തുക്കള്‍, തികയാതായി. ഇതിനായി ലോകത്തിലെ വിഭവസമ്പന്ന രാഷ്ടങ്ങളിലേക്ക് അവര്‍ കപ്പലോടിച്ചു. അസംസ്കൃത പദാര്‍ത്ഥങ്ങള്‍ കൊള്ളയടിക്കുവാന്‍. എല്ലാ കോളനിമുതലാളിമാരും ഇതിനുവേണ്ടി പോരടിച്ചു. ഒന്നാം ലോകമഹായുദ്ധത്തില്‍ വളരെ രഹസ്യമായി, അവര്‍ പിന്നീട് നാസീ ഭീകരനെന്ന് മുദ്രകുത്തിയ ഹിറ്റ് ലറെ തുണച്ചു. പിന്നീട് ഹിറ്റ് ലറുടെ ജര്‍മ്മനി വന്‍ശക്തിയായി വളര്‍ന്നപ്പോള്‍ യുദ്ധം ഹിറ്റ് ലര്‍ക്കെതിരെയായി. വിഭവങ്ങള്‍ കൊള്ളയടിച്ച കോളനിമുതലാളിമാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റെടുക്കുന്നതിന് കമ്പോളങ്ങള്‍ പിടിക്കേണ്ടിവന്നു.
ഒന്നാം ലോകമഹായുദ്ധം കോളനിമുതലാളിമാരുടെ സാമ്പ്രാജ്യത്ത്വകൊലവിളിയായിരുന്നു. ആ വിജയോന്മാദത്തില്‍ രാജ്യങ്ങള്‍ മുറിഞ്ഞുവീണു. വിഭവമൂറ്റുന്നതിനു അനുകൂല ഗവണ്‍മെന്റുകളെ പ്രതിഷ്ഠിച്ചു. ഇന്നും വിഭവയുദ്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
എന്നാലും അവ‌ര്‍ തീവ‌ണ്ടിയോടിച്ചുവ‌ല്ലോ!
യുദ്ധവും പ്രകൃതിവിഭവങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി നമ്മുടെ നാട്ടില്‍ വന്നു.1600 മുതല്‍ 1947 വരെ ബ്രിട്ടീഷ് സാമ്പ്രാജ്യത്വം നമ്മുടെ നാട് നിരങ്ങി. നമ്മെ അടിമകളാക്കി. പഴശ്ശിരാജ സിനിമ കണ്ടുവല്ലോ. വീരപഴശ്ശിയെ അദ്ദേഹത്തിന്റെ രാജ്യത്ത് വന്ന് വെള്ളക്കഴുവേറികള് തൂക്കിലേറ്റിയതെന്തിനു്?സഹിക്കുവാന് കഴിയുമോ. അപ്പോഴും വെള്ളക്കാരനെ വാഴ്ത്തുന്ന കുറെ ശവംതീനികള് നമ്മുടെ നാട്ടിലുണ്ടായിരുന്നു. വെള്ളക്കാര്‍ തീവണ്ടിയോടിച്ചത്രേ. അവര്‍ നമ്മുടെ രാജ്യത്തുനിന്നും കടത്തിയ കൊള്ളയുടെ ചെറിയ വിവരണങ്ങള്‍ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പുസ്തകത്തില്‍ ലാരി കോളിന്‍സും ഡൊമിനിക് ലാപ്പിയറും വിവരിക്കുന്നത് വായിക്കുമ്പോള്‍ നാം അമ്പരന്നുപോകുന്നു.
തുടരുന്ന വിഭവയുദ്ധങ്ങള്‍
ഐന്‍സ്റ്റൈന്‍ പറയുകയുണ്ടായി, മൂന്നാം ലോക യുദ്ധത്തില്- അതുണ്ടായാല്- എന്തുതരം ആയുധങ്ങളെടുത്താണ് പോരാടുകയെന്നെനിക്കറിയില്ല. പക്ഷെ നാലാം ലോക യുദ്ധത്തില് അതെന്തായിരിക്കുമെന്ന് എനിക്കറിയാം - കല്ലുകളും എല്ലുകളും. മൂന്നാം ലോകയുദ്ധത്തിലെ ന്യൂക്ലിയര്‍ ആയുധങ്ങളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ആണവായുധമുപയോഗിക്കാതെ തന്നെ ഒരു മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കി എന്നു നാമാശ്വസിച്ചുകൊണ്ടിരിക്കുമ്പോഴും 1965 നും 1999 നുമിടക്ക് 73 സിവില്‍ വാറുകള്‍ നടന്നിട്ടുണ്ട്. എല്ലാം വിഭവയുദ്ധങ്ങള്‍. എണ്ണയുദ്ധങ്ങള്‍ .ഡയമണ്ട് യുദ്ധങ്ങള്‍. കോപ്പര്‍ യുദ്ധങ്ങള്‍. ധാതുലവണങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍. വിനോദമേഖലകള്‍ കീഴടക്കുവാനുള്ള യുദ്ധങ്ങള്‍. കപ്പല്‍ ചാലുകള്‍ പിടിച്ചടക്കി കപ്പലോട്ടമുതലാളിമാര്‍ക്കു വേണ്ടിയുള്ള യുദ്ധങ്ങള്‍. വാള്‍സ്ട്രീറ്റ് മുതലാളിമാര്‍ക്ക് പണവ്യാപാരത്തിനും പലിശ വ്യവസായത്തിനുമാവശ്യമായ യുദ്ധങ്ങള്‍. എന്തിനു പഴയുദ്ധം പോലും ( പഴയ യുദ്ധമല്ല) അമേരിക്ക നടത്തിയിട്ടുണ്ട്. ഏത്തപ്പഴവും റോബസ്റ്റയുമൊക്കെ ടോപ്പിക്കല്‍ ഫ്രൂട്ടുകളാണ്. തണുപ്പ് രാജ്യമായ അമേരിക്കയിലോ കാനഡയിലോ ഇതു വളരില്ല. ഒരു പഴം പോലും ഉല്‍പ്പാദിപ്പിക്കാത്ത അമേരിക്കയിലെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയാണ് ലോകത്തിലെ പഴവ്യാപാരത്തിന്റെ 52 ശതമാനവും നിയന്ത്രിക്കുന്നത്. ഈ ബഹുരാഷ്ടകുത്തക ലാറ്റിനമേരിക്കന്‍ ഭരണകൂടങ്ങളെപ്പോലും അട്ടിമറിച്ചിട്ടുണ്ട്.നമ്മുടെ നാട് പോലെ ബഹുവിളകള്‍ വിളയുന്ന ലാറ്റിനമേരിക്കന്‍ രാഷ്ടങ്ങളെ ഏകവിളത്തോട്ടമാക്കി. സെന്‍ട്രല്‍ അമേരിക്കയിലെ പല രാജ്യങ്ങളേയും ബനാന റിപ്പബ്ലിക്കുകളാക്കി. കേരളത്തില്‍ ഒരു തന്ത്രിയുടെ മകനുണ്ടല്ലോ, പേരെനിക്കോ൪മ്മയില്ല (രാഹുല്?)അയാളുടെ ഒരു പ്രസംഗം ഞാന്‍മുമ്പ് കേട്ടിരുന്നു. രാമായണകഥകള്‍ അതേപടി നിലനില്ക്കുന്ന, അതിനെ ആദരിക്കുന്ന ഒരു രാഷ്ടമുണ്ട് ഇന്തോനേഷ്യ. എയര്‍ ഇന്ത്യ എന്നു നാം ഭാരതീയര്‍ ദാസ്യത്തോടെ വിളിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ടമായ ഇന്തോനേഷ്യക്കാര്‍ അതിനെ ഗരുഡ എന്നാണ് പേരിട്ടിരിക്കുന്നത്. രാമായണത്തിലെ എല്ലാ ബിംബങ്ങളും അതേ പടി അവര്‍ നിലനിര്‍ത്തുന്നു. സാംസ്കാരിക അടയാളമായി നിലനിര്‍ത്തുന്നു. മുഹമ്മദ് രാമ എന്നു പേരുള്ള പലപേരുകാരുപോലുമവിടെ ധാരാളമുണ്ടെന്നയാള്‍ എഴുതിയിരുന്നു.
നമ്മുടെ അഖണ്ഡഭാരതത്തിന്റെ ഭാഗമായ ഇന്തോനേഷ്യ, മലേഷ്യ എന്നിവ‌ മനോഹരമായ രാഷ്ടങ്ങളാണ്. പല വിളകള്‍ വിളയുന്ന ഭൂമി. അവിടുത്തെ വിളകള്‍ ലാഭകരമല്ല എന്ന കാരണം പറഞ്ഞ് പാമോയില്‍ ലോബികള്‍ വേള്‍ഡ്ബാങ്ക് ഫണ്ടോടുകൂടി ഇന്തോനേഷ്യ മുഴുവനും എണ്ണപ്പനയുടെ വിളഭൂമിയാക്കി. പാമോയില്‍ കമ്പനികള്‍ ലോകം മുഴുവനും പാമോയില്‍ വിറ്റു. കേരളത്തിലെ കേരകര്‍ഷകരെ നശിപ്പിച്ചുകൊണ്ട്, ആയിരക്കണക്കിനു കൊല്ലങ്ങളായി നാമുപയോഗിച്ചുകൊണ്ടിരുന്ന വെളിച്ചെണ്ണയില്‍ പെട്ടെന്നൊരു ദിവസം മാരകമായ കൊളസ്റ്റോള്‍ ഉണ്ടെന്ന് പ്രചരിപ്പിച്ച്, പാമോയില്‍ കുത്തകള്‍ കേരളത്തിലേക്കും പനയെണ്ണയൊഴുക്കി."ചാത്ര"ത്തിന്റെ പേരില്‍ ആരെന്തുപറഞ്ഞാലും തൊള്ളതൊടാതെവിഴുങ്ങുന്ന മലയാളികള്‍ അടുക്കളയില്‍നിന്നും വെളിച്ചെണ്ണയെ പുറത്താക്കി.പാമോയില്‍ വാങ്ങുവാനായി പാമോയില്‍ കമ്പനികള്‍ കമ്മീഷനുകള്‍ നല്കി. മുസ്തഫ, കരുണാകരന്‍ ഉമ്മന്‍ചാണ്ടി എന്നിവര്‍ രണ്ടുകോടി രൂപ ഖജനാവിനു നഷ്ടം വരുത്തിയ കേസ് ഇപ്പോഴും നടക്കുകയാണല്ലോ.
ഒന്നാംലോകമഹായുദ്ധം പണ്ട് യൂറോപ്പിലായിരുന്നുവെങ്കില്‍ ആഫ്രിക്കയുടെ ഒന്നാം ലോകമഹായുദ്ധം തുടങ്ങിയിട്ടേയുള്ളൂ. ഇനി വിഭവങ്ങള്‍ ബാക്കികിടക്കുന്നതവിടെയാണ്. നൈജീരിയ, അംഗോള, കോംഗോ, സുഡാന്‍, ഛാഡ്, ലിബിയ, ബര്‍ണ്ണുണ്ടി, എത്യോപ്യ, സൊമാലിയ, എറിത്രിയ തുടങ്ങിയ രാഷ്ടങ്ങളില്‍ കലാപങ്ങള്‍ നടക്കുകയാണ്. പരസ്പരം കൊല്ലുന്ന ജനങ്ങള്‍. ഭരണകൂടങ്ങളെ സാമ്പ്രാജ്യത്വ ഏജന്റുമാര്‍ വിലയ്ക്കുവാങ്ങുന്നു. വിഭവങ്ങള്‍ കൊള്ളയടിക്കുവാനുള്ള കരാറുകള്‍ വന്‍ കമ്മീഷനുകള്‍ നല്കി വിലയ്ക്ക് വാങ്ങുന്നു. എതിര്‍ക്കുന്ന ജനങ്ങളെ കൊല്ലുന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളോട് ഞാനിന്നലെ സംസാരിച്ചു. അയാള്‍ ഒരാഴ്ചയായിട്ടുള്ളു ജോയിന്‍ ചെയ്തിട്ട്. അയാള്‍ ആഫ്രിക്കയിലെ കോംഗോയില്‍ നിന്നുള്ള ഒരു യുദ്ധ അഭയാര്‍ത്ഥിയാണ്. ആ കൊച്ചുരാഷ്ടത്തില്‍ പോലും ആറു രാജ്യങ്ങളുടെ പട്ടാളമുണ്ട്. നൂറുകണക്കിനു റിബല്‍ ഗ്രൂപ്പുകളെ അവര്‍ ആഫ്രിക്കയില്‍ വളര്‍ത്തുകയാണ്. എതിര്‍ക്കുന്നവര്‍ കൊല്ലപ്പെടുന്നു. കൊല്ലപ്പെടുന്നവര്‍ക്ക് പേരുകളുണ്ട്- ടെററിസ്റ്റുകള്‍, റിബലുകള്‍, കമ്മൂണിസ്റ്റ്കള്‍, ദേശവിരുദ്ധര്‍, വികസനവിരുദ്ധര്‍,ജനാധിപത്യ ധ്വംസകര്‍. എല്ലാ ഖനികളും നൂറു കൊല്ലത്തേയ്ക്ക് കോര്‍പ്പറേറ്റുകള്‍ലേലത്തിനെടുത്തിരിക്കുകയാണ്. അംഗോളയില്‍ ജോസഫ് സാവിബി നാലു ബില്യന്‍ ഡോളറിനാണ് അയാളുടെ സ്വന്തം മുതലുപോലെ രാഷ്ടത്തിന്റെ ഡയമണ്ട് ഖനികള്‍ വിറ്റത്. ഒരു ദശലക്ഷം ജനത അംഗോളയില്‍ സിവില്‍ വാറില്‍ മരിച്ചു. അഞ്ചിലൊന്നു കുട്ടികള്‍ അഞ്ചാം വയസ്സ് പൂര്‍ത്തിയാക്കുന്നില്ല. എല്ലാ ഗാന്ധാരിമാരും അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നു. എല്ലാ വിഭവങ്ങളുണ്ടായിട്ടും ഈ വര്‍ഷം മാത്രം 6.5 ലക്ഷം സൊമാലിയന്‍ കുഞ്ഞുമക്കള്‍ പട്ടിണിയില്‍ മരിക്കും. കൊല്ലുന്നവരും മരിക്കുന്നവരും മുസ്ലിംകള്‍.
ആരുപറഞ്ഞു രണ്ടാം ലോകമഹായുദ്ധത്തോടെ യുദ്ധമവസാനിച്ചുവെന്ന്? യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഇനിയും പല‌തുമെഴുതുവാനുണ്ട്. യുദ്ധ‌ത്തില്‍ അഭ‌യാര്‍ത്ഥികളാകുന്ന ഗാന്ധാരിമാരെക്കുറിച്ച്, ആധുനിക യുദ്ധരീതികളെക്കുറിച്ച്. പക്ഷെ ലേഖനത്തിത്തിന്റെ നീളം കൂടുമെന്ന് ഭയപ്പെടുന്നു. നിങ്ങളുടെ പ്രതികരണമറിയട്ടെ.
Abdul Azeez
313 Whitehill Place NE
Calgary, Alberta Canada

9 comments:

Admin said...

ഞാന്‍ പുതിയ ബ്ലോഗ് എഴുത്തുകാരനാണ്. എന്റെ ബ്ലോഗിന് കൂടുതല്‍ വായന സൃഷ്ടിക്കാന്‍ താങ്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.
എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കഥകള്‍ വായിച്ച് അഭിപ്രായം പോസ്റ്റ് ചെയ്യുമല്ലോ.
എന്റെ ബ്ലോഗ് അഡ്രസ്സ് www.sahithyasadhas.blogspot.com

shamla said...

തികച്ചും വിജ്ഞാനപ്രദമായ അസീസിക്കയുടെ ലേഖനത്തിന് ദൈര്‍ഖ്യം ഒരു പ്രശ്നം അല്ല എന്നാണെനിക്കു തോന്നുന്നത്. ഏതു വായനയിലും പലര്‍ക്കും ലഭിക്കാത്ത ആഗോളവീക്ഷണം ഈ എഴുത്തിനെ വ്യത്യസ്തമാക്കുന്നു . അതുകൊണ്ടുതന്നെ ഇനിയും തുടരുക.






തികച്ചും വിജ്ഞാനപ്രദമായ അസീസിക്കയുടെ ലേഖനത്തിന് ദൈര്‍ഖ്യം ഒരു പ്രശ്നം അല്ല എന്നാണെനിക്കു തോന്നുന്നത്. ഏതു വായനയിലും പലര്‍ക്കും ലഭിക്കാത്ത ആഗോളവീക്ഷണം ഈ എഴുത്തിനെ വ്യത്യസ്തമാക്കുന്നു . അതുകൊണ്ടുതന്നെ ഇനിയും തുടരുക.

രാമന്‍ ടി.കെ,കാഞ്ഞിരമറ്റം said...

പ്രിയ അസീസ്ഭായി.മനുഷ്യന്റെ നന്മ ലക്ഷ്യമാക്കി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്?ഗാന്ധി അനുയായികളുടെ ഏറ്റവും വലിയ ബാധ്യതയാണല്ലോ ഇന്ന് ഗാന്ധി.അഭിനവ കമ്മ്യൂണിസ്റ്റുകള്‍ അധികാരം കിട്ടുമ്പോള്‍കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കുമുമ്പില്‍ കുമ്പിടുന്ന വിവരം വിക്കിലീക്സ് നമ്മേ തുറന്നു കാട്ടുന്നു.യേശുവിനെ രൂപ..താകളാക്കി വിഭജിച്ച ക്രൈസ്തവസഭകള്‍ അതിന്റെ പുതിയ സാധ്യതകള്‍ തേടുന്ന ഇക്കാലത്ത് മതങ്ങളെ ഇങ്ങനെ പറയുന്നത് കഷ്ടമാണ്.നാട്ടില്‍ വന്നാ കേസു കാരണം തിരിച്ചു പോവൂല്ലാട്ടോ..

Azeez . said...

താങ്ക്സ് ഷംല ടീച്ചര്‍.
ഷംല ടീച്ചറിന്‍റെ തീസിസിന്‍റെ പേപ്പര്‍ ഏതിനെക്കുറിച്ചായിരുന്നു? ഏതെങ്കിലും വെബ്ബില്‍ ലഭ്യമാണോ?-
പരിചയമുള്ള ആളുടെ ഒരു വര്‍ക്ക് വായിക്കുവാനുള്ള ഒരു ക്യൂറിയോസിറ്റി.
താങ്ക്സ് രാമന്‍ മാഷെ, നല്ല നിരീക്ഷണം. മാഷും ഞാനുമൊക്കെ വായിച്ചിട്ടുള്ളതും, പടിഞ്ഞാറ് താമസിക്കുന്ന ഞാന്‍ ഒരു പക്ഷേ കൂടുതല്‍ അറിഞ്ഞതുമായ കാര്യങ്ങള്‍ മാത്രമേ ഞാന്‍ പകര്‍ത്തിവെച്ചിട്ടുള്ളൂ. അതും വളരെ കുറച്ച്. എഴുതിയതില്‍ എന്തെങ്കിലും വസ്തുതാപരമായ തെറ്റുകള്‍ ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ ഞാന്‍ തിരുത്താം. ഹിന്ദുമതത്തിലെ സവര്‍ണ്ണവിഭാഗം ചെയ്ത തെറ്റുകളെകുറിച്ച് കെട്ടുകണക്കിനു അറിവ് നമ്മുടെ നാട്ടിലുണ്ട്. പക്ഷേ സ്നേഹമതങ്ങള്‍ ചെയ്ത കൊടുംക്രൂരത എല്ലാവരും മറച്ചുവയ്ക്കുന്നു.

shamla said...

എന്റെ വിഷയം " ആഖ്യാനതന്ത്രം ഉറൂബിന്റെയും
എം ടി വാസുദേവന്‍ നായരുടെയും എം മുകുന്ദന്റെയും നോവലുകളില്‍ " [narrative technique
in the novels of uroob ,m t and m mukundan 'എന്നതാണ്.എം ജി യൂനിവേര്‍സിറ്റിയുടെ വെബ്‌ സൈറ്റില്‍ താമസിയാതെ എത്തും.അല്ലെങ്കില്‍ അസീസിക്ക നാട്ടിലെത്തുമ്പോള്‍ തരാം.വായിക്കാന്‍ താല്പര്യം കാണിച്ചതില്‍ സന്തോഷമുണ്ട്.പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നു നിര്‍ദ്ദേശമുണ്ട്.സമയക്കുറവും അല്പം മടിയും കൊണ്ടാണ് വൈകുന്നത്.വെക്കേഷനവാന്‍ കാത്തിരിക്കുന്നു .

Anitha Sarath said...

oru Ph.D. sukhamaayi nedam. athramathram agaadha jnaanamund Azeezikkayk.

Anitha Sarath said...

azeezikka, You are not a poocha. You are the CHEETAH OF THIS SAAHITHYA bLOG WHICH COVERS ALL ITEMS WITHIN SECONDS.

kanav said...

ഗസ്നിയും ഗോറിയും മതപ്രചാരകരായി ഇന്ത്യയില്‍ വന്നവരല്ല. അവര്‍ ആക്രമണകാരികളായിരുന്നു.കേരളത്തില്‍ ഇസ്ലാമിന്റെ ആഗമനം സൗഹാര്‍ദ്ദപരമായിരുന്നു.ലോകമഹായുദ്ധങ്ങള്‍ മതത്തിന്റെ സംഭാവനയായിരുന്നില്ല.കമ്യൂണിസവും യുദ്ധത്തിന് വലിയ സംഭാവനകള്‍ നല്‍കി.

ലീമ വി. കെ. said...

ലേഖനം പുതിയ അറിവുകള്‍ കൊണ്ട് സമ്പന്നമായിരുന്നു.ഇന്തോനേഷ്യക്കാരുടെ രീതികള്‍ രസകരം തന്നെ.വായിച്ചു തുടങ്ങിയപ്പോള്‍ ഒത്തിരി ഉണ്ടല്ലോ എന്നു വിചാരിച്ചു.പക്ഷേ തീര്‍ന്നപ്പോള്‍ തീര്‍ന്നു പോയല്ലോ എന്നായി.അനുഭവങ്ങളില്‍ നിന്നുള്ള എഴുത്താവുമ്പോള്‍ വായിക്കാന്‍ രസമുണ്ട്.അസീസിക്കായ്ക്ക് എല്ലാ അഭിനന്ദനങ്ങളും