വിടരുന്ന കണ്ണിന്റെയുള്‍ക്കാമ്പില്‍ നിന്നിതാ
പൊഴിയുന്നു കണ്ണീര്‍കണങ്ങള്‍.
കൊഴിയുന്നു സ്വപ്നങ്ങളെന്തിനെന്നറിയാതെ
വെമ്പുന്നു മാതൃഹൃദയങ്ങള്.
പച്ചപ്പുതപ്പുള്ള പാടങ്ങളെന്തിനോ
അണിയുന്നു നരകപരിവേഷം
ലാഭേച്ഛയോടെ നാം പായുന്നു വെറുതെയീ
മണ്ണിനെ നരഹത്യ ചെയ്യാന്‍.
വെള്ളിച്ചിലമ്പിട്ട് പായുമീ നദിയിലെ
ദാഹനീര് വറ്റിവരളുന്നു.
പൊന്കതിര് വിളയുന്ന നമ്മുടെ വയലില്‍ നാം
മോഹങ്ങളിന്നും വിതയ്പ്പൂ.
പാടങ്ങള്‍ കതിരുപൂകാനായി തളിക്കുന്നു
മണ്ണില്‍ നാം കീടനാശിനികള്‍.
ഉതിരുന്നു നമ്മുടെ അന്തകനാകുന്ന
ഉഗ്രനാം വിഷവിത്തുമണികള്‍.
ബാല്യങ്ങള്‍ കാര്‍ന്നെടുക്കപ്പെടുമ്പോളിതാ
തകരുന്നു പുത്തന്‍ പ്രതീക്ഷ.
ഓമനപ്പേരില്‍ വിളിക്കുവാന്‍ നാമങ്ങള്‍
കീടനാശിനികള്‍ക്കുമേറെ.
കതിര്മണികള് ചൊരിയുമീ പാടത്തു വിടരുന്നു
നാണ്യവും തിന്മ തന് ചൂടും.
ലാഭങ്ങള്‍ കൊയ്യുന്നു ബാല്യം തകര്‍ക്കുന്നു
ഭൂമിയെ നരകമാക്കുന്നു.
ഓടിക്കളിക്കേണ്ട കുഞ്ഞുപൈതങ്ങളോ
വാടിത്തളര്‍ത്തപ്പെടുന്നു.
ഈ മണ്ണില്‍ പിറവിയെടുക്കുന്നു കുഞ്ഞുങ്ങള്‍
ഭീകരമാകും രൂപത്തില്‍
മനുഷ്യനാകും കാട്ടാളാ
നിനക്കുമില്ലേ മനഃസാക്ഷി
കാണുന്നില്ലേ വേദനയാല്‍
എരിഞ്ഞുതീരും ജന്മങ്ങള്
എന്തിനു വെറുതേ സൃഷ്ടിച്ചു
എന്‍ഡോസള്‍ഫാന്‍ ഭീകരനേ.......
അഞ്ജന അമൃത്,
ക്ലാസ് - 10 C,
എസ്.എസ്.പി.ബി.എച്ച്.എസ്,
കടയ്ക്കാവൂര്‍.
10 comments:
നല്ല പ്രമേയം.നല്ല ഭാഷ.ധാരാളം വായിക്കുക.ഒരുപാടുക തിരുത്തിക്കുറിച്ചതിനുശേഷം മാത്രം പ്രസിദ്ധീകരിക്കുക.
Nannayittundu kuttee...
Better..
Try to make more better..
അഞ്ജനയുടെ കവിത നന്നായി.പ്രതിബദ്ധതയാലും കാവ്യരീതിയാലും ശ്രദ്ധേയം.നല്ല കാവ്യഭാവി ആശംസിക്കുന്നു.
പവിത്രന് മണാട്ട്
congrats anjana.
നന്നായിരിക്കുന്നു. ഇതുപോലെയുള്ള സാമൂഹ്യപ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുന്ന കവിതകള്‍ ഇനിയും എഴുതണം
അഞ്ജനയ്ക്ക്
സഹജീവികളുടെ വേദന മനസിലാക്കാന്‍ കഴിയുന്നത് വലിയമനസ്സാണ്. അത് എന്നും സൂക്ഷിക്കുക. ഇത് പ്രസിദ്ധികരിക്കാന്‍ സഹായിച്ച അധ്യാപകര്‍ക്ക് നന്ദി....
ഷാജി scvbhs chirayinkeezhu
anjana congrats.try again to write.
നല്ല കവിത.ഇനിയും എഴുതുക.
Post a Comment