എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 30, 2011ഇത് ഒരു കവിതാലാപനവും ഒപ്പം ഒരു ദൃശ്യാവിഷ്കാരവും. ഗാന്ധാരീ വിലാപം എന്ന കവിതയ്ക്ക് എറണാകുളം ജില്ലയിലെ  കരിമ്പാടം DDSHS ലെ കുട്ടികള്‍ തയ്യാറാക്കിയതാണ് ഈ വീഡിയോ. ഒരു പക്ഷെ ഇതിലെന്താണ് ഇത്ര വലുതായുള്ളത് എന്ന് നാം ചിന്തിച്ചേക്കാം. എന്നാല്‍, കുട്ടികളുടെ സൃഷ്ടി എന്ന നിലയില്‍ ഈ വീഡിയോയ്ക്ക് ധാരാളം മികവുകളുണ്ട്. നമ്മുടെ കുട്ടികളുടെ കഴിവുകള്‍ ഇവിടെ പ്രോത്സാഹിക്കപ്പെടണം. കൂടാതെ മറ്റു കുട്ടികള്‍ക്ക് ഇതൊരു പ്രയോജനവുമാകട്ടെ എന്ന് ആശംസിക്കുന്നു.
7 comments:

azeez said...

ഈ വീഡിയൊ അവതരിപ്പിച്ച DDSHS കരിമ്പാടത്തിന് എന്‍റെ ആശംസകള്‍. ഈ വിഷയം ഇതിനു മുമ്പ് ഇവിടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നത് ഒരു കുറ്റമല്ലെങ്കില്‍ ഈ കുട്ടികള്‍ അവതരിപ്പിച്ച ഈ വീഡിയൊ വളരെ നല്ലതാണ്.മികവ് പുലര്‍ത്തുന്നുണ്ട്.സ്കൂളില്‍ പഠിക്കുന്ന കുട്ടികളാണ് ഇതൊക്കെ ചെയ്യുന്നത് എന്നറിയുമ്പോള്‍ തീര്‍ച്ചയായും അവരെ എത്ര അഭിനന്ദിച്ചാലും എനിക്ക് മതിയാകില്ല.നല്ല ഈണത്തില്‍ ചൊല്ലിയുട്ടിട്ടുണ്ട്.മനുഷ്യരുള്ളിടത്തോളം കാലം ഈ സന്ദേശം പറഞ്ഞുകൊണ്ടിരിക്കണം.ആവര്‍ത്തനം അതുകൊണ്ട് വിരസമായി ആര്‍ക്കും തോന്നേണ്ട കാര്യമില്ല.വളരെ റിയലിസ്റ്റിക് ആയിട്ടുള്ള ചിത്രീകരണമാണ് നടത്തിയിട്ടുള്ളത്.വീഡിയോ അവസാനിക്കുമ്പോഴുള്ള പാല്‍ പോലെ വെളുത്ത ആ സമാധാന പ്രാവ് പറന്നുപോകുന്നത് കാണുവാന്‍ ഒന്നുകൂടി വീഡിയോ ഞാന്‍ കണ്ടു. ഇതിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും നന്ദി.ശബ്ദറെക്കോര്‍ഡിങ്ങില്‍ ഇത്തിരെ ഓവര്‍ലാപ്പിങ് വന്നോ എന്ന് സംശയം.ഒരു എക്കൊ ഇഫക്റ്റ്.അത് പ്രശ്നമല്ല.വെല്‍ഡണ്‍ മക്കളെ.

ramlamathilakam said...

karimbadathinu aasamshakal

ramla
ghss,puthiyakavu
n.paroor

azeez said...

അവലംബം: സ്വാമി സന്ദീപ് ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം.


"മറ്റുള്ളവരില് അസൂയ ജനിപ്പിക്കുന്നിടത്താണ് യുദ്ധം ആരംഭിക്കുന്നത്. മഹാഭാരതത്തിലൂടെ വ്യാസ"ന് നല്കുന്ന ഈ സന്ദേശം എക്കാലവും പ്രസക്തമാണ്. ഇന്ദ്രിയങ്ങള്ക്ക് ഹരം പകരുന്ന വിധത്തിലാണ് പാണ്ഡവര് ഇന്ദ്രപ്രസ്ഥം നിര്മിച്ചത്. അസുരശില്പിയായ മയനെ ഖാണ്ഡവവനം ദഹിപ്പിച്ചപ്പോള് രക്ഷിച്ചതിനുള്ള കൈക്കൂലിയാണ് ഈ മഹാസൗധമെന്നു പറയാം. വാസസ്ഥലം എന്നലക്ഷ്യം മറന്ന് വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണിത് നിര്മിച്ചത്.

ഇവിടെ ക്ഷണം സ്വീകരിച്ച് അതിഥിയായാണ് സുയോധനനെത്തിയത്. സ്ഥലജല വിഭ്രാന്തിയില്പെട്ട് അദ്ദേഹം നിലംപതിക്കുമ്പോള് പിടിച്ചെഴുന്നേല്പിച്ച് ക്ഷമാപണം നടത്തുകയായിരുന്നു വീട്ടുകാരിയായ പാഞ്ചാലി ചെയ്യേണ്ടിയിരുന്നത്. എന്നാല് , വസ്ത്രങ്ങള് സ്ഥാനംതെറ്റിയ സുയോധനന്റെ നഗ്നത കണ്ട് ചിരിക്കുകയാണ് ചെയ്തത്. ഈ നിമിഷത്തില് മഹാഭാരതയുദ്ധത്തിന് വിത്തുപാകപ്പെട്ടു.

ഇതുപോലെ പാഞ്ചാലിയേയും പൊതുമധ്യത്തില് വിവസ്ത്രയാക്കി പരിഹാസ്യപാത്രമാക്കുമെന്ന് ദുര്യോധനന് മനസ്സിലുറപ്പിച്ചു. ഈ തീരുമാനമാണ് മഹാഭാരതയുദ്ധമായി പരിണമിച്ചത്.

നമ്മുടെ ഗൃഹനിര്മാണവും ആഘോഷങ്ങളും വസ്ത്രധാരണവുമെല്ലാം പലപ്പോഴും മറ്റുള്ളവരെ വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണ് ലക്ഷ്യംവെയ്ക്കുന്നത്. പാണ്ഡവര് രാജസൂയം നടത്തിയതുപോലുള്ള വിവാഹ മാമാങ്കങ്ങളും ബര്ത്ത്ഡേ പാര്ട്ടികളും ആത്യന്തികമായി അസൂയയും കലഹവുമാണ് ജനിപ്പിക്കുന്നത്.

lissiammacm said...

nannayirikkunnu

lissiammacm said...

nannayirikkunnu

reema .c.r said...

best video

letha thaikkuttathal said...

മനുഷ്യന്‍ ഉള്ളിടത്തെല്ലാം യുദ്ധമുണ്ട് യുദ്ധവിരുദ്ധരചനകളും
കാണാം. നമ്മുടെ ലക്ഷ്യം യുദ്ധത്തിന്‍റ കരിനിഴല്‍ വീഴാത്ത
ലോകമാണല്ലോ!ഡി ഡി എച്ച് എസ് കരിബാടത്തിന് എല്ലാവി
ധ ആശംസകളും!