എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 18, 2011

ആടുജീവിതം - വായനാഭിപ്രായം


'ആടു ജീവിത'ത്തെ വ്യത്യസ്ഥമായ രീതിയില്‍ നോക്കിക്കാണുകയാണ് അമേരിക്കന്‍ മലയാളിയായ ജെയിന്‍ മാത്യു മുണ്ടയ്ക്കല്‍.............


പ്രവാസി ജീവിതങ്ങളെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. എന്നാല്‍ ‘ആടുജീവിത’ത്തെപോലെ ഇത്ര വസ്തുനിഷ്ടമായ വിവരണം വേറെ വായിച്ചിട്ടില്ല. വായനക്കാരനെ ആടായി മാറ്റുന്നു. നജീബിന്‍റെ വേദനകള്‍ സ്വന്തം വേദനകള്‍ ആയി മാറുന്നു. നാം അനുഭവിക്കാത്ത ജീവിതം നാം അനുഭവിക്കുന്നു. ഇത് വെറും കെട്ടുകഥയല്ല. പ്രവാസ ജീവിതത്തിന്‍റെ മണല്‍പ്പരപ്പില്‍ നിന്നും രൂപം കൊണ്ട മഹത്തായ ഒരു സാഹിത്യ ശില്‍പ്പമാകുന്നു.
ശ്രീ. ബെന്യാമീന്‍റെ ‘ആടുജീവിതം’ എന്ന നോവലിന്‍റെ മുഖക്കുറിയില്‍ മാനേജിംഗ് എഡിറ്റര്‍ ശ്രീ. കൃഷ്ണദാസ്‌ തന്‍റെ കഴിഞ്ഞകാല അറേബ്യന്‍ ജീവിതത്തെ അനുസ്മരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ‘വെളുത്ത അറബികളും’, ‘കറുത്ത അറബികളും (കാട്ടറബികള്‍)’ എന്നുള്ള തരം തിരിവ് ശരിയാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അറബി രാജ്യത്തെ ‘പ്രജ’കളും, ‘ബഡു’ക്കളും (നാടോടികള്‍) എന്ന തരം തിരിവ് ആയിരിക്കും കുറച്ചു കൂടി അഭികാമ്യം എന്നാണ് എന്‍റെ പക്ഷം. എന്തായാലും ‘അടിമ വേല ചെയ്യിക്കല്‍’ അറബികളുടെ മാത്രം കുത്തക അല്ലാ എന്നാണ് ചരിത്രം പരിശോധിച്ചാല്‍ നമുക്കു മനസ്സിലാകുന്നത്. ലോകത്തെല്ലായിടത്തും അതിന്‍റെ നേര്‍പകര്‍പ്പുകള്‍ ഇന്നും കാണാവുന്നതാണ്. പണവും, ബുദ്ധിയും, ശക്തിയുമുള്ള ആളുകള്‍ അതില്ലാത്തവരെ അടിമകളാക്കുന്നു. ചില ‘നപുംസകങ്ങള്‍’ അതിന് ചൂട്ടു പിടിക്കുന്നു. ട്രാവല്‍ ഏജന്‍റ്മാരായും, വിസാ കച്ചവടക്കാരായും നിന്ന് സ്വസഹോദരങ്ങളെ അടിമച്ചന്തയില്‍ വില്‍ക്കുന്നു. സര്‍ക്കാരുകളും, മന്ത്രിമാരും, ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങി മൌനാനുവാദം കൊടുക്കുന്നു. ‘ചവിട്ടിക്കയറ്റി’ നിയമങ്ങളെ അസാധുവാക്കുന്നു....
പഴയ നിയമത്തിലെ യാക്കോബിന്‍റെ മക്കള്‍ സ്വസഹോദരനായ ജോസെഫിനെ വിറ്റത് പോലെ....
നമ്മുടെ നാട്ടിലും ഇല്ലേ ഈ പറയപ്പെടുന്ന ‘അടിമപ്പണി’? വീട്ടു ജോലിക്കാര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കുന്ന എത്ര പേരുണ്ട്? ഒറീസ്സയിലും, ബംഗാളിലും, തമിഴ് നാട്ടിലും നിന്നു വന്ന് കേരളത്തില്‍ അടിമപ്പണി ചെയ്യുന്ന ആളുകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുകയല്ലേ?

Jain Mathew Mundackal
468 Westchester Hills Ln.
Valrico, FL – 33594
USA

8 comments:

shamla said...

ബ്ലോഗിലെ പുതിയ അതിഥിക്ക് സ്വാഗതം. ആടുജീവിതത്തെ ജീവിതത്തിന്റെ പുസ്തകമാക്കിക്കൊണ്ടുള്ള താങ്കളുടെ വായന കൊള്ളാം. എന്നാലും വല്ലാതെ പോസ്ട്ട്മോര്ടം ചെയ്തു കളഞ്ഞല്ലോ. പത്താം ക്ലാസ്സിലെ നോവല്‍ ഇനിയും വായിക്കാത്ത കുട്ടികള്‍ക്ക് നന്നായി പ്രയോജനപ്പെടും. എല്ലാ കൊടുക്കല്‍ വാങ്ങലുകളിലും അടുപ്പങ്ങളിലും അടിമ - ഉടമ ബന്ധം കാണേണ്ടതുണ്ടോ.

Anitha Sarath said...

blogile koottukaarodu, aadujeevithatthekkuricch nammal pala aswaadanavum vayicchu. ath prayojanakaravumayi. enkilum AADUJEEVITHAM ENNA NOVEL VAAYIKKANE. ORO MANUSHYANUM ATHYAAVASYAM VAAYICHIRIKKENDA NOVELANATH. ETHRA MAHATTHAAYA ASWADANATTHINUM ATH VAAYIKKUNNA THEEVRANUBHAVAM NALKAN KAZHIYILLA.M. MUKUNDANEPPOLUM ATHISAYIPPICHA NOVEL AANATH. ADDEHAM ATH THURANNU PARAYUNNUMUNDALLO.

azeez said...

...അത്രമാത്രം ഹൃദയസ്പര്‍ശിയാണ് ജയിന്‍ മാത്യുവിന്‍റെ ഈ രചന.എന്‍റെ മദ്രസ പഠനം കൊണ്ട് ഒരു
ഉപകാരം കിട്ടി:ജയിന്‍ മാത്യുവിന്‍റെ ഓരോ വരികളും വളരെ വളരെ രസത്തോടെ ആസ്വദിക്കുവാന്‍ കഴിഞ്ഞു. ആടുജീവിതത്തിലെ അറബിക്കാഴ്ചകള്‍,ഭാവനകള്‍ എത്ര മനോഹരമായി എഴുതിയിരിക്കുന്നു.പ്രായം കൂടിയവര്‍ വെറ്റിലയില്‍ പിടിക്കുന്നതുപോലെ, പ്രായം തള്ളിനില്‍ക്കുന്ന എന്നെ ഏറ്റവും ആകര്‍ഷിച്ചത് ആടുജീവിതത്തില്‍ ജയിന്‍ കണ്ട 26 തത്വശാസ്ത്രങ്ങളാണ്.പലകുറി അത് വായിച്ചു.
എല്ലാം അടിമത്വം തന്നെ, എന്തിനു സംശയിക്കണം.അടിമയാകുന്നതിന് ചങ്ങലയില്‍ തളക്കപ്പെടേണ്ട ആവശ്യമുണ്ടോ?അല്ലാതേയും അടിമയാകാമെന്ന് ജയിന്‍ നമുക്ക് കാട്ടിത്തരുന്നു.സ്വതന്ത്രനാണെന്ന് കരുതി ഞെളിഞ്ഞുനടന്നിരുന്ന എനിക്ക് ഇപ്പോള്‍ മനസ്സിലായി ഞാന്‍ സ്വതന്ത്രനല്ലന്ന്, ഭാര്യയുടെ അടിമയാണെന്ന്.ഈ പുതിയ കണ്ടെത്തലിനു സഹായിച്ച ജയിനിന് നന്ദി.ഇത്ര‌യും താത്പ‌ര്യ‌ത്തോടെ ഇതെഴുതി, ഈ പുസ്തകത്തിന്‍റെ 'പരിപ്പെടുത്ത്', വളരെ പച്ചയായ ഗ്രാമീണതയില്‍ ഇതെഴുതി, ഈ നോവ‌ലിന് പുതിയ‌ ദാര്‍ശ‌നിക‌ ഭാവ‌ങ്ങ‌ള്‍ ന‌ല്‍കിയ‌ ജ‌യിന്‍ മാത്യു മുണ്ട‌ക്ക‌ലിനു അഭിന‌ന്ദ‌ന‌ങ്ങ‌ള്‍.

Anonymous said...

thanks jainmathew , chego vinte vanga stori?blog l parichayappeduthamo

Anonymous said...

thanks jainmathew , chego vinte vanga stori?blog l parichayappeduthamo

Sreekumar Elanji said...

ബെന്യാമിന്‍ എന്ന പേര് മലയാളിയുടെ വായനാജീവിതത്തിന്റെ ഭാഗമായിട്ട് ഏറെ നാളായി. പെണ്‍മാറാട്ടം എന്ന കഥാ സമാഹാരവും അബീശഗിന്‍ , പ്രവാചകന്‍മാരുടെ രണ്ടാംപുസ്തകം, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ എന്നീ നോവലുകളും വ്യത്യസ്തങ്ങളായ വായനാനുഭവങ്ങളാണ് മലയാളികള്‍ക്കു പകര്‍ന്നത്. ഈ കൃതികളിലൂടെ ബെന്യാമിന്‍ എന്ന എഴുത്തുകാരനെ മലയാളികള്‍ പരിചയപ്പെടുകയായിരുന്നു. എന്നാല്‍ ആടുജീവിതം മലയാളിയെ ഒരു പ്രത്യേക വായനാനുഭൂതിയോടെ അമ്പരപ്പിച്ചു കളഞ്ഞു. അതോടെ ആടുജീവിതത്തിനു ശേഷം ബെന്യാമിന്‍ ഇനി എന്തു ചെയ്യും എന്നാണ് ഇവിടുത്തെ വായനക്കാര്‍ കാത്തിരുന്നത്. പുതിയ നോവലിന്റെ പണിപ്പുരയില്‍ നിന്നിറങ്ങിയ ബെന്യാമിന്‍ തികച്ചും പുതുമയുള്ളൊരു വിഷയവുമായി വായനക്കാര്‍ക്കു മുന്‍പിലെത്തുകയാണ്.വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ബെന്യാമിന്റെ പുതിയ നോവലാണു് മഞ്ഞവെയില്‍ മരണങ്ങള്‍. ആടുജീവിതത്തെക്കാല്‍ ഒരുപക്ഷേ, ഈ നോവലിലൂടെയാവും ഇനി ബെന്യാമിന്‍ അറിയപ്പെടുക. നോവലിന്റെ ഉള്ളടക്കത്തിലും ഘടനയിലും ഓരേ പോലെ പരീക്ഷണങ്ങള്‍ നടത്തുവാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബെന്യാമിന്‍ എന്നത് ആടുജീവിതംതന്നെ സാക്ഷിയാണ്. വെറും കഥപറച്ചില്‍ എന്നതിലുപരി ‘ഇന്‍ഫോര്‍മേറ്റീവ’് ആയി എന്തെങ്കിലുമുണ്ടാവുക എന്നതാണ് ഇന്നേതു വായനയുടെയും ലക്ഷ്യം. ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ പോലെയുള്ള നോവലുകളുടെ വിജയത്തിനു പിന്നിലും പ്രധാന കാരണം ഇതുതന്നെ.

’കഥ അനുഭവിക്കുന്നവനുള്ളതല്ല, കേള്‍ക്കുന്നവനുള്ളതാണ് അവനേ അതെഴുതാന്‍ കഴിയൂ’ . എഴുത്തിനെക്കുറിച്ച് ബെന്യാമിന്‍ മുന്നോട്ടു വെയ്ക്കുന്ന സിദ്ധാന്തമാണിത്. നോവലില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ പരകാപ്രവേശം നടത്തിയ എഴുത്തുകാരനെയാണ് നാം കാണുന്നത്. നോവല്‍ ഇത്രയധികം വായിക്കപ്പെടാനുള്ള കാരണവും അതുതന്നെ. ആടുജീവിതം വിജയിച്ചു എന്നാല്‍ ഇനി ഒരു മൂന്ന് ആടുജീവിതം എഴുതിക്കളയാം എന്ന ധാരണ തനിക്കില്ലെന്ന് ഒരഭിമുഖത്തില്‍ ബെന്യാമിന്‍ വ്യക്തമാക്കിയിരുന്നു. നോവലിനുള്ളില്‍ മറ്റൊരു നോവല്‍ കഥ പറയുന്ന തികച്ചും പുതുമയുള്ള കഥയും സ്ഥലകാലങ്ങളുമാണ് മഞ്ഞവെയില്‍ മരണങ്ങള്‍ പറയുന്നത്. വായനക്കാരനെ ഉദ്വേഗത്തിന്റെ പരകോടിയില്‍ നിര്‍ത്തുന്ന തരത്തില്‍ അപസര്‍പ്പക നോവലിന്റെ സ്വഭാവവും പ്രകടിപ്പിക്കുന്നു ഈ നോവല്‍ .

ഭരണകൂടത്തിന്റെ നടപ്പുശീലങ്ങളെ ധിക്കരിച്ചതിന്റെ പേരില്‍ പീഡനം അനുഭവിക്കേണ്ടിവന്ന അന്ത്രപ്പേര്‍ എന്ന് കഥാപാത്രത്തിന്റെ കഥ പറയുകയാണു് മഞ്ഞവെയില്‍ മരണങ്ങള്‍
ജെയിന്‍-നല്ല രചന ആശംസകള്‍

Sreekumar Elanji said...

http://manorajkr.blogspot.com/2011/11/blog-post.html

ഞങ്ങളുടെ പ്രിയസുഹൃത്തു് മനോരാജ് ബെന്യാമിനുമായി നടത്തിയ കൂടിക്കാഴ്ചാവിശേഷങ്ങള്‍ വായിക്കൂ....

shamla said...

മാതൃഭൂമിയില്‍ ബെന്യാമിനും മുസാഫിര്‍ അഹമ്മദും സന്തോഷ്‌ എയ്ചിക്കാനവും നടത്തിയ ദുബായിയാത്രയുടെ അനുഭവമുണ്ട്. അറബി എഴുത്തുകാരനായ അബ്ദുല്‍ ഹാമിദ് അഹമ്മദിന്റെ kuya 's little things എന്ന കഥ മുസാഫിര്‍ അഹമ്മദ്‌ 'കോയയുടെ ചെറിയ വസ്തുക്കള്‍ ' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആടുജീവിതത്തോടനുബന്ധിച്ചു നമുക്ക് പരിചയപ്പെടുത്താവുന്ന ഒരു സങ്കടക്കഥ.തീര്‍ച്ചയായും ദരിദ്രനായ മനുഷ്യന്റെ കഥ തുടരുക തന്നെയാണ്.