എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 23, 2012

ഒരു കനേഡിയന്‍ മലയാളിയുടെ അസ്തിത്വദുഃഖം - അസീസ് കെ. എസ്.



പുതുതായി ഇമ്മിഗ്രന്റായെത്തിയ അമ്പതുവയസ്സായ ഒരു എഞ്ചിനിയര്‍ എന്റെ റൂംമേറ്റായിരുന്നു.അയാള്‍ എന്നോട് ഒരു ദിവസം ചോദിച്ചു. ഇവിടെ മലയാളിയുടെ മുടിവെട്ടുകടയുണ്ടോ? ചോദ്യം കേട്ടപ്പോഴാണ് അയാള്‍ റൂമിന്റെ ഒരു മൂലയ്ക്ക് ലൈറ്റ്പോലും ഓണ്‍ചെയ്യാതെ കുത്തിയിരിക്കുന്നത് ശ്രദ്ധിച്ചത്.
ഇവന്‍ ആരെട? ഞാനോര്‍ത്തു. ഇവന്‍ കാനഡയിലല്ലേ, വല്ല മദിരാശിയിലോ മറ്റോ ആണോ.
എന്റെ കാനഡവാസത്തിനിടയ്ക്ക് ഇങ്ങിനെ ഒരു ചോദ്യം ആദ്യമായിട്ടാണ്. ഇന്ത്യന്‍ ഫുഡ് കിട്ടുമോ എന്നു ചോദിച്ചിട്ടുണ്ട്. സൗത്തിന്ത്യന്‍ ഊത്തപ്പം കെടക്കുമാ സാര്‍ എന്ന് ഒരു ചെന്നൈ ഐട്ടിക്കാരന്‍ ചോദിച്ചിട്ടുണ്ട്. ഇത് എന്തൊരു ചോദ്യം! മലയാളിയുടെ മുടിവെട്ടുകടയുണ്ടോ പോലും!
ഇവിടെ അടുത്ത് ഒരു എത്യോപ്യന്റെ കടയുണ്ട്, ഞാന്‍ പറഞ്ഞുകൊടുത്തു. 20 ഡോളര്‍ കൊടുക്കണം. പാട്ടിന്റെ പൂരമാണ്.ആകെ ബഹളം. നല്ല തെറികളുള്ള കുറെ കറുത്ത ഹിപ്പും കേള്‍ക്കാം.പക്ഷേ, ഞാന് ഓ൪മ്മിപ്പിച്ചു. വെട്ടുകാരനെ കാണുമ്പോള് തിരിഞ്ഞുനടക്കരുത്. അയാളുടെ നീണ്ടമുടി കുംഭമേളയില്‍ വരുന്ന ചില സന്യാസിമാരെപ്പോലെ നീണ്ട് പിരിഞ്ഞ് ജടകെട്ടികിടക്കുന്നുണ്ടാകും. അതു നമ്മള് നോക്കേണ്ട. അയാള്‍ നന്നായി വെട്ടിത്തരും. മതിയോ?
ഒരു സൌകര്യം കൂടി പറഞ്ഞുകൊടുത്തു. മലയാളിക്ക് കേരളം കടന്നാല്‍ പിടലിയാട്ടം കൂടുതലാണ്. എന്തും തലകുലുക്കി സമ്മതിക്കും. ഇനി തലയാട്ടി തലയാട്ടി പിടലിക്ക് പിടുത്തം വന്നിട്ടുണ്ടെങ്കില്‍ കര്‍ട്ടന്റെ പിന്നാമ്പുറത്തേക്ക് ചെല്ലുക, അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറഞ്ഞു. പിടലി മസാജ് ചെയ്യുവാന്‍ ഒരു സുന്ദരിയുണ്ട്. ഒരിരുപതും കൂടി എക്സ്ട്രാ കൊടുക്കണമെന്നേയുള്ളൂ. നന്നായി ഉളുക്കുമാറ്റും. പക്ഷേ വളരെ ഡീസന്റായിരിക്കണം. അവിടെയിരുന്ന് ഞെരിപിരികൊള്ളരുത്.
ഇത്രയുമൊക്കെ പറഞ്ഞിട്ട് ഒരു സന്തോഷം പോലും ആ മനുഷ്യന്റെ മുഖത്ത് കാണുന്നില്ല. പൈസ‌ കൂടിയിട്ടാകുമോ?
പുതു ഇമ്മിഗ്ര‌ന്റുക‌ള്‍ 20 ഡോള‌റിനെ ഇരുപ‌ത് ഡോള‌റായിട്ട‌ല്ല‌ മ‌ന‌സ്സിലാക്കുന്ന‌ത്. അവ‌ന്‍ അതിനെ അമ്പ‌ത് വ‌ച്ച് ഗുണിക്കും. ഇരുപത് അമ്പ‌ത്, ഓ ആയിരം രൂപയോ ഒന്നു മുടിവെട്ടാന്‍. പൈസ‌യുടെ വില‌ എനിക്കുമ‌റിയാം. വന്ന ആദ്യകാലങ്ങളില്‍ ഈ ഗുണനപ്പട്ടിക മൂലം ഒരു പാട് പട്ടിണി കിടന്നിട്ടുണ്ട്. ആകപ്പാടെ ഗുണനത്തില്‍ പെരുകാത്തത് പട്ടികുക്കീസ് മാത്രമായിരുന്നു. അതിനെ ഇവിടെ അഭയാര്‍ത്ഥികള്‍ കഴിച്ചിരുന്നതുകൊണ്ട് റെഫൂജി റസ്ക് എന്നും വിളിക്കാറുണ്ട്.
ഞാന്‍ പ‌റ‌ഞ്ഞുകൊടുത്തു. ഇവിടെ അടുത്ത് ഒരു പാക്കിസ്ഥാനി സ്ത്രീയുണ്ട്. ബാര്‍ബ‌ര്‍ഷാപ്പ‌ല്ല‌, അവ‌രുടെ വീടാണ്. കുട്ടിക‌ളുടെ മുടിവെട്ടുന്ന‌ സ്ഥ‌ല‌മാണ്. അവിടെ വേണ‌മെങ്കില്‍ പോകാം. കുട്ടിക‌ളെ ഉദ്ദേശിച്ചാണ്‌ തുട‌ങ്ങിയ‌തെങ്കിലും ഇവിടെ കുട്ടിക‌ള്‍ ഇല്ലാതായി വ‌രുന്ന‌തുകൊണ്ട് അവ‌ര്‍ അച്ഛ‌ന്മാരേയും വെട്ടിത്തുടങ്ങി. ജീവിക്കേണ്ടേ. 12 ഡോള‌റേയുള്ളൂ.
അയാള്‍ ത‌ല‌പൊക്കി എന്നെ നോക്കി. പൈസ‌ കുറ‌ഞ്ഞ‌ത് അയാളെ താല്പ‌ര്യ‌പ്പെടുത്തിയോ?
പ‌ക്ഷേ ഒരു പ്ര‌ശ്ന‌മുണ്ട്. പാക്കിസ്ഥാനി സ്ത്രീയാണ്. നിങ്ങ‌ള്‍ മുടിവെട്ടുന്ന‌ ഇരുപ‌ത് മിനിറ്റ് ക‌ണ്ണാടിയില്‍കൂടി അവ‌ളെത്ത‌ന്നെ നോക്കിയിരിക്ക‌രുത്. ക‌ണ്ണ‌ട‌ച്ചിരിക്കേണ്ടി വ‌രും. ക‌ണ്ണ‌ടിച്ചിരിക്കുന്ന‌തിന് എന്താ കുഴ‌പ്പം? ഒരു കുഴ‌പ്പ‌വുമില്ല‌. പ‌ക്ഷേ വെട്ടിക്ക‌ഴിഞ്ഞ് ക‌ണ്ണ് തുറ‌ക്കുമ്പോഴേക്കും അവ‌ള് എവിടെയൊക്കെയാണ് ഞരണ്ടിവച്ചിരിക്കുന്നതെന്നറിയാന്‍ കഴിയില്ല. പോയ‌ മുടിയെക്കുറിച്ച് പിന്നെ പ‌റ‌ഞ്ഞിട്ടെന്തു കാര്യം.
ഇതൊക്കെ പ‌റ‌ഞ്ഞിട്ടും ഈ മ‌നുഷ്യ‌ന് അന‌ങ്ങുന്നില്ല‌. ഇയാള്‍ എന്താള്?മുടിവെട്ടാന്‍ ത‌ന്നെയോ?
ഞാന്‍ മ‌ന‌സ്സില്‍ പ‌റ‌ഞ്ഞിരിക്കെ ഇയാള്‍ ഒരു ചോദ്യം: ഇക്ക‌, ഇക്കാക്ക് കൃതാവിന്റെ ഇംഗ്ലീഷ് അറിയുമോ? ഞാനും കുടുങ്ങിപ്പോയി. കൃതാവോ? മുടി, താടി, മീശ ഒക്കെ ഞാനറിഞ്ഞുവച്ചിട്ടുണ്ട്.
കൃതാവ് ഞാന്‍ കേട്ടിട്ടില്ല‌. ഇനി വെള്ള‌ക്കാരന് കൃതാവില്ലാത്ത‌തുകൊണ്ട് വാക്ക് അവ‌ന്‍ ക‌ണ്ടുപിടിച്ചിട്ടില്ലെ‌യോ? മേല്‍ ചെവിയുടെ പ‌റ്റെ മുടി വെട്ടുന്ന‌തുകൊണ്ട് അവ‌ന് മ‌ല‌യാളി വ‌യ്ക്കുന്ന‌ കൃതാവ് ആവ‌ശ്യ‌മില്ലാത്ത‌തുകൊണ്ട് അവ‌ന്‍ ഒരു വാക്ക് ക‌ണ്ടുപിടിച്ചിട്ടില്ലേ.
സോറി, ഞാന‌യാളോട് പ‌റ‌ഞ്ഞു. അയാള‌റിയാതെ ഞാന്‍ നെറ്റ് പ‌ര‌തി ട്ടെംപിള്‍ എന്നാല്‍“എ ഫ്ലാറ്റ് ഏരിയ‌ ഓന്‍ ഈത‌ര്‍ സൈഡോഫ്ദി ഫോര്‍ ഹെഡ്” എന്നു ക‌ണ്ടു. ട്ടെംപിള്‍ ,ഞാന് പറഞ്ഞുകൊടുത്തു.
ഇതെല്ലാം പ‌റ‌ഞ്ഞുക‌ഴിഞ്ഞ‌പ്പോഴാണ് ആ മ‌നുഷ്യ‌ന്‍ വായ‌ തുറ‌ക്കുന്ന‌ത്. ബ‌ന്ധനം സിനിമ ക‌ണ്ട‌ നാള്‍ മുത‌ല്‍ ഞാന്‍ സുകുമാര‌ന്റെ ഒരു ഫാനായിരുന്നു. അന്നുമുത‌ല്‍ അയാളുടെ കൃതാവാണ് ഞാന്‍വ‌ച്ചിരുന്ന‌ത്. ഹ‌മീദിന്റെ ക‌ട‌യില്‍ ചെന്നിരുന്ന് ഒരു സുകുമാര‌ന്‍ എന്ന് പ‌റ‌ഞ്ഞാല്‍ അവ‌നത് വെടിപ്പിന് ചെയ്തുത‌രും.
മൂന്നു മാസം ക‌ഴിഞ്ഞിട്ടും ഞാന്‍ മുടിവെട്ടാതിരുന്ന‌ത് എന്റെ കൃതാവിന്റെ കാര്യ‌മോര്‍ത്താണ്. ട്ടെംപിള്‍ എന്ന് പ‌റ‌യാം, പ‌ക്ഷേ, സുകുമാര‌നും എംടിയും ഒക്കെ ക‌ത്രിക‌യിലൂടെ പുറ‌ത്തേക്കു വ‌രുന്ന‌ മ‌ല‌യാളിഭാഷയുടെ ആ ക‌ള്‍ച്ച‌റ‌ല്‍ത‌ര്‍ജ്ജ‌മ‌ എങ്ങിനെ സാദ്ധ്യ‌മാകും!
ഇപ്പോള്‍ കുത്തിയിരുന്നുപോയ‌ത് ഞാനാണ്. ഇമ്മിഗ്രന്റുകളെ അസ്തിത്വ ദു:ഖങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നതെനിക്കറിയാം. പക്ഷേ, ആര‌റിഞ്ഞു ഇമ്മിഗ്ര‌ന്റ് മ‌ല‌യാളിയ്ക്ക് ഇങ്ങിനേയും ചില‌ അസ്തിത്വ‌ ദു:ഖ‌ങ്ങ‌ളുണ്ടെന്ന്!



Abdul Azeez
NE Calgary,
Alberta Canada

12 comments:

shamla said...

ഇമിഗ്രന്റ് മലയാളിയുടെ അസ്തിത്വ ദുഃഖങ്ങള്‍ വായിച്ചു അസീസിക്കാ. ഗള്‍ഫ് മലയാളിയെ അല്ലെ ഞങ്ങള്‍ക്കേരെ പരിചയം. സുകുമാരനും ജയനും നസീരുമൊക്കെ മലയാളിയുടെ സ്വത്വത്തിന്റെ ഭാഗമായിതീര്ന്നതിനു അസീസിക്കയുടെ റൂം മേയിറ്റ് സാക്ഷ്യം. ആടുജീവിതത്തില്‍ നജീബ് ആടുകള്‍ക്ക് തന്റെ നാട്ടുകാരുടെ പേരിനൊപ്പം മോഹന്‍ലാലിന്റെയും മറ്റും പേര് നല്‍കുന്നത് ഓര്‍ത്തുപോയി. അഭയാര്‍ഥി ബിസ്കറ്റ് പ്രവാസിയുടെ ധര്മസങ്കടത്തെ വല്ലാതെ ഓര്‍മ്മിപ്പിക്കുന്നു.

einsteinvalath.blogspot.com said...

പ്രിയ അസീസ്‌,
ഇനിയും പ്രതീക്ഷിക്കുന്നു . കഥ പോലെ, ആത്മകഥ പോലെ, പറഞ്ഞറിയിക്കാനാവാത്തതാണ് ഈ വായനാസുഖം....

einsteinvalath.blogspot.com said...

പ്രിയ അസീസ്‌,
ഇനിയും പ്രതീക്ഷിക്കുന്നു . കഥ പോലെ, ആത്മകഥ പോലെ, പറഞ്ഞറിയിക്കാനാവാത്തതാണ് ഈ വായനാസുഖം....

വില്‍സണ്‍ ചേനപ്പാടി said...

ഇമ്മിഗ്രന്റ് മലയാളിയുടെ അസ്ഥിത്വം സംരക്ഷിച്ച അസീസ് ഇക്കാ താങ്കള്‍ക്ക് നമോവാകം...ഒരു കൃതാവിലെന്തിരിക്കുന്നു എന്നു കരുതുന്ന സായിപ്പിനറിയില്ലല്ലോ മലയാളിയുടെ കൃതാവുദുഖം
ഗംഭീരം ........

വില്‍സണ്‍ ചേനപ്പാടി said...

ഇമ്മിഗ്രന്റ് മലയാളിയുടെ അസ്ഥിത്വം സംരക്ഷിച്ച അസീസ് ഇക്കാ താങ്കള്‍ക്ക് നമോവാകം...ഒരു കൃതാവിലെന്തിരിക്കുന്നു എന്നു കരുതുന്ന സായിപ്പിനറിയില്ലല്ലോ മലയാളിയുടെ കൃതാവുദുഖം
ഗംഭീരം ........

K P M Haneef said...

വളരെ രസകരമായിരിക്കുന്നു. കൃതാവിന്റെ ഇന്ഗ്ലീഷിനെക്കുരിച്ചു ഞാനിതുവരെയും ചിന്ന്തിച്ച്ചിട്ടുപൂലുമില്ല. വാക്കുകളുടെ കാര്യത്തില്‍ ഇന്ഗ്ലീഷ്‌ ഭാഷ സംപന്നമാനെങ്കിലും പലപ്പോഴും നമുക്കാവ്ശ്യമുള്ളത് സമയത്തു കിട്ടാതെവരാരുന്ട്ട്. പ്രാന്ചിഏട്ടനിലെ കുട്ടി ട്യുഷന്‍ മാസ്ടരോടു ചോദിച്ച, ‘മന്മോഹന്സിം്ഗ് എത്ത്രാമത്തെ പ്രധാനന്ത്രിയാനെന്ന’ ചോദ്യത്തിന് ഉത്തരംകിട്ടാതെ മാസ്റ്റര്‍ കുടുങ്ങിയത് കാണ്ടില്ലേ.
ക്‌ുടാതെ പുത്തന്‍ ഇമ്മിഗ്രന്റ്സ്‌ അനുഭവിക്കുന്ന ബുദ്ധിമുട്ടകളും വളരെ രസകാരമായി അവതരിപ്പിച്ചിരിക്കുന്നു. അക്കരക്കാഴ്ച്ചയിലെ തമാശകള്‍ പോലെ ശരിക്കും ഈ തമാശകള്‍ എന്ജോയ്‌ ചെയ്യണമെങ്കില്‍ ഇവിടത്തെ ജീവിതാരീതികളും ചുറ്റുപാടുകളും അറിഞ്ഞിരിക്കണം.
എല്ലാ ഭാവുകങ്ങളും
ഹനീഫ്‌

zeenath said...

വളരെ രസകരമായിരിക്കുന്നു. മലയാളീ അവന്ട സംസ്കാരവും ജീവിതരീതിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അതിലുപരി പുതിയ സമൂഹത്തിന്റെ പരിമിതികളും പ്രത്യേകതകളും പങ്കിട്ടു ജീവിക്കുന്നു.

Anitha Sarath said...

അസീസ്‌ മാഷിന്റെ രചനകളിലൂടെപോകുമ്പോള്‍, ഇളം കാറ്റുംകൊണ്ടു ഇരുവശത്തെയും പൂവേലിക്കെട്ടുകള്‍ കണ്ട് ഒരു ചെറുതോണി തുഴഞ്ഞു താമരപ്പോയ്കയിലൂടെ പോകുന്ന സുഖം..!

Azeez . said...

വിദ്യാരംഗത്തിലെഴുതുന്നവ൪ ഓരോ കമന്‍റിനും സാധാരണ നന്ദി പറയാറില്ല.സ്നേഹത്തോടെ തന്നെയാണ് ഓരോ കമന്‍റും സ്വീകരിക്കപ്പെടുന്നത്. അതുകൊണ്ട് ഷംല ടീച്ചറിനും അനിത ടീച്ചറിനും ചേനപ്പാടി സാറിനും നന്ദി പറയേണ്ട കാര്യമില്ല.ഐന്‍സ്റ്റൈനൊട്ടുമില്ല.എന്നെ വിദ്യാരംഗത്തിലേക്ക് കൊണ്ടുവന്നത് എന്‍റെ സഹപാഠിയായിരുന്ന ഐന്‍സ്റ്റൈനാണ്.ഐന്‍സ്റ്റൈന്‍റെ "അംഗഭംഗം" വായിച്ചാണ് ഞാന്‍ വിദ്യാരംഗം തുടങ്ങുന്നത്.

ഹനീഫ് സാറിന് വളരെ നന്ദി. വിദ്യാരംഗത്തിലേക്ക് കയറിവന്നതിനും കമന്‍റിനും. നാം തമ്മില്‍ കണ്ടിട്ടില്ലെങ്കിലും എന്‍റെ പുതിയ ആവാസഭൂവില്‍ നിന്ന് ഒരാള്‍ എന്‍റെ വരികള്‍ വായിക്കുമ്പോള്‍ സന്തോഷം കൂടുമല്ലോ.ലോകത്തിന്‍റെ എത്രയോ കോണുകളില്‍ യാത്രചെയ്തും ജീവിച്ചും പരിചയമുള്ള ഒരു എഞ്ചിനിയ൪ ഒരു ചിത്രകാരന്‍ ഒരു ബ്ലോഗ൪ ഒക്കെയായ സാ൪, പ്രത്യേകിച്ച് എ‍ന്‍റെ എറണാകുളത്തുകാരനായ ഹനീഫ് സാ൪, ഇത് വായിച്ച് അഭിപ്രായമെഴുതിയതിനു നന്ദി.ഈ കമന്‍റെഴുതിയ ഷംല, അനിത, വില്‍സന്‍ ,ഐന്‍സ്റ്റൈന്‍, പിന്നെ ഇതില്‍ വരാത്ത പലരും, ഇവരൊക്കെ നല്ല എഴുത്തുകാരും കൂടിയാണ്. അവരുടെ രചനകള്‍ സാ൪ സമയം കിട്ടുമ്പോള്‍ വായിക്കണമെന്നപേക്ഷിക്കുന്നു. നന്ദി.


അനിത ടീച്ചറെ കമന്‍റിലെ റൊമാന്‍സ് വായിച്ച് എനിക്ക് കുളിരു കോരി കേട്ടോ. ആ തോണിയില്‍ എന്നെക്കൂടെ കയറ്റണേ.

പ്രിയപ്പെട്ട സീനത്ത്, നീ വന്നുവല്ലോ. ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല നീ വിദ്യാരംഗത്തിലേക്കു കടന്നുവന്ന് ഇത് വായിക്കുമെന്ന്. താങ്ക്സ്.എനിക്ക് സുഖം തന്നെ. ആസ്ത്മ കുറവുണ്ട്.ഈ കമന്‍റിനിടയ്ക്ക് ചോദിക്കട്ടെ,സുഖം തന്നെയോ? കാലുവേദന എങ്ങിനെയുണ്ട്? സാരമില്ല, ഞാന്‍ നടക്കാത്ത നടത്തം മുഴുവനും നീ എനിക്കുവേണ്ടി നടന്നു തീ൪ക്കുകയാണല്ലോ.കുറച്ചുകൂടി നടക്കുക. നമ്മുടെ മക്കള്‍....

മഗ് രിബിനു ശേഷം സ്പെഷല്‍ വാള്‍പേപ്പറില്‍ പൊതിഞ്ഞ് ഞാനയക്കുന്ന പ്രാ൪ത്ഥനകള്‍ നിനക്ക് കിട്ടാറുണ്ടോ?

സ്നേഹം.

shamla said...

അസീസിക്കയുടെ കാനേഡിയന്‍ കമെന്റ് പഴയ ദുബായിക്കത്തു ഓര്‍മ്മിപ്പിച്ചു കേട്ടോ.'ഞാന്‍ നടക്കാത്ത ദൂരം മുഴുവന്‍ നീ എനിക്കുവേണ്ടി നടന്നു തീര്‍ക്കുകയാണല്ലോ' നന്ദി കമന്റിലെ ഭാര്യാസ്നേഹം ഞങ്ങള്‍ തൊട്ടറിഞ്ഞു.കുറച്ചു കൂടി നടന്നിട്ടെങ്കിലും നിങ്ങള്‍ ഒരുമിച്ചു നടന്നു തീര്‍ക്കാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

Azeez . said...

Thanks Shamla. Thanks for your love and prayers. You think differently.Thanks.

Like familiarity breeds contempt, love intensifies in absence. Every couple does feel it, like we do.

Actually, our dislocation is a choice. She landed in Canada with me. But she opted to go back after some time. She, a very qualified lady and Fellow of Insurance Institute of India, now works at the regional office Ernakulam in one of the subsidiaries of General Insurance Corporation of India.

Having resigned my precious job in India, lost everything, I had no choice but to stay here.

Cultural life in Canada is not like ours. This is a cultural trash bin. Even if my daughter, say, a teenaged girl, overstays with somebody and comes home pregnant, I , the father, doesn’t care. “She her life, me my life.” She calls Pregnancy Help Line for prenatal service.

This country is good for people who value money more than anything.

ലീമ വി. കെ. said...

അസീസിക്കാ,
വളരെ രസകരമായി വായിച്ചു. കൃതാവിന്റെ ഇംഗ്ലീഷിനെപ്പറ്റി ആദ്യമായിട്ടാണ് ചിന്തിക്കുന്നത്.രസകരമായ അനുഭവങ്ങള്‍ കൊണ്ട് ഈ ബ്ലോഗ് സമ്പന്നമാകട്ടെ.