എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Apr 4, 2012

ഇനിയെത്രനാള്‍




ഇനിയെത്രനാള്‍

ഇനിയെത്ര നാള്‍ നമ്മള്‍ ഈ ഭൂവിലൊന്നിച്ചു
കഴിയുമെന്നറിയില്ല കൂട്ടുകാരാ
ഇടനെഞ്ചിലൂറുമീ സ്നേഹവും, പരിഭവ -ക്കരടും, പിണക്കവും എത്രനേരം
ഒന്നു പിണങ്ങിയാല്‍ പിന്നെയിണങ്ങുവാന്‍
നേരമുണ്ടാകുമോ കൂട്ടുകാരാ.....

മിണ്ടാതെ നമ്മള്‍ കഴിച്ചു കൂട്ടി- പല
വല്ലായ്മയുള്ളില്‍ പൊതിഞ്ഞു കെട്ടി
മുനയുള്ള വാക്കിനാല്‍ മുറിവേകി നാം തമ്മില്‍
അകലുന്നതീ സൂര്യന്‍ സാക്ഷിയായി.
 
ഉള്ളിലപ്പോഴും നനുത്ത മഴച്ചാറ്റ-ലെന്നപോല്‍ സ്നേഹം പൊടിഞ്ഞിരുന്നു.ഇല്ലെന്നു താനേ വിളിച്ചു ചൊല്ലുമ്പോഴും
വല്ലാത്തൊരനുഭൂതിയായിരുന്നു.നീയടുത്തെത്തുമ്പോ, ളേതോ പുരാതന
സൗഹൃതം താനേ തളിര്‍ത്തിരുന്നു.എങ്കിലും, ആശ്ലേഷണത്തിന്‍ മധുരമായ്
പെയ്യാതെ നമ്മള്‍ പറന്നുപോയി.

ഞാനെന്നഹംബോധ മത്സരച്ചൂളയില്‍
നാംതമ്മിലങ്കം കുറിച്ചതല്ലേ
പോര്‍വിളിച്ചെത്തിയ പോരായ്മയാകെയും
കാലം നരപ്പിച്ചിരുത്തിയില്ലേ
ഓര്‍മ്മച്ചതുപ്പില്‍ ഞാന്‍ തീതുപ്പി നിന്നൊരാ
പ്രായം ചികഞ്ഞെടുക്കുന്നു
ഓരോന്നുരച്ചു കൊഴുത്തൊരീ ജീവിതം
ഓടിത്തളര്‍ന്നു വീഴുന്നു....

തനുവും, തരളാവബോധങ്ങളും തളര്‍-ന്നവിടെ നീ തനിയെയാകുമ്പോള്‍,അരുകിലേയ്ക്കെത്തുവാ, നാകാതെ ഞാന്‍ദൂരെ
കേവലത തന്നിലുറയുന്നു.

ഇനിയെത്രനാള്‍ നമ്മള്‍, ഈ ഭൂവിലൊന്നിച്ചു
കഴിയുമെന്നറിയില്ല കൂട്ടുകാരാ
കലഹമൊരു കലയല്ല....! സ്നേഹമൊരു കവിതയായ്
എഴുതാന്‍ മറന്നു നാം കൂട്ടുകാരാ.

9 comments:

shamla said...

തനുവും, തരളാവബോധങ്ങളും തളര്‍-ന്നവിടെ നീ തനിയെയാകുമ്പോള്‍,അരുകിലേയ്ക്കെത്തുവാ,നാകാതെ ഞാന്‍ദൂരെ
കേവലത തന്നിലുറയുന്നു. സുഗതകുമാരിയുടെ ഗോപികയെ ഓര്‍മ്മിപ്പിച്ചു ഈ വരികള്‍.
ഒന്ന് പിണങ്ങിയാല്‍ പിന്നെയിണങ്ങുവാന്‍ നേരമുണ്ടാകുമോ കൂട്ടുകാരാ ......നല്ല വരികള്‍.നല്ല താളം. ലളിതം ഗഹനം.

azeez said...

നമസ്കാരം.
എങ്ങിനെയുണ്ടായിരുന്നു മക്കളെ പരീക്ഷയൊക്കെ? നന്നായിരുന്നുവോ?കഷ്ടപ്പെട്ടു പഠിച്ച നിങ്ങളുടെ പഠനവും നിങ്ങളെ പഠിപ്പിച്ച അദ്ധ്യാപകരുടെ അദ്ധ്വാനവും പാഴാകില്ല. എല്ലാവ൪ക്കും നല്ല വിജയം നേരുന്നു. പഠനം പാല്‍പ്പായസമാക്കിത്തന്ന എല്ലാ അദ്ധ്യാപക൪ക്കും അതിനു വേദിയൊരുക്കിയ വിദ്യാരംഗത്തിനും നന്മ നേരുന്നു.
ഇവിടെ മഞ്ഞായിരുന്നു. മഞ്ഞുകാലത്ത് ഞങ്ങള്‍ സന്യാസിഞണ്ടിനെപ്പോലെ ഉള്‍വലിയുന്നു. എല്ലാത്തില്‍ നിന്നും. വസന്തമായിത്തുടങ്ങി. സൂര്യന് നമ്മുടെ ചിങ്ങമാസത്തിലെ ശോഭയാണിപ്പോള്‍.
സന്തോഷം, എല്ലാവ൪ക്കും.
നന്നായി ആലപിക്കുവാന്‍ കഴിയുന്ന ഈ കവിതയെഴുതിയ സാറിനും ആശംസകള്‍ നേരുന്നു.

വില്‍സണ്‍ ചേനപ്പാടി said...

സ്നേഹവായ്പിന്റെ തേന്‍തുള്ളികളിറ്റുവീഴുന്ന രചന.
ഉടഞ്ഞുപോയ സൗഹൃദങ്ങളുടെ ചീളുകള്‍ ചേര്‍ത്തുവയ്ക്കാന്‍...ഹൃദയരക്തം കൊണ്ടുചേര്‍ക്കുവാന്‍ പ്രേരിപ്പിക്കുന്ന വരികള്‍.കവിക്ക് ഓരായിരം സ്നേഹപുഷ്പങ്ങള്‍.


പിന്നെHIBERNATION-ന് ശേഷം ഉയര്‍ത്തെണീറ്റ അസിസിക്കായ്ക്ക് goodmorning.

drkaladharantp said...

ഒന്നു പിണങ്ങിയാല്‍ പിന്നെയിണങ്ങുവാന്‍
നേരമുണ്ടാകുമോ കൂട്ടുകാരാ.....

C M RAJAN said...

When there is not even enough time to love, where is the time to bicker?

C M RAJAN said...

When there is not even enough time to love, where is the time to bicker?

Anonymous said...

nilavaramulla rachanakal vidyarangathil undavendathund-

harianandakumar

Unknown said...

kavitha nannayittundu.....ente aasamsakal .....

digna said...

kalahamorukalayallennu ellavarum thiricharinjengil?.......