എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 14, 2012

തടവറകള്‍ - കവിത




പിറന്ന നാള്‍മുതല്‍
ഈ തടവറയുടെ
ഉറച്ച ഭിത്തികള്‍ മാത്രം.
ഈ ഭിത്തികളില്‍
കറുപ്പിച്ച് എഴുതിയിരിക്കുന്നു,
നീ കരയരുത്"
"നീ പൊട്ടിച്ചിരിക്കരുത്"
അങ്ങനെ,
നൂറുകണക്കിന് വിലക്കുകള്‍
എല്ലാം
മനഃപാഠമാക്കിയിട്ടുണ്ട്.

പക്ഷേ,
ഹൃദയം ഒന്നും അനുസരിക്കുന്നില്ല.
അതിനു
സ്വപ്നങ്ങളുണ്ട്,
പ്രതീക്ഷകളുണ്ട്.
ചിറകുകള്‍ വേണമെന്ന് വാശിപിടിക്കുന്നു...
ഈ വാതിലുകള്‍ തുറക്കപ്പെടുമെങ്കില്‍.....


 

മേഘ പി. ടി.
സെന്റ് ജോണ്‍സ്
എച്ച്.എസ്സ്. എസ്സ്. പറപ്പൂര്‍,
തൃശൂര്‍

11 comments:

Azeez . said...

ഒരു മകള്‍ അമ്മയോട്, വ്യവസ്ഥിതിയോട്, കലഹിക്കുന്ന കവിതയാണ് മേഘയുടെ ഈ തടവറകള്‍. മകള്‍ക്ക് അമ്മയുടെ വാക്കുകളെല്ലാം വിലക്കുകളാണ്,അസ്വാതന്ത്ര്യമാണ്.അമ്മ , അല്ലെങ്കില്‍ വ്യവസ്ഥിതി, കുട്ടിയുടെ ആത്മാവുടക്കുന്നു, ഹൃദയം തക൪ക്കുന്നു,മോഹച്ചിറകരിയുന്നു, സ്വപ്നങ്ങളെ ബന്ധിതമാക്കുന്നു. പക്ഷെ അമ്മയ്ക്ക് അത് മകളുടെ രക്ഷാകവചമാണ്.കടമ്മനിട്ടയുടെ തള്ളക്കോഴി പറഞ്ഞില്ലേ: കണ്ണുവേണമിരുപുറമെപ്പൊഴും കണ്ണുവേണം മുകളിലും താഴേയും കണ്ണിലെപ്പോഴും കത്തിജ്ജ്വലിക്കുന്നൊരുള്‍ക്കണ്ണുവേണം അടയാത്ത കണ്ണ്. എന്തിനാണിതമ്മ പറയുന്നത്?കാരണം എവിടേയും കാടന്മാരാണ്. ഇത് സ്വാതന്ത്ര്യത്തിന്‍റെ നിഷേധമല്ല, സുരക്ഷിതയായിരിക്കുവാനുള്ള ഒരു അമ്മയുടെ മോഹമാണ്. കടമയാണ്.തന്‍റെ അമ്മ തന്നോട് പറഞ്ഞത് എല്ലാ അമ്മമാരും മക്കളോട് പറയുന്നു.അമ്മ പറയുന്ന വാക്കുകള്‍ അതേ പടി മക്കള്‍ അനുസരിക്കുവാന്‍ വേണ്ടിയല്ല. അനുസരിക്കുകയുമരുത്.തടവറകള്‍ ഭേദിക്കുക തന്നെ വേണം.പക്ഷേ മുന്‍കരുതലുകള്‍ വേണം.അതാണ് അമ്മയുടെ വിലക്കുകള്‍.കവിതയുടെ ഒടുവില്‍ പറയുന്നപോലെ, ഹൃദയം ഒന്നും അനുസരിക്കേണ്ട. സ്വപ്നങ്ങളുണ്ട്. ഓക്കെ.വാതിലുകള്‍ തുറന്നോളൂ.ശരി. കുഞ്ഞേ, "ഇനി നിന്‍റെ ജീവിതം നിന്‍ കാര്യം മാത്രം."
Congratulations Megha for your brave thoghts. Let us not be domesticated pets born only to obey commands.Never. Let our home be not prisons. But we have to choose a limit to our personal independence in order to create a sufficient amount of personal safety.Life is real.Life is precious.It should not be an excitement that unexpectedly and quickly die out.

jollymash said...

എഴുത്തുകാരി വിചാരിക്കുന്നതിനെക്കളും എത്രയോ ഉയരത്തിലെക്കാന് കവിതയുടെ ആകാശങ്ങള്‍ ,വാക്കിന്റെ നാനാർത്ഥങ്ങൾ സഞ്ചരിക്കുന്നത്!!
മേഘ, "നല്ല ശിഷ്യ ക്ക് കൊടുത്ത വിദ്യയെപോലെ എനിക്ക് നിന്നെക്കുറിച്ച് വിചാരപ്പെടാനില്ല " അഭിനന്ദനങ്ങള്‍ .....എഴുത്തുകാരി വിചാരിക്കുന്നതിനെക്കളും എത്രയോ ഉയരത്തിലെക്കാന് കവിതയുടെ ആകാശങ്ങള്‍ ,വാക്കിന്റെ നാനാർത്ഥങ്ങൾ സഞ്ചരിക്കുന്നത്!!
മേഘ, "നല്ല ശിഷ്യ ക്ക് കൊടുത്ത വിദ്യയെപോലെ എനിക്ക് നിന്നെക്കുറിച്ച് വിചാരപ്പെടാനില്ല " അഭിനന്ദനങ്ങള്‍ .....നിന്റെ കവിതകള്‍ ഒന്നിനൊന്നു മെച്ചപ്പെടുന്നു .

മഴയോർമ്മകൾ said...

മേഘാ...
കവിത നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍..
കുഞ്ഞി കണ്ണുകളില്‍ നിറയുന്ന ഭയം, നിസ്സഹായത, ഒരു തലമുറയുടെ ആശങ്കയാണ് പങ്കു വെക്കുന്നത്...
അതിനെ നാം ഭയപ്പെടെണ്ടിയിരിക്കുന്നു...ഇനിയും എഴുതുക...ആശംസകള്‍...

മഴയോർമ്മകൾ said...

മേഘാ...
കവിത നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍..
കുഞ്ഞി കണ്ണുകളില്‍ നിറയുന്ന ഭയം, നിസ്സഹായത, ഒരു തലമുറയുടെ ആശങ്കയാണ് പങ്കു വെക്കുന്നത്...
അതിനെ നാം ഭയപ്പെടെണ്ടിയിരിക്കുന്നു...ഇനിയും എഴുതുക...ആശംസകള്‍...

shamla said...

മേഘയുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ചിറകുകളുണ്ടാവട്ടെ.. ...ആ ചിറകുകള്‍ക്ക് സ്വന്തമായ ആകാശം കണ്ടെത്താനാവട്ടെ. ഒരുപാടു വ്യഖ്യാനസാധ്യതയുള്ള വരികള്‍. ഇനിയും ധാരാളം എഴുതുക .

Praseeda Rajan said...

മേഘാ ചിറകുകള്‍ ശക്തമെങ്കില്‍ തീര്‍ച്ചയായും വാതിലുകള്‍ തുറക്കപ്പെടും.കവിത അസ്സലായി .അഭിനന്ദനങ്ങള്‍

Sreekumar Elanji said...

പക്ഷേ,
ഹൃദയം ഒന്നും അനുസരിക്കുന്നില്ല.
അതിനു
സ്വപ്നങ്ങളുണ്ട്,
പ്രതീക്ഷകളുണ്ട്.
ചിറകുകള്‍ വേണമെന്ന് വാശിപിടിക്കുന്നു...

മേഘയുടെ സ്വപ്നങ്ങള്‍ ചിറകുവിടര്‍ത്തിപ്പറക്കട്ടെ.
ഇഷ്ടമായി....മേഘാ...ആശംസകള്‍

vidyarangam GHSS Elamkunnapuzha said...

നല്ല കവിത....നല്ല ശൈലി...ശുഭാശംസകള്‍ ..

harisri said...

eth ente ninte avalude manassu. saktham . nandi

inspirecounselingcentre said...

Megah, Very nice poem.. Congratulations....
Satharmash

rekha said...

uyarnnu parakan a chirakukalk sakti kittum asamsakal