വെളുത്ത കടലാസില്‍
കറുത്ത മഷികൊണ്ട്
പൂ വരച്ചവള്‍.
പൂവിനെ ചുറ്റിപ്പറക്കുന്നു
പൂവിന്റെ തേന്‍ നുകരുന്നു
നിറമില്ലാത്ത പൂമ്പാറ്റ.
പൂവിനെക്കാളും വലിപ്പമുണ്ട്
അവള്‍ വരച്ച പൂമ്പാറ്റയ്ക്ക്.
കറുത്ത ചിറകുകള്‍ക്ക്
വെളുത്ത പുള്ളികള്‍
വെളുത്ത ചിറകുകള്‍ക്ക്
കറുത്ത പുള്ളികള്‍.
അവളുടെ കുഞ്ഞുടുപ്പിന്റെ
പിന്നിക്കീറിയ പൂവില്‍
ഒരു പൂമ്പാറ്റയുണ്ട്
മഞ്ഞനിറമുള്ള കുഞ്ഞിപ്പൂമ്പാറ്റ.
അതിനെപ്പിടിച്ച്
ഇടയ്ക്കൊക്കെ
കാറ്റില്‍ പറത്താറുണ്ടവള്‍.
കാറ്റില്‍ പറന്ന്
ആകാശം കണ്ടിറങ്ങി
പാവാടയിലെ പൂവില്‍
വീണ്ടും ചെന്നെത്താറുണ്ട്.
അഭിലാഷ് എം.,
മലയാളം അദ്ധ്യാപകന്‍,
ഗവ. എച്ച്. എസ്. എസ്. എട്നീര്‍,
കാസറഗോഡ്
12 comments:
കവിത നന്നായിട്ടുണ്ട്.
നല്ല വരികള്‍
അഭിലാഷ്,ചിറകുകള്‍ നഷ്ടപ്പെട്ട പൂമ്പാറ്റകളെക്കുറിച്ച് എന്തേ എഴുതാത്തത്?
കവിത നന്നായിട്ടുണ്ട്.
അഭിപ്രായങ്ങള് പറയാന്പോലും അവസരമില്ലാത്തവിധം വളര്‍ന്നോ
വിദ്യാരംഗം
താഴെ പറയുന്നവയ്ക്ക് ആരെങ്കിലും ഉത്തരം തരണേ????????????
1 . "കായ്ച്ചു എന്ന ഒറ്റ കുറ്റത്തിന്
ഒരു മാവ് ഏറു കൊള്ളുകയാണ്."
ഈ കവിതാ ശകലത്തിന് യോജിച്ച പഴഞ്ചൊല്ല് പറയുക.
2 . "വിണ്ണവര്‍ വാരണം തന്നുടെ കയ്യോളം
വണ്ണമെഴുന്നുള്ള തുള്ളികളും "
- ഈ വരികളിലെ അലങ്കാരത്തോടു സാമ്യമുള്ള വരികള്‍ ഏതാണ് ?
(എല്ലാം എട്ടാം ക്ലാസ്സിലെ ചോദ്യ പേപ്പറില്‍ നിന്നും)
ഈ കവിതയുടെ ആശയം എന്താണ്?
നല്ല കവിത
നല്ല കവിത , ഒഴുക്കുണ്ട് മിതമായ ഭാഷ ഇനിയും പൂമ്പാറ്റകള്‍ പറന്നുയരട്ടെ....!!
ആശംസകള്‍!!!!!!!!!!
VERY GOOD
Post a Comment