എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 11, 2012

പേരില്ലാത്ത മുറി


പേരില്ലാത്ത മുറി

ഒരു മുറിക്ക്

ഒരു നമ്പര്‍ നല്ലതാണ്
പെരിനേക്കാള്‍ .

ഒരേ പേരുള്ള മുറികള്‍

അപൂര്‍വമാണെങ്കിലും
ഒരേ നമ്പരുള്ള
അനേകം മുറികളുണ്ടാകാം
അതില്‍
അനേകമാളുകള്‍
ജീവിക്കുന്നുണ്ടാകാം.

അവര്‍

അവരുടെ മുറിയെക്കുറിച്ച്
സംസാരിക്കുമെങ്കിലും
മുറിയുടെ നമ്പറിനെക്കുറിച്ചു
അപൂര്‍വമായിരിക്കാം.

ഒരേ നമ്പരുള്ള മുറിയിലെ

അനേകമാളുകള്‍
ഒരേ സമയം
ഒരേ പ്രവര്‍ത്തി ചെയ്യുന്നുണ്ടാകാം.
ഉണ്ണുകയും
ഉറങ്ങുകയും
ടെലിവിഷന്‍ കാണുകയും
ചീട്ടു കളിക്കുകയും
ഭാര്യയെ സ്നേഹിക്കുകയും
കാമുകിയെ വഞ്ചിക്കുകയും
ഒക്കെ ചെയ്യുന്നുണ്ടാകാം.

എന്നാല്‍

ഒരേ നമ്പരുള്ള
മുറിയില്‍ നിന്ന്
ഒരേ പേരുള്ള കവിത
ആരും എഴുതിയിട്ടുണ്ടാകില്ല
ഞാനും അവളും ഒഴിച്ച് ..........

അഭിലാഷ് എം.,
മലയാളം അദ്ധ്യാപകന്‍,
ഗവ. എച്ച്. എസ്. എസ്. എട്നീര്‍,
കാസറഗോഡ്

2 comments:

ലീമ വി.കെ said...

ഒരേ പേരുള്ള കവിത എഴുതി അവളെ വഞ്ചിച്ചുവല്ലേ?

abhilash raman said...

ചിലര്‍ കവിത വായിക്കും
ചിലര്‍ കവിതയിലെ ജീവിതവും..
ചിലരോ രണ്ടും...
എന്നാല്‍ ചിലരാകട്ടെ കവിതയെ വായിക്കില്ല..
എന്നാല്‍ അവര്‍ നല്ല കാവ്യാസ്വോദകരും ആയിരിക്കും
(ലീമയെ ക്കുറിചല്ല കേട്ടോ