എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 25, 2013

എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഉത്തരങ്ങള്‍ - ആതിര രാജു
എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ  വിജയകരമായി പൂര്‍ത്തിയായി. എല്ലാ അദ്ധ്യാപകരും ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തി കുട്ടികള്‍ക്ക് നല്കിയും കഴിഞ്ഞു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും എത്ര പരിശ്രമിച്ചാലും മലയാളം ഒന്നാം പേപ്പറിന് ആരും മുഴുവന്‍ മാര്‍ക്ക് വാങ്ങരുത് എന്നൊരുദ്ദേശ്യം ചോദ്യകര്‍ത്താക്കള്‍ക്കുള്ളതുപോലെയാണ് ചോദ്യങ്ങളുടെ പോക്ക്. പാഠപുസ്തത്തിലോ കൈപ്പുസ്തകത്തിലോ സൂചിപ്പിക്കാത്ത വ്യാകരണഭാഗങ്ങള്‍ അവ വ്യാകരണമല്ല എന്ന മട്ടില്‍ ചോദ്യങ്ങള്‍ സൃഷ്ടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഡിണ്ഡിമകല്പന്മാര്‍, കലാവിമര്‍ശനം, നിഷ്കണ്ടകം, നല്ലമ്മ ഈ വാക്കുകളൊക്കെ പാഠപുസ്തകത്തിലുള്ളതു തന്നെ. ഇതിലും 'പഷ്ട്' വാക്കുകള്‍ മുണ്ടശ്ശേരിമാഷിന്റെയും കുട്ടിക്കൃഷ്ണ മാരാരുടേയും ലേഖനത്തില്‍ കാണുകയും ചെയ്യും. പക്ഷേ ഭാഷയുടെ പ്രയോഗവശം മാത്രം പരിശീലിച്ച് ഒമ്പതാം തരം വരെ പഠിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ പത്താം തരത്തില്‍ കടന്നാല്‍ ഭാഷയുടെ വൈജ്ഞാനിക തലത്തില്‍ മഹാപാണ്ഡിത്യം നേടണം എന്ന് വാശിപിടിക്കേണ്ടതുണ്ടോ?
മോഡല്‍ പരീക്ഷ കുട്ടികള്‍ക്ക് എങ്ങനെ അനുഭവപ്പെട്ടു എന്ന് അറിയാനായി ഒരു ഉത്തരക്കടലാസുകൂടി പോസ്റ്റുചെയ്യുകയാണ്. തലയോലപ്പറമ്പ് ഏ. ജെ. ജോണ്‍ മെമ്മോറിയല്‍ ഹൈസ്ക്കൂളിലെ ആതിര രാജുവാണ് ഈ ഉത്തരങ്ങള്‍ എഴുതിയത്. ഉത്തരങ്ങള്‍ വിദ്യാരംഗത്തിനായി അയച്ചുതന്നത് ഷംലടീച്ചറാണ്.

9 comments:

rajeev joseph said...

വളരെ ക്രിയാത്മകമായ ഉദ്യമം തന്നെ. ഇത്തരം ചര്‍ച്ചകള്‍ ആണ് നമുക്ക് ആവശ്യം. അതില്‍ നിന്ന് ഉരുത്തിരിയുന്ന ഉത്തരങ്ങള്‍ നാളേയ്ക്ക് വെളിച്ചമാവട്ടെ...

Rajeev
english4keralasyllabus.com


shyna teacher said...

കൊള്ളാം ആതിരാ . ഉത്തരങ്ങള്‍ നിലവാരം പുലര്‍ത്തുന്നു. മറ്റു കുട്ടികള്‍ക്ക് ഇവ പ്രയോജനപ്രതമാവട്ടെ.

Anonymous said...

keep it up - sheeba saju

രമേശന്‍ പുന്നത്തിരിയന്‍ said...

കവിതകളുടെയും കഥകളുടെയും ലോകത്തിന്നിടയില്‍ വിദ്യാരംഗത്തില്‍ നിന്നും പുറത്തുവരുന്ന ഇത്തരം കുഞ്ഞുമികവുകള്‍
തന്നെയാണ് വിദ്യാരംഗത്തിന്റെ മുതല്‍ക്കൂട്ട്.ഉത്തരം തയ്യാറാക്കിയ ആതിരയ്ക്കും പ്രസിദ്ധീകരിച്ച വിദ്യാരംഗത്തിന്നും അഭിനന്ദനങ്ങള്‍
രമേശന്‍ പുന്നത്തിരിയന്‍

athira.m said...

ആതിരയുടെ ഉത്തരങ്ങള്‍ വായിച്ചു. ആസ്വാദനവും എടിറ്റൊരിയലും ഒക്കെ എന്നെപ്പോലെയുള്ള കുട്ടികള്‍ക്ക് നല്ല മാതൃകയായി.
നല്ല ഭാഷ. എല്ലാ ഭാവുകങ്ങളും
ആതിര. m
st . joseph s h s s
changanacherry

അരശന്‍,അവണാറ്റിന്‍കര said...

പ്രിയ മാഷന്മാരേ,നമ്മക്കും വേണ്ടേ പരൂഷാ ടിപ്പടികള്‍?കാര്യം, എല്ലാം ജയിക്കും.എന്നാലും മാസ്കിമം അ അധികം(a+)നമ്മക്കും വേണ്ടേ?ആതിരക്കുട്ടി കൊള്ളാം. പൊന്നാതിരടീച്ചറമ്മാര് ഒന്നനങ്ങാത്തതെന്താ?കൊറേ കാലായി എലയിട്ട് കൈയ്യും കഴുകിയിരിക്കുണൂ...ഇവിടെ ഒന്നും കിട്ടിയില്ലാ...

anjali said...

ആതിരയുടെ ഉത്തരങ്ങള്‍ വായിച്ചു. ഒരു മലയാളം റ്റീചരാവട്ടെ ഭാവിയില്‍.
അഞ്ജലി ടീച്ചര്‍

anitha sarath said...

nannayi mole..abhinandanangal

വില്‍സണ്‍ ചേനപ്പാടി said...

ആതിരാ....,മനോഹരമായ ഉത്തരങ്ങള്‍ വൃത്തിയുള്ള എഴുത്ത്.അഭിനന്ദനങ്ങള്‍.

കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി തുടരുന്ന പാഠ്യരീതിയുടെയും പഠനസമീപനത്തിന്റെയും നല്ലമാതൃകകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഉത്തരരചന നിര്‍വഹിച്ചിരിക്കുന്ന ആതിരയ്ക്കുപോലും ആദ്യത്തെ രണ്ടു ചോദ്യങ്ങല്‍ ബുദ്ധിമുട്ടായി.

ഡിണ്ഡിമകല്പന്‍മാര്‍ എന്ന പദം മുണ്ടശ്ശേരി ടി.ലേഖനത്തില്‍ ഉപയോഗിച്ച ശേഷം മറ്റാരെങ്കിലും നിത്യവ്യവഹാരത്തിലോ സാഹിത്യരചനകളിലോ കാര്യമായി ഉപയോഗിച്ചിരിക്കാനിടയില്ല.വാച്യാര്‍ത്ഥത്തില്‍ ആ പദം ഷേക്സ്പീയറിന്റെ നായകകഥാപാത്രങ്ങളുടെ മനോനില പ്രതിഫലിപ്പിക്കുന്നില്ലെന്ന് പ്രശസ്തങ്ങളായ ആ നാടകങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് ബോധ്യമുണ്ട്.ആ യൂണിറ്റ് കുട്ടികള്‍ക്കുമുമ്പില്‍ വയ്ക്കുന്ന സ്ത്രീപക്ഷചിന്തകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പഠനപ്രവര്‍ത്തനങ്ങളില്‍ കൊട്ടാതെ പോയ ആ ഡിണ്ഡിമം ,പഠിക്കുന്ന കുട്ടികള്‍ക്ക് അല്‍പം വിഷമമുണ്ടാക്കി. രണ്ടാമത്തെ ചോദ്യത്തില്‍ മാതൃകയില്‍ തന്നിരിക്കുന്നതുപോലെ സംബന്ധികപ്രത്യയം ചേര്‍ത്ത് വിഗ്രഹിക്കാന്‍ തുനിയാതിരുന്നത് കുട്ടിയുടെ ചിന്താശേഷി പ്രകടമാക്കുന്നുണ്ട്.സമാസവും സന്ധിയും തിരിച്ചുവരുന്നത് ഭാഷയ്ക്കു ഗുണകരമാണെങ്കിലും സമീപനങ്ങളിലുണ്ടാവുന്ന മാറ്റം അധ്യാപകരെ അറിയിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. തോന്നുന്നു.