എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 9, 2013

പ്രതിമ
പ്രതിമ

ഓണത്തിരക്കാണ്, മഴയാണ്, നഗരത്തി -
നോളങ്ങളില്‍ മുങ്ങി, പൊങ്ങിയുമങ്ങനെ
ഞാനൊഴുകീടവേ, നാലുവഴികളും
സംഗമിച്ചീടും ദിശയിലായങ്ങനെ
ഊന്നു വടികളില്‍ ദേഹഭാരം താങ്ങി
നില്‍ക്കുന്ന മട്ടില്‍ പ്രതിമയൊന്നിങ്ങനെ....
(ഇത്രയുംനാളീ പറവകള്‍ കാഷ്ഠിച്ച്
വൃത്തികേടാക്കിയ രൂപമിന്നെങ്ങനെ
കാല പരിണതിയേറെക്കടന്നിട്ടു-
മുജ്ജ്വലിക്കുന്നൂ രവിതുല്യമിങ്ങനെ ! )
      
         ഞാനറിയുന്നൂ, മനുഷ്യജന്മത്തിന്റെ
പൂര്‍ണ്ണതയാണ് ഭവാനെന്നൊരുണ്മയെ
ആര്‍ഷ പാരമ്പര്യ ദീപ്തിയില്‍ ജീവിതം
സമ്പന്നമാക്കിയ കേവലമാനവം
ഏതധികാരക്കസേരയും കുമ്പിടും
താത പരിവേഷമാര്‍ന്ന ജന്മത്തിനെ

             ഏതു കൃതഘ്നത നിന്‍ വിരിമാറിലേ-
ക്കായിരം ലോഹ കണങ്ങളെറിഞ്ഞാലും
ഭൗതിക ദേഹപരിമിതി ഭേദിച്ച
ദേഹിയീ നാടിന്‍ സിരാപടലങ്ങളില്‍
കര്‍മ്മ ചൈതന്യമായ് സംക്രമിക്കും, നൂറു -
നൂറായിരം പുതുപൂക്കള്‍ വിടര്‍ന്നിടും.

           ഇന്നീ പ്രതിമ തുടച്ചു മിനുക്കുവാന്‍
ഞങ്ങള്‍ മറന്നാലും, കാലം മറക്കാതെ
മേഘങ്ങളാം നൂറു നീര്‍ക്കുടമേന്തിവ -
ന്നെങ്ങും കഴുകിത്തുടയ്ക്കയാണെപ്പൊഴും.
                                             - ബാലകൃഷ്ണന്‍ മൊകേരി


3 comments:

Azeez . said...

കണ്‍ഗ്രാറ്റ്സ് ബാലകൃഷ്ണന്‍ മൊകേരി,
നല്ല കവിതയാണ്.
ബലിദാനം വെറുതെയാവില്ല ,നമ്മുടെ പുണ്യഭൂമിയുടെ പ്രകാശമായി, പുതുമുകുളങ്ങള്‍ക്ക് ചൈതന്യമായി, ആര് മറന്നാലും , മഴനീ‍രാല്‍ നനച്ച് അവ൪ രക്തസാക്ഷികള്‍ നമുക്ക് ചൈതന്യമാകുന്നു. നല്ല കന്‍സപ്റ്റ്. ഇരുട്ടുപരത്തുന്ന പ്രതിമക്കവിതകളില്‍ നിന്നും വ്യത്യസ്ഥമായി ഒരു നല്ല സൂചനയുള്ള കവിത.

shamla said...

sir,
ur lyrics are optimistic even in this
problematic situations. keep writing...

വില്‍സണ്‍ ചേനപ്പാടി said...

നാല്‍ക്കവലകളിലെ പ്രതിമയായും കറന്‍സിയിലെയും സര്‍ക്കാര്‍ആപ്പീസുകളിലെയും ചിത്രങ്ങളായും മാത്രം ഗാന്ധിജിയെ അറിയുന്നുവെന്നതാണ് ഇന്നിന്റെ ദുരന്തം.ഗ്രാമഹൃദയത്തിലേയ്ക്ക് ലാളിത്യത്തിന്റെ പാതയൊരുക്കിയ മഹാത്മാവിന് ഹൃദയാഞ്ജലിയായി ബാലകൃഷ്ണന്‍ മൊകേരിയുടെ കവിത....ഭാവുകങ്ങള്‍