എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

May 14, 2013

ഒരു മലയാള സ്വപ്നം (കവിത)



ഒരു മലയാള സ്വപ്നം

ഇനിയെത്ര നാളീ വിദ്യാലയത്തിന്‍
മണിമുഴങ്ങും കണ്ഠമിടറിടാതെ?
ഇനിയെത്ര നാളീ മരത്തണലില്‍
നിരനിരയായ് നിന്നസംബ്ലി ചേരും?
ഇനിയെത്ര നാളീ മരങ്ങളും പൂക്കളും
സര്‍വേശ സ്തുതിഗീതമേറ്റുപാടും?
ഇനിയെത്ര നാളീയങ്കണത്തില്‍
പിഞ്ചു പദചലനം കാണുമീവിധത്തില്‍? നിത്യ
വിസ്മൃതി തന്നോരമണയുന്നു മലയാള
വിദ്യാലയങ്ങളും സ്വപ്നങ്ങളും.
പടികടന്നകലുന്നു മുറിവേറ്റ ഭാഷ; തന്‍
നെഞ്ചേറ്റി ലാളിച്ച സംസ്കാരവും.

നൂറ്റാണ്ടു പിന്നിട്ട വിദ്യാലയത്തിലെ
ക്ലാസ് മുറി പൂഴി നിറഞ്ഞിരുന്നു;
അമ്മതന്‍ ഭാഷയിലക്ഷരം തേടിയി-
ന്നെത്തുവോരഞ്ചാറു പേരുമാത്രം.

ഇനിയേറെ നാള്‍കഴിഞ്ഞിതുവഴി പോകുവോര്‍-
ക്കൊരു കാഴ്ചവസ്തുവായ് മാറിയാലും
പേരക്കിടാങ്ങളുമായൊരിക്കല്‍
വാതില്‍ക്കലെത്തി വിദ്യാലയത്തിന്‍
പഴകിദ്രവിച്ചൊരാ ചുമരില്‍ പുണര്‍-
'ന്നെന്നെ ഞാനാക്കി മാറ്റിയ വിദ്യാലയം' എന്നു
നെഞ്ചോടു കൈചേര്‍ത്തു മന്ത്രിക്കുവോരെന്റെ
സ്വപ്നത്തിലിന്നും തെളിഞ്ഞു നില്‍പ്പൂ.

വിദ്യാലയം സ്വന്തമമ്മയായും
മലയാളമമ്മതന്‍ ഭാഷയായും
ഹൃദയത്തിലേറ്റു ചൊല്ലുന്ന പൈതങ്ങളും
സ്വപ്നത്തിലിന്നും തെളിഞ്ഞു നില്‍പ്പൂ - എന്റെ
സ്വപ്നത്തിലിന്നും തെളിഞ്ഞു നില്‍പ്പൂ

                          - തോമസ് ആനിമൂട്ടില്‍ (ഹെഡ്മാസ്റ്റര്‍)
                             സെന്റ് ജോസഫ് LPS
                              ഇരവിമംഗലം, കോട്ടയം
                            

9 comments:

anitha sarath said...

ഭാവസാന്ദ്രം..മനോഹരം മാഷേ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വരികള്‍ .

ആചാര്യന്‍ said...

നല്ല കവിത അന്യം നിന്ന് കൊണ്ടിരിക്കുന്ന
ഭാഷാ കേന്ദ്രങ്ങള്‍

സൗഗന്ധികം said...

നന്മ നിറഞ്ഞ ഒരു സ്വപ്നം. കവിതയും അതുപോലെ തന്നെ.

ശുഭാശംസകൾ....

ലീമ വി.കെ said...

ലളിതമനോഹര ഭാഷ. ഈ മലയാള നന്മ അറിയാതെ കടന്നു പോകുന്നവര്‍ നമ്മള്‍.

sulaiman perumukku said...

മനസ്സിനെ ഇടവഴിയിലൂടെ നടത്തി
വിദ്യാലയത്തിലെത്തിച്ചു ....ആശംസകൾ .

shamla said...

പടികടന്നകലുന്നു മുറിവേറ്റ ഭാഷ; തന്‍
നെഞ്ചേറ്റി ലാളിച്ച സംസ്കാരവും.
arthavatthaya varikal
mashe.

ബിജോയ് കൂത്താട്ടുകുളം said...

നല്ല കവിത...സ്വപ്നങ്ങളും....

Unknown said...

വളരെ ഹൃദയസ്പർശി ആയിരുന്നു