എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 22, 2013

ലഹരി - കവിത




കടമകള്‍ക്കു കനം വച്ചതോര്‍ക്കുക
കനവുകള്‍ നല്ല കവിതയായ് തീര്‍ക്കുക
ജീവിതം സുഖലഹരിയായ് തീര്‍ക്കുവാന്‍
ഹൃദയക്കുതിരയെ കടിഞ്ഞാണില്‍ മുറുക്കുക.

നഞ്ചുപാത്രം തിരക്കി നാടാകെയും
സഞ്ചരിയ്ക്കാ, തകം സ്വസ്ഥമാക്കുക.
കൊഞ്ചിടും പിഞ്ചു, പുഞ്ചിരിത്താരകള്‍
കാത്തിരിക്കുന്ന വീടിനെയോര്‍ക്കുക.

ഉമ്മവച്ചന്നു നമ്മേയുണര്‍ത്തിയ
അമ്മയോടു കരുണകാണിക്കുക
മിഴികള്‍ നട്ടുകൊ,ണ്ടൊത്തിരി ദൂരത്ത്
വഴിയില്‍ നില്‍പ്പവര്‍,ക്കാശ്വാസമാകുക.

നമ്മളൊന്നെന്നു ചൊല്ലും പ്രിയംവദ
താനെയാണെന്ന് എപ്പോഴുമോര്‍ക്കുക.
സ്വന്തമായൊരു സുഖമില്ലതറിയുക
ബന്ധസ്വന്തമാം സ്വര്‍ഗ്ഗം പണിയുക.

ജാലകം പാതിചാരാതെ കാക്കുന്ന
കുഞ്ഞുപെങ്ങള്‍ക്കു കാവലായീടുവാന്‍
ദൂരെയെങ്കിലും നേരുള്ള ചിന്തയ്ക്കു
താളമില്ലാതെ,യാക്കാതിരിക്കുക.

മദ്യമെന്ന മദം വരിച്ചീടുമീ
നിന്ദ്യതയ്ക്കു നിഷേധം രചിയ്ക്കുക
കലഹമില്ലാത്ത വീട്ടിലെ സൂര്യനായ്
കതിരുനീട്ടിയുദിക്കുമാറാകുക.

സ്വാഭിമാനം പണയപ്പെടുത്താത്ത
സാരമാക്കിയീ ജന്മം തളിര്‍ക്കുവാന്‍
സിരകളില്‍ ബോധ,ചന്ദ്രോദയത്തിനായ്
നുരയുമീലഹരി വേണ്ടെന്നു വയ്ക്കുക.

20 comments:

JAYASREE, VATTIYOORKAVU said...

നന്നായിരിക്കുന്നു, അര്‍ത്ഥവത്തായ കവിത, അഭിനന്ദനങ്ങള്‍

Sreekumar Elanji said...

നീണ്ട കാത്തിരിപ്പിനൊടുവില്‍
കാവ്യലഹരിയുമായി എത്തിയല്ലോ
സന്തോഷം....

Sreekumar Elanji said...
This comment has been removed by the author.
ajith said...

കവിതാലഹരി
വളരെ ഇഷ്ടപ്പെട്ടു
ഫേസ് ബുക്ക് ഗ്രൂപ്പില്‍ ഒരു ലിങ്ക് കൊടുക്കട്ടെ

ബെന്‍ജി നെല്ലിക്കാല said...
This comment has been removed by the author.
ബെന്‍ജി നെല്ലിക്കാല said...

സിരകളില്‍ ബോധ ചന്ദ്രോദയത്തിനായ്
നുരയുമീ ലഹരി വേണ്ടെന്നു വയ്ക്കുക.
ചിന്തോദ്ദീപകവും സുന്ദരവുമായ വരികള്‍... വളരെ ഇഷ്ടപ്പെട്ടു. അജിത്തേട്ടന്‍ ബ്ലോഗേഴ്‌സ് ഗ്രൂപ്പില്‍ നല്‍കിയ ലിങ്ക് പിന്തുടര്‍ന്നാണ് ഇവിടെയെത്തിയത്. നന്മയുടെ നേര്‍വഴി കാട്ടുവാന്‍ ഈ കവിത്വം ഇനിയും പ്രയോജനപ്രദമാകട്ടെയെന്ന് ആശംസ...

■ uɐƃuɐƃ ■ said...

ജാലകം പാതിചാരാതെ കാക്കുന്ന
കുഞ്ഞുപെങ്ങള്‍ക്കു കാവലായീടുവാന്‍
ദൂരെയെങ്കിലും നേരുള്ള ചിന്തയ്ക്കു
താളമില്ലാതെ,യാക്കാതിരിക്കുക.....
നല്ല കവിത.

Abduljaleel (A J Farooqi) said...

അര്‍ത്ഥവത്തായ കവിത ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങള്‍ ..........

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വരികളില്‍ തുളുമ്പുന്ന നന്മയുടെ പ്രകാശം ..

ഫൈസല്‍ ബാബു said...

അജിത് ഏട്ടന്‍ വഴി വന്നതാണ് ഇവിടെ , നല്ല കവിത , തുടരുക.

ANITHA SARATH said...

മിഴികള്‍ നട്ടുകൊ,ണ്ടൊത്തിരി ദൂരത്ത്
വഴിയില്‍ നില്‍പ്പവര്‍,ക്കാശ്വാസമാകുക.

മനസ്സിൽ തട്ടുന്ന വരികൾ

വീകെ said...

നന്നായിരിക്കുന്നു കവിത.
ആശംസകൾ...

ആര്‍ഷ said...

അര്‍ത്ഥം ഗ്രഹിക്കേണ്ട മനസിലാക്കി പ്രവര്‍ത്തിക്കേണ്ട കവിത. നന്ദി ഉണ്ട് മാഷെ!! എല്ലാ വരികളും ഒരു പോലേ ഇഷ്ടം!!!

സൗഗന്ധികം said...

ഇതിലും നന്നായി ഉപദേശിക്കാൻ പ്രയാസം തന്നെ.

മികച്ച രചന. ഈ രചയിതാവിൽ നിന്നു മറ്റെന്തുണ്ടാവാൻ.?

ശുഭാശംസകൾ...

roopeshvkm said...

ഇഷ്ട്ടമായി

drpmalankot said...

നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍,
ആശംസകൾ.

ഷാജു അത്താണിക്കല്‍ said...

നല്ല കവിത

ബൈജു മണിയങ്കാല said...

കവിതയുടെ ലഹരി

വില്‍സണ്‍ ചേനപ്പാടി said...

സൗഹൃദങ്ങളിലും കുടംബബന്ധങ്ങളിലും കവിതയിലും ലഹരി കണ്ടെത്താന്‍ കഴിഞ്ഞാല്‍" നഞ്ചു തേടി നാടുനീളെ നടക്കേണ്ടി വരില്ല".നല്ല കവിത.എനിക്ക് കിക്കായി.....

Unknown said...

നല്ല കവിത