വി. ടി. ഭട്ടതിരിപ്പാടിന്റെ ജീവിതത്തില്‍നിന്നും ചില ദീപ്തമായ ഏടുകള്‍ തുറക്കുന്ന ഒരു ലേഖനം 2009 ആഗസ്റ്റ 7 ലെ 'മലയാളം' വാരികയില്‍ ശ്രീ എം. മോഹനന്‍ 'ഓര്‍മ' എന്ന പംക്തിയില്‍ എഴുതിയിരുന്നു. 'ഇരുട്ടിലെ കനല്‍' എന്നു പേരിട്ടിരുന്ന ആ ലേഖനം താഴെയുള്ള ലിങ്കില്‍ നിന്നും പി.ഡി.എഫ്. ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വി.ടി.യെ അടുത്തറിയാന്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണ് ഈ ലേഖനം.
'ഇരുട്ടിലെ കനല്‍' - ലേഖനം ഡൗണ്‍ലോഡ് ചെയ്യാം
അതോടൊപ്പം 'ബ്രഹ്മാലയം
തുറക്കപ്പെട്ടു'
എന്ന പാഠഭാഗത്തെ
ശ്രീമതി അനിതാശരത്
ടീച്ചര്‍ തുള്ളല്‍പ്പാട്ടിന്റെ
രൂപത്തില്‍ അവതരിപ്പിച്ചിട്ടുമുണ്ട്.
പഠനപ്രവര്‍ത്തനം
കൂടുതല്‍ രസകരവും കാര്യക്ഷമവുമാക്കാന്‍
ഇവ രണ്ടും പ്രയോജനപ്പെടുമെന്ന്
കരുതുന്നു.
വി.ടി.ഭട്ടതിരിപ്പാടിന്റെ
ബ്രഹ്മാലയം തുറക്കപ്പെട്ടു
തുള്ളല്‍പ്പാട്ട് രൂപത്തില്‍
കൊല്ലം,
മാസം,
വര്‍ഷമതൊന്നും
കൃത്യം പറയാന്‍ കഴിയുന്നില്ല
സ്വാതന്ത്ര്യത്തിന്നാശ
മനസ്സില്‍ തീനാളം പോല്‍
പൊങ്ങിയ കാലം.
'ക്ഷേത്രം'
ജാതിമതങ്ങള്‍ക്കപ്പുറമായിത്തന്നെയുയര്‍ന്നുവരാനായ്
കേളപ്പന്റെ
നേതൃത്വത്തില്‍ ചോരതിളയ്ക്കും
യുവാക്കള്‍ നിരന്നു.
ജാതി
ക്കോമരമാടിത്തുള്ളും
നാളുകളാണെന്നോര്‍ക്കുകവേണം
ജാതിലിങ്ങു
താഴത്തുള്ളവര്‍ വിടിയെ കാണാന്‍
വീട്ടിലണഞ്ഞു.
ജാതിമതങ്ങള്‍
എന്നെങ്ങാനും കേട്ടാല്‍
വിടിക്കരിശം കൂടും
മാനുഷരെല്ലാം
ഈശ്വരമക്കള്‍ എന്ന പ്രമാണം
കാക്കും പുരുഷന്‍.
പക്ഷെ,
അച്ഛന്‍
ഈ വകയെല്ലാം ഉള്ളില്‍ കനലായ്
കരുതും ഉഗ്രന്‍
കണ്ണില്‍ക്കണ്ടാലുണ്ടാകും
പുകിലോര്‍ത്തു വിടി ഭയപ്പാടോടെ
ചങ്ങാതികളെ
അച്ഛന്‍കാണാതൊളിപ്പിച്ചെങ്കിലുമൊടുവില്‍പ്പെട്ടു
പേടിച്ചൂടാല്‍
ഉരുകിയ വീറ്റി സ്വയമൊരു പ്രതിമ
കണക്കേയായി
ഈഴവരാണെന്നുരിയാടീടാന്‍
പാവം വീറ്റി ക്കായതുമില്ല.
'എവിടെന്നാണ്,
എതാണില്ലം',
അതിഥികള്‍
ചോദ്യം ഉള്ളില്‍ കേട്ടു.
നമ്പൂരിച്ഛന്മാരാണെന്നൊരുപൊളി
പറയാനായ് വീറ്റിയുറച്ചു.
പിന്നെപ്പൊന്തും
ചോദ്യങ്ങള്‍ക്കായ് ഉത്ത
മില്ലാതടിമുടി വിറയായ്.
അതിനാല്‍
സത്യം ഉള്ളില്‍ നിന്നും തന്നെ
പൊട്ടിച്ചിതറുകയായി.
ഭൂമി
പിളര്‍ന്നു,
പാതാളക്കിണര്‍
വെള്ളം മുങ്ങിച്ചാവാന്‍
വിധിയോ?!
തെല്ലിട
നീണ്ട നിശബ്ദത മാറെ അച്ഛന്‍
ഗീതാ ശ്ലോകം ചൊല്ലി:
'അതിഥികളെല്ലാം
ബ്രാഹ്മണരല്ലേ..
അതിനാല്‍
നിങ്ങളും ബ്രാഹ്മണര്‍ തന്നെ
കുടുമപ്പൂണൂല്‍കുറിയുമതല്ല,
ബ്രാഹ്മണ്യത്തിന്‍
ലക്ഷണമറിക
ജ്ഞാനം
കൊണ്ടും കര്‍മ്മം കൊണ്ടും
വിശ്വപ്രേമം നേടും വിപ്രന്‍'
ബ്രാഹ്മണശ്രേഷ്ഠന്‍
ഓതിയ വാക്കുകള്‍ സുന്ദരമായൊരു
ലോകം തീര്‍ത്തു
ബഹുമാനത്താല്‍
അതിഥികളെല്ലാം തൊഴുകൈയോടെ
നമിച്ചു പിരിഞ്ഞു.
അനിതാശരത്
മലയാളം അദ്ധ്യാപിക
ഗവ.
ഹൈസ്കൂള്‍,
കാലടി
തിരുവനന്തപുരം
3 comments:
കൊള്ളാം,congraaaaaaaaaaaassssssssss
'കൊച്ചുദു:ഖങ്ങളുറങ്ങൂ' എന്ന കവിതയുടെ ആശയവിശദീകരണം പ്രസിദ്ധീകരിക്കാമോ?????
ugran congrads
Post a Comment