എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 30, 2013

ഓര്‍മകള്‍ക്കെന്തു സുഗന്ധം - കവിത

-->വാസരം വര്‍ഷം കടന്നു പോയെങ്കിലും സഖേ
മാനസത്തില്‍ ഞാനിന്നും ചരിക്കുന്നു നിന്നോടൊപ്പം..
ഓര്‍മയിലേക്കു തിരിച്ചു വരികയീ കലാലയ
ജാലക വാതില്‍ പതിയെ തുറക്കാം..
വര്‍ണ്ണങ്ങള്‍ വാരി ചിതറിയ കാലത്തിന്‍
കാതരയാമങ്ങള്‍ ഓര്‍ത്തെടുക്കാം....

ഒന്നിച്ചു ചവിട്ടി നീങ്ങിയ മണ്‍തരികള്‍ പോലു -
മന്നൊത്തിരി കിനാവുകള്‍ കണ്ടിരുന്നു.
തൊട്ടു തൊട്ടില്ലയെന്ന മട്ടില്‍ ചേര്‍ന്നിരുന്നൊരാ
പേരാലിന്‍ ചില്ലയും അന്നേറെ തളിര്‍ത്തിരുന്നു.
ഇടവഴികോണിലായ് ആരോരുമറിയാത്ത
ആത്മസ്പര്‍ശങ്ങളില്‍ ഇരുളും തെളിഞ്ഞിരുന്നു...

പരിഭവം, പരാതികള്‍ കലഹം,കലങ്ങലുകള്‍
കണ്ണിന്‍ കടാക്ഷങ്ങള്‍ കടങ്കഥകള്‍....
മഴയെ മഴ മാത്രമല്ലാതെ മേഘാനുരാഗമായ്
അനുഭവിച്ചറിഞ്ഞൊരാ രാഗലയങ്ങള്‍.....
കഥയും കവിതയും മഴയും മഴവില്ലുമായ്
എത്രയോ രാഗത്തില്‍ നീ വന്നു മുന്നില്‍..

ഒടുവിലായ് നാമും പിരിഞ്ഞു പോയെപ്പൊഴോ..
വിധിയെപ്പഴിക്കാതെ കാലത്തിന്‍തേരേറി
ഏറെ നടന്നു പോയ്.. വര്‍ഷം കടന്നു പോയ് ...
കഥയും മഴവില്ലും പോയ് മറഞ്ഞു..
ഈ വാസരാന്തത്തിലെങ്കിലും വരികയീ
ജാലകം തള്ളിത്തുറക്കാം നമുക്കിനി...

പുല്ലു കിളിര്‍ക്കില്ലെന്ന മെച്ചത്തില്‍
മണ്‍തരികള്‍ കരിങ്കല്‍പ്പൊടികളായി..
ഇനിയാര്‍ക്കുമീ കിനാവുകള്‍ കാണേണ്ടയെന്നോ?
എന്‍ പ്രണയത്തില്‍ തളിര്‍ത്തൊരാ പേരാലും
ഒരിലയും ബാക്കിയാവാതെ മൂകയായി...
ഇനിയാര്‍ക്കുമീ തണലിലിരിക്കേണ്ടയെന്നോ?

ഇടവഴിക്കോണിലെ ഇരുളും
എവിടെയോ പോയ് മറഞ്ഞുനിന്നു.....
ഇനിയാര്‍ക്കുമീ ആത്മസ്പര്‍ശം വേണ്ടയെന്നോ?
'ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം' എന്നാ പല്ലവി
ആരോ എവിടെയോ മൂളുന്നു പിന്നെയും..
ആരോ എവിടെയോ മൂളുന്നു പിന്നെയും.....

ലീമ വി.കെ
എസ്. ജെ. എച്ച്. എസ്. ചിന്നാര്‍

16 comments:

ajith said...

കവിത വളരെ മനോഹരമായിട്ടുണ്ട്
അഭിനന്ദനങ്ങള്‍

sujith said...

ഓര്‍മ കളുടേ സുഗന്ധം ശരിക്കും എന്നും സുഗന്ധ പൂരിതം തന്നേ .....

sujith said...

ഓര്‍മ കളുടേ സുഗന്ധം ശരിക്കും എന്നും സുഗന്ധ പൂരിതം തന്നേ .....

ബിജോയ് കൂത്താട്ടുകുളം said...

ഏറെ നാളായല്ലോ ലീമാജീ കണ്ടിട്ട്.,സുഖമല്ലേ?

Anonymous said...

Kollam nalla kavitha

Sreekumar Elanji said...

'ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം'
ലീമയുടെ കവിത സുഗന്ധം പരത്തുന്നു.
വിദ്യാരംഗം നന്ദനവനമായി പ്രശോഭിക്കട്ടെ...

വില്‍സണ്‍ ചേനപ്പാടി said...

ഓര്‍മ്മകള്‍ പെയ്തിറങ്ങുമ്പോള്‍ പേരാല്‍ വീണ്ടും തളിര്‍ചൂടും തളിരിലകള്‍ തണല്‍ വിരിക്കും.പുതിയ കഥകളും കവിതകളും മഴവില്ലുമായി പ്രണയികള്‍ വീണ്ടുമെത്തും.ലീമടീച്ചര്‍ കവിത നന്നായിരിക്കുന്നു.

സൗഗന്ധികം said...

നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...

ഉമ്മാചു said...

വിഷാദ മധുരം ,മനോഹരമായിരിക്കുന്നു.അഭിനന്ദനം.

DR.P.SANTHOSHKUMAR said...

ടീച്ചര്‍,കവിത മനോഹരം.

zipzap said...
This comment has been removed by the author.
ദിനേശന്‍ മാസ്റ്റര്‍ said...

ഓര്‍മ്മകളുടെ സുഗന്ധം ഇന്നിന്റെ വിഷാദമായി മാറുന്നു......പോയ കാലത്തിന്റെ തെളിമ, അത് നമ്മില്‍ നിറക്കുന്ന അനുഭൂതി, സൗന്ദര്യം.....എല്ലാം അനിര്‍വ്വചനീയം തന്നെ.....ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരു സുഗന്ധ പൂത്തിരിയായി കത്തിച്ചു വെച്ച കവിത അതി മനോഹരം...ടീച്ചര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു......... .

ദിനേശന്‍ മാസ്റ്റര്‍ said...
This comment has been removed by the author.
ലീമ said...

വളരെ അകലെ ഇരുന്ന് ഒരു വാക്കു കുറിച്ച് പ്രോത്സാഹിപ്പിച്ച ഏല്ലാവര്‍ക്കം നന്ദി.

reeja k said...

Congrats

reeja k said...

Congrats