എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 16, 2014

പിറക്കണോ ഈ മണ്ണില്‍ ( കവിത )
പിറക്കണോ ഈ മണ്ണില്‍

അമ്മേ ഞാന്‍ പിറക്കണോയീമണ്ണില്‍
ഒരു പെണ്‍കുഞ്ഞായി പിറന്നീടാമോ
ആരുടെ കാമത്താല്‍ എന്‍ ചിറകരിയും
ഭയക്കേണ്ടതാരെ ഞാന്‍ അന്യരെയോ രക്തബന്ധങ്ങളെയോ.
ഒടുങ്ങാത്ത മോഹം പിറക്കാനീമണ്ണില്‍, അണിയേണം കണ്‍മഷി,
കരിവളയും, പൊന്നിന്‍ നിറമുള്ള പട്ടുപാവാടയും.
ഈ മണ്ണിന്‍ മാറില്‍ പാറിക്കളിക്കണം
കൂട്ടരുമൊത്തു ചേര്‍ന്നു നടക്കണം.
എങ്കിലും അമ്മേ ഞാന്‍ പിറന്നീടാമോ
ഒരു പെണ്‍കുഞ്ഞായിപ്പിറന്നീടാമോ ?

സന്തോഷ് കണ്ണംപറമ്പില്‍
ദോഹ, ഖത്തര്‍

5 comments:

ajith said...

തീര്‍ച്ചയായും!!

sulaiman perumukku said...

പൈതലേ നീ പിറക്കണം ,എങ്കിലും
നീ കരുതിയിരിക്കണം ....ആശംസകൾ.

beena said...

ശരി തന്നെ.ഉള്ളിലെവിടെയോ കുത്തുന്ന വേദന!എനിക്ക്ചിലപ്പോൾ പെണ്‍ വർഗത്തോട്‌ തന്നെ ചോദിക്കാൻ തോന്നിയത് ഇത് തന്നെ.മനസ്സറിഞ്ഞ കവി.നമോവാകം!!!!!!!!!!!!

Vijayalakshmi said...

pirakkanamneevidasaktiyay

Vijayalakshmi said...

pirakkanam