'ശലഭങ്ങളുടെ
താഴ്വരകള്‍ സ്വപ്നം കാണുന്ന
പെണ്‍കുട്ടി'
മലാല
യൂസഫ് സായ് -
ഒരു
പാക്കിസ്ഥാനി സ്കൂള്‍
വിദ്യാര്‍ത്ഥിനിയുടെ
ജീവിതക്കുറിപ്പുകള്‍
-ഡോ.
ഷംല
യു.
കുഞ്ഞിന്റെ
തലയോട്ടിക്ക്
ബലം നല്‍കുന്നത്
കാലമാണ്
ഒരു ചെറുപാത്രം
ഒറ്റയടിക്ക്
തകര്‍ക്കാം
ഒറ്റ നിമിഷത്തില്‍
വര്‍ഷങ്ങളൊന്നോടെ
അപ്രത്യക്ഷമാകുന്നു.
സ്ഫോടനങ്ങള്‍ക്കിടയില്‍
ശബ്ദവും കരച്ചിലും
കേള്‍ക്കില്ല.
നിങ്ങളുടെ
ആകാശത്തിന്
തീപിടിച്ചിരിക്കുന്നു.
നിങ്ങളുടെ പേര്
വെട്ടിക്കളഞ്ഞിരിക്കുന്നു.
നിങ്ങളുടെ
കുട്ടികള്‍
വലിയ വിലകൊടുത്ത്
ജീവിക്കുന്നു.
നിങ്ങള്‍ കാണാത്ത
മുഖങ്ങളും
കണ്ണുകളും
പരിഗണിക്കുക
പൂര്‍ണ്ണനാശം
ഈ വാക്കുകളില്‍
ഭൂമിയുടെ വിടവ്
പിളരുന്നു.
പ്രതിവാദം
- ലിസ
സുബൈര്‍ മജാജ്
(വിവര്‍ത്തനം:
വി.
മുസഫര്‍
അഹമ്മദ്,
മുറിവുകളുടെ
പെണ്ണിന്-
ഫലസ്തീന്
ഇറാഖ് പെണ്‍കവിതകള്‍,
2006, ചിന്ത
പബ്ലിക്കേഷന്‍സ്,
തിരുവനന്തപുരം)
നീതിക്കും
അവകാശത്തിനും മാനുഷികതയ്ക്കുമായി
ശബ്ദമുയര്‍ത്തുന്ന മലാല
യൂസഫ് സായ് എന്ന പെണ്‍കുട്ടി
അവളുടെ സഹനസമരങ്ങളിലൂടെ
ഇന്ന് ലോകത്തിന്റെതന്നെ
ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു.
മതത്തില്‍
നിന്നും വ്യതിചലിക്കുന്ന
മതപൗരോഹിത്യത്തിനെതിരെ
അക്ഷരങ്ങള്‍കൊണ്ടു പോരാടുന്ന
മലാല ഇന്ന് പീഡിതരുടെ പ്രതീകമായി
വളര്‍ന്നുകഴിഞ്ഞു.
നിഷേധിക്കപ്പെടുന്ന
സ്ത്രീവിദ്യാഭ്യാസത്തിനെതിരെ,
തീവ്രവാദത്തിനെതിരെ
വാക്കുകള്‍കൊണ്ടു പോരാടിയ
മലാലയെ സ്ക്കൂള്‍ബസ്
തടഞ്ഞുനിര്‍ത്തി വെടിവയ്ക്കുകയാണ്
താലിബാന് ചെയ്തത്.
പതിനൊന്നു
വയസുമുതല്‍ ബിബിസിയ്ക്കായി
തുടങ്ങിയ ബ്ലോഗെഴുത്തില്‍
താലിബാന് ഭരണത്തിനുകീഴില്‍
തങ്ങളനുഭവിക്കുന്ന യാതനകള്‍
അവള് കോറിയിട്ടു.
'ഞങ്ങള്‍
മലാലമാരാണ് '
എന്ന പേരില്‍
പ്രശസ്ത ഹോളിവുഡ് താരവും
ഓസ്കാര്‍ അവാര്‍ഡുജേതാവും
സാമൂഹികപ്രവര്‍ത്തകയുമായ
ആഞ്ജലീന ജൂലിയുടെ ആമുഖത്തോടെയാണ്
പുസ്തകം ആരംഭിക്കുന്നത്.
ധീരമായ
ഒരു വ്യക്തിത്വത്തിന്റെ
ശബ്ദം സ്ത്രീകളും പുരുഷന്മാരും
കുഞ്ഞുങ്ങളുമടക്കം എണ്ണമറ്റ
ജനത ഏറ്റെടുക്കുമെന്നതിന്റെ
തെളിവാണ് മലാല.
"ക്ലാസ്സ്മുറികള്‍
തൊട്ട് അടുക്കളവരെ ലോകത്തുള്ള
എല്ലാ സ്ഥലങ്ങളിലും അമ്മമാരും
അച്ഛന്മാരും ആണ്‍കുട്ടികളും
പെണ്‍കുട്ടികളും മലാലയ്ക്കുവേണ്ടി
പ്രാര്‍ത്ഥിക്കുകയാണ്"
എന്നിങ്ങനെ
ആഞ്ജലീന ജൂലി തന്റെ മുഖവുര
അവസാനിപ്പിക്കുന്നു.