എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 7, 2014

ഗംഗാശങ്കരം (കവിത)ഗംഗാശങ്കരം

തിങ്കള്‍തലയന്റെ ജടമുടിക്കോണിലെ
തങ്കക്കിനാവിന്‍ നനവാണുഗംഗ
അമ്പിളിചിന്തിനു കൂട്ടായവള്‍-ഇവള്‍
ശംഭുവിന്‍ അന്‍പു പകുത്തെടുത്തോള്‍....!

പ്രണയജലവേഗങ്ങളിമകളില്‍ ഒളിചിന്നി
പ്രണവാനുരാഗത്തി, നലകളില്‍ ശ്രുതിനീര്‍ത്തി
കാമാരിതന്‍ അകക്കോണിലൊരുമിന്നലായ്
കാലങ്ങളായി തെളിഞ്ഞുകത്തുന്നവള്‍
ഇവള്‍ഗംഗ....! സങ്കടങ്ങള്‍ക്കെന്നുമംബ

ഒഴുകുമ്പോഴും ഗംഗസ്വയമൊളിച്ചു
അഴലിന്റെ നിഴല്‍കൊണ്ടു മിഴിമറച്ചു
കാമങ്ങള്‍ ഉള്‍ക്കാമ്പിലായ് സഹിച്ചു
കരയരുതെന്നു സ്വയം ശഠിച്ചു
ശതകാലവിഫലദാഹങ്ങളെ പലവുരു
ശിവമൗലിതന്നില്‍ മറച്ചുവച്ചു
കുമിയുമെരിവെണ്ണീറി, ലന്തിനൃത്തംകഴി-
ഞ്ഞമരുന്ന കൗമാരിയെന്തറിഞ്ഞു....?
പൂവലംഗം നനഞ്ഞൊഴുകും മിഴിനീരാം
പുണ്യാഹധാരയില്‍ കുളികഴിച്ചു
ഭാഗീരഥീ രാഗ, രതിചക്രവാളത്തില്‍
ഭസ്മമല്ലോ ഭവാന്‍ കുറിവരച്ചു
പ്രമദഹൃദയാര്‍ത്ഥിയായ് മരുവുന്നുഗംഗയെ
പാര്‍വ്വതീകാന്തന്‍ മറച്ചുവച്ചു


വിഷ്ണുപാദത്തില്‍ നിന്നു, പണ്ടു ഭഗീരഥന്‍
വിശ്വത്തിലേയ്ക്കു വരുത്തിയ ഗംഗയെ
വിസ്മൃതബന്ധുരയായ് ജടാമൗലിയില്‍
വിശ്വനാഥന്‍ എന്തിനിരുത്തീ വിലാപമായ്
ഗംഗ....അനുരാഗനോവിന്റെ അംബ
ധ്രുവമണ്ഡലത്തിലെ പ്രണയരാഗങ്ങളെ
ഉള്ളിലൊളുപ്പിച്ച ശ്വേതവര്‍ണ്ണാംഗന....!
ബ്രഹ്മശാപത്താല്‍ അവള്‍ പണ്ടേയൂഴിയില്‍
ചന്ദ്രവംശത്തിന്‍ അരചനാം ശന്തനൂ
പത്നിയായ്, അഷ്ടവസുക്കള്‍ക്കുമമ്മയായ്
ആത്മരാഗങ്ങളൊടുക്കി, മനുഷ്യന്റെ
പാപഭാരങ്ങളൊഴുക്കിക്കളഞ്ഞവള്‍
ഗംഗ....! ആരോടുമോരാത്ത ആത്മദു:ഖത്തിന്റെ
ആഴങ്ങളില്‍ ആധിതിന്നുമടുത്തവള്‍.
എന്തിനുവീണ്ടും തൃശങ്കുവാം മൗലിയില്‍
തീപ്പൊരിക്കണ്ണന്റെ ഒളിസേവയില്‍
തീര്‍ത്താലും തീരാത്ത കര്‍മ്മബന്ധങ്ങളാം
കാലദു:ഖത്തിന്‍കയങ്ങളില്‍ നീറുവാന്‍ കാരണം....?

ഗംഗേ....നിനക്കെന്നുമോക്ഷം;
നിന്റേതുമാത്രമാം കടലിലേക്കിനിയെത്രദൂരം....!!

                                    - രാജീവ് ആലുങ്കല്‍

2 comments:

shamla said...

ഗംഗാ ദുഃഖം വാക്കുകളിലാവാഹിച്ച കവിക്ക്‌ അഭിനന്ദനങ്ങൾ.............

rajendran said...

iam impressed , poem is ok, good.but this type of varnanas is not the poems expected from poets of nowadays. please write poems on the social and personal problems, try to analyze its reasons and solutions