എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Mar 10, 2015

ചില ഇന്‍സ്റ്റലേഷനുകള്‍...........




ഇന്‍സ്റ്റലേഷന്‍ 1.
വേദി: നഗരത്തിലെ ഒരു മാള്‍

ഒരു നിഷാദന്‍,
ചവിട്ടുകയാണതി ക്രൂരമൊരു മര്‍ത്ത്യനെ,
അരുതരുതേയെന്നിരുകൈകള്‍ നീട്ടി
യാചിക്കുമ്പോഴും തുടരുന്നു മര്‍ദ്ദനം
ഇരയ്ക്കുചുറ്റിലുമുണ്ടിരുകാലുകള്‍
വെറും കാണികള്‍....
പക്ഷേ, കയ്യില്‍ ക്യാമറാമൊബൈലുണ്ടുകെട്ടോ..

ഇന്‍സ്റ്റലേഷന്‍ 2
വേദി: വേട്ടക്കാരന്റെ വസതി
പോര്‍ച്ചില്‍...
രണ്ട് ശകടങ്ങള്‍,
ഒന്ന് പഴയത്
ഒരു പച്ച ഇരുചക്രശകടം
ശകടത്തിലൊരു മനുഷ്യാസ്ഥികൂടം
ചങ്ങലയ്ക്കുളളില്‍ ശയിക്കുന്നു
മറ്റേതു പുതിയൊരു നാല്‍ചക്രശകടം
നിണമുണങ്ങികറപിടിച്ചിരിക്കുന്നു സീറ്റില്‍
ഹമ്മര്‍”എന്നത്രേ അതിന്നുപേര്
കണ്ടാലമറുന്നൊരു കാട്ടുപോത്തുപോലുണ്ടത്

ഇന്‍സ്റ്റലേഷന്‍ 3
വേദി: പോലീസ് സ്റ്റേഷന്‍

ഒരു വലിയ ചാക്കുകെട്ട്,
അതിന്‍പുറത്താലേഖനംചെയ്ത "റൂപേ” ചിഹ്നം
കാക്കിപ്പരുന്തുകള്‍ നിദ്രയിലാണത്രേ
നീഢത്തില്‍ നിദ്രയിലെന്നു നടിപ്പതല്ലേ?
ഇരുട്ടിന്റെ നിറമുളള രണ്ടു ഷൂസുകള്‍
ചക്ഷു:ശ്രവണന്റെ തോലിനാല്‍ നിര്‍മിതം
ചോരപുരണ്ടുകിടക്കുമാതൊണ്ടികള്‍
ഭദ്രമത്രേ നീതിപാലക നിലയത്തില്‍

ഇന്‍സ്റ്റലേഷന്‍ 4
വേദി: സമൂഹം

രൂപങ്ങള്‍ നാനതരമുണ്ട്
ഒന്നും തിരിച്ചറിയുന്നില്ല
ശൂന്യമാണവിടം
ആള്‍ക്കുട്ടമുണ്ടെങ്കിലും
ശുദ്ധശൂന്യം..



ഇന്‍സ്റ്റലേഷന്‍ 5
വേദി: കോടതി

ഇതു കാഴ്ചയുടെ ഫിനാലെ
നീതിദേവത,
വലിയ വെളുത്തൊരു വിഗ്രഹമാണ, തിന്‍
കണ്ണുകള്‍ കറുത്ത ശീലയാല്‍ കവചിതം
എങ്കിലും തുലാസല്പം ചാഞ്ഞപോല്‍ തോന്നിടും
ഏറെ തുല്യമാം കാഴ്ചകള്‍ കണ്ടെനിക്കില്യൂഷനോ?


രഞ്ജിത്ത് കെ.വി. ഉദിനൂര്‍
ജി.വി.എച്ച്.എസ്സ്.എസ്സ്. പുതുക്കാട്
9447022506

10 comments:

gireeshkodungallur said...

nalla installation....bloginum kavikkum abhinandanangal.............

ajith said...

വല്ലാത്ത ഇന്‍സ്റ്റലേഷനുകള്‍!!!
നന്നായി ആവിഷ്കരിച്ചിട്ടുണ്ട്

Girija Navaneethakrishnan said...

The system will never change. It is installed without an uninstall button!!

Jose Philip said...

നിസ്സഹായതയുടെയും അമര്‍ഷത്തിന്റെയും സങ്കടത്തിന്റെയും ദീര്‍ഘനിശ്വാസങ്ങള്‍ ഒരുദിനം കൊടുങ്കാറ്റിന്റെ കരുത്താര്‍ജ്ജിച്ച് ആഞ്ഞടിക്കും.അന്നായിരിക്കും uninstallബട്ടണ്‍ install ചെയ്യപ്പെടുന്നത്. പ്രിയസുഹൃത്തേ, ഒരു നുകവും എല്ലാക്കാലത്തേക്കുമായി ആരുടെ കഴുത്തിലും അമര്‍ന്നിരുന്നിട്ടില്ല... ഇതുവരെ.....
ഇന്‍സ്റ്റലേഷനിലെ ഓരോവരിയും വല്ലാത്ത വിങ്ങലുണ്ടാക്കു ന്നു. കരച്ചിലും അലര്‍ച്ചയുമില്ലാത്ത, എന്തിന്.. ഒരു മുദ്രാഗീതം പോലുമല്ലാത്ത താങ്കളുടെ ഓരോ വാക്കിനും എന്തു കരുത്താണ്. അഭിനന്ദനങ്ങള്‍.

ഷംല യു. said...

ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട് ഈ ഇന്‍സ്ടലേഷനുകൾ . ആറു മാസം കഴിയുമ്പോൾ ഇതും ഒരു ബിനാലെ ദൃശ്യമായി ഒതുങ്ങും എന്ന് മാത്രം......

വില്‍സണ്‍ ചേനപ്പാടി said...

മാ....നിഷാദ

Anonymous said...

ചില ഇന്‍സ്ററലേഷനുകള്‍ എന്ന എന്റെ കവിത ആസ്വദിച്ച് അഭിപ്രായങ്ങളും ആശംസകളും പങ്കുവെച്ചുകൊണ്ടിരിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും എന്റെ നന്ദി......

കാവ്യരചനാലോകത്തേക്ക് അതുല്യമായ പിന്തുണ തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്.......

സ്നേഹപൂര്‍വ്വം
രഞ്ജിത്ത് കെ.വി.ഉദിനൂര്‍

Unknown said...

ചില ഇന്‍സ്ററലേഷനുകള്‍ എന്ന എന്റെ കവിത ആസ്വദിച്ച് അഭിപ്രായങ്ങളും ആശംസകളും പങ്കുവെച്ചുകൊണ്ടിരിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും എന്റെ നന്ദി......

കാവ്യരചനാലോകത്തേക്ക് അതുല്യമായ പിന്തുണ തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്.......

സ്നേഹപൂര്‍വ്വം
രഞ്ജിത്ത് കെ.വി.ഉദിനൂര്‍

മഴയോർമ്മകൾ said...

സമകാലികപ്രസക്തിയുള്ള വിഷയം..
മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ..
മനോഹരമായ ഹ്രിദയാവിഷ്കാരം..നല്ല കവിത..
അഭിനന്ദനങ്ങൾ...

Unknown said...

hrhrhrhrhrhrhrhrhrhrhrhrhrhrhrhrhrhr